Wednesday, November 14, 2012

യുക്തി മാത്രമാണ് സത്യം.???

Photo
4Like · · ·
  • Jayakrishnan Kavalam ചങ്ങാതീ, ഇസ്ലാമില്‍ ജ്യോതിഷം എന്നൊന്നുണ്ടോ?
  • Jay Faizy jyothisham came to india from arabs (origin is iraq)
  • Jay Faizy if u want check check parishath books
  • Jamal Moidutty Thandantharayil ഇല്ല ചങ്ങാതി.
    ജ്യോല്‍സ്യന്‍ എന്നാല്‍ ഒരു തട്ടിപ്പുകാരന്‍ ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. പുരോഹിതന്മാരെ പോലെ തന്നെ..! അവര്‍ക്ക് ദൈവത്തിന്റെ തീരുമാനങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കുകയില്ല. ഭാവി മുന്‍കൂട്ടി അറിയാന്‍ സാധിക്കുകയില്ല. അവര്‍ക് ദിവ
    ്യത്വം ഇല്ല എന്നര്‍ത്ഥം.

    എന്നാല്‍ ചില ജ്യോത്സ്യന്മാര്‍ പറയുന്നത് ചിലപ്പോള്‍ ശരി ആകാരുണ്ടല്ലോ എന്ന് പ്രവാചകനോട്(സ) പത്നി ആയിഷ (റ) ചോദിച്ചു . അപ്പോള്‍ അദ്ദേഹം പറഞ്ഞു. പിശാചുക്കള്‍ മലക്കുകളുടെ സംസാരം അപൂര്‍വമായി കട്ടുകെള്‍ക്കും. അതില്‍ നൂറു കളവും ചേര്‍ത്ത് തങ്ങളെ സേവിക്കുന്ന (ചാത്തന്‍ സേവ, കുട്ടിച്ചാത്തന്‍ സേവ ഒക്കെ ആയിരിക്കാം) ജ്യോല്സ്യന്മാര്‍ക്ക് എത്തിച്ചു കൊടുക്കും..!
  • Jamal Moidutty Thandantharayil [9:34]
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
  • Rajesh Shiva ഒരു വിശ്വാസത്തെ മറ്റൊരു വിശ്വാസം കൊണ്ടല്ല, യുക്തി കൊണ്ടാണ് നേരിടേണ്ടത്. യുക്തി മാത്രമാണ് സത്യം.
  • Jay Faizy യുക്തി വേണം എല്ലാ കാര്യത്തിലും.
    അത് ഒരു വിശ്വാസമായി തീരരുത് .
    വിശ്വാസം യുക്തി രഹിതവും ആവരുത് ..
    യുക്തി ഭദ്രമായ ഒരു യുക്തി തന്നെ മറ്റൊരാള്‍ക്ക് യുക്തി ആയി തോന്നണം എന്നില്ല .
    ഒരാള്‍ക്ക്‌ തന്നെ പലപ്പോഴും പല യുക്തിയും തോന്നാം .
  • Jamal Moidutty Thandantharayil ഞാന്‍ ആരെയും നേരിടുന്നില്ല. ക്ഷണിക്കുകയാണ് സ്രഷ്ടാവിന്റെ മാര്‍ഗ ദര്‍ശനതിലേക്ക്..! നാം വൈകാതെ മരണപ്പെടും എന്നതൊരു സത്യമാണ്.
    ജനനം ജീവിതം മരണം എന്നാ ഒരു സിസ്റ്റം ഇവിടെ അഭംഗുരം നടന്നു കൊണ്ടിരിക്കുന്നു. ഒരു സിസ്റ്റത്തിന് ഒരു ഡിസൈനര്‍ ഉണ്ടാകുക യുക്തി മാത്രം ആണ്. യാദൃശ്ചികതക്ക് ഒരു വ്യവസ്ഥാപിതമായ സിസ്റ്റം ഉണ്ടാക്കുന്നതില്‍ ഒരു സ്ഥാനവും ഇല്ല.
    താങ്കള്‍ വിശ്വസിക്കുന്ന യുക്തി എങ്ങിനെ ഉണ്ടായി എന്നതിനെ കുറിച്ച് വെറും ഊഹങ്ങള്‍ അല്ലാതെ മറ്റെന്തുണ്ട് താങ്കളുടെ കൈയില്‍? താങ്കളുടെ ചിന്തയും ആഗ്രഹങ്ങളും വികരങ്ങള്മൊക്കെ ആരാണ് ഉണ്ടാക്കിയത്? എല്ലാം യാദൃശ്ചികതയില്‍ അര്പിക്കുക അല്ലാതെ എന്താണ് താങ്കള്‍ക് ചെയ്യാനുള്ളത്?
    താങ്കളുട് ജീവിതത്തിനു എന്താണ് ലക്‌ഷ്യം. എന്താണ് താങ്കള്‍ ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എന്താണ് നേട്ടം ? എന്താണ് ദോഷം?.
  • Rajesh Shiva ലോകത്ത് ഓരോ മതക്കാരനും ഓരോ വിശ്വാസമാണ്. ഒരു മതത്തിലെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ഉള്ളവര്‍ക്ക് പരിഹാസമാണ്. തങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്നു ഓരോ മതക്കാരനും പറയുന്നു. ഇതില്‍ പരം ഒരു ഡിവൈന്‍ കോമഡി വേറെ ഉണ്ടോ ? യാദൃശ്ചികതയില്‍ ഞാന്‍ ഒന്നും ആരോപിയ്ക്കുന്നില്ല. ഓരോന്നിനും അതിന്റേതായ പ്രവര്‍ത്തന തത്വങ്ങളും ഉണ്ട്. കണ്മുന്നില്‍ കാണുന്ന ജീവിതത്തില്‍ വിശ്വസിയ്ക്കുന്ന ഒരു മനുഷ്യന് വാക്കുകളുടെ അര്‍ഥം തിരയാന്‍ ഡിക്ഷ്ണറി തുറന്നു നോക്കുന്നപോലെ ഒന്നിനും മറുപടി പറയാന്‍ ഗീതയോ ബൈബിളോ ഖുറാനോ തുറന്നു നോക്കേണ്ട കാര്യവും ഇല്ല.
  • Jay Faizy നിങ്ങളുടെ എ പ്പോഴത്തെ യുക്തി ഭദ്രമായ തീരുമാന പ്രകാരം ആണ് നിങ്ങള്‍ ജനിച്ചത്‌ ???
    ഏതോ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട "വിധി"യുടെ ഭാകം അല്ലെ നാം ??
  • Jay Faizy ഇത് സമ്മതിച്ചാല്‍ ഏതു മതത്തിലെ ദൈവം ആണ് ദൈവം എന്ന് ചര്‍ച്ച ചെയ്യാം
  • Jamal Moidutty Thandantharayil ആരെങ്കിലും യുക്തി ഉപയോഗിച്ച് ഒരു മനുഷ്യനായി ഇന്ന ആളുടെ മകനായി ഇന്ന ദേശത്ത് ഇന്ന കാലത്ത് ഇന്ന നിറത്തില്‍ ഇന്ന ജാതിയില്‍ ഇന്ന സാമ്പത്തിക അവസ്ഥയില്‍ ജനിക്കണം എന്ന് അപേക്ഷ നല്‍കിയോ?

