Thursday, March 29, 2012

മാർഗദർശനം

Ea Jabbar
Jamal Thandantharayil Ea Jabbar ഒരു പാട് മതങ്ങളിൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാനുമാണ് യുക്തി ഉപയോഗിക്കുക. ????????

Ea Jabbar എന്നിട്ടെന്തേ ഇത്രയും യുക്തിഹീനമായ ഒരു മതത്തില്‍ തന്നെ തുടരുന്നു ? ?????

എങ്ങിനെ ആണു ഈ പ്രപഞ്ചമുണ്ടായതെന്നോ എന്താണ് മനുഷ്യന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നോ എവിടെ നിന്നാണ് വരുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ? എന്തിനാണ് ചെയ്യുന്നതെന്നോ യാതൊരു വിവരവുമില്ലാതെ താങ്കൾ ജീവിക്കുന്നു. എന്നിട്ട് അതിനു വേണ്ടി രാവും പകലും ഉറക്കമിളച്ച് അധ്വാനിച്ചു കൊണ്ട് എഴുതുകയും പറയുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും താ‍ങ്കൾ മരിച്ച് മണ്ണാകുന്നതോടെ എല്ലാം ശുഭം..
, ക്രിത്യമായ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന എനിക്ക് ഇതിൽ തുടരാൻ ഏറെ യുക്തിയൊന്നും ഉപയോഗിക്കേണ്ട...!
---------------------------------
1.എങ്ങിനെയാണു പ്രപഞ്ചമുണ്ടായത്? [എനിക്കതേ കുറിച്ച് അറിവില്ല.] മനുഷ്യരാശിക്കു മൊത്തത്തില്‍ തന്നെ പരിമിതമായ അറിവേ ഉള്ളു. അതെന്റെ കുറ്റമല്ല. >>>>

ഈ പ്രപഞ്ചത്തെ സ്രിഷ്ടിച്ചത് അതിന്റെ സ്രഷ്ടാവ് ആണെന്നിരിക്കെ, അതവൻ മാർഗദർശനം നൽകിയിരിക്കെ, അത് തെറ്റാണെന്നുള്ളതിനു തെളിവില്ലാതെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം അതിനെ നിഷേധിക്കുന്നത് നിഷേധികൾ ചെയ്യുന്ന കുറ്റമല്ലാതെ വിശ്വാസികളുടെ കുറ്റമാണോ?

2.എന്താണ് മനുഷ്യന്റെ ജീവിതത്തിന്റെ ലക്ഷ്യം? മറ്റെല്ലാ ജീവികളെയും പോലെ ജീവിക്കുക , ജൈവപരമായ ലക്ഷയങ്ങള്‍ പൂര്‍ത്തീകരിക്കുക, മരിക്കുക .ഇത്രയേ പ്രകൃതിപരമായി ജീവിതത്തിനു ലക്ഷ്യമുള്ളു. എന്നാല്‍ മനുഷ്യര്‍ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ജീവികളായതിനാലും സാമൂഹ്യ ജീവിതം നയിക്കുന്നതിനാലും ഓരോരുത്തരും അവരവര്‍ക്കു താല്പര്യമുള്ള ലക്ഷ്യങ്ങള്‍ കൂടി സ്വയം കണ്ടെത്തുന്നു. ഉദാ: ഞാന്‍ എനിക്കു ചുറ്റും കാണുന്ന മൂഢവിശ്വാസങ്ങള്‍ക്കെതിരെ ആളുകളെ ബോധവല്‍ക്കരിക്കുക എന്നത് ജീവിത ലക്ഷ്യമായി തെരഞ്ഞെടുത്തു.
>>
മറ്റെല്ലാ ജീവികളെയും പോലെ മനുഷ്യനു ജീവിക്കാൻ സാധിക്കില്ല. മറ്റെല്ലാ മനുഷ്യരും പ്രക്യതിയുടെ ഭാഗമായി ജീവിക്കുന്നു. എന്നാൽ മനുഷ്യൻ പ്രക്യതിയിൽ ഇടപെടുന്നു. അതിനാൽ തീർച്ചയായും മാർഗദർശനം ആവശ്യമാണ്.

3.എവിടെ നിന്നാണ് വരുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ? .. പ്രകൃതിയില്‍ നിന്നും വരുന്നു പ്രകൃതിയിലേക്കു തന്നെ വിലയിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ചെയ്യേണ്ടതെന്തെന്നറിയാവുന്നതുകൊണ്ടാണല്ലോ ഇതൊക്കെ ചെയ്യുന്നത്.
>>>>
പ്രക്യതിയിൽ നിന്നും വന്ന് പ്രക്യതിയിലെക്ക് തിരിചു പോകുന്ന മ്യഗങ്ങളെപ്പോലെ മാത്രമാണ് മനുഷ്യരെങ്കിൽ താങ്കൾ പറഞ്ഞതു പോലെ മതിയായിരുന്നു. അതല്ലല്ലോ. താങ്കൾ യുക്തി ഉണ്ടെന്ന് വാദിക്കുകയും യുക്തി എന്നു പറഞ്ഞ് മറ്റ് മനുഷ്യരുടെ ജീവിതത്തിലും വിശ്വാസത്തിലും ഇടപെടുന്നു. അവരെ വഴിതെറ്റിക്കുന്നു..

