Thursday, June 14, 2012

ആയിഷ (റ)ക്ക് വിവാഹ സമയത്ത്‌ ഏതാണ്ട് ഇരുപത് വയസ്സ് പ്രായം....

ആയിഷ (റ)ക്ക് വിവാഹ സമയത്ത്‌ ഏതാണ്ട് ഇരുപത് വയസ്സ് പ്രായം....

മുസ്ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ പലായനം (ഹിജ്റ) ചെയ്ത ഉടനെ അബൂബക്കാര്‍ (റ)ന്‍റെ മകളായ ആയിഷയെ അവരുടെ ഒന്‍പതാം വയസ്സില്‍ നബി തിരുമേനി വിവാഹം ചെയ്യുകയും 11വയസ്സ് മുതല്‍ കൂടെ താമസിക്കാന്‍ തുടങ്ങുകയും ചെയ്തുവന്നതാണ് നിലവിലുള്ള വ്യപകമായ ധാരണ. എന്നാല്‍ താഴെ പറയുന്നവയുടെ വെളിച്ചത്തില്‍ ചരിത്ര വസ്തുതകളെയും സംഭവങ്ങളെയും പുനരവലോകനം ന...Continue Reading
· · · · 12 hours ago

  • 15 people like this.
  • 50 of 107
    • Sathyam Parayunnavan ഏറ്റവും പ്രധാനപ്പെട്ട സഹീഹ് ആയിട്ടുള്ള 2 ഹദീസുകള്‍ അല്ലേ ബുഖാരിയും മുസ്ലിമും??
      6 hours ago ·
    • Junaid MV hadiz grandamanu sodara 2um hadiz alla
      6 hours ago ·
    • Sathyam Parayunnavan leaving will continue later
      6 hours ago ·
    • Malayali Vayanakkaran സജാദിനു അഭിനന്ദനങ്ങള്‍...

      നാസ്ഥികന്മാരുടെ ഓരോരു ഗതികേട് കാണാന്‍ ഈ ഗ്രൂപ്പ്‌ ഉപകാരപ്പെടുന്നു...

      ഒരുത്തന്‍ (ഒണ്‍ലി ട്രുത് )അസ്വസ്തപ്പെട്ടു മുകളില്‍ എത്ര കമന്റാണ് അടുപ്പിചിട്ടിരിക്കുന്നത്..

      നാസ്തികന് കണ്ഫ്യുഷനില്‍ നിന്നും വീണ്ടു ഇമ്മിണി വല്യ കണ്ഫ്യുഷനിലേക്ക്...

      അടിമ കണ്ണിനെപ്പോലുള്ള അച്ചായന്മാര്‍ക്ക്‌ വിറളി പിടിക്കുന്നു.

      ഓരോ വിഷയവും മുസ്ലികളിലേക്ക് വരുമ്പോള്‍ അവര്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കുന്നു.
      6 hours ago · · 2
    • Junaid MV eaving will continue later ? okay see u
      6 hours ago ·
    • Sajjad Vaniyambalam സ്വന്തം വല്യച്ചന്‍റെ ഡേറ്റ് ഓഫ് ബര്‍ത്ത് ഇവിടെ ഒരു യുക്തി വാദിക്കും വലിയ ധാരണ ഒന്നും ഉണ്ടാവില്ല എന്നുറപ്പ്. വല്യച്ചന്‍റെ പ്രായം വല്യമ്മ പറയുന്നതും അച്ഛന്‍ പറയുന്നതും വിത്യാസം ഉണ്ടെന്നു വെച്ച് അവര്‍ രണ്ടു പേരും ഇനി എന്തൊക്കെ പറഞ്ഞാലും വിശ്വാസിക്കരുത് എന്നാണോ.. ആറാം നൂറ്റാണ്ടില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ ഡേറ്റ് ഓഫ് ബര്‍ത്ത്‌ല്‍ അഭിപ്രായ വിത്യാസം ഉയര്‍ന്നാല്‍ പിന്നെ ബുഖാരിയും, മുസ്ലിമും ഒക്കെ തോട്ടിലെരിയണം എന്നാ യുക്തിയുടെ പേരാണ് കുയുക്തി. എന്തായാലും ആയിശയുടെ ഡേറ്റ് ഓഫ് ബര്‍ത്തും പ്രായവും ഒക്കെ വിവാഹ സമയത്ത്‌ 9 ആവാനേ പാടുള്ളൂ എന്ന കാര്യത്തില്‍ യുക്തി വധികള്‍ക്ക് അല്ലാതെ, മതത്തിന്‍റെ ആളുകള്‍ക്ക്‌ വലിയ നിര്‍ബന്ധ ബുദ്ധി ഒന്നും ഇല്ല. സാക്കിര്‍ നായിക്കിനെ പോലുള്ളവര്‍ നിലവിലുള്ള ധാരണ പ്രകാരം തന്നെ വിഷയത്തില്‍ സുവ്യക്തമായ മറുപടിയാണ് നല്‍കുന്നത്......
      3 hours ago · · 4
    • Kumar Kubera നാണക്കേടായി ഇനി തിരുത്തത്തെ രക്ഷ ഇല്ല പക്ഷേ സാകിര്‍ നായിക് പറയുന്നത് കെട്ടിയത് 6 വയസിലും കൂടെ താമസിപ്പിച്ചത് 9 വയസിലും സംഭവം പ്പിഡോഫീലിയ വകുപ്പില്‍ വരുമ്പോള്‍ തിരുത്തത്തെ തരമില്ലല്ലോ
      2 hours ago ·
    • Sudheer Oyoor ആര് വയസ്സായപ്പോള്‍ ആണ് പ്രവാചകന്‍ എന്നെ വിവാഹം കഴിച്ചത് എന്ന് ആയിഷ തന്നെ പറഞ്ഞു എന്ന് പറയുന്ന ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സഹീഹ് ബുഹാരിയും , മുസ്ലീം ഒക്കെ തോട്ടില്‍ എറിഞ്ഞു സക്കീര്‍ നായികിന്റെ ഹദീസുകള്‍ ആണ് സത്യം എന്ന് പറഞ്ഞു നടക്കുന്നത് ആരാ .......