    ജനിച്ചു വീഴുമ്പോള്‍ പോലും ഒന്നും അറിയാത്ത അവസ്ഥയില്‍. പിന്നല്ലേ അതിനു മുന്‍പത്തെ കാര്യങ്ങള്‍..! ആവശ്യമായതെല്ലാം ഇവിടെ ഒരുക്കപ്പെട്ടിട്ടുല്ലതിനാല്‍ മാത്രം ജീവിതം മുന്നോട്ടു ...!

    ജനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നമുക്ക് ജീവിതത്തെ കുറിച്ചുള്ള ബോധം ഉണ്ടാകുന്നത്...! നാം വരുന്നതിനു മുന്പ് ഇതൊക്കെ ഇവിടെ ഉണ്ട്.. നാം മരിച്ചു പോയാലും ഇതൊക്കെ ഇവിടെ തന്നെ ഉണ്ടാകും..!
    എന്നിട്ടും ഇടക്കെപ്പോഴോ നമുക്കുണ്ടാകുന്ന യുക്തി മാത്രം ആണ് സത്യം എന്ന് പറയുന്നതില്‍ യുക്തി കാണാനേ സാധിക്കുന്നില്ല..! തരി പോലുമില്ലേ കണ്ടുപിടിക്കാന്‍....?
  • Jay Faizy എന്നിട്ടും ഇടക്കെപ്പോഴോ നമുക്കുണ്ടാകുന്ന യുക്തി മാത്രം ആണ് സത്യം എന്ന് പറയുന്നതില്‍ യുക്തി കാണാനേ സാധിക്കുന്നില്ല..! തരി പോലുമില്ലേ കണ്ടുപിടിക്കാന്‍....UGRAN POINT
  • Jamal Moidutty Thandantharayil [76:1]
    മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? [76:2]
    കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. [76:3]
    തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. [76:4]
    തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു. [76:5]
    തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.

No comments: