പരിണാമവാദികള്‍ ദൈവത്തിലേക്ക്
എന്‍ എം ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 3 )
പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ ജീവലോകത്തിന് പുറത്ത് ആസൂത്രണം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണം പോലുള്ള സിദ്ധാന്തം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതായത് അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നു എന്നാണിതിനര്‍ഥം! ഇത്രയും കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയല്ലോ.
പരിണാമപ്രകാരമാണ് ജീവജാതികള്‍ ഉരുത്തിരിഞ്ഞതെങ്കില്‍ ദൈവം ആവശ്യമില്ലെന്ന ഡോക്കിന്‍സിന്റെ വാദം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം. പരിണാമസിദ്ധാന്തം ദൈവത്തെ തിരസ്കരിക്കാനുള്ള ന്യായമാണെന്ന് ഡോക്കിന്‍സ് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പരിണാമം തന്നെയും ദൈവികാസൂത്രണത്തിന് തെളിവാണെന്നാണ് ഇവരുടെ പക്ഷം.
ജീവശാസ്ത്രത്തിനു പുറത്ത് ആസൂത്രണവിരോധം സ്വീകാര്യത നേടിയില്ലെന്നതിരിക്കട്ടെ. 'ആസൂത്രണ'ത്തെ 'തകര്‍ത്തെ'റിഞ്ഞ ജീവശാസ്ത്രമേഖല ഇപ്പോള്‍ പുതിയൊരു പ്രതിഭാസത്തിലേക്ക് നീങ്ങുകയാണത്രെ. ഗ്രന്ഥകാരന്റെ വാക്കുകളിതാണ്: "Has Science Found God? (Answer: No) എഴുതിയ വിക്ടര്‍ സ്റെന്‍ജറും (Victor Stenger), Creation Revisited’എന്ന കൃതിയുടെ കര്‍ത്താവായ പീറ്റര്‍ അറ്റ്കിന്‍സും (Peter Atkins) അത്തരം തിരിച്ചറിവുകള്‍ക്ക് പ്രചാരം നല്‍കാന്‍ യത്നിച്ചവരാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഡാര്‍വിന്റെ സിദ്ധാന്തം വായിച്ചശേഷം സ്വന്തം മനഃസാക്ഷിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതിനുപകരം പ്രകൃതിനിര്‍ധാരണവും പരിണാമവാദവും 'ദൈവലീല'യായി ചിത്രീകരിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചത്. പരിണാമം തുടങ്ങിവെച്ചതും നിയമങ്ങള്‍ ഉണ്ടാക്കിയതും ദൈവമാണെത്രെ.''(53) കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! ദൈവത്തെ 'തകര്‍ത്തുകളയാനാ'ണ് പരിണാമസിദ്ധാന്തം കണ്ടെത്തിയത്. ഇപ്പോള്‍ ചില ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു പരിണാമം തന്നെ ദൈവലീലയാണെന്ന്! ഇതിലപ്പുറമൊരു ദുര്യോഗം പരിണാമവാദികള്‍ക്ക് വരാനുണ്ടോ? പക്ഷേ, അതിനും പഴി ഇങ്ങനെ പറയുന്ന ശാസ്ത്രജ്ഞര്‍ക്കാണ്. ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?
പരിണാമസൈദ്ധാന്തികരായ തന്റെ ആചാര്യന്മാരെപ്പറ്റി റിച്ചാഡ് ഡോക്കിന്‍സിന് കാര്യമായ വിവരമൊന്നുമില്ല എന്ന് ഇത്തരം വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാം. പരിണാമചിന്തക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖരായ ഡോബ്ഷാന്‍സ്കി, റൊണാള്‍ഡ് ഫിഷര്‍, ഹാല്‍ഡേയ്ന്‍ തുടങ്ങി പലരും പരിണാമം 'ദൈവലീല'യായി കണ്ടവരാണ്. (വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ 'പരിണാമം: പുതിയ പ്രതിസന്ധികള്‍' എന്ന കൃതി, പേജുകള്‍ 119-123 നോക്കുക).(55)
പക്ഷേ, എന്തുചെയ്യാം, ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് ഇന്നത്തെ നിരീശ്വരവാദികള്‍.
പരിണാമം തന്നെ 'ദൈവലീല'യാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് അവരുടെ മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നുണ്ടല്ലോ. ഈ ശാസ്ത്രജ്ഞരുടെ 'മനഃ സാക്ഷി'ക്കകത്ത് എന്താണുള്ളതെന്ന് ഗ്രന്ഥകാരന് എങ്ങനെ പിടികിട്ടിയാവോ? 'മനസ്സി'ലും 'മനഃ സാക്ഷി'യിലും വിശ്വസിക്കാത്ത നിരീശ്വരവാദികള്‍ അതിനകത്ത് എന്താണുള്ളതെന്ന് അന്വേഷിച്ചതും കൃത്യമായി കണ്ടെത്തിയതും തമാശക്ക് വകനല്‍കുന്നു. ഒരു മനുഷ്യന്റെയും മനഃസാക്ഷിക്കകത്ത് എന്താണുള്ളതെന്ന് മറ്റൊരാള്‍ക്ക് കണ്ടെത്താനാവില്ലല്ലോ.
ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ കഴിവുള്ള ഏകസിദ്ധാന്തം പ്രകൃതിനിര്‍ധാരണമായതിനാല്‍ ജീവലോകത്തിന് പുറത്ത് കാണുന്ന ആസൂത്രണം എങ്ങനെ വിശദീകരിക്കുമെന്നതാണ് ശേഷിക്കുന്ന പ്രശ്നം. ഇതിന് യാതൊരു ഉപായവും ഇതുവരെയും കണ്ടെത്താനായിട്ടില്ലെങ്കിലും നിരീശ്വരവാദികളുടെ വ്യാമോഹങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. ഗ്രന്ഥകാരന്‍ തുടരുന്നത് ശ്രദ്ധിക്കുക: "അതേസമയം ജീവശാസ്ത്രത്തില്‍ മാത്രമല്ല മറ്റു വിജ്ഞാനശാഖകളിലും തിരിച്ചറിവിന്റെ പാത വെട്ടിത്തെളിക്കാനും അന്വേഷണത്തിന് ദിശാബോധം നല്‍കാനും അതിനുകഴിയും.''(56) ജീവശാസ്ത്രത്തില്‍ തന്നെ ജീവോല്‍പത്തി വിശദീകരിക്കാന്‍ പ്രകൃതി നിര്‍ധാരണത്തിന് സാധ്യമല്ല എന്നിരിക്കെ മറ്റു വിജ്ഞാനശാഖകളിലേക്ക് കൂടി അതിനെ കെട്ടിവലിച്ച് എത്തിക്കാനുള്ള ശ്രമം ചിരിക്ക് വകനല്‍കുന്നുണ്ട്. ഡാര്‍വിനിസമുണ്ടായിട്ട് നൂറ്റമ്പത് വര്‍ഷങ്ങളായി. ഇക്കാലത്തിനിടയില്‍ ജീവശാസ്ത്രത്തിന് പുറത്ത് തിരിച്ചറിവിന്റെയും ദിശാബോധത്തിന്റെയും ഏതു പാതയാണ് പ്രകൃതിനിര്‍ധാരണം വെട്ടിത്തുറന്നതെന്നു കൂടി സാമാന്യമായെങ്കിലും ഗ്രന്ഥകാരന് വെളിപ്പെടുത്താമായിരുന്നു! ഏറ്റവും ചുരുങ്ങിയത് ഭാവിഗവേഷകര്‍ക്ക് ഉപകാരപ്പെടുന്ന ഏതാനും മാര്‍ഗരേഖാതത്ത്വങ്ങളെങ്കിലും അവതരിപ്പിക്കാമായിരുന്നു. എത്രപേര്‍ക്കാണ് ഇതുവഴി നോബല്‍ സമ്മാനങ്ങള്‍ നഷ്ടമായത്! സത്യമെന്താണെന്നോ? ജീവലോകത്തിനു പുറത്ത് പ്രകൃതിനിര്‍ധാരണത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് പ്രമുഖ പരിണാമവാദ സൈദ്ധാന്തികര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്!
അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. സൂക്ഷ്മമായ താത്ത്വിക നിരീക്ഷണങ്ങളാല്‍ സ്ഥാപിക്കപ്പെട്ട അക്വിനാസിന്റെ ദാര്‍ശനിക ന്യായങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല എന്ന് വ്യക്തമാണ്. തത്ത്വശാസ്ത്രത്തിലുള്ള തന്റെ കഴിവുകേട് സമ്മതിച്ചതിലൂടെ ഇക്കാര്യം ഡോക്കിന്‍സ്തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ദൈവാസ്തിക്യം സംബന്ധമായി നടന്ന ചൂടേറിയ തര്‍ക്കങ്ങളെപ്പറ്റി അദ്ദേഹം അജ്ഞനാണ്. തനിക്ക് തോന്നിയ സംശയങ്ങള്‍ വലിയ താത്ത്വിക വിചാരങ്ങളാണ് എന്ന് സ്വയം ധരിക്കുകയും അവ മഹായുക്തികളാണെന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഡോക്കിന്‍സ് നിരീശ്വരദാര്‍ശനികരെപ്പോലും ധര്‍മസങ്കടത്തിലാക്കും.
മതതത്ത്വശാസ്ത്രത്തിലെ ബാലപാഠങ്ങളിലൊന്ന് സൃഷ്ടിയും സ്രഷ്ടാവും താരതമ്യമര്‍ഹിക്കാത്തവിധം ഭിന്നഗുണങ്ങളുള്ള അസ്തിത്വങ്ങളാണെന്നതാണ്. സൃഷ്ടി സൃഷ്ടിക്കപ്പെട്ടതും സ്രഷ്ടാവ് സൃഷ്ടിക്കപ്പെടാത്തതും (അനാദി-ആരംഭമില്ലാത്തത്) ആണെന്നതാണ് ഇതിലെ പ്രധാന വീക്ഷണം. മതപാഠശാലകളിലെ വിദ്യാര്‍ഥികള്‍ ആദ്യം മനസ്സിലാക്കുന്ന പ്രാപഞ്ചികവീക്ഷണങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഈ ബാലപാഠം പോലും ഗ്രഹിക്കാതെ ഡോക്കിന്‍സ് നടത്തുന്ന നിഴല്‍യുദ്ധം ഡോണ്‍ക്വിക്സോട്ടിനെ ഓര്‍മിപ്പിക്കുന്നു.(57) മതതത്ത്വശാസ്ത്രത്തിലെ ഈ ധാരണ തെറ്റാണെങ്കില്‍ അതിനെ ഖണ്ഡിക്കാവുന്നതാണ്. എന്നാല്‍ അതിനുള്ള ശ്രമം ഡോക്കിന്‍സ് നടത്തിയിട്ടില്ല. പകരം ദൈവശാസ്ത്രത്തില്‍ ഇങ്ങനെയൊരു വീക്ഷണമുണ്ട് എന്ന കാര്യം പോലും ഗ്രഹിക്കാതെയുള്ള വിയോജിപ്പുകളാണ് അവതരിപ്പിക്കുന്നത്.
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നാണല്ലോ ഗ്രന്ഥകാരന്‍ കുറിക്കുന്നത്. അക്വിനാസിന്റെ സകല തെളിവുകളും പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിനില്ല എന്ന വാദത്തോടെ സ്വയം റദ്ദാവുമെന്ന് ധരിക്കുന്ന നിരീശ്വരവാദി തര്‍ക്കശാസ്ത്രത്തിലെ ഏത് തത്ത്വമാണ് ഇതിന് ആധാരമാക്കിയതെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍!
പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിന് ബാധകമാക്കണമെന്ന് പറയുന്നതിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. എല്ലാറ്റിനും കാരണം ദൈവമാണെങ്കില്‍ ദൈവത്തിന്റെ കാരണമെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകണം. ഈ ചോദ്യത്തിന് വന്‍പ്രസക്തിയുണ്ടെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. അദ്ദേഹം എഴുതുന്നു: "ആസൂത്രകനായ ദൈവം എന്ന സിദ്ധാന്തം എപ്പോഴും തട്ടിത്തകരുന്നത് ആരാണ് ദൈവത്തെ സൃഷ്ടിച്ചതെന്ന നിസ്സാര ചോദ്യത്തിനു മുമ്പിലാണ.്''(58) അതിനാല്‍ സൃഷ്ടിവാദത്തിനുള്ള തെളിവുകള്‍ക്ക് മുമ്പില്‍ അടിതെറ്റുമ്പോള്‍ ഈ സംശയം ചൂണ്ടിക്കാട്ടി രക്ഷപ്പെടാമെന്ന് അവര്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു. ഗ്രന്ഥകാരന്‍ അനേകം സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിച്ചതായി കാണാം (ഇതിനര്‍ഥം അനേകം സന്ദര്‍ഭങ്ങളില്‍ അടിപതറി എന്നു തന്നെ!).
ദൈവാസ്തിത്വത്തിന് അനുകൂലമായി വിവിധ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകളില്‍ ഒന്നുപോലും അബദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. ന്യായങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റുമ്പോള്‍ ചോദിക്കുന്നതിങ്ങനെയാണ്: ശരി, എങ്കില്‍ ദൈവത്തെ ആര്‍ സൃഷ്ടിച്ചു?
ഒരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാം ദൈവമുണ്ടാക്കിയെന്നു പറഞ്ഞിട്ട് ദൈവത്തെമാത്രം ആരുമുണ്ടാക്കിയില്ല എന്നു പറയുന്നത് കബളിപ്പിക്കലാണ്.''(59)
വേറൊരിടത്ത് ഇങ്ങനെ: "ദൈവം മാത്രം എങ്ങനെ യാദൃച്ഛികമായുണ്ടായി? ദൈവത്തിനു കാരണം ദൈവമാണെങ്കില്‍ എല്ലാ വസ്തുവിന്റെയും കാരണം അതാത് വസ്തുവാണെന്ന് വാദിക്കാം''.(60)
ഗ്രന്ഥകാരന്റെ വാക്കുകള്‍: "വാസ്തവത്തില്‍ ആസൂത്രണത്തെയും ആസൂത്രകനെയും (ഉലശെഴിലൃ) ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രപഞ്ചസൃഷ്ടിവാദം തീരെ ദുര്‍ബലമാണ്. എന്തെന്നാല്‍ ആസൂത്രണം (ഉലശെഴി) ആസൂത്രകനും ബാധകമാണ്. ആസൂത്രകനെ ആസൂത്രണം ചെയ്യേണ്ടിവരുമ്പോള്‍, പിന്നീട് പരമ്പരയായി പിറകോട്ട് വിശദീകരിക്കേണ്ടിവരുമ്പോള്‍ അത് വെറും സമയം മെനക്കെടുത്തലായിമാറും.''(61)
പ്രപഞ്ചം ആസൂത്രിതമാണെന്നും അതിന് യാദൃച്ഛികത ഒരു വിശദീകരണമേ അല്ലെന്നും സിദ്ധാന്തിക്കുന്ന ഫ്രഡ് ഹോയിലിന്റെ ബോയിങ്-747 വാദത്തെപ്പറ്റി (ഇതെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നുണ്ട്) ഗ്രന്ഥകാരന്‍ കുറിക്കുന്നു: "...ബോയിങ്-747 വാദം ദൈവത്തിന്റെ സങ്കീര്‍ണതക്ക് അടിവരയിടുകയാണ് ചെയ്യുന്നത്.'' ഈ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. അതുകൊണ്ടാണ് വിശ്വാസികള്‍ ദൈവം സര്‍വശക്തനും സര്‍വജ്ഞനും ഒക്കെയാണെന്ന് സിദ്ധാന്തിക്കുന്നത്. പക്ഷേ, അതാ വരുന്നു അടുത്ത ചോദ്യം: "അത് വാസ്തവത്തില്‍ ചോദിക്കുന്ന മറുചോദ്യം ഒരു കാരണവുമില്ലാതെ ദൈവം വെറുതെ ഉണ്ടാകുമോ എന്നാണ്! ദൈവത്തിന് സാധൂകരണമായി അവതരിപ്പിക്കപ്പെടുന്ന ബോയിങ്വാദം ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അടിസ്ഥാന ചോദ്യം ഉന്നയിക്കുന്നതില്‍ അവസാനിക്കുമെന്ന് ഹോയില്‍ കരുതിയിട്ടുണ്ടാവില്ല.''(62)
മറ്റൊരിടത്ത് ഇങ്ങനെയും: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല. നോക്കൂ, നിയമം രാജാവിന് ബാധകമല്ല!''(63)
തത്ത്വശാസ്ത്രത്തില്‍ സാമാന്യധാരണപോലും ഇല്ലാതെ ദൈവാസ്തിക്യം ചര്‍ച്ചചെയ്യാനിറങ്ങിയാല്‍ ഇത്തരം ഗതികേടുറപ്പാണ്. ഒന്നാമതായി, ദൈവത്തിന് ആരംഭമില്ലെന്നാണ് മതം സിദ്ധാന്തിക്കുന്നത്. ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായെന്ന വാദമേ വിശ്വാസികള്‍ക്കില്ല.
ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നും ജനിക്കുന്നതാണ്. പ്രപഞ്ചത്തിന് കാരണം അന്വേഷിക്കേണ്ടിവരുന്നത് അതിന് ഉത്ഭവം ഉണ്ട് എന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന കാഴ്ചപ്പാടാണ് നിരീശ്വരവാദത്തിന്റെത്. അതുകൊണ്ടാണ് പ്രപഞ്ചത്തിനു കാരണമായ ദൈവമില്ലെന്ന് അവര്‍ പറയുന്നത്. അതായത് ഉത്ഭവമില്ലാത്ത ഒന്നിന് കാരണമോ സ്രഷ്ടാവോ ആവശ്യമില്ലെന്നത് തത്ത്വശാസ്ത്രത്തിലെ അംഗീകൃതമായ ന്യായമാണ്. നിരീശ്വരവാദികളും വിശ്വാസികളും ഇതംഗീകരിക്കുന്നു. എന്നാല്‍ ആരംഭമില്ലാത്തത് പ്രപഞ്ചത്തിനാണോ ദൈവത്തിനാണോ എന്നതാണ് തര്‍ക്ക വിഷയം. പ്രപഞ്ചത്തിനാണെന്ന് നിരീശ്വരവാദികളും ദൈവത്തിനാണെന്ന് വിശ്വാസികളും പറയുന്നു. സ്വാഭാവികമായും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനു കാരണം ദൈവമാണെന്നും അവര്‍ വാദിക്കുന്നു. നിര്‍വചനപ്രകാരം (യ്യ റലളശിശശീിേ) തന്നെ ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്ത ഒന്നിന് (ദൈവമായാലും പ്രപഞ്ചമായാലും) കാരണത്തെയോ സ്രഷ്ടാവിനെയോ അന്വേഷിക്കുന്നത് നിരീശ്വരവാദപ്രകാരം തന്നെ യുക്തിരഹിതമായ സമീപനമാണ്. കാരണം, ഒരിക്കലും ഉത്ഭവിക്കാത്ത, അനാദിയായ, എന്നെന്നും നിലനിന്നിരുന്ന ഒന്നിന് കാരണമുണ്ടാകില്ല. കാരണം എന്ന സങ്കല്‍പം തന്നെ വേണ്ടിവരുന്നത് ഉത്ഭവിക്കുമ്പോള്‍ മാത്രമാണ്. ആരംഭമില്ലാത്തതിന് കാരണമുണ്ടാകുമെന്നോ കാരണം വേണമെന്നോ പറയുന്നത് തന്നെ താര്‍ക്കികമായ അസംബന്ധമാണ്. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സ് അറിയില്ലെന്നത് രസാവഹമാണ്.
"തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്'' എന്ന് എഴുതിയ ഗ്രന്ഥകാരന്‍ ഒരു പരിധിവരെ ഡോക്കിന്‍സിന്റെ വിവരക്കേട് സമ്മതിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: "ദൈവവിഭ്രാന്തി'യില്‍ തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല''.(64)
തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്ന് കരുതുന്നു ഗ്രന്ഥകാരന്‍!
തത്ത്വചിന്തയില്‍ മാത്രമല്ല വിവരക്കേട്. സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിന് കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. ഉണ്ടായിരുന്നുവെങ്കില്‍ അനാദിയായതിന് കാരണം അന്വേഷിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്. നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്. എങ്കില്‍പോലും അവര്‍ക്കും ഇത് അരോചകമായി അനുഭവപ്പെട്ടു എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ ഈ വരി ശ്രദ്ധിക്കൂ: "സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം അരസികമായി ആവര്‍ത്തിക്കപ്പെടുകയാണ്''(65) "താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നില്ല'' എന്ന് ഗ്രന്ഥകാരന്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ചുരുക്കത്തില്‍ ഒരു വിഡ്ഢിചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണ് ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്ന് പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം! നിരീശ്വരവാദികളുടെ ഈ ദൈന്യാവസ്ഥ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനും ആധുനികശാസ്ത്ര രീതിയുടെ പ്രപിതാക്കളിലൊരാളുമായ റോജര്‍ ബേക്കണ്‍ (1214-1294) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "തത്ത്വചിന്തയിലുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനുഷ്യന്‍ മതവിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്യും.''(66)
ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഡോക്കിന്‍സ് അനുസ്മരിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു. ബോയിങ്-747 ഉദാഹരണത്തിലെ അസംഭവ്യതാവാദം തന്നെ മതവാദികള്‍ക്കെതിരെ ഉപയോഗിക്കാം. സങ്കീര്‍ണമായ പ്രപഞ്ചം ആസൂത്രണം ചെയ്ത ദൈവമെങ്ങനെയുണ്ടായി? ഏതെങ്കിലും മതപണ്ഡിതന്‍ ഇതിന് വിശ്വസനീയമായ ഉത്തരം പറയുന്നത് താനിതുവരെ കേട്ടിട്ടില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(67)
ഉണ്ടാകാത്ത ഒന്ന് എങ്ങനെയുണ്ടായി എന്ന് പറയണമെന്നാണ് ഡോക്കിന്‍സിന്റെ ശാഠ്യം!
ദൈവത്തിന് ഉല്‍ഭവമില്ല (അനാദി) എന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെ ഉത്ഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോക്കിന്‍സ് തത്ത്വചിന്തയില്‍ നഴ്സറി വിദ്യാഭ്യാസമെങ്കിലും നേടണമായിരുന്നു. ദൈവത്തിന് ആരംഭമില്ലെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെയാണ് ഉല്‍ഭവിച്ചതെന്ന് വ്യക്തമാക്കുന്നതെങ്ങനെ?
ഇവിടെ പരിഗണനീയമായ മറ്റൊരു വസ്തുതയുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന് വിശ്വസിക്കുന്ന റിച്ചാഡ് ഡോക്കിന്‍സാണ് ദൈവത്തെ എങ്ങനെയെങ്കിലും 'ഉത്ഭവിപ്പിക്കാ'ന്‍ പെടാപാടുപെടുന്നത്! ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണത്തില്‍ വിശ്വസിക്കുന്ന ഡോക്കിന്‍സാണ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല എന്ന കാരണം പറഞ്ഞ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത്! പ്രപഞ്ചത്തിന് ആരംഭമില്ലെന്ന നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിലും സ്വീകരിക്കാം. എന്നാല്‍ ദൈവാസ്തിത്വമോ ദൈവത്തിന് ആരംഭമില്ലെന്ന ആസ്തിക്യവാദമോ വിശ്വാസികള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടേ വിശ്വസിക്കാവൂ എന്ന് ഡോക്കിന്‍സിന് നിര്‍ബന്ധമുണ്ട്! ഈ ഇരട്ടത്താപ്പ് ശരിയാണോ?
ഒരിടത്തല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ ധൈഷണിക കാപട്യം ഡോക്കിന്‍സില്‍ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ കാണാം. മറ്റൊരുദാഹരണം നോക്കാം.
പ്രപഞ്ചത്തിന് നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ് ദൈവാസ്തിക്യം എന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തത്ത്വശാസ്ത്ര പ്രൊഫസര്‍ സ്വിന്‍ബേണ്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. (ഏറിയാല്‍ ഉയരാവുന്ന ഏറ്റവും വലിയ ചോദ്യം ദൈവത്തെ സൃഷ്ടിച്ചതാര്‍ എന്ന ഡോക്കിന്‍സിന്റെ വിഡ്ഢിച്ചോദ്യമാണ്!). ഈയര്‍ഥത്തിലാണ് ദൈവം ലളിതമായൊരു വിശദീകരണമാണെന്ന് സ്വിന്‍ബേണ്‍ വാദിച്ചത്. ശാസ്ത്രീയമായും ദാര്‍ശനിമായും ഇത് യുക്തിസഹമാണുതാനും. എന്നാല്‍ ഡോക്കിന്‍സ് ഈ വാദത്തോട് യോജിക്കുന്നില്ല. കാരണമായി ചൂണ്ടിക്കാട്ടുന്ന വിമര്‍ശനമിതാണ്: "...ദൈവത്തിന് ഇടപെടാനും ഇടപെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. നിയന്ത്രിക്കാനും നിയന്ത്രിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ദൈവം ലളിതമാണെന്നു പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണ്. ദൈവത്തിലും സങ്കീര്‍ണമായ ഒന്ന് പ്രപഞ്ചത്തില്‍ ഉണ്ടാകില്ല. കാരണം ഏറ്റവും സങ്കീര്‍ണമായതിനെവരെ നിയന്ത്രിക്കുന്നത് ദൈവമാണ്.''(68)
പ്രപഞ്ചം സങ്കീര്‍ണമായതിനാല്‍ അതിനുള്ള വിശദീകരണമായി കണക്കാക്കുന്ന ദൈവവും സങ്കീര്‍ണമാക്കാതെവയ്യ എന്നതാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ പ്രകൃതിനിര്‍ധാരണത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "...പരിണാമം സങ്കീര്‍ണമാകാന്‍ കാരണം അത് പ്രകൃതിനിര്‍ധാരണത്തെ ആശ്രയിച്ച് പുരോഗമിക്കുന്നതിനാലാണ്. പ്രകൃതിനിര്‍ധാരണം മാത്രമാണ് ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്ക് ജീവിവര്‍ഗത്തെ നയിക്കുന്നത്... പരിണാമസിദ്ധാന്തം വളരെ ലളിതമാണ്''.(69)
പരിണാമം സങ്കീര്‍ണമാണെങ്കിലും അതിനെ വിശദീകരിക്കുന്ന പരിണാമസിദ്ധാന്തം ലളിതമാകാമെങ്കില്‍ സങ്കീര്‍ണമായ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ദൈവസിദ്ധാന്തവും ലളിതമാണെന്ന് വരുന്നില്ലേ?
വിശദീകരിക്കപ്പെടുന്നത് സങ്കീര്‍ണമാണെങ്കിലും വിശദീകരണ സിദ്ധാന്തം ലളിതമാകാമെന്നല്ലേ ഡോക്കിന്‍സിന്റെ മേല്‍വരികള്‍ തെളിയിക്കുന്നത്? ഈ സൌജന്യം സ്വിന്‍ബേണിന് വകവെച്ചുകൊടുക്കാന്‍ ഡോക്കിന്‍സ് മടിക്കുന്നതെന്തുകൊണ്ട്?
തത്ത്വചിന്തയില്‍ ഡോക്കിന്‍സിനുള്ള ഭയാനകമായ വിവരക്കേട് കൃതിയില്‍ എവിടെയും കാണാം. ഡോക്കിന്‍സിന്റെ 'അപാരമായ ബുദ്ധി'യില്‍ ആശ്ചര്യപ്പെടുന്ന അനുയായികള്‍ക്ക് ഇതൊന്നും ഗ്രാഹ്യമാകില്ല. ജീവികളില്‍ കാണുന്ന ആസൂത്രണവൈഭവം അന്ധവും ബധിരവുമായ പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കുകയില്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന പ്രമുഖ ഗോളശാസ്ത്രജ്ഞനായ ഫ്രഡ് ഹോയിലിന്റെ വാദത്തെ നേരിടാനാകാതെ കുഴങ്ങിയപ്പോള്‍ ഡോക്കിന്‍സ് തന്റെ വിഡ്ഢിചോദ്യം പുറത്തെടുത്തു. ചോദ്യത്തിനപ്പുറം തന്റേതായ തത്ത്വചിന്തകൂടി അതില്‍ ചേര്‍ത്തു. പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ജൈവ-അജൈവ സംവിധാനങ്ങള്‍ യാദൃച്ഛികമായി ആവിര്‍ഭവിക്കില്ലെന്ന ഫ്രഡ്ഹോയിലിന്റെ വാദത്തെപ്പറ്റി ഡോക്കിന്‍സ് കുമ്പസരിക്കുന്നത് നോക്കൂ: "എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല, അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതിനിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍സിദ്ധാന്തം. ബുദ്ധിപരമായ ആസൂത്രണം (കിലേഹഹശഴലി ഉലശെഴി) യാദൃച്ഛികതക്ക് 'പകരം വെക്കാവുന്ന' ഒന്നാണെന്ന് ഡോക്കിന്‍സും സമ്മതിക്കുന്നുണ്ട്. എന്തുകൊണ്ട്? ഉത്തരം ലളിതം: ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്!''(70)
പ്രപഞ്ചത്തെ ആസൂത്രണപാടവമുള്ള ദൈവം സംവിധാനിച്ചതാണ് എന്ന് 'ഇന്റലിജന്റ് ഡിസൈന്‍ തിയറി'യെ ആധാരമാക്കി വാദിക്കാം. പ്രപഞ്ചം യാദൃച്ഛികമായുണ്ടായെന്ന വാദമാണ് യാദൃച്ഛികതാവാദം. എങ്കില്‍ "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികവാദം തന്നെയാ''കുന്നതെങ്ങനെ?
കാരണം ഡോക്കിന്‍സ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "...അതിസങ്കീര്‍ണമായ ഒരു സസ്യത്തെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്ന് എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഈ ചോദ്യത്തിന് സൃഷ്ടിവാദക്കാരുടെ പക്കല്‍ ഉത്തരമില്ല. എല്ലാം ഒരാള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ അയാളെ ആരും ആസൂത്രണം ചെയ്തില്ല. അയാള്‍ മാത്രം വെറുതെ യാദൃച്ഛികമായി ഉണ്ടായി-ഇതാണ് വിശദീകരണം!''(71)
ആസൂത്രണവാദം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണെന്ന് ഡോക്കിന്‍സ് വാദിക്കാനുള്ള കാരണം ദൈവം യാദൃച്ഛികമായുണ്ടായി എന്ന് സൃഷ്ടിവാദക്കാര്‍ വാദിക്കുന്നതുകൊണ്ടാണത്രെ! ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായിട്ടേയില്ലെന്നും എന്നെന്നും ഉള്ളവനാണെന്നുമാണ് സൃഷ്ടിവാദക്കാരുടെ വാദമെന്ന പ്രാഥമിക വിവരംപോലും ഇല്ലാത്ത ഡോക്കിന്‍സാണ് നിരീശ്വരവാദികളുടെ ആഗോള ബുദ്ധിജീവി!
ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല.'' ദൈവത്തിന് ആരംഭമില്ലെന്നും അനാദിയാണെന്നുമാണ് സൃഷ്ടിവാദം സിദ്ധാന്തിക്കുന്നത്.
പ്രപഞ്ചമോ ദൈവമോ യാദൃച്ഛികമല്ല സൃഷ്ടിവാദത്തിലെന്ന് വ്യക്തമാണ്. എങ്കില്‍, "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്'' എന്ന ഡോക്കിന്‍സിന്റെ വാദം സൃഷ്ടിവാദത്തെക്കുറിച്ചുള്ള പ്രത്യേകമായ അജ്ഞതയില്‍നിന്നും തത്ത്വചിന്താപരമായ ദാരിദ്യ്രത്തില്‍നിന്നും ഉണ്ടായ അസംബന്ധമാണെന്നു വ്യക്തം.
അക്വിനാസിന്റെ ആദ്യത്തെ മൂന്ന് തെളിവുകളുടെ ആധാരസങ്കല്‍പം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നതാണ്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് സമര്‍ഥിച്ചാല്‍ ഈ മൂന്ന് തെളിവുകളും തകരും. പക്ഷേ, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് തെളിയിക്കാന്‍ ഡോക്കിന്‍സ് ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല അങ്ങനെയൊരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ഇതിന് കാരണമുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമുണ്ട് എന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞന്മാരുടെ (Cosmologists) പൊതുവായ അഭിപ്രായം.(72) ഗോളശാസ്ത്രം മാത്രമല്ല ഭൌതികശാസ്ത്ര (Physics)ത്തിലെ ഏറ്റവും മൌലികമെന്ന് കരുതപ്പെടുന്ന താപഗതികനിയമങ്ങള്‍ (Thermodynamics) പ്രകാരവും പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ട്. ഇതുമായി ബന്ധപ്പെട്ട പാദങ്ങളൊന്നും ഡോക്കിന്‍സ് ഉന്നയിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കുകയാണ്. ചുരുക്കത്തില്‍ ആധുനിക-ആധുനികാനന്തര വിജ്ഞാനമനുസരിച്ച് പ്രപഞ്ചത്തിന് നിശ്ചിതമായൊരു ഉത്ഭവമുണ്ട്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ മൂലപ്രമാണം ഇക്കാലത്ത് ഏറ്റവും വലിയ അന്ധവിശ്വാസമായി ഗണിക്കപ്പെടാന്‍ 'യോഗ്യത'യുള്ള ഒന്നാണ.് ഈ ഭൌതികവാദാന്ധവിശ്വാസത്തെ ആധാരമാക്കി ഡോക്കിന്‍സ് നടത്തുന്ന സകല വാദ-പ്രതിവാദങ്ങളും, അതിനാല്‍ വിജ്ഞാനവിരുദ്ധവും അന്ധവിശ്വാസപ്രേരിതവുമാണെന്ന് തെളിയുന്നു.