      പ്രവാചകനെ വെള്ളപൂശി എടുക്കാനെന്കിലും ബുഹാരിയും , മുസ്ലീം ഒക്കെ തോട്ടില്‍ എറിയണം എന്ന് പറഞ്ഞു തുടങ്ങിയല്ലോ ? അത് പോലെ അപരിഷ്കൃത ഗോത്ര നിയമ സംഹിത എല്ലാം തോട്ടില്‍ വലിച്ചെറിയു :)
      2 hours ago · · 8
    • Sudheer Oyoor എന്തായാലും സന്തോഷം ഉണ്ട് പ്രവാചകന്റെ ബാലികാ വിവാഹം മോശം ഏര്‍പ്പാട് ആയി പോയെന്നു കൊയമാര്‍ക്ക് തോന്നി തുടങ്ങിയല്ലോ ?:)
      2 hours ago · · 9
    • Sabari N Raveendran ഇനി കുഞ്ഞാലിക്കുട്ടി ഒപ്പിട്ട ഒരു ബര്‍ത്ത് സെര്‍ത്ഫികാടും ഉടനെ വരും ... ചിരിച്ചു ചിരിച്ചു .......
      2 hours ago · · 2
    • Sudheer Oyoor Bukhari :: Book 7 :: Volume 62 :: Hadith 64

      Narrated 'Aisha:

      that the Prophet married her when she was six years old and he consummated his marriage when she was nine years old, and then she remained with him for nine years (i.e., till his death).

      നായിക തന്നെ പറയുന്നു നായകന്‍ എന്നെ വിവാഹം കഴിച്ചപ്പോള്‍ എനിക്ക് ആര് വയസ്സായിരുന്നു എന്ന് .....

      ഇത് വിശ്വസിക്കണോ ..... 1433 വര്ഷം കഴിഞ്ഞു . (അങ്ങനെ ചെയ്യുന്നത് ചെറ്റത്തരം ആണ് എന്ന് കരുതുന്ന സമൂഹത്തിലെ ) ഒരു സക്കീര്‍ നാക്കി പറയുന്നത് വിശ്വോസിക്കണോ ? :)
      2 hours ago · · 2
    • Cherian Nayar zakir naik has clearly mentioned that mohammed married aisha at age of six and consummated the marriage at age of 9, the reason he mentioned is she may be attained pubert at nine thats why mohammed consummated the marriage.then sajjad you should also agree that zakir naik is wrong .if this is wrong then most of his speeches are not based on facts.
      2 hours ago · · 3
    • Cherian Nayar if you believe in khuran then you should admit that in this case zakir naik is wrong.
      2 hours ago · · 1
    • Sajjad Vaniyambalam Sudheer Oyoor സുധീറിര്‍ ബുഖാരിയില്‍ നിന്ന് വീണ്ടും വീണ്ടും വലിയ കാര്യമായി എടുത്ത് ഉദ്ധരിക്കുന്ന ഹദീസിന്‍റെ കാര്യം തന്നെയാണ് പോസ്റ്റില്‍ നിരൂപണം ചെയ്യുന്നത്. ആയിഷ ആ കാര്യം സ്വന്തമായി എവിടെയും ഏഴുതിവെച്ചത് അല്ല. ആയിഷ പറഞ്ഞു എന്ന് പറഞ്ഞു എണ്‍പതു വയസ്സിനടുത്ത് പ്രായമുള്ള ഹിശാമുബ്നു ഉര്‍വ ബാഗ്ദാദില്‍ വെച്ച് തന്‍റെ പിതാവില്‍ നിന്ന് കേട്ട കാര്യം ഉദ്ധരിക്കുകയാണ്. വ്യക്തിപരമായി ഇദ്ദേഹം എന്തെങ്കിലും ദൂഷ്യം ഉള്ള ആള്‍ അല്ല എന്നത് കൊണ്ട് ബുഖാരിയൊക്കെ അത് തന്‍റെ സഹീഹില്‍ ഉള്‍പെടുത്തി എന്ന് മാത്രം. ഹിഷമുബ്നു ഉര്‍വ അദ്ദേഹത്തിന്‍റെ നല്ല പ്രായം കഴിച്ചു കൂട്ടിയ മദീനയില്‍ നിന്ന് ഇദ്ദേഹം ഇങ്ങനെ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്തതായി ആരും ഉദ്ധരിച്ചിട്ടില്ല.....
      2 hours ago ·
    • Sudheer Oyoor സാജിദ്‌ ഹിഷാം ഉല്‍ ഉര്‍വ നിവര്‍ത്തിച്ചു എന്ന് പറയുന്ന ഹദീസ്‌ .... ബുഹാരിയില്‍ മറ്റു ഒരു ഹദീസ്‌ ആയാണ് ഉള്ളതും .... അതും വേണമെങ്കില്‍ തരാം ...

      ഇത് ആയിഷ നേരിട്ട് നര്രെറ്റ്‌ ചെയ്ത ഹദീസ്‌ ആണ് :)
      2 hours ago · · 1
    • Sudheer Oyoor ഇതൊന്നും ഹിഷാം പറഞ്ഞ ഹദീസ്‌കള്‍ അല്ല ... ഒരു ഹദീസ്‌ നിവര്‍ത്തന ഗ്ര്നതങ്ങളിലും അത് നിഷേധിച്ചിട്ടില്ല :)

      Volume 5, Book 58, Number 234:
      Narrated Aisha:

      The Prophet engaged me when I was a girl of six (years). We went to Medina and stayed at the home of Bani-al-Harith bin Khazraj. Then I got ill and my hair fell down. Later on my hair grew (again) and my mother, Um Ruman, came to me while I was playing in a swing with some of my girl friends. She called me, and I went to her, not knowing what she wanted to do to me. She caught me by the hand and made me stand at the door of the house. I was breathless then, and when my breathing became Allright, she took some water and rubbed my face and head with it. Then she took me into the house. There in the house I saw some Ansari women who said, "Best wishes and Allah's Blessing and a good luck." Then she entrusted me to them and they prepared me (for the marriage). Unexpectedly Allah's Apostle came to me in the forenoon and my mother handed me over to him, and at that time I was a girl of nine years of age.
      2 hours ago · · 1
    • Sudheer Oyoor ധാ ഇതാണ് നിങ്ങള്‍ വിമര്‍ശിക്കുന്ന , തള്ളി കളയുന്ന ഹദീസ്‌ :)

      Volume 5, Book 58, Number 236:
      Narrated Hisham's father:

      Khadija died three years before the Prophet departed to Medina. He stayed there for two years or so and then he married 'Aisha when she was a girl of six years of age, and he consumed that marriage when she was nine years old.
      2 hours ago · · 1
    • Mohammed Ashraf പല കൊയമാരും പറയാറുള്ളത് അയാളുടെ ഓരോ വേളിയും ഓരോ political alliance ആയിരുന്നത്രേ! അല്ലാതെ അത് "ഭോഗത്തിന്" വേണ്ടിയായിരുന്നില്ല എന്നാണ്. അപ്പോള്‍ 50 കഴിഞ്ഞ എല്ലാ രാഷ്ട്ര നായകരും ശത്രുരാജ്യത്തിലെ ഓരോ 8 വയസ്സുകാരികളെ വേളി കഴിക്കുന്നത്‌ സമധാനതിനു ആക്കം കൂട്ടും (ജോര്‍ജ് bush ഇറാക്കിലെ വയസ്സുകാരിയെ കെട്ടി ഒരു തുടക്കം ഇടട്ടെ) Mohammed ചെയ്തത് പച്ച മലയാളത്തില്‍ ചെറ്റത്തരം എന്ന് ഒരു കോയയും പറയില്ല...
      2 hours ago · · 2
    • Sudheer Oyoor ആയിഷ യും മായുള്ള പ്രവാചകന്റെ വിവാഹം , അവരുടെ ആറാം വയസ്സില്‍ ആയിരുന്നു എന്നു ആയിഷ തന്നെ പറഞ്ഞതായി മുസ്ലീങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ വെക്തമായി പറഞ്ഞിട്ടുണ്ട് ... അതിന്റെ ഏതാനും ഹദീസ്‌ കളാണ് ഇത് .........