4.എന്തിനാണ് ചെയ്യുന്നതെന്നോ യാതൊരു വിവരവുമില്ലാതെ താങ്കൾ ജീവിക്കുന്നു.
വരും തലമുറകളെങ്കിലും കുറേകൂടി സന്തോഷമായും സുഖമായും ജീവിക്കട്ടെ എന്നു കരുതി ഇതൊക്കെ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതില്‍ ഞാന്‍ സ്വയം സംതൃപ്തി കണ്ടെത്തുന്നു. >>>
യഥാർഥത്തിൽ താങ്കൾ പറഞ്ഞ പ്രകാരം ജീവിക്കുകയാണെങ്കിൽ വരും തലമുറകൾ കൂടുതൽ നാശത്തിലേക്ക് പതിക്കുകയാണ് ചെയ്യുക. താങ്കളൂം ഭാര്യയും ഒന്നിച്ച് ജീവിക്കുന്നത് വിവാഹം എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ താങ്കളൂടെ യുക്തിവാദം കേട്ട് വളരുന്ന മകനും മകളും വിവാഹം യുക്തിയുടെ അടിസ്ഥാനത്തിൽ പരിണമിച്ചുണ്ടായ ഒരു മ്യഗത്തിനു ആവശ്യമില്ലെന്നും മറ്റു മ്യഗങ്ങളെപ്പോലെ സ്വന്തം മാതാപിതാക്കളുമായിപ്പോലും രമിക്കാമെന്നും സമൂഹം (ഭരണകൂടം)അനുവദിച്ചതിനാൽ സ്വന്തം അച്ചനുമായിപ്പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് താങ്കളുടെ മകൻ തന്നെ വിചാരിച്ചെന്നു വരും..
5.അങ്ങിനെ ലക്ഷ്യമില്ലാതെ ജീവിക്കുന്ന താങ്കൾ പോലും ഈ ലക്ഷ്യമില്ലായ്മയിൽ തന്നെ തുടരുമ്പോൾ..
ലക്ഷ്യമില്ലാതെയല്ല ലക്ഷ്യത്തോടെ തന്നെയാണു ജീവിക്കുന്നത്. അതു പക്ഷെ മരണ ശേഷം കള്ളു കുടിക്കാമല്ലോ എന്നുള്ള ആര്‍ത്തിയല്ല, മറിച്ചു മരിക്കുവോളം നന്മ ചെയ്തു മറ്റുള്ളവരുടെ കൂടി സ്നേഹം ആര്‍ജ്ജിച്ചു ജീവിക്കുക എന്ന ലക്ഷ്യം മാത്രം. !
>>>
എന്താണ് നന്മ? അത് ചെയ്താൽ എന്തു കിട്ടും? ചെയ്തില്ലെങ്കിൽ എന്തു കിട്ടും..? താങ്കളുടെ ലക്ഷ്യബോധം ഞാനും ഒന്നറിയട്ടെ..!

6. ഇനി ലക്ഷ്യമില്ലായ്മയ്ക്കും അര്‍ഥമില്ലായ്മയ്ക്കും നിങ്ങളുടെ മതദര്‍ശനം നല്‍കുന്ന പരിഹാരം എന്തു മാത്രം അര്‍ത്ഥ സമ്പുഷ്ടവും ലക്ഷ്യസമ്പുഷ്ടവുമാണെന്നു കൂടി നമുക്കു നോക്കാം ....! അതു പരിശോധിക്കാന്‍ കൂടി തയ്യാറാകണം .
Like · · Follow Post · 32 minutes ago
>>
എന്റെ മതം, അഥവാ എന്റ്റെ രക്ഷിതാവ് എനിക്ക് നൽകിയിരിക്കുന്ന മാർഗദർശനം അനുസരിച്ച് അവന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിച്ചാൽ അവനെന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. തന്നിഷ്ടവുമായി നടക്കുന്ന താങ്കളെപ്പോലുള്ളവർക്ക് മരണത്തിനു മുൻപ് പശ്ചാത്തപിക്കാൻ അഹങ്കാരം അനുവാദം തന്നില്ലെങ്കിൽ നരകത്തിൽകിടന്ന് പൊരിയും.....!

ശവസംസ്കാരത്തിനു യുക്തിവാദികള്‍ക്കുള്ള ബദല്‍ എന്ത് ?

വിശ്വാസികള്‍ക്ക് അവര്‍ ശീലിച്ചു പോന്ന ഒരു പാറ്റേണില്‍ മാത്രമേ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയൂ. യുക്തിവാദം എന്നാല്‍ അതൊരു ബദല്‍ മതം ആണെന്നാണു പലരും കരുതുന്നത്. എത്രയോ തവണ വിശദീകരിച്ചതാണത്. എന്നാലും അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. യുക്തിവാദികളുടെ ബദല്‍ വ്യവസ്ഥയെന്ത്? എന്ന്. യുക്തിവാദികളുടെ ബദല്‍ നിയമം എന്ത് ?എന്ന്. യുക്തിവാദികളുടെ ബദല്‍ ആചാരം എന്ത് ? എന്ന് !