പ്രപഞ്ചത്തില്‍ ഓരോ കാര്യത്തിനും കാരണമുണ്ടായേ തീരൂ. പ്രപഞ്ചത്തില്‍ ഏതൊന്ന് പലിക്കണമെങ്കിലും മറ്റൊരു പുറംശക്തി ആവശ്യമാണ്. പ്രപഞ്ചത്തില്‍ മൂര്‍ത്തമായ എന്തും അതിനുമുമ്പുള്ള വസ്തുക്കള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നവയാണ്. ഈ കണ്ണികളുടെ പരമ്പര പ്രപഞ്ചോത്ഭവംവരെയെത്തുന്നു. ഇക്കാണുന്ന ഭൌതികപ്രപഞ്ചത്തിന്റെ പ്രാരംഭബിന്ദുവാണത്. അതിനുമുമ്പ് ഭൌതികപ്രപഞ്ചത്തിന് ബാധകമായ ഒന്നുംതന്നെയില്ല. അതുകൊണ്ടാണ് പശ്ചാത്ഗമനം (Regression) പ്രപഞ്ചോത്ഭവത്തോടെ അവസാനിക്കുന്നത്. അതിനപ്പുറത്തേക്കും കാരണത്തിന്റെയും ചലനത്തിന്റെയും മൂര്‍ത്ത ഭൌതിക വസ്തുക്കളുടെയും കണ്ണികള്‍ കാണുമെന്ന് കരുതാനാവില്ല.
അക്വിനാസിന്റെ ആദ്യ മൂന്ന് തെളിവുകള്‍ക്കെതിരെ ഡോക്കിന്‍സ് ആകെക്കൂടി ഉന്നയിക്കുന്ന ഏക എതിര്‍വാദം പശ്ചാത്ഗമനമാണ്. ഇതാകട്ടെ ദാര്‍ശനികമായ അജ്ഞതയുടെ ഫലമാണെന്ന് നാം കണ്ടു. സ്വാഭാവികമായും അക്വിനാസിന്റെ എല്ലാ തെളിവുകളും സമര്‍ഥനശേഷിയോടെ അവശേഷിക്കുന്നു; എന്നുമാത്രമല്ല 13ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച ഈ വാദങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ആധുനിക-ഉത്തരാധുനികശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത്. അത് മറ്റൊരു സന്ദര്‍ഭത്തില്‍ പരിശോധിക്കാം.
ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "പിറകോട്ടുപോയി ഒരവസ്ഥ സങ്കല്‍പിച്ചശേഷം ആ അവസ്ഥ ഇല്ലായ്മ ചെയ്യാനായിട്ടാണ് ദൈവത്തെ സങ്കല്‍പിക്കുന്നത്. യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ടുപോകല്‍ ദൈവത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.''(73) ഇവയത്രയും അസംബന്ധമാണ്. ബിഗ്ബാങ് എന്താണെന്നോ ഗോളശാസ്ത്രജ്ഞര്‍ ആ സങ്കല്‍പത്തില്‍ എത്തിയതെങ്ങനെയെന്നോ ഗ്രന്ഥകാരനറിയില്ല.
'ബിഗ്ബാങ്' മാതൃകയനുസരിച്ചുള്ള പ്രപഞ്ചോല്‍പത്തി സിദ്ധാന്തത്തില്‍ പിറകോട്ടുപോക്കിനെ ഇല്ലായ്മ ചെയ്യാനല്ല ദൈവത്തെ സങ്കല്‍പിക്കുന്നത്. യഥാര്‍ഥത്തില്‍ ബിഗ്ബാങ് മാതൃകയില്‍ ദൈവത്തെ സങ്കല്‍പിച്ചിട്ടേയില്ല. മഹാസ്ഫോടനത്തിന് തൊട്ടുമുമ്പുള്ള സിങ്കുലാരിറ്റി(Singularity)യില്‍ പിറകോട്ടുപോക്ക് (പശ്ചാത്ഗമനം) അവസാനിക്കുന്നു. ഈ പിറകോട്ടുപോകലാകട്ടെ ആല്‍ബെര്‍ട്ട് ഐന്‍സ്റയിന്റെ പൊതു ആപേക്ഷികതാസിദ്ധാന്തത്തിലെ ഫീല്‍ഡ് സമവാക്യങ്ങളെ വിശദീകരിക്കാന്‍ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ (Alexander Friedman) എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ കണ്ടെത്തിയതാണ്.(74) 1922ലാണ് വികസിക്കുന്ന പ്രപഞ്ചമാതൃക ഫ്രീഡ്മാന്‍ അവതരിപ്പിച്ചത്. 1929ല്‍ വാനശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ളിന്റെ നിരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുകയും ചെയ്തു. 1924ല്‍ ഫ്രീഡ്മാന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധം ജര്‍മന്‍ ഫിസിക്സ് ജര്‍ണലാണ് പ്രസിദ്ധീകരിച്ചത്.(75) ശാസ്ത്രലോകത്ത് ഏറ്റവും അംഗീകൃത സിദ്ധാന്തമായി കരുതപ്പെടുന്ന പൊതുആപേക്ഷികതാ സിദ്ധാന്തം ഗോളശാസ്ത്രത്തില്‍ പ്രയോഗിച്ചപ്പോഴാണ് 'വികസിക്കുന്ന പ്രപഞ്ചമാതൃക' ലഭിച്ചത്. അല്ലാതെ ഗ്രന്ഥകാരന്‍ എഴുതിയപോലെ പിറകോട്ട് പോക്ക് അവസാനിപ്പിക്കാന്‍ ആരും ദൈവത്തെ 'കെട്ടിവലിച്ച്' കൊണ്ടുവരികയായിരുന്നില്ല.
"യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ട് പോകല്‍'' എന്ന ഗ്രന്ഥകാരന്റെ പരാമര്‍ശം ഗോളശാസ്ത്രത്തില്‍ എന്തൊക്കെ നടന്നുവെന്നതിനെക്കുറിച്ചുള്ള അജ്ഞതയുടെ ആഴം മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഗണിതശാസ്ത്രപരമായും ഭൌതികശാസ്ത്രാടിസ്ഥാനത്തിലും സ്ഥാപിക്കപ്പെട്ട ഐന്‍സ്റയിന്റെ പൊതു ആപേക്ഷിക സിദ്ധാന്തവും ഫ്രീഡ്മാന്റെ ഗണിതമാതൃകയും എഡ്വിന്‍ ഹബ്ള്‍ മുതല്‍ ഇതുവരെയുള്ള ഗോളശാസ്ത്രജ്ഞരുടെ (80 വര്‍ഷങ്ങളിലെ ഗവേഷണഫലങ്ങള്‍!) നിരീക്ഷണഫലങ്ങളുമാണ് 'പിറകോട്ട് പോകലിന്' അടിത്തറയിട്ടത്. ഇവയത്രയും "കാരണം കാണിക്കാതെയുള്ള'' ഒന്നായിരുന്നു എന്ന ഗ്രന്ഥകാരന്റെ വാദത്തെ വിഡ്ഢിത്തമായിപോലും കണക്കാക്കാന്‍ വയ്യ എന്നതാണ് യാഥാര്‍ഥ്യം.
എന്തുകൊണ്ടാണ് അക്വിനാസിന്റെ തെളിവുകളെ എതിര്‍ക്കാന്‍ അങ്ങേയറ്റം ദുര്‍ബലമായ പശ്ചാത്ഗമനം എന്ന വാദംമാത്രം ഉന്നയിക്കാന്‍ ഡോക്കിന്‍സ് നിര്‍ബന്ധിതനായത്? കാരണമുണ്ട്. നിരീശ്വരവാദത്തില്‍ ആത്മാര്‍ഥതയും ദൃഢവിശ്വാസവും വിവരവും ഉണ്ടായിരുന്നുവെങ്കില്‍ ഒരാള്‍ ചെയ്യേണ്ടത് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും പശ്ചാത്ഗമനം അസാധ്യമാണെന്നും സമര്‍ഥിക്കുകയാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന നിരീശ്വരവാദത്തിന്റെ മൂലസിദ്ധാന്തം ഡോക്കിന്‍സ് പോലും തിരിഞ്ഞുനോക്കാത്തവിധം അനാഥമായി കിടക്കുകയാണ്. ഈ വീക്ഷണം തെളിയിക്കാതെ അക്വിനാസിന്റെ തെളിവുകള്‍ക്ക് പോറലേല്‍പിക്കാന്‍ പോലും സാധ്യമല്ല. ഇക്കാലത്തെ നിരീശ്വരവാദ ആചാര്യന്റെ കൈകളാല്‍ നിരീശ്വരവാദത്തിന്റെ മൌലികതത്ത്വം അവഗണിക്കപ്പെട്ടതിന് കാരണമുണ്ട്. ആധുനികഗോളശാസ്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും വികാസം നിരീശ്വരവാദത്തിന്റെയും ഭൌതികവാദത്തിന്റെയും ഈ അടിസ്ഥാനധാരണയെ കടപുഴക്കിയെറിഞ്ഞുവെന്നതാണ് കാരണം. ഇക്കാര്യം പരോക്ഷമായി സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ, അക്വിനാസിന്റെ തെളിവുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോക്കിന്‍സ് ഇതെപ്പറ്റി നിശ്ശബ്ദനാണ്.
ഗ്രന്ഥകാരന്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: "പശ്ചാത്ഗമനം (Regress) നടത്തി കാരണം കണ്ടെത്തുന്ന രീതിയും സാധുവല്ല. ബിഗ്ബാങ് സിദ്ധാന്തം (Big Bang Theory) പോലെ ഇത്തരം ചില സങ്കല്‍പങ്ങള്‍ ഭൌതികശാസ്ത്രത്തിലുണ്ട്.''(76) ഭൌതികശാസ്ത്രത്തില്‍വരെ ഇത്തരം സങ്കല്‍പങ്ങളുണ്ടെങ്കില്‍ അക്വിനാസിന്റെ തെളിവുകള്‍ തികച്ചും ശാസ്ത്രീയമാണെന്നല്ലേ തെളിയുന്നത്?
പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ ഭൌതികവാദത്തിന്റെ അവശിഷ്ടവും പേറി ആധുനികരാണെന്ന നാട്യത്തില്‍ ഉത്തരാധുനിക കാലത്ത് ജീവിക്കുന്നവരാണ് നിരീശ്വരവാദികള്‍. ശാസ്ത്രം പിന്നെയും മുന്നോട്ടുപോയ കാര്യം അവര്‍ക്ക് ഗ്രാഹ്യമായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കിയെന്ന കാര്യംപോലും അവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല. ഈ ദുരന്താവസ്ഥ ഡോക്കിന്‍സ് നേരിട്ടനുഭവിച്ചത് ടെമ്പിള്‍ടണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "അവസാനഘട്ടത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്ത മതവാദികള്‍ തന്നെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ഡോക്കിന്‍സ് സാക്ഷ്യപ്പെടുത്തുന്നു. ഡോക്കിന്‍സിന്റെ ലോകവീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് അവര്‍ ആക്ഷേപിച്ചു (You are so Nineteenth-century). ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിനുശേഷം വൈജ്ഞാനികമേഖല ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും ഡോക്കിന്‍സിനെപ്പോലുള്ളവര്‍ ഇപ്പോഴും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണെന്നുമാണ് ഈ ആക്ഷേപത്തിന്റെ ധ്വനി. താന്‍ സ്ഥിരം അഭിമുഖീകരിക്കുന്ന ആക്ഷേപമാണിതെന്ന് ഡോക്കിന്‍സ് പ്രസ്താവിക്കുന്നു.''(77)
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടുകാരാണ് നിരീശ്വരവാദികള്‍ എന്ന വിമര്‍ശനം ഒരു പരിധിവരെ അംഗീകരിക്കാന്‍ അവരും നിര്‍ബന്ധിതരായിട്ടുണ്ട് എന്ന് ഗ്രന്ഥകാരന്റെ ഈ വരി വ്യക്തമാക്കുന്നു: "19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ടു എന്നൊരൊറ്റ കാരണംകൊണ്ട് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ലെന്ന് നമുക്കറിയാം.''(78) ശരിയാണ്. പക്ഷേ 19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു സങ്കല്‍പം തിരുത്തപ്പെട്ടുകഴിഞ്ഞിരിക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതില്‍തന്നെ തൂങ്ങിക്കിടക്കുന്നത് തെറ്റ് മാത്രമല്ല യാഥാസ്ഥിതികത്വം കൂടിയാണെന്ന് 'നമുക്ക്' മാത്രമല്ല മറ്റുള്ളവര്‍ക്കും അറിയാം. പരിണാമവാദിയായ സ്റീഫന്‍ ഗൌള്‍ഡ് ഇത്തരക്കാരെ ഡാര്‍വീനിയന്‍ മൌലികവാദികള്‍-Darwinian Fundamentalists-ന്നാണ് വിളിച്ചത്(79). ഇവരുടെ യാഥാസ്ഥിതികത്വത്തിന്റെ കാഠിന്യം മൂലം 'ന്യൂയോര്‍ക്ക് റിവ്യു ഓഫ് ബുക്ക്സി'ല്‍ 'ഡാര്‍വീനിയന്‍ ഫണ്ടമെന്റെലിസം' എന്ന ശീര്‍ഷകത്തില്‍ ലേഖനം എഴുതാനും അദ്ദേഹം നിര്‍ബന്ധിതനായി.
സത്യസന്ധമായ ഈ നിരീക്ഷണം ഒറ്റപ്പെട്ടതല്ല. പ്രമുഖ പരിണാമതത്ത്വചിന്തകനും നിരീശ്വരവാദിയുമായ മൈക്കള്‍ റൂസിനും ഇതേ അഭിപ്രായമുണ്ട്. ഗ്രന്ഥകാരന്‍ എഴുതുന്നു: "ജോണ്‍ പോള്‍ രണ്ടാമന്‍ ഡാര്‍വിനിസത്തെ പിന്തുണച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അത് കാപട്യമെന്നായിരുന്നു റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രതികരണം. ഡോക്കിന്‍സിന്റെ ഈ സമീപനം തികഞ്ഞ മൌലികവാദമാണെന്ന് റൂസ് കുറ്റപ്പെടുത്തിയിരുന്നു.''(80) പരിണാമവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും "തികഞ്ഞ മൌലികവാദി''യായി തോന്നുന്നവിധം യാഥാസ്ഥിതികനായ റിച്ചാഡ് ഡോക്കിന്‍സിനെ മതവിശ്വാസികള്‍ 19ാം നൂറ്റാണ്ടുകാരനെന്ന് വിശേഷിപ്പിച്ചത് 'തികഞ്ഞ' മര്യാദയല്ലേ?
ഡോക്കിന്‍സിനെ പത്തൊമ്പതാം നൂറ്റാണ്ടുകാരന്‍ എന്ന് വിമര്‍ശിച്ചത് മതപണ്ഡിതന്മാരല്ല, ശാസ്ത്രജ്ഞര്‍ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. അവരില്‍ പ്രമുഖന്‍ "ഒരു പ്രമുഖ കേംബ്രിഡ്ജ് ജീവശാസ്ത്രജ്ഞനായിരുന്നു''വെന്ന് ഗ്രന്ഥകാരന്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ലോകപ്രശസ്ത കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടുകാരനായി ആക്ഷേപിക്കപ്പെട്ട ഡോക്കിന്‍സ് പാഠം പഠിച്ചു എന്ന് കരുതാമോ? "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു''എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയത് അതിന്റെ ലക്ഷണമാകുമോ?