      നിങ്ങള്‍ ക്ക് ആ സംഭവം കയ്യ്പ്പായി തോനുന്നത് കൊണ്ടാണ് ഇതൊക്കെ തള്ളി കളയുന്നത് എന്ന് മനസിലായി ...... :)

      Sahih al-Bukhari, 5:58:234, 5:58:236, 7:62:64, 7:62:65, 7:62:88,
      Sahih Muslim, 8:3309, 8:3310, 8:3311, 41:4915,
      Sunnan Abu Dawud, 41:4917
      2 hours ago · · 1
    • Kumar Kubera നാണം കെട്ടു തിരുത്താന്‍ ഇറങ്ങിയ ഈ സന്ദര്‍ഭത്തെ അഭിനന്ദിക്ക് എല്ലാവരും
      about an hour ago · · 1
    • Sherief Melethil കുബേര ഇത് എന്ത് അറിഞ്ഞിട്ട ഇങ്ങനെ കിടന്നു പെടയ്ക്കുന്നത്. ബുഖാരി ഹദീസുകള്‍ റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ ഹദീസുകള്‍ 100000 അധികം ഉണ്ടായിരുന്നു. അതില്‍ നിന്നും അദ്ദേഹം സെലക്ട്‌ ചെയ്തവയാണ് സഹീഹുല്‍ ബുഖരിയ്യിലുള്ളത്. അതിന്റെ അര്‍ഥം ബാക്കിയുള്ള ഹദീസുകള്‍ വിശ്വാസകുറവുള്ളത് കൊണ്ടാണ്. ഇത് എല്ലാ മുസ്ലിമിനും അറിയാം. ഇനി അദ്ദേഹം രേഖപെടുത്തിയ ഹദീസുകളില്‍ പോലും ചിലപ്പോള്‍ അത്തരം ഹദീസുകള്‍ കാണാം. ഹദീസുകള്‍ എല്ലാം അതേപടി അന്ഗീകരിക്കണം എന്ന് ഒരു മുസ്ലിമിനും അഭിപ്രായം ഇല്ല. ഇവിടെ ഒരു കാര്യം ഓര്‍ക്കുക ബുഖാരി ഹദീസ്‌ രേഖപെടുതിയത് ഹിജ്രയ്ക്കു 280 വര്‍ഷത്തിനു ശേഷമാണ്.
    • Sherief Melethil വിവാഹത്തില്‍ എന്നപോലെ പല ആരാധന രീതിയിലും മുസ്ലിമിങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്.
    • Sherief Melethil Sudheer Oyoor ഇതൊന്നും ഹിഷാം പറഞ്ഞ ഹദീസ്‌കള്‍ അല്ല ... ഒരു ഹദീസ്‌ നിവര്‍ത്തന ഗ്ര്നതങ്ങളിലും അത് നിഷേധിച്ചിട്ടില്ല :)

      Volume 5, Book 58, Number 234:
      Narrated Aisha:

      The Prophet engaged me when I was a girl of six (years). We went to Medina and stayed at the home of Bani-al-Harith bin Khazraj. Then I got ill and my hair fell down. Later on my hair grew (again) and my mother, Um Ruman, came to me while I was playing in a swing with some of my girl friends. She called me, and I went to her, not knowing what she wanted to do to me. She caught me by the hand and made me stand at the door of the house. I was breathless then, and when my breathing became Allright, she took some water and rubbed my face and head with it. Then she took me into the house. There in the house I saw some Ansari women who said, "Best wishes and Allah's Blessing and a good luck." Then she entrusted me to them and they prepared me (for the marriage). Unexpectedly Allah's Apostle came to me in the forenoon and my mother handed me over to him, and at that time I was a girl of nine years of age.>>>>