യുക്തിവാദം റെഡി മെയ്ഡ് ബദലുക്കളുടെ സൂപ്പര്‍ മാര്‍കറ്റ് അല്ല, എന്നും അതൊരു സമീപനരീതി മാത്രമാണെന്നും പല തവണ വിശദീകരിച്ചതാണല്ലോ. കാലവും ദേശവും സന്ദര്‍ഭവും മാറുന്നതിനനുസരിച്ച് പ്രശ്നപരിഹാര രീതിയും ആചാരങ്ങളും നിയമങ്ങളുമൊക്കെ മാറ്റത്തിനു വിധേയമാകും. അതുകൊണ്ടു തന്നെ എല്ലാ കാര്യത്തിലും റെഡിമെയ്ഡായി ഒറ്റമൂലികള്‍ മുന്‍ കൂട്ടി നിര്‍ദേശിക്കുക അസാധ്യവുമാണ്.
മീന്‍ പിടിച്ചു കൊടുക്കലല്ല, മീന്‍ പിടിക്കാന്‍ പഠിപ്പിക്കലാണു ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം . അതാണു യുക്തിവാദവും.
ഇപ്പോള്‍ പ്രസക്തമായ ഒരു ഉദാഹരണം പറയാം.
ശവസംസ്കാരത്തിനു യുക്തിവാദികള്‍ക്കുള്ള ബദല്‍ എന്ത് ?
എന്റെ സുഹൃത്തിന്റെ മകന്‍ ഡല്‍ഹിയില്‍ അപകടത്തില്‍ മരിച്ചപ്പോള്‍ മൃതദേഹം മെഡിക്കല്‍ കോളെജിനു നല്‍കാനായില്ല എന്നും കണ്ണു ദാനം നടന്നില്ല എന്നും ഞാന്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലൊ. അതേ കുറിച്ചു ചില വിശ്വാസി സുഹൃത്തുക്കള്‍ നടത്തിയ കമന്റുകള്‍ കണ്ടില്ലേ? “ദൈവവിധി”യാണത്രേ അതെല്ലാം.
ശവം ദഹിപ്പിക്കുന്നതാണോ യുക്തിവാദം എന്നും അതു ഹിന്ദുക്കളുടെ ആചാരമല്ലേ എന്നുമൊക്കെ ചിലര്‍ ചോദിച്ചു. ശവം ദഹിപ്പിക്കണോ കുഴിച്ചു മൂടണോ ഇലക്ട്രിക് ശ്നശാനത്തില്‍ കത്തിക്കണോ മെഡിക്കല്‍ കോളേജിനു നല്‍കണോ അതോ മറ്റു വല്ലതും ചെയ്യണോ എന്നതൊക്കെ സന്ദര്‍ഭവും സാഹചര്യവും പ്രദേശവും മറ്റും പരിഗണിച്ചു യുക്തിസഹമായ ഒരു സമീപനം എടുക്കുക എന്നതാണു യുക്തിവാദം. അപകടമരണം കഴിഞ്ഞാല്‍ പോസ്റ്റുമോര്‍ടം വേണമെന്നതിനാല്‍ തന്നെ അവയവദാനവും ശവദാനവും അസാധ്യമാകും. പോസ്റ്റു മോര്‍ടം ചെയ്ത ബോഡി മെഡികല്‍ കോളേജില്‍ എടുക്കാറില്ല എന്നു തോന്നുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു മാര്‍ഗ്ഗം നോക്കണം. ഏറ്റവും കുറഞ്ഞ ചിലവിലും സാധ്യമാകുന്ന രീതിയിലും ആരോഗ്യ പരിസ്ഥിതി സുരക്ഷ പരിഗണിച്ചും ഉചിതമായ രീതി തെരഞ്ഞെടുക്കുക . അതാണു യുക്തിപരമായ “ആചാരം”. .
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിനു ശവം ലഭ്യമാണെങ്കില്‍ ആ സാഹചര്യത്തില്‍ എല്ലാ യുക്തിവാദികളും ശവദാനം നടത്തണം എന്നു പറയുന്നതു യുക്തിയല്ല. ആവശ്യത്തിലേറെ നേത്ര പടലങ്ങള്‍ ലഭ്യമാണെങ്കില്‍ നേത്രദാനവും അപ്രസക്തമാകും. വലിയ നഗരപ്രദേശങ്ങളില്‍ ഇലക്ട്രിക് ശ്മശാനമാകും ഉചിതം. നാട്ടിന്‍ പുറത്തു വിറകു ലഭ്യമാണെങ്കില്‍ അങ്ങനെയും കത്തിക്കാം. ധാരാളം ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ കുഴിച്ചിടാവുന്നതുമാണ്.
ചുരുക്കത്തില്‍ ശവസംസ്കാരത്തിനു യുക്തിവാദികളുടെ ബദല്‍ എന്ത്? എന്ന ചോദ്യം തന്നെ വിഡ്ഢിത്തമാണ്. യുക്തിവാദം എന്നതു ഒരു രീതിശാസ്ത്രം മാത്രമാണു. സ്വതന്ത്രമായി ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കുന്ന സമീപനമാണു യുക്തിവാദം !
· · · Tuesday at 7:44pm

    • Linith Varghese സരിയ വിസധീകരണം
    • Varghese KV ഒക്കെ ശരി .പക്കേങ്കില്‍, ഉക്തി വാദികളുടെ സദാചാര സങ്കല്‍പം എന്താണ്?