"ഒറ്റ നോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങളാണ്'' അക്വിനാസിന്റെതെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു.(81)
ഒറ്റനോട്ടത്തില്‍ യുക്തിസഹമായ തെളിവുകള്‍ പിന്നീടെപ്പോഴാണ് യുക്തിസഹമല്ലാതായി മാറിയതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നില്ല. വിശകലനം 'പുരോഗമി'ക്കുന്തോറും അവയുടെ യുക്തിപരത കൂടുതല്‍ വ്യക്തമാവുകയാണുണ്ടായത്. ഈ യാഥാര്‍ഥ്യം ഭംഗ്യന്തരേണ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായതുകൊണ്ടാകാം "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല'' എന്ന് തുടര്‍ന്നെഴുതിയത്. "ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാല്‍'' എന്നതിനര്‍ഥം ദൈവത്തെ ദൈവമായി കണക്കാക്കിയാല്‍ എന്നാണ്. ഇതുവരെയും ദൈവത്തെ ദ്രവ്യമായാണ് ഇവര്‍ കണക്കാക്കിയത്! ഗ്രന്ഥകാരന്‍ തുടരട്ടെ: "സര്‍വജ്ഞന്‍, സര്‍വശക്തന്‍, സര്‍വവ്യാപി... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേഛാപരമാണ് (അൃയശൃമ്യൃ).'' അഥവാ അക്വിനാസിന്റെ തെളിവു പ്രകാരം ദൈവമുണ്ടായാല്‍ തന്നെ ആ ദൈവം സര്‍വശക്തനോ സര്‍വജ്ഞനോ ആകുന്നതെങ്ങനെ എന്നാണ് സംശയം. ത്രികോണം ഉണ്ടായാല്‍ തന്നെ അതിന് മൂന്നു കോണുകളുണ്ടാകണമെന്ന് എന്താ നിര്‍ബന്ധമെന്ന് ചോദിക്കുന്നപോലെ ബാലിശമാണിത്. ഇനി മൂന്നു കോണുണ്ടായാല്‍ തന്നെ അത് മൊത്തം 180 ഡിഗ്രിയാകണമെന്ന് എന്താ നിര്‍ബന്ധമെന്നും ഇവര്‍ ചോദിച്ചെന്നിരിക്കും. ദാര്‍ശനികമായി വീക്ഷിച്ചാല്‍ ഇവര്‍ നഴ്സറി വിദ്യാര്‍ഥികളുടെ മാനസികവളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇതിന് കാരണമുണ്ട്. ദൈവവിശ്വാസം എന്നും ദാര്‍ശനികചിന്തകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ദൈവാസ്തിക്യത്തെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും പ്രതിപാദിക്കുന്ന പതിനായിരക്കണക്കിന് രചനകള്‍ ചരിത്രത്തിലിന്നോളം ഉണ്ടായതായി കാണാം. ആധുനികാനന്തരകാലത്ത് (ജീാീറലൃി) ഈ രംഗത്ത് വിസ്ഫോടനം തന്നെ നടക്കുന്നുണ്ട് (13ാം നൂറ്റാണ്ടിലെ അക്വിനാസ് മുതലുള്ളവരാണ് ഡോക്കിന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിനു മുമ്പുള്ള സമ്പന്നമായ ദാര്‍ശനികപാരമ്പര്യം ഡോക്കിന്‍സിന് അജ്ഞാതമാണ്). എന്നാല്‍ ഇത്തരം ആസ്തിക്യ ചിന്തകളെപ്പറ്റി അതും ഇതും പറയുകയെന്നതാണ് നിരീശ്വര ചിന്തയുടെ ഉള്ളടക്കം. അതിനപ്പുറം സ്വന്തമായൊരു ദാര്‍ശനികപാരമ്പര്യം ഒരു കാലത്തും അവര്‍ക്കുണ്ടായിട്ടില്ല. ഡോക്കിന്‍സിന്റെ കൃതിതന്നെ ഇതിന് ഒന്നാന്തരം തെളിവാണ്. പ്രപഞ്ചത്തിന് ആരംഭമില്ല, അവസാനമില്ല, പ്രപഞ്ചം സ്വയം വിശദീകരണക്ഷമമാണ് എന്നിത്യാദി നിരീശ്വരതത്ത്വങ്ങളെ സ്ഥാപിക്കുകയെന്നതിലുപരി (അത് അസാധ്യമാണെന്നതുകൊണ്ടാകാം) ദൈവാസ്തിക്യന്യായങ്ങളെ വിമര്‍ശിക്കാനാണ് ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. ഇതുപോലും തികഞ്ഞ പരാജയമാണ്താനും.
കാണുന്നതും കേള്‍ക്കുന്നതും തൊട്ടറിയാനാവുന്നതുമായ കൊച്ചുലോകമാണ് നിരീശ്വരവാദിയുടേത്. പ്രപഞ്ചത്തിന്റെ തന്നെ സങ്കീര്‍ണത ഉള്‍ക്കൊള്ളാനോ പ്രപഞ്ചാതീത പ്രതിഭാസങ്ങളെപ്പറ്റി സങ്കല്‍പിക്കാന്‍പോലുമോ അവര്‍ക്കാവില്ല. അതിനുശേഷിയുള്ളവര്‍ ക്രമേണയെങ്കിലും വിശ്വാസികളാവും.
പ്രപഞ്ചം മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തമാണ്. അതിന്റെ ശക്തി അപാരമാണ്. അണുവിസ്ഫോടനത്തിന്റെ ശക്തി സങ്കല്‍പിച്ചു നോക്കൂ! അനന്തശക്തി സാധ്യതകളുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച ദൈവം സര്‍വശക്തനായിരിക്കുമെന്നത് യുക്തിസഹമായ സങ്കല്‍പമാണ്. അശക്തനോ അര്‍ധശക്തനോ ആണെന്ന് കരുന്നത് അസംബന്ധമാണെന്നും വ്യക്തമാണ്.
പ്രപഞ്ചത്തിന്റെ സങ്കീര്‍ണതക്കും അതിരില്ല. ഒരു കോശത്തില്‍ മാത്രം അടങ്ങിയ ബുദ്ധി (കിലേഹഹശഴലിരല ഇീിലിേ) ഈ ഭൂമിയിലെ പരീക്ഷണശാലകളില്‍ മുഴുവന്‍ അടങ്ങിയ ബുദ്ധിയെക്കാള്‍ കൂടുതലാണ്. എങ്കില്‍ ഈ പ്രപഞ്ചത്തിന്റെ മൊത്തം സങ്കീര്‍ണതയുടെ അളവ് എത്രയായിരിക്കും? പ്രപഞ്ചത്തിലൊളിഞ്ഞ അനന്തമായ സങ്കീര്‍ണത സര്‍വജ്ഞനായ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അല്പജ്ഞനോ അല്‍പനോ ആയ ദൈവമേ ഉണ്ടാവൂ എന്ന് നിരീശ്വരവാദിക്ക് കരുതാവുന്നതാണ്. ഒരുപക്ഷേ, അവരുടെ നിലവാരത്തിന് ചേര്‍ന്ന ദൈവസങ്കല്‍പം അതായതുകൊണ്ടാകാം അങ്ങനെയൊരുവാദം (മനഃശാസ്ത്രപരമായി) ഉയര്‍ത്തുന്നത്. പ്രപഞ്ചത്തെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദൈവത്തിന് അനുയോജ്യമായ ഗുണങ്ങള്‍ സര്‍വശക്തിയും സര്‍വജ്ഞതയുമാണ്. മറിച്ചുള്ളതാണ് സ്വേഛാപരമായത്.
അശക്തനോ അര്‍ധശക്തനോ അല്‍പശക്തനോ ആയി ദൈവത്തെ കണക്കാക്കുന്നത് യുക്തിവിരുദ്ധമാണെന്നും, പ്രാപഞ്ചികപഠനങ്ങള്‍ സര്‍വജ്ഞനും സര്‍വശക്തനും സമ്പൂര്‍ണനുമായ ദൈവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഗ്രന്ഥകാരന്റെ വാക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കൂ: "...ഒരേസമയം കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറുകളുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ദൈവം ഒരിക്കലും ലളിതമായിരിക്കില്ല... അത് മനുഷ്യന്റെ തലച്ചോറിലെ ന്യൂറോണുകള്‍ കൊണ്ടുണ്ടാക്കിയതാവാന്‍ വഴിയില്ല; സിലിക്കണ്‍ കൊണ്ടുണ്ടാക്കിയ കമ്പ്യൂട്ടര്‍ സി.പി.യു (CPU) ആകാനും സാധ്യതയില്ല. ആ നിലയ്ക്ക് ദൈവം നമുക്ക് ചിന്തിക്കാവുന്നതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍ബ്രെയിനോ സൂപ്പര്‍കമ്പ്യൂട്ടറോ ആണ്.''(82)
സൂപ്പര്‍ ബ്രെയ്ന്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നിത്യാദി രൂപകങ്ങള്‍ (metaphores) യാഥാര്‍ഥ്യത്തെ വക്രീകരിക്കുന്നത് ഒഴിവാക്കാന്‍ ദാര്‍ശനികര്‍ ഉപയോഗിക്കുന്ന മനോഹരമായ പ്രയോഗങ്ങളാണ് സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിവ!
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ദൈവം ഒരേസമയം എന്തൊക്കെയാണ് ചെയ്യുന്നത്? മനുഷ്യരുടെ ജനനം മുതല്‍ മരണംവരെയും മരണം മുതല്‍ പുനര്‍ജന്മംവരെയുള്ള കാര്യങ്ങള്‍ സസൂക്ഷ്മം നിയന്ത്രിക്കണം. പ്രാര്‍ഥനയും വഴിപാടും സ്വീകരിച്ച് ആളും തരവും നോക്കി പ്രസാദിക്കണം. മറ്റു ഗ്രഹങ്ങളിലെ ജീവികളുടെ കാര്യത്തിലും മുടക്കമുണ്ടാകാന്‍ പാടില്ല. രാസപ്രവര്‍ത്തനങ്ങളിലും ഭൌതികമാറ്റങ്ങളിലും ഇറങ്ങി കളിക്കണം. നക്ഷത്രങ്ങളുടെ ജനനം-ജീവിതം-മരണം, ഗോള്‍ഡിലോക്സ് മേഖലകള്‍, പ്രപഞ്ചസ്ഥിരാങ്കങ്ങള്‍... എന്നുവേണ്ട, സ്വന്തം കാര്യത്തിലുള്‍പ്പെടെ എല്ലാത്തിലും നിതാന്ത ശ്രദ്ധവേണം. ദൈവത്തിനു നിയന്ത്രിക്കേണ്ട കാര്യങ്ങളുടെ ലിസ്റ് ഒരിക്കലും അവസാനിക്കില്ല. എന്തിനേറെ പറയുന്നു, 'നിയന്ത്രണം' എന്ന പ്രക്രിയപോലും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനൊക്കെ പുറമേയാണ് സഹസ്രകോടി വരുന്ന ഇലക്ട്രോണ്‍ പോലുള്ള അണുകണങ്ങളെ സദാ നിയന്ത്രിച്ച് നിറുത്തേണ്ട ബാധ്യത!''(83)
ദൈവം ലളിതമായ വിശദീകരണമാണെന്ന സ്വിന്‍ബേണിന്റെ വാദത്തെ ഖണ്ഡിക്കാനാണ് പരിഹാസരൂപേണയാണെങ്കിലും ഗ്രന്ഥകാരന്‍ ഇത്രയൊക്കെ വിവരിച്ചത്. അല്പജ്ഞനോ അര്‍ധശക്തനോ ആയ ദൈവത്തെ സങ്കല്‍പിക്കുന്നത് യുക്തിഹീനമാണെന്നും ദൈവം സര്‍വജ്ഞനും സര്‍വശക്തനും ആകാനേ സാധ്യതയുള്ളൂവെന്നും മേല്‍വിവരണം തെളിയിക്കുന്നില്ലേ?
ദൈവത്തിന്റെ സര്‍വശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും സദൃശമായ അഭിപ്രായം ഡോക്കിന്‍സ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വിന്‍ബേണ്‍ എന്ന, ഓക്സ്ഫോഡ്യൂണിവേഴ്സിറ്റി തിയോളജി പ്രൊഫസറുടെ വീക്ഷണം വിശകലനം ചെയ്തുകൊണ്ടു അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങള്‍ ഇതാണ്: "യുക്തിപരമായി സംഭവ്യമെന്ന് തോന്നുന്നതെന്തും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ദൈവത്തിന് യുക്തിപരമായി അസംഭവ്യമെന്ന് (Logically impossible) തോന്നുന്നത് സംഭവിപ്പിക്കാനുള്ള കഴിവില്ലെന്ന് സ്വിന്‍ബേണ്‍ സമ്മതിക്കുന്നു. യുക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ ഒരു ശേഷിയാണ്. ദൈവത്തിനുള്ളതെന്നു പറയപ്പെടുന്നതുപോലുള്ള അനന്തമായ ഒരു ശേഷിയല്ലത്. മനുഷ്യന്റെ പരിമിതമായ ഒരു ശേഷിക്കപ്പുറംപോലും പോകാന്‍ ദൈവത്തിന് കഴിയുന്നില്ലെന്നാണത് വ്യക്തമാക്കുന്നത്. ഈയൊരു പരിമിതി എല്ലാത്തിനും കാരണക്കാരനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവത്തിനു തീരെ അഭിലഷണീയമല്ല.'' (84)
മനുഷ്യന്റെ യുക്തിയില്‍ അസംഭവ്യമെന്ന് തോന്നുന്നത് ദൈവത്തിന്റെ പരിമിതിയായി ആരോപിക്കന്നത് "തീരെ അഭിലഷണീയമല്ലെ''ന്ന് ഒരു നിരീശ്വരവാദി പോലും സമ്മതിക്കുന്നു. ദൈവം നിര്‍വചനവശാല്‍ തന്നെ (By definition) സര്‍വശക്തനും സര്‍വജ്ഞനുമാണെന്ന് വിശ്വാസികള്‍ കരുതുന്നതില്‍ യാതൊരു അയുക്തികതയുമില്ലെന്നല്ലേ ഇതില്‍നിന്നും മനസ്സിലാവുന്നത്? മനുഷ്യന്റെ യുക്തിക്കും പരിമിതികള്‍ക്കും അതീതമായ ദൈവത്തെ അനുമാനിക്കുന്നതില്‍ അയുക്തികമായി ഒന്നുമില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ദൈവാസ്തിത്വത്തെക്കുറിച്ച് നിരീശ്വരവാദികള്‍ എത്ര കൂടുതല്‍ സംസാരിക്കുന്നുവോ അതിന് ആനുപാതികമായിരിക്കും യുക്തിഭംഗങ്ങളുടെ അളവ്. "...ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്'' എന്ന ഗ്രന്ഥകാരന്റെ വരി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. എങ്ങനെയാണ് ഇത് നടക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നത് നോക്കൂ: "ഉദാഹരണമായി, സര്‍വശക്തിയും (Omnipotence) സര്‍വജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സര്‍വജ്ഞന് ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടായിരിക്കണം; സര്‍വശക്തന് വിചാരിക്കുന്ന എന്തും നടപ്പിലാക്കാനും കഴിയണം. പ്രപഞ്ചത്തില്‍ ആദ്യാവസാനം താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നതിനെപ്പറ്റി പരിപൂര്‍ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സര്‍വശക്തന്‍. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കില്‍ തെറ്റാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും. തന്റെ ഇടപെടലുകളില്‍ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാകാന്‍ ദൈവത്തിന് സാധിക്കില്ല. വേണമെന്ന് കരുതിയാല്‍പോലും ദൈവം നിസ്സഹായനാണ്. സ്വന്തം മനസ്സ് മാറ്റാനോ പ്രപഞ്ചഗതിയില്‍ ഭേദഗതി വരുത്താനോ ദൈവത്തിന് സ്വാതന്ത്യ്രമില്ല. മാറ്റിയാല്‍ ദൈവത്തിന്റെ ജ്ഞാനം (മുന്നറിവ്) തെറ്റാണെന്ന്വരും. തെറ്റായ അറിവുള്ളയാള്‍ സര്‍വജ്ഞനല്ലല്ലോ.''(85)
ഊന്നല്‍ നല്‍കിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ദൈവത്തെ അംഗീകരിക്കാത്ത നിരീശ്വരവാദികള്‍ക്ക് ദൈവത്തെപ്പറ്റി ഈ ആധികാരികമായ വിവരം കിട്ടിയതെങ്ങനെയെന്നത് കൌതുകകരമാണ്. വലിയ കണ്ടെത്തല്‍പോലെ ഉന്നയിക്കുന്ന മേല്‍പ്രശ്നം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാര്‍ശനികര്‍ വിശദമായി ചര്‍ച്ചചെയ്ത് തൃപ്തികരമായ നിഗമനത്തിലെത്തിയതാണെന്ന വിവരമൊന്നും ഡോക്കിന്‍സിനില്ല. മേല്‍ വിവരിച്ചപോലെ നീട്ടിപ്പരത്തി അവതരിപ്പിക്കാന്‍മാത്രം ഇതില്‍ സങ്കീര്‍ണതയൊന്നുമില്ല. ദൈവം സര്‍വശക്തനാണെങ്കില്‍ സ്വയം നശിപ്പിക്കാനാവുമോ എന്നോ തനിക്ക് തുല്യനോ അതിനേക്കാള്‍ ശക്തനോ ആയ മറ്റൊരു (ഒന്നാക്കണ്ട, അനേകമാകട്ടെ!) ദൈവത്തെ സൃഷ്ടിക്കാനാവുമോ എന്നോ ചോദിച്ചാല്‍ മതിയാവും. ഇത്തരം ചോദ്യങ്ങളുടേയും മറുപടികളുടെയും നീണ്ട പരമ്പര തന്നെ ദൈവശാസ്ത്ര സാഹിത്യങ്ങളില്‍ കാണാം.