      സുഹ്രത്തെ ഇവിടെ ആയിഷ പറഞ്ഞതയിട്ടു മറ്റുള്ളവര്‍ രേഖപെടുത്തിയ ഹദീസുകള്‍ ആണ് എല്ലാം. ആയിഷ എവിടെയും തന്റെ വാക്കുകള്‍ രേഖ്പെടുതിയിട്ടില്ല
    • Kumar Kubera ഞാന്‍ പറയുന്നത് മത ഗവേഷകന്‍ സാകിര്‍ നായിക്കിന്റെ വാക്കുകള്‍ ഉദ്ധരിച്ചന് പിടയ്കെന്‍റ കാര്യമില്ല ഞാന്‍ നഭിയുടേ ആരാധകനല്ല
    • Sherief Melethil സാകിര്‍ നായിക് പറയുന്നത് ഒരു വശം. ഈ വിവാഹ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാവരുമ് അന്ഗീകരിക്കുന്നില്ല
    • Sherief Melethil അത് എല്ലാ മുസ്ലിമുനും അറിയാം. ആദ്യമായി ഇവിടെ കേള്‍ക്കുന്നതും അല്ല
    • Sudheer Oyoor കൂടുതല്‍ കൂടുതല്‍ ചെകന്നൂരികള്‍ ഉണ്ടായി കൊണ്ടേ ഇരിക്കുന്നു :)
    • Kumar Kubera ആയിഷയുടെ 18 എ‌എം വയസിലാണ് നാഭി മരിക്കുന്നതെന്ന് ഒരു പാഡ് ഹദീസുകളില്‍ വ്യക്തമാക്കുന്നു അവയെല്ലാം പുറന്തളനമോ
    • Sherief Melethil ഹദീസുകളുടെ ആധികാരികത ഞാന്‍ പറഞ്ഞു കഴിഞ്ഞു
    • Sherief Melethil അതിപ്പോള്‍ 9 വയസാകം അല്ലെങ്കില്‍ 18 വയസ്സ് ആകാം
    • Sherief Melethil ഇതില്‍ അഭിപ്രായവ്യത്യാസം ഉള്ള കാര്യമാണ്
    • Kumar Kubera പ്രഭുദ്ധരായ ഒരു വിഭാഗം ഉണ്ടാവുന്നത് അഭിനന്ദര്‍ഹം ആണ് പല കാര്യങ്ങളും കാലാനുസൃതമായി തിരുത്തപ്പെടേണ്ടതും ആണ് മതം കാലവും വിമര്‍ശനതീതമായി നിലനില്‍കണമെങ്കില്‍ അതിലെ മാലിന്യങ്ങള്‍ തിരുത്തപ്പെടനം ഏത് മതം ആയാലും
      about an hour ago · · 2
    • Sherief Melethil ‎1. The famous historian of Islam, Ibn Jareeir Tabri, ponts in his ‘History’:
      “In the time before Islam, Abu Bakr married two women. The first was Fathila daughter of Abdul Uzza, from whom Abdullah and Asma were born. Then he married Umm Ruman, from whom Abdur Rahman and Aisha were born. These four were born before Islam
      about an hour ago · · 1
    • Sherief Melethil These four were born before Islam means before prophethood
      about an hour ago · · 1
    • Sherief Melethil അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങള്‍ മുസ്ലിമിഗല്‍ തള്ളികളയാറില്ല. അത് അങ്ങനെ തന്നെ നിലനിര്‍ത്തും. അന്ഗീകരിക്കാം അല്ലെങ്കില്‍ അന്ഗീകരിക്കതിരിക്കാം
    • Jamal Thandantharayil ആയിഷ (റ) യുടെ വിവാഹ സമയത്തെ വയസ്സ് ലഭിച്ചത് കൊണ്ട് എന്ത് കാര്യം? അന്ന് അവര്‍ കുടുംബജീവിതം ആരംഭിച്ചിട്ടില്ല. കുടുംബ ജീവിതം ആരംഭിക്കുമ്പോള്‍ അവര്‍ക്ക്‌ പ്രായപുര്ത്തി ആയിട്ടുണ്ടോ എന്നതാണ് വിഷയം. അവര്‍ക്ക്‌ പ്രായപുര്ത്തി ആയ ശേഷമാണ് അവര്‍ കുടുമ്പ ജീവിതം ആരംഭിച്ചതെന്നു വളരെ വ്യക്തമാണ്. മാത്രമല്ല, വയസ്സിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. അത് കൊണ്ട് ഏതു റിപ്പോര്‍ട്ട് പ്രകാരം ആയാലും ആയിഷ ബീവിയെ പ്രവാചകന്‍ (സ) വിവാഹം കഴിക്കേണ്ടത് അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനപ്രകാരമായിരുന്നു എന്നത്‌ വ്യക്തമാണ്. അതുപോലെ കുടുംബജീവിതം നയിക്കേണ്ടത് ശാരീരികമായും മാനസികമായും അതിനു പാകമാകുംപോഴാനു എന്നതും. അല്ലാതെ നിയമ പ്രകാരം 18 വയസ്സ എന്ന് കണക്കാക്കിയാല്‍ ചില സ്ത്രീകള്‍ക്ക് പതിനെട്ടു വയസ്സായാലും ശാരീരികമോ മാനസികമോ ആയ വളര്‍ച്ച വന്നില്ലെന്ന് വരാം. നിയമം കൊണ്ട് കാര്യന്ങ്ങള്‍ എല്ലാം ഭംഗിയായി നടക്കാത്തത് കൊണ്ടാണ് ലോകത്ത്‌ വിവിധ ഇടന്ങ്ങളില്‍ ചെറിയ പ്രായത്തില്‍ തന്നെ പലരും പ്രസവിക്കുന്നത്. ഏഴു വയസ്സിലാണ് മഹാത്മാഗാന്ധി കസ്തുര്‍ബയുമായുള്ള എന്ഗേജ്മെന്റ്റ് നടക്കുന്നതെന്നും പതിമൂന്നാം വയസ്സിലാണ് അവര്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുന്നതെന്നും ഇതിനോടൊപ്പം വായിക്കുക. വിവിധ കാലങ്ങളില്‍ അതാത് സാഹചര്യങ്ങല്‍കനുസരിച്ച്ചുള്ള നിയമങ്ങള്‍ ആളുകള്‍ ഉണ്ടാക്കുന്നു. അതിനു പല കാരണങ്ങളുമുണ്ട്. ഇന്ന് പ്രാഥമിക വിദ്യാഭ്യാസം ആയി +2 പരിഗണിക്കപ്പെടുന്നു. മുന്‍പ്‌ ഇത എട്ടും പത്തുമൊക്കെ ആയിരുന്നു. പന്ത്രണ്ടു കഴിയുമ്പോഴേക്കും പതിനെട്ടു വയസ്സ് ആകും എന്നത് ഒരു കാരണമാണ്. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ രീതി ശരിയാണെന്ന് എത്ര പേര്‍ക് അഭിപ്രായമുണ്ട്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാനെല്ലാം. നമ്മില്‍ പലരും മാസ്റ്റര്‍ ഡിഗ്രി എല്ലാം എടുക്കുന്പോഴെക്ക് ഇരുപത്തി രണ്ടു വയസ്സോ അതിലധികമോ ആയിട്ടുണ്ടാകും. പതിനേഴു കൊല്ലമോ അതിലധികമോ വിദ്യാലയങ്ങളില്‍ ചിലവഴിച്ചിട്ട്നുടായിരിക്കും. അത്രയും കാലത്തെ പഠനത്തിനു ശേഷം ഒരു ജോലി അന്വേഷിച്ച് ഇറങ്ങ്ങിയാലാണ് എക്സ്പീര്യന്‍സ് ആവശ്യമായി വരുന്നത്. കാരണം ഇത്രയും വര്‍ഷത്തെ പഠനത്തിനു ശേഷവും ഒരു ഉത്തരവാദിത്വമുള്ള ജോലി എടുക്കാന്‍ ആരും പ്രാപ്തനാവുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തെ എങ്കിലും എക്സ്പീര്യന്‍സ് ഉള്ള ആള്‍ ജോലി ഭംഗിയായി നിറവേറ്റുന്നു. അതില്‍ നിന്ന് മനസ്സിലെക്ക്ണ്ടത് ആ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം നല്‍കാന്‍ ഈ പതിനേഴ വര്‍ഷത്തെ കലാലയ അധ്യാപനത്തിന് സാധിക്കുന്നില്ല എന്നതാണ്. മനുഷ്യറെ വിലപ്പെട്ട ജീവിതത്തിലെ സമയം വെറുതെ വേസ്റ്റ് ആക്കുന്ന പഠനപദ്ധതികള്‍. അത്രയും സമയം കുട്ടികള്‍ തലപുകച് പഠിച്ചതില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമേ യഥാര്‍ത്ഥ ജീവിതത്തിലും ജോലിയിലും ഉപയോഗിക്കുന്നുള്ളൂ എന്നത് വാസ്തവമാണ്. എന്നാല്‍ ഇതെല്ലം അറിയാമെന്കിലും കലാലയ മേധാവികള്‍ ഇതിനെതിരെ ഒന്നും ചെയ്യില്ല. അവര്‍ അടുത്ത വര്‍ഷത്തേക്ക് പുതിയ പുസ്തകങ്ങള്‍ വിട്ടു കാശാക്കാന്‍ വേണ്ടി പുതിയ സിലബസ്‌ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. കാര്യന്ങ്ങള്‍ മനസ്സിലാക്കാനുള്ള കുറഞ്ഞ വര്‍ഷങ്ങളിലെ അടിസ്ഥാന വിദ്യാഭ്യാസവും പിന്നീട് ഏതെന്കിലും രംഗത്തുള്ള എക്സ്പേര്‍ട്ട് ട്രെയിനിങ്ങും ആണ് ആവശ്യം. അത് ജീവിതത്തിലെ സമയവും പണവും ആനന്ദവും തിരിച്ചു നല്‍കും..! അനാവശ്യമായ നിയമങ്ങളില്‍ നിന്ന് രക്ഷയും നല്‍കും..!
    • Pk Shakeel ആയിഷ ബീവിയെ പ്രവാചകന്‍ (സ) വിവാഹം കഴിക്കേണ്ടത് അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനപ്രകാരമായിരുന്നു എന്നത്‌ വ്യക്തമാണ് ///// (എങ്ങിനെ വ്യക്തം ആണ്? parayooo )
      54 minutes ago · · 2
    • Sajeer Kanhirode ഉപകാര പ്രദമായ പോസ്റ്റ്‌.
    • Kumar Kubera എന്തായാലും ഫേസ് ബുക്ക് വണത്തോട് കൂടി പ്രവാചകന്റെ കാര്യം തീരുമാനം ആയി
    • Shaji Madathodi മുഹമ്മദിന്റെ വിവാഹങ്ങള്‍ ഈ സമുഹത്തിന് എന്നും ഒരു തലവേദനയായി നില നില്‍ക്കുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ഇത് പോലുള്ള പോസ്റ്റുകള്‍ ഉണ്ടാവുന്നത് വളരെ നല്ല കാര്യമാണ് കാരണം ഇസ്ലാം മതക്കാര്‍ക്കും ഈ വിവാഹങ്ങള്‍ ഒരു വിധം മോശമായി എന്നാ അഭിപ്രായം വരികള്‍ക്ക്‌ ഇടയിലുടെ നമ്മുക്ക് വായിച്ചു എടുക്കാം
    • Sherief Melethil Kumar Kubera എന്തായാലും ഫേസ് ബുക്ക് വണത്തോട് കൂടി പ്രവാചകന്റെ കാര്യം തീരുമാനം ആയി>>>>