    • Linith Varghese ജബ്ബാര്‍ മാഷെ ഒരു ചോദ്യം...അന്ത്യ പ്രവാചകന്‍ എന്ന മുഹമ്മദിനെ വിശേഷിപിക്കുനത്തില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?അത്തരത്തില്‍ പിന്നീട് പ്രവാചകന്‍ മാര്‍ ഉണ്ടായിട്ടുണ്ടോ ?
    • Asish Karimpanakkal ‎''മീന്‍ പിടിച്ചു കൊടുക്കലല്ല, മീന്‍ പിടിക്കാന്‍ പഠിപ്പിക്കലാണു ശാസ്ത്രീയവും ശാശ്വതവുമായ പരിഹാര...ം . അതാണു യുക്തിവാദവും. ''
    • Arun Mangalath ‎""പോസ്റ്റു മോര്‍ടം ചെയ്ത ബോഡി മെഡികല്‍ കോളേജില്‍ എടുക്കാറില്ല എന്നു തോന്നുന്നു. ""

      അതെ. പോസ്റ്റു മോര്‍ടം ചെയ്ത ബോഡി പOനത്തിനു അനുയൊജ്യമല്ലാത്തുകൊണ്ടു, സ്വാഭാവിക മരണങ്ങളിൽ നിന്നുള്ള ബോഡി മാത്രമെ മെഡികല്‍ കോളേജില്‍ സ്വീകരിക്കാറുള്ളൂ
    • Varghese KV ആദ്യമായും അന്ത്യമായും ഒരു പ്രവാചകനും ഉണ്ടാകാന്‍ ആവില്ല .കാരണം മിക്കവാറും പ്രവചനാതീതം ആണ് പ്രപഞ്ചനിര്മിതി.ഉണ്ടായിട്ടുള്ളത് ആകസ്മികമായി സംഭവിക്കുന്ന ജീനുകളുടെ അപൂര്‍വ ഒത്ചെരല്‍ മൂലം സംഭവിക്കുന്ന ജീനിയസ്‌ കളുടെ ജനനം മാത്രം...
    • Ea Jabbar മതവിശ്വാസികള്‍ ഒരു പ്രത്യേക രീതിക്കായി ശാഠ്യം പിടിക്കുന്നു. അതു പലപ്പോഴും പ്രായോഗികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. സെമിത്തേരികള്‍ക്കായി വില കൂടിയ ഭൂമി നീക്കി വെക്കുന്നതു നഗരപ്രദേശങ്ങളില്‍ വലിയ നഷ്ടമുള്ള കാര്യമാണ്. അത്തരം പ്രദേശങ്ങളില്‍ കുടിവെള്ളവും മറ്റും മലിനമാകുന്നതിനും ഇടവരും.
    • Varghese KV തല്‍പരകക്ഷികള്‍ സാമ്പത്തിക ലാഭത്തിനായി ,ഈ ജീനിഅസുകളെ പ്രവാചകന്‍ ആക്കുന്നു.ഇത് തടയാന്‍ അവര്‍ക്ക് ആകുകയുമില്ല.
    • Varghese KV നാരായണഗുരു ,ഉദാഹരണം
    • Ea Jabbar ശവം ചക്കിലാട്ടി തെങ്ങിനു വളമിടാം എന്നാണു നാരായണഗുരു തന്റെ അനുയായികളുടെ വിഢിച്ചോദ്യത്തിനൊരിക്കല്‍ മറുപടി പറഞ്ഞത്. !
    • Prasanth Chithran ഇലക്ട്രിക് ശ്മശാനത്തിന് ബദൽ ശ്മശാനം എന്താണ്? :)
    • Jassim Abdul Latheef Ellaam apooravamaaya jeenukaludeyum molicules nteyum othucheraliloode sambhavichu alle.. Kashttam thanne ningalude kaaryam..
    • Ea Jabbar മലപ്പുറത്ത് എന്റെ വീടിനടുത്ത് മുനിസിപ്പാലിറ്റി വക ഗ്യാസ് ക്രിമിറ്റോറിയം ഉണ്ട്. ഞാന്‍ മരിച്ചാല്‍ ശവം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ പറ്റാതെ വരുകയും മലപ്പുറത്തു സംസ്കരിക്കുന്ന സാഹചര്യം വരുകയുമാണെങ്കില്‍ അവിടെ ദഹിപ്പിക്കണമെന്നു ഞാന്‍ കുടുംബാംഗങ്ങളോടു പറഞ്ഞിട്ടുണ്ട്. സാഹചര്യം മാറിയാല്‍ അതിനനുസരിച്ച് ഉചിതമായ മാര്‍ഗ്ഗം കണ്ടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
    • Shabeer Ali RicKy andhellum cheyy......who care
    • Varghese KV Jassim Abdul Latheef ഈ പ്രപഞ്ചത്തിനു ഒരു അന്‍പതിനായിരം വര്‍ഷത്തെ പഴക്കം എങ്കിലും ഉണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?അതോ അതിലും കുറവാണോ?
    • Abhayankar Abhay കാശിയില്‍ ഗംഗാ തടത്തില്‍ ഗവന്മേന്ടു പണിതു കൊടുത്ത സൌജന്യ വൈദ്യുത ശ്മശാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഘട്ടുകളില്‍ ശവങ്ങള്‍ പകുതി കത്തിക്കുന്നതും ബാക്കി ഗംഗയിലോഴുക്കുന്നതും.നഗര മദ്ധ്യത്തിലൊക്കെ ഏക്കര്‍ കണക്കിന് ഭൂമി ശ്മശാനാവശ്യത്തിനായി ഒഴിചിടുന്നത് സത്യം പറഞ്ഞാല്‍ കൊടിയ മനുഷ്യത്വ വിരുദ്ധതയാണ്.