സര്‍വജ്ഞന്‍, സര്‍വശക്തന്‍ എന്നീ ഗുണങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്ന വാദം പരിശോധിക്കാം. 'സര്‍വജ്ഞന്‍' എന്ന സങ്കല്‍പംതന്നെ നിര്‍വചനപരമായി (ആ്യ റലളശിശശീിേ) സര്‍വവും അറിയുന്നവന്‍ എന്നാണ്. എന്ത് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും സര്‍വജ്ഞന്‍ അവ അറിഞ്ഞിരിക്കും. ഇതില്‍ എന്ത് പൊരുത്തക്കേടാണുള്ളത്? "അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടല്ലോ? ദൈവം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതും ഇടപെട്ടതും വൈരുധ്യത്തിലാണെന്ന് നിരീശ്വരവാദികള്‍ക്കെങ്ങനെ മനസ്സിലായി? എന്ത് തെളിവാണ് ഇങ്ങനെ വാദിക്കാന്‍ അവരുടെ കൈവശമുള്ളത്? ഇനി, ഇടപെട്ടതിനെപ്പറ്റി സര്‍വജ്ഞനായ ദൈവത്തിന് അറിവില്ലായിരുന്നു എന്നിവര്‍ക്ക് എങ്ങനെ മനസ്സിലായി? ഇങ്ങനെ മനസ്സിലാക്കിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? മൂര്‍ത്തമായ തെളിവില്ലെങ്കിലും അമൂര്‍ത്തമായ ഒരു തെളിവെങ്കിലും ഇതിനു ഹാജറാക്കാമോ?
"ദൈവം പിന്നീട് നടത്തുന്ന'' എന്ന സങ്കല്‍പംതന്നെ അസംബന്ധമാണ്. സ്ഥല-കാലാതീതനായ ദൈവം 'പിന്നീട്' എങ്ങനെയാണ് ഇടപെടുന്നത്?(86) ഒരാള്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചശേഷം അത് റദ്ദാക്കി കാസര്‍കോട്ടേക്ക് യാത്ര തിരിക്കുന്നപോലെയാണ് ദൈവത്തിന്റെ പദ്ധതികളെന്ന് കരുതുന്ന നിരീശ്വരവാദി ഇങ്ങനെയേ ചിന്തിക്കൂ!
രണ്ടാമതായി, ഇത്തരം സംശയങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വിശദീകരണം ലഭ്യമല്ലാത്തതുകൊണ്ട് പ്രപഞ്ചത്തിന്റെ കാരണമായ ദൈവത്തെ നിഷേധിക്കുന്നത് യുക്തിവിരുദ്ധമാണ്. പ്രപഞ്ചമാണ് ദൈവസങ്കല്‍പത്തെ യുക്തിസഹമാക്കുന്നത്. പ്രപഞ്ചത്തിനുള്ള ശരിയായ വിശദീകരണം യാദൃച്ഛികതയാണോ ദൈവമാണോ എന്ന സംശയത്തിന് ഉറപ്പായും ലഭിക്കുന്ന ഉത്തരമാണ് മനുഷ്യനെ ദൈവവിശ്വാസത്തിലേക്ക് നയിക്കുന്നത്.
ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് എന്നത് ഒന്നിന്റെയും തൃപ്തികരമായ വിശദീകരണമല്ല.''(87) ഇതു തന്നെയാണ് മതവിശ്വാസിക്കും പറയാനുള്ളത്. പ്രപഞ്ചം യാദൃച്ഛികമായല്ല ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയുണ്ടായെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്? പിന്നെ എങ്ങനെയുണ്ടായെന്ന് അവര്‍ പറയാന്‍ തയാറല്ല. ദൈവത്തെ അംഗീകരിക്കാനും തയാറല്ല!
ഇവിടെ സാമാന്യബുദ്ധിയെങ്കിലും നഷ്ടപ്പെടാത്തവര്‍ക്ക് യുക്തിസഹമായി എത്താവുന്ന ഏകനിഗമനം പ്രപഞ്ചത്തിലെ ആസൂത്രണങ്ങള്‍ക്ക് പിന്നില്‍ ഒരാസൂത്രകനുണ്ട് എന്നാണ്. അതിനാല്‍ ദൈവത്തിന്റെ ഗുണങ്ങളെപ്പറ്റി പൂര്‍ണമായും ഗ്രഹിക്കാനായില്ലെങ്കില്‍ അത് മറ്റൊരു സമസ്യയാണ് എന്നേ വരുന്നുള്ളൂ. അതുകൊണ്ട് പ്രപഞ്ചത്തിനു പിന്നിലെ കാരണം ദൈവമാണെന്ന അനുമാനം ദുര്‍ബലമാവുന്നില്ല.
മൂന്നാമതായി, പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?
നാലാമതായി, ഏതു ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ചോദ്യത്തിലെ വാക്കുകള്‍ കൃത്യമായും നിര്‍വചിച്ചിരിക്കണം. ഉദാഹരണമായി, "സര്‍വജ്ഞന് ഇടപെടലുകളെക്കുറിച്ചും ജ്ഞാനമുണ്ട്'' എന്ന വാചകത്തില്‍ വൈരുധ്യമില്ല. ഇതാണ് ദൈവവിശ്വാസികളുടെ വീക്ഷണം. എന്നാല്‍ നിരീശ്വരവാദിയുടെ വാദമോ?- "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി ജ്ഞാനമില്ല'' എന്നും. ഈ വാചകം വൈരുധ്യം നിറഞ്ഞതാണ്. 'സര്‍വജ്ഞന്‍' എന്നാല്‍ "എല്ലാം അറിയുന്നവന്‍'' എന്നാണര്‍ഥം. എല്ലാം അറിയുന്നവന് "ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്ന പ്രസ്താവം വൈരുധ്യം നിറഞ്ഞതാണ്. "സര്‍വജ്ഞനല്ലാത്തവന് ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്നോ "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി അറിയാം'' എന്നോ മാറ്റാതെ മേല്‍ പ്രസ്താവത്തിലെ വൈരുധ്യം നീങ്ങില്ല. എങ്കില്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് വൈരുധ്യം നിറഞ്ഞ വീക്ഷണക്കാര്‍ എന്ന് വ്യക്തമായില്ലേ? മറ്റൊരുദാഹരണം നോക്കാം. "... സര്‍വ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് 'ശൂന്യത' സൃഷ്ടിക്കാന്‍ സാധിക്കണം. ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നും ഉണ്ടാകാന്‍ പാടില്ല; ദൈവംപോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് സര്‍വവ്യാപിയല്ലല്ലോ.''
"സര്‍വവ്യാപിയായ ദൈവം ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കണം'' എന്ന വാചകം വൈരുധ്യം നിറഞ്ഞതാണ്. ദൈവം സര്‍വവ്യാപിയാണെങ്കില്‍ 'ദൈവസാന്നിധ്യമില്ലാത്ത ശൂന്യത' എന്താണെന്ന് വ്യക്തമാക്കേണ്ടത് നിരീശ്വരവാദികളാണ്. ഇത്തരം അസംബന്ധങ്ങളില്‍ മതവിശ്വാസികള്‍ വിശ്വസിക്കുന്നില്ലല്ലോ. അതിനാല്‍ അത്തരം അസംബന്ധങ്ങള്‍ മുന്നോട്ടുവെക്കുന്നവരാണ് അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടത്.
ദൈവത്തെയും മതത്തെയും പറ്റി നിരീശ്വരവാദികള്‍ക്ക് ഏറെക്കുറെ മഠയധാരണകളാണുള്ളത്.
സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിത്യാദി ദൈവികഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിച്ച ഈ വരികള്‍ തന്നെ അതിന് തെളിവാണ്: "സര്‍വശക്തനെ മനുഷ്യന്‍ ആരാധനയിലൂടെ മെരുക്കുന്നതും സര്‍വശക്തന്‍ മനുഷ്യന്റെ വിധേയത്വവും ഉപാസനയും ദാഹിച്ചുഴറുന്നതുമൊക്കെ തമാശ സിദ്ധാന്തങ്ങളാണ്.''(88) തീര്‍ച്ചയായും ഇതൊക്കെ തമാശസിദ്ധാന്തങ്ങളാണ്. പക്ഷേ ആരുടേതാണ് ഈ സിദ്ധാന്തങ്ങള്‍? വിശ്വാസികളുടെ മേല്‍ നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇവയത്രയും നിരീശ്വരവാദികള്‍തന്നെ കെട്ടിച്ചമച്ചവയാണ്. സര്‍വശക്തനായ ദൈവത്തെ മനുഷ്യന് മെരുക്കാമെന്നോ ദൈവം മനുഷ്യന്റെ ഉപാസനക്കായി ദാഹിച്ചുഴറുകയാണെന്നോ വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ പോലും വിശ്വസിക്കുന്നില്ല. ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ കെട്ടിച്ചമച്ച വ്യാജസങ്കല്‍പങ്ങളാണിവ. ഇവയത്രയും നിരീശ്വരവാദികളുടെ ഭോഷ്ക്കുകള്‍ മാത്രമാണെന്ന് വിശ്വാസികള്‍ക്കറിയാം. എന്നാല്‍ വലിയ കണ്ടുപിടുത്തങ്ങളാണിവയെന്ന മട്ടിലാണ് നിരീശ്വരബുദ്ധിജീവികള്‍ ഇവയെ അവതരിപ്പിക്കുന്നത്.
ശൂന്യത, സര്‍വവ്യാപി, സര്‍വശക്തന്‍, സാന്നിധ്യം എന്നിത്യാദി പദങ്ങളെ വ്യക്തമായി നിര്‍വചിച്ചാലേ ഇത്തരം വിശകലനങ്ങള്‍ അര്‍ഥവത്താകൂ. ഡോക്കിന്‍സിനെന്നല്ല, ലോകത്തെ സമുന്നതരായ ദാര്‍ശനികര്‍ക്കുപോലും സാധ്യമല്ലാത്ത കാര്യമാണിത്. പ്രപഞ്ചാതീത യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളേറെയുണ്ട് എന്നതാണ് കാരണം. ഇത് തികച്ചും സ്വാഭാവികമാണ്. കാരണം പ്രപഞ്ചാധീന യാഥാര്‍ഥ്യങ്ങള്‍ പോലും ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളുണ്ട്.
ഉദാഹരണമായി പദാര്‍ഥത്തെ(ാമലൃേേ)യെടുക്കാം. മനുഷ്യന് പരീക്ഷണ-നിരീക്ഷണ വിധേയമാക്കാന്‍ പറ്റുന്ന മൂര്‍ത്തമായ പദാര്‍ഥത്തെപ്പോലും സുവ്യക്തമായി നിര്‍വചിക്കാനാവില്ല. സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും പിണ്ഡമുള്ളതുമായ ഒന്നാണ് പദാര്‍ഥമെന്ന് പൊതുവെ നിര്‍വചിക്കാറുണ്ട്. എന്നാല്‍ ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. ഫോട്ടോണുകള്‍ പദാര്‍ഥമല്ലെന്ന് പറയാനാവുമോ? മനുഷ്യന് സുപരിചിതമായ എന്നാല്‍ സംശയലേശമന്യേ നിര്‍വചിക്കാനാവാത്ത നിരവധി ഭൌതികയാഥാര്‍ഥ്യങ്ങളുണ്ട്. മനുഷ്യന് ഇനിയും എന്താണെന്ന് ഗ്രഹിക്കാനാവാത്ത നിരവധി ഭൌതിക യാഥാര്‍ഥ്യങ്ങളുണ്ട്. എന്നിരിക്കെ പ്രപഞ്ചാതീതനായ ദൈവത്തിന്റെ ഗുണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നും എവിടെ അവസാനിക്കുന്നുവെന്നും അസന്ദിഗ്ധമായി വിവരിക്കണമെന്ന് ശഠിക്കുന്നത് യുക്തിഹീനമാണ്.
പ്രപഞ്ചാതീതവും മനുഷ്യന്റെ അന്വേഷണോപകരണങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ദൈവാസ്തിത്വം എന്നതുകൊണ്ടാണ് ഈ പരിമിതികള്‍. ദൈവം 'വസ്തു'വല്ലാത്തിടത്തോളം പരിമിതികളുണ്ടെന്ന വാദം യുക്തിസഹവുമാണ്. പ്രകൃത്യാതീതകാര്യങ്ങളിലെ ഈ പരിമിതി അംഗീകരിക്കാതെയും മനസ്സിലാക്കാതെയും ദൈവത്തെ പരീക്ഷണശാലയിലെത്തിക്കണമെന്ന് ശഠിക്കുന്ന നിരീശ്വരവാദികള്‍ പദാര്‍ഥത്തെപ്പറ്റി പഠിക്കുന്നതില്‍ പോലും പരിമിതികളുണ്ടെന്ന് സ്വയം സമ്മതിക്കുന്നവരാണെന്ന വൈരുധ്യം ശ്രദ്ധേയമാണ്. ദൈവത്തിന്റെ സൃഷ്ടിപ്രക്രിയയെപ്പറ്റി വിവരിക്കണമെന്ന വാശിയുള്ള അവര്‍ പരിണാമത്തെപ്പറ്റി എല്ലാ വിശദാംശങ്ങളും വേണമെന്നില്ല എന്ന വാദക്കാരുമാണ്. ഗ്രന്ഥകാരന്‍ കുറിച്ചത് നോക്കൂ: "ഒരു വിവരണത്തിന്റെ ഓരോ ഘട്ടത്തിലും അതിനെ സാധൂകരിക്കുന്ന സൂക്ഷ്മ തെളിവുകള്‍ വേണമെന്നു വാദിക്കുന്നത് യുക്തിഹീനമാണ്.''(89)
ഭൌതിക വസ്തുക്കളെക്കുറിച്ചുള്ള പഠനത്തില്‍പോലും സാധ്യമാകാത്തത് ഭൌതികാതീതകാര്യങ്ങളുടെ പഠനത്തില്‍ നിഷ്കര്‍ഷിക്കുന്ന നിരീശ്വരവാദികള്‍ 'യുക്തിഹീനത'ക്കും അപ്പുറത്താണെന്ന് വ്യക്തമായില്ലേ?
ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "മതാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം മതമാണ് ശരി.''(90) എങ്കില്‍ നിരീശ്വരവാദാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദമാണ് ശരി എന്നു പറയുന്നതും അത്രതന്നെ ശരിയല്ലേ? സാഹചര്യങ്ങളുടെ സ്വാധീനം എല്ലാ വീക്ഷണക്കാര്‍ക്കും ബാധകമാണെന്നിരിക്കെ അതിനെ ഒരു വാദമായി അവതരിപ്പിക്കുന്നത് എത്ര അല്‍പത്തമാണ്!
പദാര്‍ഥത്തെ ഇനിയും നിര്‍വചിക്കാന്‍ സാധിക്കാത്ത ഭൌതികശാസ്ത്രജ്ഞനെയും തമോഗര്‍ത്തങ്ങള്‍ (യഹമരസവീഹല) എന്താണെന്ന് ഇനിയും കണ്ടെത്താത്ത ഗോളശാസ്ത്രജ്ഞനെയും അജ്ഞതയുടെ പേരില്‍ കുതിരകയറാന്‍ ശ്രമിക്കാത്ത നിരീശ്വരവാദി ദൈവത്തെ സമ്പൂര്‍ണമായി ചിത്രീകരിക്കാനോ ഗ്രഹിക്കാനോ സാധ്യമല്ലെന്ന് അഭിപ്രായപ്പെടുന്ന ദാര്‍ശനികരെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയാണോ?