      ഒന്ന് നെറ്റ് സെര്ച്ചിക്കെ ഇതില്‍ കൂടുതല്‍ നമ്മടെ മിഷിനറിമാര്‍ എഴുതിവെച്ചിട്ടുണ്ട്
    • Sherief Melethil ഇപ്പോള്‍ ആദ്യമായി ഒന്നും അല്ല കുബേര ഇതൊക്കെ കേള്‍ക്കുന്നത്
    • Sajeer Kanhirode ഈ വിവാഹങ്ങള്‍ ഒരു വിധം മോശമായി എന്നാ അഭിപ്രായം വരികള്‍ക്ക്‌ ഇടയിലുടെ നമ്മുക്ക് വായിച്ചു എടുക്കാം////അടുത്ത കാലം വരെ ഈ ഹദീസിന്റെ പേരും പറഞ്ഞു സമുദായത്തിലെ ഇരുട്ടിലാകിയത് ചില പാരംബര്യവാടികലാണ്. അന്നും ഇന്നും എന്നും ഇസ്ലാം ശൈശവ വിവാഹത്തിന് എതിരാണ്. ഇസ്ലാമിലെ പ്രതി വര്തനങ്ങളെ നേരായി തന്നെ കാണണം.
    • Junaid MV kuberaye pollulavar onnum padikan thalparyamillathe verum parihasam mathrame ullu
    • Saleem Jm വിവാഹവും ലൈങ്ങികതയും ഭോഗവം ഒന്‍പതു വയസ്സും ഇരുപത് വയസ്സുമോന്നും തന്നെ ഒരു സത്യന്വേശ്വിക്ക് മുഹമ്മദിനെ അവിശ്വസിക്കാനുള്ള കാരണമേ അല്ല.

      കന്യ മറിയമിന് ദൈവ കല്പനയാല്‍ ഗര്‍ഭം വന്നത് പതിനൊന്നാമത്തെ വയസ്സിലായിരുന്നു പന്ത്രണ്ടാമത്തെ വയസ്സില്‍
      പ്രസവിക്കുകയും ചെയ്തു.

      പതിനൊന്നാം വയസ്സില്‍ എന്കേജ്ദ് നടന്ന കന്യാമരിയത്തിനെ പിന്നെ പന്ത്രണ്ടാം വയസ്സില്‍ ആയിരുന്നു അമ്പതു വയസ്സുള്ള (ചിലെടിത് നൂറു വയസ്സെന്നും ഉണ്ട്) ജോസഫ്‌ വിവാഹം ചെയ്തതും പിന്നെ മറ്റു കുട്ടികള്‍ ഉണ്ടായതും.

      പൂര്‍വകാല ചരിത്രം ഇന്നത്തെ ചുറ്റുപാടില്‍ അല്ല മനസ്സിലാകേണ്ടത് , അത് പഠിക്കുമ്പോള്‍ അന്നത്തെ ജനജീവിതത്തിന്റെ ജീവിത പ്രക്രിയ നല്ലവണ്ണം മനസ്സിലാകെണ്ടാതായിടുണ്ട് നിഷേധികള്‍ അത് പാലിക്കില്ല കാരണം അവര്‍ ധരിച്ചു വച്ചിരിക്കുന്നത് ഇങ്ങിനെ പ്രവാചകനെ വ്യക്തി പരമായി ആക്ഷേപിച്ചാല്‍ അതൊക്കെ ദൈവ നിഷേധത്തിന് തെളിവാകുമെന്ന മുഡ ധാരണയാണ്!

      ഇന്ന് nishedhikal നോക്കി കാണുന്ന പോലെ ആയിരുന്നു ആ കാര്യങ്ങളുടെ നിജസ്ഥിതി എങ്കില്‍ അന്ന് തന്നെ ശത്രുക്കള്‍ പ്രവാചകനെ യും പ്രസ്ഥാനത്തെയും അനുകൂലിക്കില്ലായിരുന്നു!