    • Shamim KM സര്‍, ബ്രെയിന്‍ ഡെത്ത് സംഭവിച്ച ചില അപകട മരണങ്ങളില്‍ മറ്റു ശരീരഭാഗങ്ങള്‍, കിഡ്നീ, കോര്‍ണിയ, മുതലായവ നീക്കം ചെയ്തു ബാക്കി ശരീര ഭാഗങ്ങള്‍ അനാട്ടമി വിഭാഗത്തിന് നല്‍കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
    • Ea Jabbar അതു പോസ്റ്റു മോര്‍ടം അല്ലല്ലോ.
    • Shamim KM ഓക്കേ സര്‍ .
    • Varghese KV മെഡിക്കല്‍ കോളേജുകള്‍ നേരിടുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഇക്കാലത്ത് ശവങ്ങളുടെ ദൌര്‍ലഭ്യം. പൂര്‍ണ ശരീരത്തോടെ സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന മതവാടികളുടെ ചിന്ത ഇതില്‍ നിര്‍ണായക മാണ്
    • Sachith Pathanamthitta mashe, ee maranathe yukhthiyude adisthanathil engane kanunnu?
    • Shamim KM Varghese KV പറഞ്ഞത് ശരിയാണ്. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ചു, ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ധാരാളം ആളുകള്‍ മരണശേഷം മെഡിക്കല്‍ കോളേജുകള്‍ക്ക് ബോഡി ദാനം ചെയ്യുന്നത് വളരെ ശുഭകരമായ ഒരു വാര്‍ത്തയാണ്.
    • Viswanathan Chathoth ‎"The happy man is the man ........ whose personality is neither divided against itself nor pitted against the world. Such a man feels himself a citizen of the universe, enjoying freely the spectacle that it offers and the joys that it affords, untroubled by the thought of death because he feels himself not really separate from those who will come after him. It is in such profound instinctive union with the stream of life that the greatest joy is to be found." Bertrand Russell
    • Shibukumar Theertamkara Meethal ‎"വിശ്വാസികള്‍ക്ക് അവര്‍ ശീലിച്ചു പോന്ന ഒരു പാറ്റേണില്‍ മാത്രമേ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയൂ. യുക്തിവാദം എന്നാല്‍ അതൊരു ബദല്‍ മതം ആണെന്നാണു പലരും കരുതുന്നത്. എത്രയോ തവണ വിശദീകരിച്ചതാണത്. എന്നാലും അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. യുക്തിവാദികളുടെ ബദല്‍ വ്യവസ്ഥയെന്ത്? എന്ന്. യുക്തിവാദികളുടെ ബദല്‍ നിയമം എന്ത് ?എന്ന്. യുക്തിവാദികളുടെ ബദല്‍ ആചാരം എന്ത് ? എന്ന് !
      യുക്തിവാദം റെഡി മെയ്ഡ് ബദലുക്കളുടെ സൂപ്പര്‍ മാര്‍കറ്റ് അല്ല.................................................." ഇതിലും വ്യക്തമായി എങ്ങനെയാണ് വിശദീകരിക്കേണ്ടത്? എന്നിട്ടും ചിലര്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു:"ഒക്കെ ശരി .പക്കേങ്കില്‍, ഉക്തി വാദികളുടെ സദാചാര സങ്കല്‍പം എന്താണ്?" ഇവര്‍ ശരിക്കും മന്ദബുദ്ധികള്‍ ആണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുന്നതോ?
    • Samaran Chinnakkal ശ്രീലങ്കയില്‍ ബുദ്ധമത വിശ്വാസികള്‍ മരനാനന്ധരം(MARANAANADHARAM ) കണ്ണ് ദാനം ചെയ്യുന്ന രീതി നിലവിലുണ്ട് !!!
    • Shivan Mesiri ജബ്ബാര്‍ - യുക്തി വാദം സാഹചര്യം അനുസരിച്ചു എന്ത് നടന്നാലും
      അത് സ്വീകരിക്കും. പ്രത്യേകിച്ചു നിയമമോ വ്യവസ്ഥയോ പ്രവര്‍ത്തന
      രീതിയോ നിര്ധേഷങ്ങലോ നടപടിക്രമങ്ങലോ ഇല്ല. ഇത് തന്നെ എല്ലാവരുടെയും
      സാദാരണ ജീവിതത്തില്‍ സംഭവിക്കുന്നത്‌......... നേരം വെളുപ്പിന് ജോലിക്ക് എഴുന്നേറ്റു
      പോയി വയ്കീട്ടു തിരിച്ചുവരുന്നു.വഴിയില്‍ പരിചയക്കാരെ കണ്ടാല്‍ സംസാരിക്കും.
      വെല്ല വണ്ടിയും നേരെ വന്നാല്‍ ചാടി മാറും അങ്ങനെ ഓരോ ദിവസം കടന്നു പോകും......
      ഇതാണോ യുക്തി വാദം............? പിന്നെ ഇന്ന് യുക്തി വാദികള്‍ എന്ന് കേട്ടാല്‍ ആകെ
      ഒരു ഗുണം കാണുന്നത് ശവം ദാനം ചെയ്യും.അത് എങ്കിലും നേരെ ചൊവ്വേ കൊടുക്കാനുള്ള
      നിയമ നടപടികള്‍ ഏര്‍പ്പാട് എങ്കിലും ചെയ്തില്ല എങ്കില്‍ യുക്തി വാദം കട്ട പുക.
      ഇനി ശവങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കുന്നില്ല എങ്കില്‍ വിദേശത്തേക്ക് കയറ്റി അയക്കൂ.....
      ലോക വ്യാപക മനുഷ്യ സേവനം നടത്തികൂടെ......
    • Siddique Pulikka Thadathil ദാനംചെയ്തിട്ടില്ലെങ്കില്‍ പിന്നെ ആ ശവം എല്ലാ പോല്ലാപ്പും വലിച്ചു വരുതുകെ ചെയ്യും... മരിച്ചാലും ഇവരേ സമൂഹത്തെ മേനക്കെടുതും .. !
    • Sandesh Pavannur അതെയതെ മരിച്ചിട്ടും മാനംകെടുതുന്ന മറ്റേ മുടി പോലെ .
    • Azeez Babu യുക്തി വാദികള്‍ നന്മ വല്ലതും ചെയ്‌താല്‍ മതവാതിയുടെ കാഴ്ചപ്പാടില്‍ അത് കൊടിയ പാധകമാണ് മതവാതികള്‍ ചെയ്താലോ ?അതെല്ലാം മതത്തിന്റെ അക്കൌണ്ടില്‍ മതവാതികള്‍ തെറ്റ് ചെയ്‌താല്‍ കുറച്ചുകാലത്തേക്ക് അയാള് നമ്മളില്‍ പെട്ടവനല്ല ഇന്ത്യന്‍ സെന്റെര്‍ജെയിലുകളില്‍ കിടക്കുന്നത് എല്ലാം യുക്തിവാതികലാണോ ?പോട്ടെ ..ഒരാലെയെങ്കില് നേരെചൊവ്വേ കാണിക്കാമോ ?ഈ ജെയിളിലുല്ലവരെല്ലാം മതവുംമതനിയമവും പടിച്ചവരല്ലേ ? മതക്കരോക്കെ അസുഖം വന്നാല്‍ ഹോസ്പിറെലില്‍പോവാന്‍ പാടുണ്ടോ അത് ദൈവത്തിനു എതിരായ പ്രവര്‍ത്തിയല്ലേ ?അസുഖം ദൈവം നേരെത്തെ തന്നെ തീരുമാനിച്ചു നല്‍കുന്നതല്ലേ .....?ഹോസ്പിറെലെല്ലാം നിരീശ്വര വാദ കെന്ദ്രങ്ങാലാണ്
    • Jassim Abdul Latheef Mathavum niyamavum padicha yukthivaadikal ivideyille.. Avark ath kond enth gunamaanu undayittullath.. Ningalude peru azeez ennalle.. Athu kond ningal muslim aanennarthamillallo.. Akramm pravarthikkunnavar aaraayaalum, ath mathathinte perilaayaalum allengilum.. Avan daivathe kalavaakkuka thanneyaanu cheyyunnath.. Ath kond avanum orarthathil yukthivaadi thanne..
    • Irshad Jabbar ‎(ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ സി.എന്‍.അഹമ്മദ് മൌലവിയുടെ സഹീഹുല്‍ ബുഖാരി പരിഭാഷയില്‍ നിന്നുള്ളതാണ്.)
      1402. ഹുദൈഫ (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു മനുഷ്യന് മരണം ആസന്നമായി. ജീവിതത്തെക്കുറിച്ച് നിരാശനായ ആ മനുഷ്യന്‍ തന്റെ കുടുംബങ്ങളോട് വസിയ്യത്ത് ചെയ്തു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ധാരാളം വിറകു കൂട്ടി തീയിടണം. എന്നിട്ട് എന്റെ ശരീരം അതില്‍ വച്ച് മാംസമെല്ലാം കരിഞ്ഞ് എല്ലോളമെത്തി എല്ലും കരിഞ്ഞ് കഴിഞ്ഞാല്‍ നിങ്ങള്‍ അതെടുത്ത് പൊടിച്ച് നല്ല കാറ്റുള്ള ഒരു ദിവസം നോക്കി സമുദ്രത്തില്‍ കൊണ്ടുപോയി വിതറണം. അവര്‍ അപ്രകാരമെല്ലാം ചെയ്തു. പിന്നീട് അല്ലാഹു അവന്റെ അവശിഷ്ടങ്ങളെല്ലാം ഒരുമിച്ചുകൂട്ടും. എന്നിട്ട് ചോദിക്കും: നീ എന്തിനാണ് അപ്രകാരം ചെയ്തത്? അവന്‍ പറയും: നിന്നെ ഭയന്നുകൊണ്ട് ചെയ്തതാണ്. അന്നേരം അല്ലാഹു അവന് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും.
      • സഹീഹുല്‍ ബുഖാരിയിലെ ഈ ഹദീസ് പ്രകാരം മോക്ഷ പ്രാപ്തിക്കായി ചിതാഭസ്മവുമായി നമുക്കും നിളയുടെ തീരത്ത് പോയി ശേഷക്രിയ നടത്താമല്ലൊ?

      (ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ സി.എന്‍.അഹമ്മദ് മൌലവിയുടെ സഹീഹുല്‍ ബുഖാരി പരിഭാഷയില്‍ നിന്നുള്ളതാണ്.)
      1402. ഹുദൈഫ (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു മനുഷ്യന് മരണം ആസന്നമായി. ജീവിതത്തെക്കുറിച്ച് നിരാശനായ ആ മനുഷ്യന്‍ തന്റെ കുടുംബങ്ങളോട് വസിയ്യത്ത് ചെയ്തു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ധാരാളം വിറകു കൂട്ടി തീയിടണം. എന്നിട്ട് എന്റെ ശരീരം അതില്‍ വച്ച് മാംസമെല്ലാം കരിഞ്ഞ് എല്ലോളമെത്തി എല്ലും കരിഞ്ഞ് കഴിഞ്ഞാല്‍ നിങ്ങള്‍ അതെടുത്ത് പൊടിച്ച് നല്ല കാറ്റുള്ള ഒരു ദിവസം നോക്കി സമുദ്രത്തില്‍ കൊണ്ടുപോയി വിതറണം. അവര്‍ അപ്രകാരമെല്ലാം ചെയ്തു. പിന്നീട് അല്ലാഹു അവന്റെ അവശിഷ്ടങ്ങളെല്ലാം ഒരുമിച്ചുകൂട്ടും. എന്നിട്ട് ചോദിക്കും: നീ എന്തിനാണ് അപ്രകാരം ചെയ്തത്? അവന്‍ പറയും: നിന്നെ ഭയന്നുകൊണ്ട് ചെയ്തതാണ്. അന്നേരം അല്ലാഹു അവന് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും.
      • സഹീഹുല്‍ ബുഖാരിയിലെ ഈ ഹദീസ് പ്രകാരം മോക്ഷ പ്രാപ്തിക്കായി ചിതാഭസ്മവുമായി നമുക്കും നിളയുടെ തീരത്ത് പോയി ശേഷക്രിയ നടത്താമല്ലൊ?
    • Mohamed Kutty Kuniyil Kutoor യുക്തി വാതികള്ക്ക്ത നിശ്ചിതമായ ഒരു ശവ സംസ്കരണ രീതി ഇല്ല എന്നാല്‍ തോന്നുമ്പോള്‍ തോന്നിയത് തോന്നുന്നവര്‍ ചെയ്യുന്നതിന് യുക്തിവതം എന്നല്ല പറയല്‍ അതിനകുന്നു (((തൊന്നിവാസം )))) എന്ന് പറയുന്നത്
      ഏതാര്ത്തത്തില്‍ യുക്തി സഹാമായി കാര്യങ്ങള്‍ മുന്കൂലട്ടി നിശ്ചയിച്ചു അര്ത്ഥ്ശങ്കയ്ക്ക് ഇടമില്ലത്തരീതിയില്‍ ശവ സംസ്കരന്ന കാര്യങ്ങ നിര്വഥഹിക്കപെടുന്നതും നിശ്ചയിക്ക പെട്ടതും ഇസ്ലാമില്‍ ആകുന്നു
      സാധാരണയില്‍ മരണമാടഞ്ഞാല്‍ കുളിപ്പിക്കുകയും കഫം ചെയ്യുകയും നിസ്കരിക്കുകയും മരമാടുകയും ചെയ്യുന്നു
      യുദ്ധത്തില്‍ ശഹീദു ആയാല്‍ (ജീവന്‍ ഉയര്ത്തി യാല്‍) കുളിപ്പികേണ്ട, നിസ്കരിക്കേണ്ട , കഫംചെയ്യുകയും മരമാടുകയും ചെയ്താല്‍ മതി – യുദ്ധ ഭൂമിയില്‍ ശഹീദ ആകുന്ന വെക്തി ചിലപ്പോഴെങ്കിലും സൊന്തം ആളുകള്ക്ക്േ കിട്ടികൊളണ്ണം എന്നില്ല ഏതു ഭൂമിയില്‍ വെച്ചയാലും ആരും കഫം ചെയ്ത് മറമാടപെടും
      കടലില്‍ നിന്ന് മരന്നപെട്ടാല്‍ കടലില്‍ താഴ്ത്തിയാല്‍ മതി , ഇനീ യ്ത്ര്ഷിചികമായി യുധത്തിലോ വന്‍ തീ കത്ത്തളിലോ പെട്ടാല്‍ അതുതന്നെ അവരുടെ സംസ്കരനമായി കണക്കാക്കുകയും ചെയ്യപ്പെടുന്നു അതേപോലെ വെള്ളത്തില്‍ പോകുന്നതും - ഇനി നിങ്ങള്‍ ആലോചിച്ചു നോക്കൂ ഇസ്ലാമിനോളം ഉത്തമ മായ ഒരു ശവ സംസ്കരണ രീതി യുള്ള ഏതു മതമാന്നു ഭൂമിയില്‍ ഉള്ളത ഏതു ചിന്താ ധാരയകുന്നു ഇന്ന് ഉള്ളത് –യുക്തി വാതികളെ നിങ്ങള്ക്ക് ഇസ്ലാമിലേക്ക് സോഗതം
    • Jassim Abdul Latheef Irshade.. Hadeesil parayunnath ayal chithabhasmam parathiyath kond ayalk poruthu koduthu ennalla.. Allahuvinodulla bhayathinteyum aaraadhanayudeyum perilaanu..