അഞ്ചാമതായി, സാധാരണ ഭൌതികയാഥാര്‍ഥ്യങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്നതില്‍ മനുഷ്യന് പരിമിതികളുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് കണികാരൂപത്തിലാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. തരംഗരൂപത്തിലാണെന്ന് പറഞ്ഞാലും വ്യക്തമാവും. എന്നാല്‍ പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും (ം മ്ലുമൃശേരഹല) സഞ്ചരിക്കുന്നു എന്ന് പറഞ്ഞാല്‍ നിരീശ്വരവാദികള്‍ക്ക് അതു മനസ്സിലാവുമോ? പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും സഞ്ചരിക്കുന്നത് ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍പോലും സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. എന്നിട്ടും ഈ 'അസംബന്ധം' അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് നിരീശ്വരവാദികള്‍. പദാര്‍ഥത്തെപ്പറ്റി ശാസ്ത്രം പറഞ്ഞതിന്റെ പേരില്‍ എന്തസംബന്ധവും അംഗീകരിക്കാന്‍ തയാറുളള ഇവര്‍ക്ക് ദൈവത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യന് പരിമിതികളുണ്ടെന്ന് പറഞ്ഞാല്‍ സ്വീകാര്യമാവില്ല. പ്രകാശം സഞ്ചരിക്കുന്നത് എങ്ങനെയെന്ന നിസ്സാര ഭൌതികയാഥാര്‍ഥ്യം പോലും ഉള്‍കൊള്ളാന്‍ കഴിവില്ലാത്ത ഇവരാണ് ദൈവശക്തി എത്ര വാട്ടാണെന്ന് അളക്കാന്‍ തയാറെടുക്കുന്നത്!
ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ നോക്കൂ: "20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ക്വാണ്ടം സിദ്ധാന്തത്തിന്റെ ആഗമനമായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല... സൂക്ഷ്മലോകത്തെ സംബന്ധിച്ചിടത്തോളം ക്വാണ്ടം സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നതാണ് പിന്നീടു നടന്ന കണ്ടുപിടുത്തങ്ങളെല്ലാം. പക്ഷേ, അതുകൊണ്ട് മാത്രം ക്വാണ്ടം മെക്കാനിക്സ് വിഭാവനം ചെയ്യുന്ന ലോകം നിങ്ങള്‍ക്ക് മനസ്സിലായി എന്നു പറയുന്നത് അബദ്ധമായിരിക്കും. ഫെയ്മാന്‍ തന്നെ പറഞ്ഞതുപോലെ ക്വാണ്ടം സിദ്ധാന്തം നിങ്ങള്‍ക്കു മനസ്സിലായി എന്നു പറഞ്ഞാല്‍ അതു നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്നുതന്നെയാണ് ശരിയായ അര്‍ഥം. (If you say you understand quantum theory, you don't understand quantum theory ).(91)
ഒരു ശാസ്ത്ര സിദ്ധാന്തം മനസ്സിലായി എന്നു പറഞ്ഞാല്‍ അതിനര്‍ഥം മനസ്സിലായിട്ടില്ല എന്നാണത്രെ! (ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞനായിരുന്ന റിച്ചാഡ് ഫെയ്മാനാണ് ഇങ്ങനെ പറയുന്നതെന്നോര്‍ക്കുക). എങ്കില്‍ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞാലോ? മനസ്സിലായെന്ന് അര്‍ഥമുണ്ടോ? ഉണ്ടാകാം. മനസ്സിലാകാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിവരം മനസ്സിലായിട്ടില്ല എന്നതു തന്നെയാണ്. ചുരുങ്ങിയത്, വലിയ വിവരമൊന്നും ഇല്ലെങ്കിലും വിവരമില്ല എന്ന വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്രയോ പേര്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പില്ലായിരുന്നു എന്നു വ്യക്തമല്ലേ? റിച്ചാഡ് ഫെയ്മാന്റെ വാക്കുകള്‍ ഈ തിരിച്ചറിവിന് അടിവരയിടുന്നതാണ്.
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണമിതാണ്: "ഇര്‍വിന്‍ ഷ്രോഡിംഗര്‍ (Erwin Shrodinger) നടത്തുന്ന പൂച്ചയുടെ ഉപമ വളരെ പ്രശസ്തമാണ്. ഷ്രോഡിംഗറുടെ പൂച്ച ഒരു പെട്ടിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അതിനെ കൊല്ലാനുള്ള ഒരു മെക്കാനിക്കല്‍ സംവിധാനം പെട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതാകട്ടെ ഒരു ക്വാണ്ടം മെക്കാനിക്കല്‍ സംഭവത്തെ (Quantum Mechanical event) ആശ്രയിച്ച്. പെട്ടി തുറന്നുനോക്കുന്നതിനുമുമ്പ് പൂച്ച ചത്തോ ഇല്ലയോ എന്ന് നമുക്കറിയില്ല. ‘
സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ ഒന്നുകില്‍ പൂച്ച പെട്ടിക്കുള്ളില്‍ കിടന്ന് മരിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാല്‍ ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പര്‍ നിക്കസിന്റെ (കോപ്പന്‍ഹെഗന്‍ എന്നാണ് ശരി-ലേഖകന്‍) വ്യാഖ്യാനം ഈ രണ്ട് ധാരണകളെയും അട്ടിമറിക്കുകയാണ്. നാം പെട്ടിയുടെ അടപ്പ് തുറക്കുന്നതിനു മുമ്പ് നിലനില്‍ക്കുന്നതൊക്കെ കേവലമായ സാധ്യത (ജൃീയമയശഹശ്യ) മാത്രമാണ്. പെട്ടിയുടെ അടപ്പ് തുറക്കുന്ന നിമിഷം ക്വാണ്ടം പ്രവര്‍ത്തനത്തിന്റെ തരംഗസ്വഭാവം നഷ്ടപ്പെടുകയും നമുക്ക് ഒരൊറ്റ സാധ്യതമാത്രം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. അതായത് ഒന്നുകില്‍ പൂച്ച ഇപ്പോഴും ജീവനോടെയുണ്ട്. അല്ലെങ്കില്‍ അത് മരിച്ചിരിക്കുന്നു. പക്ഷേ, നാം പെട്ടി തുറക്കുന്നതിനു മുമ്പുവരെ പൂച്ചയ്ക്ക് ജീവനുമില്ല; അത് മരിച്ചിട്ടുമില്ല. ഡേവിഡ് ഡ്യൂഷിന്റെ ബഹുലോക സിദ്ധാന്തത്തില്‍ ചില ലോകത്ത് ഈ പൂച്ച മരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുചിലയിടത്ത് അതിപ്പോഴും ജീവനോടെയുണ്ട്. ഈ രണ്ട് വ്യാഖ്യാനങ്ങളും സാമാന്യയുക്തിയെ പരിഹസിക്കുന്നതാണ്.''(92)
സാമാന്യയുക്തിയെ പരിഹസിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു.(93) ഇവയത്രയും വിഴുങ്ങി എല്ലാം മനസ്സിലായെന്ന മട്ടില്‍ തലയാട്ടുന്നവര്‍ക്ക് ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണെന്നുമുള്ള സങ്കല്‍പം ദഹിക്കുന്നില്ലത്രെ!(94) ദൈവത്തിന് ഒരേ സമയം സര്‍വശക്തനും സര്‍വജ്ഞനും ആകാനാവില്ല, പക്ഷേ ഷ്രോഡിംഗറുടെ പൂച്ച ഒരേസമയം ജീവിച്ചിരിക്കുന്നുമില്ല, മരിച്ചിട്ടുമില്ല! ആദ്യത്തേത് മതം, രണ്ടാമത്തേത് ശാസ്ത്രം!
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്ട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല. ചില വേളകളില്‍ തരംഗങ്ങളായും ചിലപ്പോള്‍ കണങ്ങളായും മറ്റു ചിലപ്പോള്‍ ഊര്‍ജ പാക്കറ്റുകളായും രൂപം മാറുന്ന പരമാണുക്കളാണവ. മനുഷ്യയുക്തിക്ക് എന്തെന്ന് നിര്‍വചിക്കാനാവാത്ത ഒരു സാന്നിധ്യമോ (Presence) സാധ്യതയോ (Probability) മാത്രമാണവയെന്നു പറഞ്ഞാല്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും.''(95)
മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല!
ഒരുപക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിലെ പദാര്‍ഥവാദം തന്നെയാകണം ഡോക്കിന്‍സിന്റെ മനസ്സിനെ ഇപ്പോഴും ഭരിക്കുന്നത്. അതിനാല്‍ യാഥാര്‍ഥ്യത്തെ വസ്തുവായി തന്നെയാകാം അദ്ദേഹമിപ്പോഴും ഉള്‍ക്കൊള്ളുന്നത്. ദൈവത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്നു പറയുമ്പോള്‍ ആധുനികര്‍ക്കിടയില്‍ അതൊരു വിസ്മയം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ശാസ്ത്രത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്ന് തുറന്നുപറായനാവില്ലല്ലോ. അതിനാല്‍ ചക്ക, മാങ്ങ എന്നെല്ലാം കേള്‍ക്കുമ്പോള്‍ തലയാട്ടുന്നതുപോലെ ക്വാണ്ടം ബലതന്ത്രവിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഡോക്കിന്‍സും തലയാട്ടുന്നുണ്ടാകാം. പക്ഷേ, ആധുനികശാസ്ത്രം അദ്ദേഹം അനുഭവിക്കുന്നതെങ്ങനെയെന്ന് ഗ്രന്ഥകാരന്റെ ഈ വരികളില്‍നിന്നും മനസ്സിലാക്കാം: "ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കിക്കാണിക്കുന്ന സാധ്യതകള്‍ കണ്ട് ചിരിക്കുന്നതായിരിക്കും കരണീയം; അല്ലെങ്കില്‍ കരയുക. അത്രക്കതിശയിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശാസ്ത്രം ഇന്ന് സംസാരിക്കുന്നത്.''(96)
ചിരിക്കുകയാണോ കരയുകയാണോ വേണ്ടത് എന്നുപോലും ഡോക്കിന്‍സിന് നിശ്ചയമില്ല! ഈ രണ്ടവസ്ഥയല്ലാതെ മനസ്സിലാക്കുകയെന്ന സ്ഥിതിയിലേക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല എന്നു വ്യക്തമാണല്ലോ. ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കുകയാണോ അതോ നിഗൂഢതകള്‍ കണ്ടെത്തുകയാണോ? ശാസ്ത്രം നിഗൂഢതകള്‍ അന്വേഷിച്ച് നിഗൂഢതകള്‍ അനാവരണം ചെയ്യുന്നു എന്ന പരമ്പരാഗത ഭൌതികവാദ ഭാഷാപ്രയോഗം പോലും ഇന്ന് അപ്രസക്തമായിരിക്കുകയല്ലേ?
ഒരുകാലത്ത് നിഗൂഢതകള്‍ അന്വേഷിച്ച് കാര്യ-കാരണ ബന്ധങ്ങള്‍ കണ്ടെത്തി നിഗൂഢതയെ നിഗൂഢതയല്ലാതാക്കി മാറ്റുന്ന പണിയാണ് ശാസ്ത്രം ഏറ്റെടുത്തത്. 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് നിഗൂഢതയെ നിഗൂഢതയല്ലാതാക്കുക എന്നായിരുന്നു വിവക്ഷ. എന്നാല്‍ ക്വാണ്ടം മെക്കാനിക്സിന്റെ ആവിര്‍ഭാവത്തോടെ 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് പുതിയ നിഗൂഢതകള്‍ കണ്ടെത്തുക എന്നായി അര്‍ഥം! ഇത്തരം ശാസ്ത്രത്തിന്റെ കാലഘട്ടത്തില്‍ നിരീശ്വരവാദ എഴുത്തുകാര്‍ അനുഭവിക്കുന്ന ധര്‍മസങ്കടം ഡോക്കിന്‍സിന്റെ ഉറ്റസുഹൃത്തും നിരീശ്വരവാദിയുമായിരുന്ന പ്രശസ്ത ശാസ്ത്ര കഥാകാരന്‍ ഡഗ്ളസ് ആഡംസും അനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്‍ അതെപ്പറ്റി എഴുതിയത് നോക്കൂ: "ഡഗ്ളസ് ആഡംസിനെ (ഉീൌഴഹമ അറമാ) പോലെയുള്ളവര്‍ ശാസ്ത്രം വിഭാവനം ചെയ്യുന്ന അനന്തസാധ്യതകളെ ഫലിത രൂപത്തില്‍ കാണാനാണ് ശ്രമിക്കുന്നത്.''(97) ഇക്കാലമത്രയും അങ്ങേയറ്റം ഗൌരവത്തോടെയും ബഹുമാനത്തോടെയും ആവേശത്തോടെയും ശാസ്ത്രത്തെ സമീപിച്ചിരുന്ന നിരീശ്വരവാദികള്‍ക്ക് ഇപ്പോള്‍ ശാസ്ത്രം വെറും ഫലിതബിന്ദുക്കളായി മാറിയിരിക്കുന്നു! ഇതിലും വലിയൊരു ഫലിതം ഇനിയുണ്ടാവുമോ?
മനസ്സിലാക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതിലൂടെ ബോധ്യമാവുന്നത്. ഭൌതികമായ കാര്യങ്ങള്‍ ഗ്രഹിക്കാന്‍പോലും ഇത്രയേറെ പരിമിതികളുള്ള മനുഷ്യന്‍ ഭൌതികാതീതനായ ദൈവത്തെപ്പറ്റി എല്ലാം മനസ്സിലാക്കിയശേഷമേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? എന്ത് ശാസ്ത്രമാണുള്ളത്?
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം ഇതാണ്: "ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം (ഇീുലിവമഴലി ശിലൃുൃേലമേശീിേ) മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്നതാണ്.''(98) "മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ യുക്തിവിരുദ്ധമെന്ന് ആരോപിച്ച് ദൈവാസ്തിക്യത്തെ തിരസ്ക്കരിക്കുന്നത് രസകരമാണെന്നതില്‍ സംശയമില്ല. മതാന്ധവിശ്വാസത്തെയും മറികടക്കുന്ന ശാസ്ത്രാന്ധവിശ്വാസമല്ലാതെ മറ്റെന്താണിത്? എന്റെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായില്ലെങ്കിലും ശാസ്ത്രജ്ഞരുടെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായെങ്കില്‍ സ്വീകാര്യമാണെന്ന നിലപാട് തീര്‍ത്തും അന്ധവിശ്വാസപരമല്ലേ? ശാസ്ത്രമാണെങ്കില്‍ അന്ധവിശ്വാസവുമാകാം, മതമാണെങ്കില്‍ ഇത്രയേറെ തെളിവുണ്ടായാലും പോരാ എന്ന മനോഭാവം ഒന്നാന്തരം ആധുനിക അന്ധവിശ്വാസിയുടെ ലക്ഷണമാണ്.
മനുഷ്യന്റെ പരിമിതി മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് വിശ്വാസികള്‍. എന്നാല്‍ നിരീശ്വരവാദികള്‍ക്ക് ഇതു സാധ്യമല്ല. സര്‍വശക്തന്‍ സര്‍വവ്യാപിയാണെന്ന സങ്കല്‍പത്തെ അവര്‍ മനസ്സിലാക്കുന്നത് ഒരു മുറിയില്‍ പുകനിറയുന്നതുപോലെയും പാത്രത്തില്‍ വെള്ളം നിറയുന്നതുപോലെയുമാണ്. ദൈവസാന്നിധ്യം എന്നത് ഇപ്രകാരം ദൈവത്തെ നിറച്ചയിടം എന്നാണവര്‍ മനസ്സിലാക്കുന്നത്. കാരണം ദൈവത്തെ പദാര്‍ഥത്തിന്റെ അല്പംകൂടി വികസിച്ച (ലഃലിേശീിെ) രൂപമായല്ലാതെ തികച്ചും വ്യത്യസ്തവും താരതമ്യരഹിതവുമായ മറ്റൊരസ്തിത്വമായി ഉള്‍ക്കൊള്ളാനുള്ള മനോ-ചിന്താബലം അവര്‍ക്കില്ല. ദൈവത്തിന്റെ സ്ഥാനത്ത് പദാര്‍ഥത്തെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം അനുയായികളുടെ മനോചിന്താബലം ദുര്‍ബലമാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കാന്‍ ദൈവത്തിന് സാധ്യമാണോ എന്നാണ് സംശയം. ദൈവസാന്നിധ്യമില്ലാത്ത ശൂന്യത പോകട്ടെ ഭൌതികലോകത്തെ വെറും ശൂന്യതപോലും സങ്കല്‍പി ക്കാന്‍ ചിന്താശേഷിയില്ലാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യതയെപ്പറ്റി ചര്‍ച്ചക്കൊരുങ്ങുന്നത്! ഭൌതിക പ്രപഞ്ചത്തിലെ ശൂന്യത സങ്കല്‍പിക്കാന്‍പോലും മനുഷ്യന് ഇനിയും സാധ്യമായിട്ടില്ല. ശാസ്ത്രം ശൂന്യസ്ഥലമെന്ന് പറയുന്നിടത്തെല്ലാം ഊര്‍ജസാന്നിധ്യമുണ്ട്. ഭൌതികമായ ശൂന്യതയെക്കുറിച്ചുപോലും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സങ്കല്‍പിക്കാനൊരുങ്ങുന്നത്. ഇതിലെ ബാലിശത നിരീശ്വരവാദികള്‍ക്ക് മനസ്സിലാവില്ലെങ്കിലും വിശ്വാസികള്‍ക്ക് ഗ്രഹിക്കാനാവും.
പദാര്‍ഥത്തിനപ്പുറം പോകാന്‍ നിരീശ്വരവാദിയുടെ ചിന്തക്കോ ഭാവനക്കുപോലുമോ ശേഷിയില്ല. അതിനാലാണ് ദൈവത്തെയും മറ്റൊരു 'ദ്രവ്യ'മായി അവര്‍ കണക്കാക്കുന്നത്. ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ചമാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(99) അതായത് ദൈവത്തിന് പ്രപഞ്ചത്തെപ്പറ്റിയുള്ള ആശയം ഉണ്ടായിരുന്നതിനാല്‍ ദൈവം പദാര്‍ഥമാകാതെ വയ്യ! മനസ്സുള്ളതിനാല്‍ ശരീരവും വേണ്ടേ!
മറ്റൊരു മഹാ'ചിന്ത'യിതാണ്: "ദൈവം ശൂന്യതയില്‍നിന്നും സൃഷ്ടിച്ചു എന്ന വാദം ബാലിശമാണ്. ദൈവമുണ്ടെങ്കില്‍ ശൂന്യതയില്ല.'' പ്രപഞ്ചസൃഷ്ടിക്കുമുമ്പ് ശൂന്യതയായിരുന്നു എന്നാര്‍ക്കും വാദമില്ല. പ്രപഞ്ചസൃഷ്ടിക്കുമുമ്പ് പ്രപഞ്ചം ഉണ്ടായിരുന്നില്ല എന്ന അര്‍ഥത്തിലാണ് ശൂന്യതയില്‍നിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പറയുന്നത്. ആസ്തിക ചിന്തയെപ്പറ്റി പ്രാഥമിക വിവരമെങ്കിലും നേടിയശേഷമാണ് 'വിശകലനങ്ങള്‍'ക്കിറങ്ങേണ്ടത്. അല്ലെങ്കില്‍ 'ദൈവം' ഭീമാകാരനായ ഒരു കുശവന്‍ മാത്രമാണ് എന്ന ബാലിശധാരണക്കപ്പുറം പോകാനാവില്ല. ബുദ്ധിജീവിനാട്യമുള്ള നിരീശ്വരവാദികള്‍ക്ക്വരെ അസാധ്യമായ ഈ ധൈഷണികകൃത്യം സാദാ വിശ്വാസിക്കുവരെ സാധ്യമാണ്. "ഞമശശിെഴ വേല രീിരെശീൌി ല എന്ന വാചകം ഡോക്കിന്‍സ് ആദ്യപേജ് മുതല്‍ തന്റെ പുസ്തകത്തിന്റെ പ്രധാനലക്ഷ്യമായി ആവര്‍ത്തിക്കുന്നു''വെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.(100) സ്വന്തം ധിഷണാശേഷി ഉയര്‍ത്താനാകാത്ത നിരീശ്വരവാദികള്‍ ധൈഷണികശേഷിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിശ്വാസികളുടെ ധൈഷണികശേഷി ഉയര്‍ത്താന്‍ ഇറങ്ങിയത് തമാശക്ക് വകനല്‍കുന്നുണ്ട്. ആദ്യം ദൈവത്തെ 'വലിയൊരു കുശവനാ'യി കണക്കാക്കുന്ന ധൈഷണികപാപ്പരത്തത്തില്‍ നിന്നും നിരീശ്വരവാദികള്‍ ഉയരുക. വീണ്ടും ഉയര്‍ന്ന് സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിലെത്തുക.
പ്രപഞ്ചത്തിന്റെ കാരണം തേടി ഉത്ഭവസ്ഥാനത്തെത്തുന്ന അക്വിനാസിന്റെ സമീപനം ഡോക്കിന്‍സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. എത്ര 'ഖണ്ഡന'ങ്ങള്‍ നടത്തിയിട്ടും മതിയാവുന്നില്ല. വിഫലമാണെന്ന് തോന്നിയതുകൊണ്ടാകാം വീണ്ടും 'ഖണ്ഡിക്കു'കയാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "ഒരു കഷ്ണം സ്വര്‍ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം... ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണമായിരിക്കില്ല. സ്വര്‍ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ടുപോകുമ്പോള്‍ കാര്യം (ഋളളലര) ഇല്ലാതെയാവുകയും (ഠലൃാശിമലേറ) കാരണം (ഇമൌലെ) അപ്രസക്തമാവുകയും (കൃൃലഹല്മി) ചെയ്യുന്നു. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (കിളശിശലേ ൃലഴൃല) അങ്ങനെയൊരു ന്യൂനതയുണ്ട്.''(101)
ഇവിടെയും പിറകോട്ട് പോക്കിന് യാതൊരു താര്‍ക്കികമായ ന്യൂനതയുമില്ലെന്നാണ് തെളിയുന്നത്. സ്വര്‍ണമല്ലാത്ത സബ്-ആറ്റമിക കണങ്ങള്‍ കൂടിച്ചേര്‍ന്നാണ് സ്വര്‍ണത്തിന്റെ ആറ്റമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. അതുകൊണ്ടുതന്നെ കാര്യവും കാരണവും ഇല്ലാതെയാവുകയോ അപ്രസക്തമാവുകയോ ചെയ്യുന്നില്ല. മറിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്. സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്സിജനും കൂടിച്ചേര്‍ന്നാണ് തീ കെടുത്തുന്ന വെള്ളം ഉണ്ടാവുന്നത്. അതുകൊണ്ട് ഓക്സിജനും ഹൈഡ്രജനും വെള്ളത്തിന്റെ കാരണമല്ലെന്ന് ആരെങ്കിലും വാദിക്കുമോ? ഈ കാരണം പ്രസക്തമല്ലെന്ന് ഡോക്കിന്‍സ് വാദിക്കുമോ?
അനിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയുണ്ടെന്നാണ് ഡോക്കിന്‍സിന്റെ വാദം. തല്‍ക്കാലം ഇത് ശരിയാണെന്ന് കരുതുക. നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് സമ്മതിക്കാമോ? അതോ നിശ്ചിതമായതിനും അനിശ്ചിതമായതിനും ന്യൂനതയുണ്ടെന്നാണോ? നിശ്ചിതമായതിന് ന്യൂനതയുണ്ടെന്ന് പ്രസ്താവിക്കാത്തതുകൊണ്ടും അനിശ്ചിതമായതിന് ഉണ്ടെന്ന് സ്പഷ്ടമായി വാദിച്ചതിനാലും നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമെന്ന് കരുതാം. പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ടെന്ന് സങ്കല്‍പിക്കുമ്പോഴോ അതോ ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴോ അനിശ്ചിതമായ പശ്ചാത്ഗമനം ഉണ്ടാവുന്നത്? യാതൊരു സംശയവുമില്ല ഉത്ഭവം ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴാണ്. നിരീശ്വരവാദത്തിന്റെ മൂലതത്ത്വമാണ് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നത്. അതായത് നിരീശ്വരവാദപ്രകാരമുള്ള ഉത്ഭവമില്ലാത്ത പ്രപഞ്ചത്തില്‍ കാര്യ-കാരണ ശൃംഖലയിലൂടെ പിറകോട്ട് പോകുമ്പോഴാണ് അനിശ്ചിതമായ പശ്ചാത്ഗമനം സംഭവിക്കുന്നത്. അതായത് ഡോക്കിന്‍സിന്റെ നിരീശ്വരവാദത്തിലാണ് അനിശ്ചിതമായ പശ്ചാത്ഗമനമുള്ളത്. ഇതനുസരിച്ച് നിരീശ്വരവാദം ന്യൂനതയുള്ളതാണെന്ന് ഡോക്കിന്‍സ് അംഗീകരിക്കുമോ?
വിശ്വാസികളുടെ വീക്ഷണമനുസരിച്ച് പ്രപഞ്ചത്തിന് ഉത്ഭവമുണ്ട്. അതിന്റെ ആരംഭത്തിലെത്തിയാല്‍ ഭൌതികമായ കാര്യ-കാരണ ബന്ധം അവസാനിക്കുന്നു. ദൈവത്തിലെത്തിയാല്‍ ആത്യന്തികമായി കാര്യ-കാരണബന്ധം അവസാനിക്കുന്നു. അതായത് വിശ്വാസികളുടെ വീക്ഷണത്തില്‍ അനിശ്ചിതമായ പശ്ചാത്ഗമനമില്ല; പശ്ചാത്ഗമനം നിശ്ചിതമാണ്. എങ്കില്‍ നിശ്ചിതമായ പശ്ചാത്ഗമനമുള്ള ദൈവവിശ്വാസത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമോ? ഇത്തരം പ്രശ്നങ്ങള്‍ തന്റെ വാദത്തിലുണ്ടെന്ന് ഡോക്കിന്‍സിനു തന്നെ അറിയില്ലെന്നതാണ് യാഥാര്‍ഥ്യം.
"പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുന്തോറും പ്രപഞ്ചമെന്ന സങ്കല്‍പം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകു''മെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. അതുകൊണ്ടാണല്ലോ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനുമുമ്പ് പ്രപഞ്ചം ഇല്ലായിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നത്. ദൈവവിശ്വാസികളുടെ വീക്ഷണത്തെ അറിയാതെതന്നെ അംഗീകരിക്കാന്‍ ഗ്രന്ഥകാരന്‍ നിര്‍ബന്ധിതനാവുകയാണ് ഇവിടെ. ഗ്രന്ഥകാരന്‍ തുടരുന്നതിങ്ങനെ: "ആ അവസ്ഥയുടെ കാരണം പ്രപഞ്ചത്തിന്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.'' പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും അതുകൊണ്ടുതന്നെ കാരണം ആവശ്യമില്ലെന്നും വാദിച്ചിരുന്ന നിരീശ്വരവാദികള്‍ ഇപ്പോള്‍ പറയുന്നതെന്താണ്! പ്രപഞ്ചത്തിന് കാരണമുണ്ടാകാമെന്നല്ല, പിന്നെയോ? "പ്രപഞ്ചംതന്നെ ഇല്ലാതാകുന്ന അവസ്ഥ''ക്ക് കാരണമുണ്ടാകാമെന്ന്! ഈ കാരണവും പ്രപഞ്ചത്തിന്റെ കാരണവും "സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെന്ന്''!! അതായത് പ്രപഞ്ചത്തിന്റെ കാരണം വേറെ, "പ്രപഞ്ചം തന്നെ ഇല്ലാതാവുന്ന അവസ്ഥ''യുടെ കാരണം വേറെ, പ്രപഞ്ചത്തിനു പിന്നില്‍ ഒരു കാരണവും ഇല്ലെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോഴിതാ രണ്ട് കാരണങ്ങള്‍ ഉണ്ടെന്ന നിലപാടിലെത്തിയിരിക്കുന്നു! ഒരുപക്ഷേ, അനേകം കാരണങ്ങള്‍ ഉണ്ടെന്ന് ഇവര്‍ സമ്മതിച്ചെന്നുവരാം. ഒരൊറ്റ നിര്‍ബന്ധം മാത്രം: അവയിലൊന്നിനെപ്പോലും ദൈവമെന്ന് വിശേഷിപ്പിക്കരുത്!
പശ്ചാത്ഗമനം (ൃലഴൃലശീിൈ) എന്തോ മഹാപരാധമാണ് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ സമീപനം. ഇത് ശരിയായ സമീപനമാണെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നത് നിരീശ്വരവാദത്തിനു തന്നെയാണെന്ന് വ്യക്തം. കാരണം പ്രപഞ്ചത്തിന്റെ കാരണം തേടുമ്പോള്‍ അനിശ്ചിതമായ പശ്ചാത്ഗമനം അനിവാര്യമായും ഒത്തുനില്‍ക്കുന്നത് പ്രപഞ്ചത്തിന് ആരംഭമില്ലെന്ന ഭൌതികവാദത്തിലാണ്. പക്ഷേ, പശ്ചാത്ഗമനത്തെ ഡോക്കിന്‍സ് ഇത്രയേറെ ഭയക്കാന്‍ എന്താണ് കാരണം? പ്രപഞ്ചത്തിന്റെ കാര്യ-കാരണബന്ധമന്വേഷിച്ച് പിറകോട്ടുപോയാല്‍ ദൈവത്തില്‍ എത്തിച്ചേരുമെന്നത്തന്നെ മുഖ്യകാരണം! പശ്ചാത്ഗമനത്തോട് നിരീശ്വരവാദികള്‍ക്കുള്ള അലര്‍ജി അവരുടെ അശാസ്ത്രീയ മനോഭാവത്തിന് ഉദാഹരണമാണ്. ഇന്നത്തെ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ ശാസ്ത്രത്തിന് അവലംബിക്കാവുന്ന ഏക സമീപനം പശ്ചാത്ഗമനമാണ്. പരീക്ഷണ-നിരീക്ഷണാധിഷ്ഠിതമായ ഭൌതികശാസ്ത്രങ്ങള്‍ക്ക് പോലും ഇതൊഴിവാക്കി മുന്നോട്ടുപോകാനാവില്ല. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പോ ആയിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പോ എന്തായിരുന്നു സ്ഥിതിയെന്നറിയാന്‍ പശ്ചാത്ഗമനം മാത്രമേ വഴിയുള്ളൂ. ഡോക്കിന്‍സിന്റെ പരിണാമകഥകള്‍ ഒന്നാകെ നിലകൊള്ളുന്നത് പശ്ചാത്ഗമനരീതിയിലാണ്. ഇതൊക്കെ വസ്തുതകളാണെങ്കിലും ആത്യന്തികമായി ദൈവത്തിലേക്ക് നയിക്കുന്ന പശ്ചാത്ഗമനം എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടിയിരുന്നെങ്കില്‍ എന്നായിരിക്കാം ഡോക്കിന്‍സിന്റെ വേവലാതി!
കാര്യ-കാരണബന്ധത്തെപ്പറ്റി ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഓരോ കാര്യത്തിനും (ഋളളലര) പിന്നില്‍ ഒരു കാരണ(ഇമൌലെ)മുണ്ടെന്നതുപോലെ ഓരോ കാരണവും ഒരുപിടി കാരണങ്ങളുടെ ആകെത്തുകയാണ്. കാരണങ്ങള്‍ക്കും കാരണങ്ങളുണ്ട്. ഓരോ കാരണത്തിന്റെയും ജനനം മറ്റൊരു കാരണത്തില്‍ നിന്നായിരിക്കും. ഓരോ കാര്യവും മറ്റൊന്നിന്റെ കാരണവുമാണ്.''(102) കാര്യം, കാരണം എന്ന് എഴുതി ക്ഷീണിച്ചതുകൊണ്ടാകാം ഗ്രന്ഥകാരന്‍ മതിയാക്കിയത്! കാര്യം, കാരണം എന്നിങ്ങനെ ഒരു പേജ് നിറയെ എഴുതിയാല്‍ പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് വിശദീകരണമാവുമോ? ഇതേക്കാള്‍ എത്രയോ യുക്തിഭദ്രവും ലളിതവുമാണ് ഭൌതിക ലോകത്തെ കാര്യ-കാരണങ്ങളുടെ ആത്യന്തികകാരണം സര്‍വശക്തനും സര്‍വജ്ഞനുമായ സ്രഷ്ടാവാണെന്ന് സിദ്ധാന്തിക്കുന്നത്.
തോമസ് അക്വിനാസ് പോലുള്ള മധ്യകാല തത്ത്വചിന്തകര്‍ ദൈവാസ്തിത്വം സ്ഥാപിക്കാന്‍ നിരത്തിയ തെളിവുകള്‍ മുതല്‍ ഇക്കാലത്തെ മൈക്കേള്‍ ബെഹെ പോലുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകള്‍വരെ ഖണ്ഡിക്കാന്‍ ഗ്രന്ഥം തയാറാക്കിയ അതേ ഗ്രന്ഥകാരന്‍ എഴുതുന്നത് നോക്കൂ: "വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് തെളിവാവശ്യമില്ല, തെറ്റാണെന്ന് കരുതുന്നുവെങ്കില്‍ തെളിയിക്കേണ്ട ബാധ്യത സംശയിക്കുന്നവര്‍ക്കാണ്-ഇതാണ് മതനിലപാട്.''(103) ഇതാണ് മതനിലപാടെങ്കില്‍ ദൈവാസ്തിക്യം സമര്‍ഥിക്കുന്ന അസംഖ്യം തെളിവുകള്‍ അടങ്ങുന്ന ആയിരക്കണക്കിന് കൃതികള്‍ മതദാര്‍ശനികര്‍ രചിക്കുമായിരുന്നോ? അവയെ ഖണ്ഡിക്കാന്‍ നിരീശ്വരവാദികള്‍ക്ക് മിനക്കെടേണ്ടിവരുമായിരുന്നോ?
തെളിയിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്കാണെന്ന നിലപാട് മതപണ്ഡിതന്മാര്‍ക്കില്ല. എന്നാല്‍ റിച്ചാഡ് ഡോക്കിന്‍സ് ഈ നിലപാടുകാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്താനും. ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്റെ സമ്മേളനത്തില്‍ പങ്കെടുത്ത് പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "തന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ രണ്ടു ദിവസത്തെയും കോണ്‍ഫറന്‍സില്‍ താന്‍ സജീവമായി പങ്കെടുത്തുവെന്ന് ഡോക്കിന്‍സ് പറയുന്നു. ഈ പ്രപഞ്ചം മുഴുവന്‍ രൂപകല്‍പന ചെയ്ത ദൈവം സങ്കീര്‍ണവും അസംഭവ്യവുമാണെന്ന വാദം തെറ്റാണെന്നു തെളിയിക്കാന്‍ ഡോക്കിന്‍സ് മതപണ്ഡിതരെ വെല്ലുവിളിച്ചു''.(104)
തന്റെ വാദം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നതിനു പകരം അത് തെറ്റാണെന്നു തെളിയിക്കാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്ന ഡോക്കിന്‍സു തന്നെയല്ലേ അദ്ദേഹത്തിന്റെ ആരോപണത്തിന്റെ ഒന്നാമത്തെ ഇര?
മനുഷ്യന്റെ അറിവിന് ഒട്ടേറെ പരിമിതികളുണ്ടെന്നും പ്രപഞ്ചത്തിന് ആരംഭവും അവസാനവുമുണ്ടെന്നും ഭൌതികപദാര്‍ഥങ്ങളെക്കുറിച്ചല്ലാതെ അതിനപ്പുറമുള്ള ഒരു യാഥാര്‍ഥ്യത്തെപ്പറ്റിയും ശാസ്ത്രത്തിന് ആധികാരികമായി ഒന്നും പറയാനാവില്ലെന്നും ഉത്തരാധുനികശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 19ാം നൂറ്റാണ്ടിലെ ഭൌതിക-നിരീശ്വരവാദങ്ങള്‍ക്ക് ശവപ്പറമ്പൊരുക്കിയ ഉത്തരാധുനിക വിജ്ഞാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇളിഭ്യനായ ഡോക്കിന്‍സ് എല്ലാ ആരോപണങ്ങളും മതപണ്ഡിതരുടെ തലയിലിട്ട് മുഖം രക്ഷിക്കാന്‍ ശ്രിക്കുകയാണ്. ഇതിനായി ഗ്രന്ഥകാരന്‍ എഴുതിക്കൂട്ടിയ നുണകള്‍ ഏറെയാണ്. "കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മതനേതാക്കളെല്ലാം യുക്തിയെ ദൈവവിഷയത്തില്‍നിന്ന് ആട്ടിപ്പായിക്കാനുള്ള ബുദ്ധിപരമായ തീരുമാനം പണ്ടേ എടുത്തിട്ടുള്ളവരാണ്'' എന്ന് നുണയെഴുതിയ ഗ്രന്ഥകാരന്‍തന്നെ ഇങ്ങനെകൂടി എഴുതുന്നു: "കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് പ്രതീക്ഷിക്കപ്പെട്ടപോലെ ടെമ്പിള്‍ടണ്‍ ഫൌണ്ടേഷനാണ്. ബോയിങ്-747 വാദം പോലുള്ള മതവാദങ്ങളുടെ ന്യായീകരണമായിരുന്നു ഫൌണ്ടേഷന്‍ ലക്ഷ്യമിട്ടത്.''(105)
ശാസ്ത്രവും യുക്തിയും ന്യായങ്ങളുമില്ലാതെ ബോയിങ്-747 വാദം അവതരിപ്പിക്കാനോ മതവാദങ്ങളെ ന്യായീകരിക്കാനോ സാധ്യമാണോ? ന്യായങ്ങളില്ലാതെ ന്യായീകരണം നടക്കുന്നതെങ്ങനെ? ബോയിങ്-747 വാദത്തില്‍ യുക്തിയും ശാസ്ത്രവും ന്യായങ്ങളുമില്ലെങ്കില്‍ അതിനെ വിശകലനം ചെയ്യാനും ഖണ്ഡിക്കാനും ഡോക്കിന്‍സിന് അഞ്ചുപേജുകള്‍ ചെലവാക്കേണ്ടിവരുമായിരുന്നോ? ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ; "തങ്ങള്‍ നെയ്തെടുക്കുന്ന സങ്കല്‍പതത്ത്വങ്ങള്‍ തെറ്റാണെന്ന് ആരാണോ സംശയിക്കുന്നത് അവര്‍തന്നെ തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത (ആൌൃറലി ീള ുൃീീള) കൂടി ഏറ്റെടുത്തുകൊള്ളണമെന്ന വിചിത്രവാശിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്''(പേജ് 66-67). മതവിശ്വാസികള്‍ ദൈവാസ്തിത്വത്തെപ്പറ്റി ഇത്തരമൊരു നിലപാടല്ല എടുക്കുന്നതെന്ന് അക്വിനാസിന്റെ അഞ്ച് തെളിവുകള്‍ തെളിയിക്കുന്നില്ലേ?
"ദൈവമുണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു'' എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മതചിന്തകന്മാര്‍ ഇത്തരം തെളിവുകള്‍ മുന്നോട്ടുവെക്കുന്നുവെന്ന് ഗ്രന്ഥകാരന്‍തന്നെ അംഗീകരിക്കുകയല്ലേ? തെളിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അവയെ ഖണ്ഡിക്കാന്‍ പ്രാചീനനിരീശ്വരവാദികള്‍ മുതല്‍ ഡോക്കിന്‍സ്വരെയുള്ളവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമായിരുന്നോ? മതദാര്‍ശനികരും ശാസ്ത്രജ്ഞരും നിരത്തിയ തെളിവുകള്‍ ഖണ്ഡിക്കുന്ന ഗ്രന്ഥകാരന്‍ ഈ ആരോപണമുന്നയിക്കുന്നത് 'അവര്‍ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല' എന്ന് പറയാറുള്ളതു പോലെയല്ലേ?
നിരീശ്വരവാദ ദാര്‍ശനികര്‍ എന്ന് പാശ്ചാത്യലോകത്ത് അറിയപ്പെടുകയും നമ്മുടെ നാട്ടിലെ ഭൌതികവാദികള്‍ മഹാചിന്തകരായി അവതരിപ്പിക്കുകയും ചെയ്യാറുള്ള ബര്‍ട്രാന്റ് റസ്സലിനെപ്പോലുള്ളവര്‍ യഥാര്‍ഥത്തില്‍ മതദര്‍ശനങ്ങളില്‍ കാര്യമായ വിവരമുള്ളവരായിരുന്നില്ല (അവര്‍ മറ്റു ചില മേഖലകളില്‍ വിദഗ്ധരായിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ഒരു ഡോക്ടര്‍ പത്തുനിലകെട്ടിടത്തിന്റെ ഫൌണ്ടേഷന്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞാല്‍ സാമാന്യബുദ്ധിയെങ്കിലുമുള്ളവര്‍ അത് മുഖവിലക്കെടുക്കില്ല). ബര്‍ട്രാന്റ് റസ്സല്‍ മഹാചിന്തയെന്ന മട്ടില്‍ അവതരിപ്പിച്ച ഒരു മഹാവിഡ്ഢിത്തം ആദരവോടെ ഗ്രന്ഥകാരന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്: "റസ്സല്‍ ചോദിക്കുന്നു: ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍കൂടി ഒരു ചെറിയ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്ന് ഞാന്‍ വാദിക്കുന്നുവെന്നിരിക്കട്ടെ. ആര്‍ക്കുമത് തെറ്റാണെന്ന് തെളിയിക്കാനാവില്ല. ഏറ്റവും ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പെന്ന് വാദിച്ചാല്‍ പ്രത്യേകിച്ചും. എന്റെ സങ്കല്‍പം തെറ്റാണെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്നിരിക്കെ അതിനെ സംശയിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്ക് പരാതിപ്പെടാം. പക്ഷേ, അങ്ങനെ വാദിച്ചാല്‍ ഞാന്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നേ ആളുകള്‍ പറയുകയുള്ളൂ. ഈ ചായക്കപ്പിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍, വിശുദ്ധസത്യമെന്ന രീതിയില്‍ എല്ലാ ഞായറാഴ്ചയും പഠിപ്പിക്കുകയും സ്കൂള്‍വിദ്യാര്‍ഥികളുടെ തലയില്‍ ചെറുപ്പത്തിലേ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ചായക്കപ്പില്‍ വിശ്വസിക്കാത്തതാണ് അബദ്ധമായിത്തീരുക...''(107)
ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "താത്ത്വികമായി ദൈവവിശ്വാസത്തിന് ഈ ചായക്കപ്പുവിശ്വാസത്തിനില്ലാത്ത ഒരു പ്രത്യേകതയുമില്ല.''
"ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ്'' ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഭ്രമണം ചെയ്യുന്ന ചായക്കോപ്പയെന്നാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. ബര്‍ട്രാന്റ് റസ്സല്‍ 'ടെലിസ്കോപ്പ്' എന്ന് ഇംഗ്ളീഷില്‍ ഉപയോഗിച്ച വാക്കാണ് മലയാളത്തിലാക്കിയപ്പോള്‍ 'മൈക്രോസ്കോപ്പാ'യത്. മൈക്രോസ്കോപ്പുകൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് ഗ്രന്ഥകാരന്‍ ആലോചിച്ചു കാണില്ല. തത്ത്വചിന്തയിലെ 'മൂര്‍ത്തം', 'അമൂര്‍ത്തം' എന്നിത്യാദി സാങ്കേതിക പദങ്ങള്‍മാത്രമല്ല സ്കൂള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതമായ മൈക്രോസ്കോപ്പ്-ടെലിസ്കോപ്പുകള്‍പോലും ഗ്രന്ഥകാരന് പരസ്പരം മാറിപ്പോകുമെന്നര്‍ഥം!
ദൈവാസ്തിക്യത്തിനുള്ള തോമസ് അക്വിനാസിന്റെ അഞ്ച് ദാര്‍ശനിക ന്യായങ്ങളെയും ആധുനിക ദാര്‍ശനിക-ശാസ്ത്രജ്ഞരുടെ മറ്റനവധി തെളിവുകളേയും ഖണ്ഡിക്കാന്‍ ഒരു പുസ്തകം തന്നെ തയ്യാറാക്കിയ ഗ്രന്ഥകാരനാണ് ദൈവവിശ്വാസം 'ചായക്കപ്പു'പോലെയാണെന്ന് വാദിക്കുന്നത്! തെറ്റാണെന്ന് തെളിയിക്കാനാവില്ല എന്നതുകൊണ്ടുമാത്രം ആരും ഒന്നിലും വിശ്വസിക്കുന്നില്ല എന്ന പ്രാഥമികവിവരമെങ്കിലും നിരീശ്വരദാര്‍ശനികനായ റസ്സലിനുണ്ടായിരുന്നെങ്കില്‍!
റസ്സലിന്റെ ചായക്കോപ്പാവാദം അവതരിപ്പിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: "ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണ്; ഇല്ലെന്ന് തെളിയിക്കുന്നതാകട്ടെ ഏതാണ്ടസാധ്യവും.'' ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണെന്നിരിക്കെ ദൈവാസ്തിക്യത്തിന് അനുകൂലമായി അസംഖ്യം തെളിവുകള്‍ അവതരിപ്പിക്കപ്പെടുകയും (അവതരിപ്പിച്ചിട്ടില്ലെങ്കില്‍ ഡോക്കിന്‍സ് പിന്നെ ഖണ്ഡിക്കുന്നതെന്തിനെയാണ്?) ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പിന്റെ അസ്തിത്വത്തിന് റസ്സല്‍പോലും ഒരൊറ്റ തെളിവും ഹാജറാക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്നെങ്കിലും ഗ്രന്ഥകാരന് ആലോചിക്കാമായിരുന്നു.
എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്?
പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രങ്ങള്‍ തെളിയിച്ചിരിക്കെ ഉല്‍ഭവമില്ലെന്ന നിരീശ്വരവാദമാണ് ചൊവ്വക്കും ഭൂമിക്കുമിടയിലെ 'ചായക്കോപ്പ' വിശ്വാസമായി വിശേഷിപ്പിക്കാന്‍ കൂടുതല്‍ അര്‍ഹത നേടുന്നത്.
(തുടരും)
കുറിപ്പുകള്‍:
53. പേജ് 133
54. Charles Darwin, The origin of Species (Modern Library Edition) P. 374
55. എന്‍. എം. ഹുസൈന്‍, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ (പ്രതീക്ഷാ ബുക്സ്) 2010
56. പേജ് 126
57. Dr. Edgar Andrews എന്ന ശാസ്ത്രജ്ഞന്‍ ഡോക്കിന്‍സിനെഴുതിയ മറുപടി കൃതിയുടെ ശീര്‍ഷകം Who made God?: Searching for a Theory of Everything എന്നാണ്. (E.P. Books) 2009.
58. പേജ് 123
59. പേജ് 129
60. പേജ് 126
61. പേജ് 127
62. പേജ് 127
63. പേജ് 135
64. പേജ് 128
65. പേജ് 128
66. Quoted by George Santayana, Reason in Religion (Dover Publications) 1982, P.1
67. പേജ് 180
68. പേജ് 171
69. പേജ് 173
70. പേജ് 135
71. പേജ് 135
72. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ചുള്ള ശാസ്ത്രീയവും ദാര്‍ശനികവുമായ വിവാദങ്ങള്‍ അറിയാന്‍ William Craig and Q. Smith, Theism, Atheism and Big Bang Consmolgy (Clarendon Press) 1993.
73. പേജ് 91
74. വിശദാംശങ്ങള്‍ക്ക് H. Fritzsch, The Creation of Matter: The Universe from Begining to End (Basic Books) 1984; Barry Parker, The Vindication of the Bang: Breakthroughs and Barriers (Plenum Press) 1993.
75. Zeitschrift for physik 1924, Vol: 21, PP 326-332
76. പേജ് 91
77. പേജ് 179
78. പേജ് 179
79. Stephen Gould,""Darwinian Fundamentalism'',The New York Review of Books, 12 June 1997.
80. ഇന്നത്തെ ജീവശാസ്ത്രതത്ത്വചിന്തകരില്‍ പ്രമുഖനാണ് മൈക്കള്‍ റൂസ്. പ്രധാനകൃതികള്‍ Darwinism and its Discontents (2006),The Evolution-Creation Struggle (2005), Darwin and Design (2003) The Evolution Wars (2003), Mystery of Mysteries: Is Evolution an Social Construction? (1999).
81. പേജ് 90
82. പേജ് 177
83. പേജ് 170
84. പേജുകള്‍ 171-172
85. പേജ് 91
86. ദൈവം കാലാതീതനാണെന്ന ആസ്തികദര്‍ശനത്തിലെ സവിശേഷ സങ്കല്‍പ്പത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് Richard Swinburne, The Coherence of Theism (Clarendon Press) 1977, Nelson Pike, God and Timelessness (Routledge) 1970.
87. പേജ് 134
88. പേജ് 91
89. പേജ് 146
90. പേജ് 147
91. പേജ് 416
92. പേജ് 417
93. John Gribbin, In Search of Schrodinger's Cat, (Bantam Books) 1984.
94. ക്വാണ്ടം മെക്കാനിക്സിലെ പ്രചാരമുള്ള വ്യാഖ്യാനമായ കോപ്പന്‍ഹെഗന്‍ സങ്കല്‍പ്പം എങ്ങനെ അംഗീകൃതമായി എന്ന് ചരിത്രപരമായി പരിശോധിക്കുന്ന കൃതി James Cushing, Quantum Mechanics: Historical Contingency and the Copenhegen Hegemony (University of Chicago Press) 1994.
95. പേജ് 414
96. പേജ് 416
97. പേജ് 415
98. പേജ് 417
99. പേജ് 128
100. പേജ് 129
101. പേജ് 92
102. പേജ് 127
103. പേജ് 70
104. പേജ് 176
105. പേജ് 173
106. പേജ് 90
107. പേജ് 69

ദൈവത്തെ സൃഷ്ടിച്ചതാര്?

പ്രപഞ്ചോല്‍പത്തി

പത്തൊമ്പതാം നൂറ്റാണ്ടുകാര്‍

ദൈവത്തിന്റെ വിശേഷങ്ങള്‍

ദൈവവും ശൂന്യതയും

തെളിയിക്കേണ്ട ബാധ്യത ആര്‍ക്ക്?

No comments:
Post a Comment