      മുഹമ്മദിന്റെ സത്യസന്തത്യും മാന്യതയും ആരെയും ആകര്‍ഷിക്കുന്ന പ്രതേക ജീവിത രീതിയുമെല്ലാം ആ പ്രദേശത്തെ നാട്ടുകാരില്‍ മതിപ്പും അഭിമാനവും ഉണ്ടാക്കിയ കാര്യങ്ങളാണ് എന്ന് ചരിത്രം വിളിച്ചോതുന്നു.
      അദ്ദേഹം ഉയര്‍ത്തിപിടിച്ച മാനുഷിക മുല്ലിയങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളുടെ ഒരു ശതമാനം അനുഭവിക്കാന്‍ ഈ "യുക്തിബോയികള്‍ക്ക് " കഴിയില്ല!

      ചരിത്രത്തിന്റെ സത്യതയും വസ്തു നിഷ്ടത യും മാന്യമായി അവതരിപ്പിക്കാന്‍ മനപൂര്‍വം മുതിരാതെ ഇങ്ങിനെ യുക്തിവാദികള്‍ ആക്ഷേപം
      വല്ലതും പറയുന്നതിനു പിന്നില്‍ നിഷേധവാധതിനെ അര്‍ഹിക്കുന്ന രീതിയില്‍ ഘണ്ടികുന്ന പ്രസ്ഥാനമാണ് ഇസ്ലാം എന്നതല്ലാതെ
      മറ്റൊന്നില്ല !
      !!!
      30 minutes ago · · 1
    • Raju Arakkal സജീര്‍ .//അടുത്ത കാലം വരെ ഈ ഹദീസിന്റെ പേരും പറഞ്ഞു സമുദായത്തിലെ ഇരുട്ടിലാകിയത് ചില പാരംബര്യവാടികലാണ്. അന്നും ഇന്നും എന്നും////അതെ ബുഹാരിയും മുസ്ലിമും സാക്കിര്‍ നായ്ക്കും മറ്റും അല്ലെ ....കുറെ പെടാപാട് പെടും !
    • Jamal Thandantharayil Raju Arakkal സജീര്‍ .//അടുത്ത കാലം വരെ ഈ ഹദീസിന്റെ പേരും പറഞ്ഞു സമുദായത്തിലെ ഇരുട്ടിലാകിയത് ചില പാരംബര്യവാടികലാണ്. അന്നും ഇന്നും എന്നും////അതെ ബുഹാരിയും മുസ്ലിമും സാക്കിര്‍ നായ്ക്കും മറ്റും അല്ലെ ....കുറെ പെടാപാട് പെടും !
      14 minutes ago · Like <<>> മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ ഇസലാം സ്വീകരിക്കുന്നത് അത് ദൈവിക മാര്‍ഗദര്‍ശനം ആണെന്നുള്ള ഉറപ്പുള്ളത് കൊണ്ടാണ്. ചില ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലുള്ള വ്യത്യാസം ഖുര്‍ ആനെയും ബാക്കിയുള്ള ആയിരക്കണക്കിന് സ്വഹേഹ് ആയ ഹദീസുകളെയും നിഷേധിക്കാന്‍ ഒരു കാരണമല്ല. മാത്രമല്ല ഇസ്ലാം ആറാം വയസ്സില്‍ കല്യാണം കഴ്ക്കാന്‍ ആരോടും നിര്ടെഷിച്ച്ചിട്ടില്ല. ഇസ്ലാമിനെ എതിര്‍ക്കാന്‍ നിഷേധികള്‍ ചില ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്തിലെ ആശയക്കുഴപ്പും ഉപയോഗിക്കുന്നു എന്നത് അവര്‍ക്ക്‌ വേറെ ഒന്നും പറഞ്ഞു ഇസ്ലാമിനെ എതിര്‍ക്കാനില്ല എന്നതിന്റെ തെളിവാണ്...! സത്യനിഷേധികള്‍ ചെയ്യുന്നതാകട്ടെ നരകത്തില്‍ അവര്‍ക്കുള്ള ഇരിപ്പിടത്തിനു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ അര്‍ഹത നേടലാണ്....

7 comments:

Unknown said...

മുഹമ്മദ് നബി (സ്വ)യുടെ വിവാഹങ്ങള്‍ സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ധാര്‍മികവും നീതിയിലധിഷ്ഠിതവുമായ ജീവിതം നയിച്ച മുഹമ്മദ് നബി (സ്വ)യെ മാനവസമൂഹത്തിലെ ഏറ്റവും മോശമായ ജീവിതം നയിച്ച വ്യക്തിയായി പ്രചരിപ്പിക്കുന്ന ചര്‍ച്ചകളാണ് അധികവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച തെറ്റുധാരണകള്‍ നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ശക്തി കൂടുന്നത് എന്നതില്‍നിന്നുതന്നെ ഇതിന്റെ ലക്ഷ്യം ഏറെക്കുറെ വ്യക്തമാണ്. അന്യൂനമായ പ്രമാണങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഇസ്ലാമികദര്‍ശനത്തെ ഒരിക്കലും നേര്‍ക്കുനേരെ നേരിടാന്‍കഴിയില്ല എന്ന തിരിച്ചറിവാണ് ഈ രൂപത്തിലുള്ള മാനവികവിരുദ്ധമായ പ്രതികരണങ്ങളിലേക്ക് ഇസ്ലാംവിമര്‍ശകരെ കൊണ്ടെത്തിക്കുന്നത്.
മുഹമ്മദ് നബി (സ്വ)യുടെ വൈവാഹിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ആയിശ (റ)യുമായുള്ള വിവാഹമാണ്. അമ്പതിലധികം പ്രായമുള്ള പ്രവാചക (സ്വ) പത്തില്‍താഴെ പ്രായമുള്ള ആയിശ(റ)യെ വിവാഹം ചെയ്തത് മാനവിക വിരുദ്ധമാണെന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍.
പ്രവാചകന്‍ (സ്വ)യുടെ ജീവിതം പരിശോധിച്ചുനോക്കുമ്പോള്‍ ഇതുപോലുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടും. കാരണം ആയിശ (റ)യുമായുള്ള വിവാഹം മാനവികതയുടെ ഏത് അളവുകോലുവെച്ച് പരിശോധിച്ചാലും അത് മാനവികവിരുദ്ധമായിരുന്നുവെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ ഇന്നേവരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല.
മുഹമ്മദ് നബി (സ്വ) ജനിച്ചതും വളര്‍ന്നതുമെല്ലാം ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. പ്രവാചകത്വലബ്ധിക്കുമുമ്പ് സര്‍വരാലും അംഗീകൃതനായിരുന്ന അദ്ദേഹം ആഗ്രഹിക്കുന്നതെന്തും നല്‍കാന്‍ തയ്യാറുള്ളവര്‍ ധാരാളമുണ്ടായിരുന്നു. ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്യ്രവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാലദ്ദേഹം വിവാഹംകഴിച്ചത് തന്നേക്കാള്‍ പ്രായമുള്ള വിധവയായ നാലു മക്കളുടെ മാതാവായിരുന്ന ഖദീജ (റ)യെയാണ്. അവരുടെ മരണം വരെ പ്രവാചകന്‍ (സ്വ) മറ്റൊരാളെ വിവാഹം ചെയ്തിട്ടില്ല. അവരുടെ മരണശേഷം സൌദ (റ)യെയാണ് പ്രവാചകന്‍(സ്വ) വിവാഹം ചെയ്യുന്നത്. സൌദ (റ)യാകട്ടെ അറുപത്തിയഞ്ചിലധികം വയസ്സ് പ്രായമുള്ള വിധവയായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ബന്ധുക്കളെല്ലാം ഇസ്ലാമില്‍നെ പരിത്യജിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സംരക്ഷണാര്‍ഥം പ്രവാചകന്‍ (സ്വ) അവരെ വിവാഹം കഴിക്കുകയായിരുന്നു. അതിനുശേഷമാണ് മുഹമ്മദ് നബി (സ്വ) ആയിശ (റ)യെ വിവാഹം ചെയ്യുന്നത്. അവര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഏക കന്യകയും.