    • Ea Jabbar കാര്യകാരണവിവേചനം നടത്തിയും സന്ദര്‍ഭാനുസാരം ചിന്തിച്ചും ഏറ്റവും ഉചിതമെന്നു ബോധ്യപ്പെട്ടും അപ്പപ്പോള്‍ യുക്തമായ തീരുമാനം എടുക്കുക എന്നതാണു യുക്തിവാദം. അതിനു തോന്നിവാസം എന്നാണു പേരെങ്കില്‍ “തോന്നിവാസ”ത്തിനു വേറെ പേരു നല്‍കുന്നതാകും നല്ലത് !
      25 minutes ago · · 3
    • Ea Jabbar മണ്ണില്‍ പുഴുക്കള്‍ക്കും ബാക്റ്റീറിയകള്‍ക്കും തിന്നാന്‍ വേണ്ടി കുഴിച്ചിടുന്ന ശവശരീരം കുളിപ്പിച്ച് വൃത്തിയാക്കുന്നതിന്റെ യുക്തി എന്താണാവോ?
      24 minutes ago · · 5
    • Purushothaman Kannapilavu ITHONNUM IVAROD PARANJITTU KARYAMILLA. VETHAGRANTHANGALIL ULLAD MATHRAME AVAR VISWASIKKU.AVARUDE THALACHOR ATHU POLE SUGGEST CHEYYAPPETTU KAZHINJU.
      18 minutes ago · · 1
    • Jamal Thandantharayil Ea Jabbar മണ്ണില്‍ പുഴുക്കള്‍ക്കും ബാക്റ്റീറിയകള്‍ക്കും തിന്നാന്‍ വേണ്ടി കുഴിച്ചിടുന്ന ശവശരീരം കുളിപ്പിച്ച് വൃത്തിയാക്കുന്നതിന്റെ യുക്തി എന്താണാവോ?
      4 minutes ago · Like · 1 >> ജബ്ബാറിന്റെ കുടുംബത്തിൽ ആരു മരിച്ചാലും കുളിപ്പിക്കാറില്ലെ? ഇനി ജബ്ബാർ മരിച്ചാലും ശവത്തെ വ്യത്തിയാക്കാതെയായിരിക്കും കുഴിച്ചിടുക അല്ലെ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവമുണ്ടോ ഇല്ലേ, മതമാണോ മതനിഷേധമാണോ ശരി എന്നു തീരുമാനിക്കാനും ഒരു പാട് മതങ്ങളിൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാനുമാണ് യുക്തി ഉപയോഗിക്കുക. ഒരു കാര്യം ദൈവത്തിന്റെ കല്പന ആണെന്ന് മനസ്സിലായാൽ പിന്നെ അതിന്റെ യുക്തി അറിഞ്ഞാലെ അനുസരിക്കൂ എന്ന് വിശ്വാസി പറയില്ല. എല്ലാ യുക്തിയും അറിഞ്ഞിട്ടാണെങ്കിൽ വിശ്വാസി തന്നെ വേണോ? ജബ്ബാറു തന്നെ പോരേ?
    • Ea Jabbar ഒരു പാട് മതങ്ങളിൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാനുമാണ് യുക്തി ഉപയോഗിക്കുക. ????????
      11 minutes ago · · 3
    • Ea Jabbar എന്നിട്ടെന്തേ ഇത്രയും യുക്തിഹീനമായ ഒരു മതത്തില്‍ തന്നെ തുടരുന്നു ? ?????
      10 minutes ago · · 2
    • Jamal Thandantharayil Ea Jabbar ഒരു പാട് മതങ്ങളിൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാനുമാണ് യുക്തി ഉപയോഗിക്കുക. ????????
      6 minutes ago · Like · 2
      Ea Jabbar എന്നിട്ടെന്തേ ഇത്രയും യുക്തിഹീനമായ ഒരു മതത്തില്‍ തന്നെ തുടരുന്നു ? ?????
      5 minutes ago · Like · 1 >>> എങ്ങിനെ ആണു ഈ പ്രപഞ്ചമുണ്ടായതെന്നോ എന്താണ് മനുഷ്യന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നോ എവിടെ നിന്നാണ് വരുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ? എന്തിനാണ് ചെയ്യുന്നതെന്നോ യാതൊരു വിവരവുമില്ലാതെ താങ്കൾ ജീവിക്കുന്നു. എന്നിട്ട് അതിനു വേണ്ടി രാവും പകലും ഉറക്കമിളച്ച് അധ്വാനിച്ചു കൊണ്ട് എഴുതുകയും പറയുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും താ‍ങ്കൾ മരിച്ച് മണ്ണാകുന്നതോടെ എല്ലാം ശുഭം.. അങ്ങിനെ ലക്ഷ്യമില്ലാതെ ജീവിക്കുന്ന താങ്കൾ പോലും ഈ ലക്ഷ്യമില്ലായ്മയിൽ തന്നെ തുടരുമ്പോൾ, ക്രിത്യമായ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന എനിക്ക് ഇതിൽ തുടരാൻ ഏറെ യുക്തിയൊന്നും ഉപയോഗിക്കേണ്ട...!