Unknown said...

ആയിശ(റ) പ്രവാചകന്‍ (സ്വ) ജീവിതത്തിലേക്ക് കടന്നുവരുന്നത് തന്റെ ഒമ്പതാമത്തെ വയസ്സിലാണ്. ആ പ്രായത്തിലുള്ളവരെ വിവാഹം കഴിക്കുക എന്നത് അക്കാലത്ത് അറേബ്യയിലെ ജനങ്ങള്‍ മാനവികവിരുദ്ധമായി കണ്ടിരുന്നില്ല. ആയിശ(റ)യെ പ്രവാചകന്‍(സ്വ) വിവാഹം ചെയ്യുന്നതിന് മുമ്പുതന്നെ ഒന്നിലധികം ആളുകള്‍ അവരുമായി വിവാഹാലോചന നടത്തിയിരുന്നുവെന്നത് തന്നെ അതിനുള്ള വ്യക്തമായ തെളിവാണ്.
പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തില്‍ പുഴുക്കുത്തുകളുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നവരായിരുന്നു ആ കാലഘട്ടത്തിലെ ഇസ്ലാമിന്റെ ശത്രുക്കള്‍. വിമര്‍ശിക്കാന്‍ ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും പരമാവധി ഉപയോഗിച്ചവരായിരുന്നു അവര്‍. ആ സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു മുഹമ്മദ് (സ്വ) ആയിശ(റ) വിവാഹം ചെയ്തത്. അവരോ അവര്‍ക്ക് ശേഷം വന്ന ഇരുനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഇസ്്ലാമികവിമര്‍ശകരോ ആയിശ(റ)യുമായുള്ള വിവാഹം ഒരു അപരാധമായി കൊണ്ടുവന്നിട്ടില്ല.
മാനവികതയുടെ ഏത് അളവുകോലുവെച്ചാണ് പ്രവാചകന്‍ (സ്വ)യുടെ വിവാഹത്തെ വിമര്‍ശിക്കുവാന്‍ കഴിയുക? വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഏത് മാനദണ്ഡങ്ങളിലൂടെ പരിശോധിച്ചാലും അത് മാനവികവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടപ്പെടാന്‍ കഴിയില്ല എന്നതാണ് സത്യം. നമുക്കന്വേഷിക്കാം.

Unknown said...

ശൈശവവിവാഹം

വിവാഹത്തിനുള്ള പ്രായപരിധി ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. വിവാഹത്തിന് പ്രായപരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നിലവില്‍വരുന്നതിനുമുമ്പ് ലോകത്ത് വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചെറിയ പ്രായത്തിലുള്ളവരെ ധാരാളമായി വിവാഹം ചെയ്തിരുന്നതായി കാണാം.
അമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിക്കുക. ഇവിടെയുണ്ടായിരുന്ന വിവാഹങ്ങളിലെ ചെറിയ പ്രായത്തിലുള്ളതായിരുന്നു. അതിനെയൊരിക്കലും ഒരാളുടെയും വ്യക്തിത്വം നശിപ്പിക്കുന്ന രൂപത്തില്‍ ആരും പരിചയപ്പെടുത്താറില്ല. ഇന്ത്യയുടെ രാഷ്ടപിതാവ് ഗാന്ധിജിയുടെ വിവാഹം അതിനുദാഹരണമാണ്. അദ്ദേഹം കസ്തൂര്‍ബയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേരുടെയും പ്രായം പതിമൂന്ന് വയസ്സായിരുന്നു. ഗാന്ധിജി രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങള്‍ അഭിമാനത്തോടെ പറയുന്നവര്‍ അദ്ദേഹത്തിന്റെ വൈവാഹിക ജീവിതത്തെ മോശമായി ചിത്രീകരിക്കാത്തത് അതില്‍ അധാര്‍മികമായി ഒന്നുമില്ലാത്തതുകൊണ്ടാണ്.
ക്രൈസ്തവ പുരോഹിതന്‍മാരാണ് സാധാരണ ഇത്തരം വിമര്‍ശനവുമായി ഊരുചുറ്റാറുള്ളത്. ഇതിനുവേണ്ടി യുക്തിവാദികളൈ പോലും അവര്‍ കൂട്ടുപിടിക്കാറുണ്ട്. ഇസ്ലാമിനെ വികൃതമായി അവതരിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും അവര്‍ വിറ്റഴിക്കുന്നത് ദൈവനിഷേധികളുടെ മസ്തിഷ്കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്. എന്നാല്‍ കാത്തോലിക്ക് എന്‍സൈക്ളോപീഡിയ (www.newadvert.org/cathen/085-04a.htm)) പരിശോധിച്ചുനോക്കുക. അതില്‍ യേശുവിന്റെ മാതാവായിരുന്ന മറിയത്തെ ജോസഫ് കല്യാണം കഴിക്കുന്നത് വിശദീകരിക്കുന്നുണ്ട്. അപ്പോള്‍ കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സും ജോസഫിന് തൊണ്ണൂറ് വയസ്സുമായിരുന്നു പ്രായം. ആയിശ (റ)യെ നബി(സ്വ) വിവാഹം ചെയ്യുമ്പോള്‍ അവരുടെ പ്രായത്തില്‍ അപാകതകാണുന്നവര്‍ എങ്ങനെയാണ് ജോസഫിന്റെ വിവാഹത്തെ പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നത്?
സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ പക്വത കൈവരിക്കുന്നത് ഇന്ന പ്രായത്തിലാണ് എന്ന് കൃത്യമായി പറയാവതല്ല. അത് ഓരോ രാജ്യത്തിനും സംസ്കാരത്തിനുമനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലുള്ള സ്ത്രീകളെ താരതമ്യം ചെയ്താല്‍ അത് ബോധ്യപ്പെടുന്നതാണ്. ഉദാഹരണമായി, ഇന്ത്യയിലെ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവുന്നത് പതിമൂന്ന് വയസ്സിലാണെങ്കില്‍ വിദേശരാജ്യങ്ങളില്‍ അതിനുമുമ്പുതന്നെ പ്രായപൂര്‍ത്തിയാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗികത

വൈവാഹിക ജീവിതത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണല്ലോ ലൈംഗികത. ശരിയായ ലൈംഗികത അനുഭവിക്കാന്‍ കഴിയുന്നവര്‍ക്കേ സംതൃപ്തമായ വൈവാഹികജീവിതം ആസ്വദിക്കാന്‍ കഴിയുകയുള്ളു. പ്രവാചകന്‍(സ്വ)യും ആയിശ(റ)യും തമ്മിലുള്ള ലൈംഗിക ജീവിതം പരാജയപൂര്‍ണമായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ അവരുടെ പേരില്‍ ഒട്ടേറെ കള്ളക്കഥകള്‍ ഇസ്ലാം വിമര്‍ശകര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
1859-ലാണ് ഫ്രഞ്ച് നാടകകൃത്തായ Henri De Bornier, Mahomet എന്ന കവിതാനാടകം രചിച്ചത്. പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തിലെ ജയപരാജയങ്ങളെ ചിത്രീകരിക്കാനുള്ള പരിശ്രമമാണ് നാടകത്തിന്റെ ഇതിവൃത്തം. യഹൂദ വനിതയായിരുന്ന സ്വഫിയ്യ (റ) ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന്‍ (സ്വ)യുടെ പത്നിയായിത്തീരുകയും ചെയ്തത് ആയിശ (റ)യുടെ വിവാഹപൂര്‍വ പ്രണയത്തെ തുറന്നുകാണിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് അദ്ദേഹം തന്റെ കല്‍പിതകഥയിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

Unknown said...

അഥവാ, പ്രവാചക പത്നി ആയിശ (റ)ക്ക് പ്രവാചകാനുചരനായ സ്വഫ്വാന്‍ (റ) വുമായി വിവാഹപൂര്‍വ പ്രണയമുണ്ടായിരുന്നു. പ്രവാചകന്‍ (സ്വ) അവരെ വിവാഹം ചെയ്തതിനുശേഷവും ആ ബന്ധം നിലനിന്നുപോരുകയായിരുന്നു. പ്രവാചകന്‍ (സ്വ)യോടെ സ്നേഹമഭിനയിച്ച് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുകൂടിയ സ്വഫിയ്യ (റ) ഇക്കാര്യം നബി (സ്വ)യുടെ ശ്രദ്ധയില്‍പെടുത്തി. കോപാകുലനായ നബി (സ്വ) ആയിശ (റ)യോട് വിശദീകരണം തേടിയപ്പോള്‍ പ്രണയം ഒരു തെറ്റല്ലെന്നും സ്നേഹമസൃണമായ ജീവിതത്തെക്കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ലെന്നും സ്നേമെന്ന മഹാവികാരത്തെ കുറിച്ചറിയാത്ത താങ്കള്‍ക്ക് സ്നേഹസ്വരൂപനായ യേശുക്രിസ്തുവില്‍ മഹത്തായ മാതൃകയുണ്ടെന്നും ഭര്‍ത്താവിന്റെ മുഖത്തുനോക്കി പറഞ്ഞുകൊണ്ടാണ് പ്രസ്തുത നാടകത്തിന് തിരശ്ശീല വീഴുന്നത്.
മുഹമ്മദ് നബി(സ്വ) തന്റെ ലൈംഗിക ജീവിതത്തില്‍ പരാജിതനായിരുന്നുവെന്ന് അവതരിപ്പിക്കാനാണ് പില്‍ക്കാലത്തും ഇത്തരം കല്‍പിതകഥകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം വസ്തുനിഷ്ഠമായി പഠിച്ച ഒരാള്‍ക്ക് ഒരിക്കലും ആ ജീവിതം ഒരു നിമിഷമെങ്കിലും പരാജയമായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.
ആയിശ(റ)യുടെ പൂര്‍ണ സമ്മതത്തോടും പരിപൂര്‍ണ താല്‍പര്യത്തോടും കൂടെ തന്നെയാണ് പ്രവാചകന്‍(സ്വ) അവരെ വിവാഹം ചെയ്തത്. ഒരിക്കലും പ്രലോഭിപ്പിക്കുവാനോ നിര്‍ബന്ധിപ്പിക്കുവാനോ അവരാരും ശ്രമിച്ചിട്ടില്ല. തന്നേക്കാള്‍ ഏറെ പ്രായമുള്ള പ്രവാചകന്‍(സ്വ)യോടൊപ്പം ജീവിതം കഴിച്ചുകൂട്ടിയിട്ടും ഒരിക്കലെങ്കിലും തന്റെ ലൈംഗികജീവിതം പരാജയത്തിലായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടില്ല. പിന്നെയെങ്ങനെ അവരുടെ ലൈംഗിക ജീവിതത്തില്‍ വിള്ളലുകളുണ്ടാകും?
ചെറു പ്രായത്തില്‍തന്നെ ലൈംഗികത ആസ്വദിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമെല്ലാം സ്ത്രീയ്ക്ക് കഴിയുമെന്നാണ് ആധുനികപഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെറു സ്വദേശിയായ ലിന മെഡിന (ഘശിമ ങലറശിമ) 1939 മെയ് 14ന് പ്രസവിക്കുമ്പോള്‍ അഞ്ച് വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. സോവിയറ്റ് യൂണിയനിലെ യെലിസവെറ്റ (ഥലഹശ്വമ്ലമേ) 1934 ആഗസ്റ് 19ന് പ്രസവിക്കുമ്പോള്‍ ആറു വയസ്സും. വ്യത്യസ്ത രാജ്യങ്ങളില്‍ ഈ പ്രായത്തില്‍ പ്രസവിച്ചവരെ കുറിച്ച് വിവരങ്ങള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് ശ്രദ്ധിക്കുക.

കുടുംബജീവിതം

വൈവാഹിക ജീവിതത്തെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു ഘടകം ചന്തമാര്‍ന്ന കുടുംബജീവിതമാണ്. ആയിശ (റ) യെ സംബന്ധിച്ചിടത്തോളം അതും വിജയകരമായിരുന്നു. ആറാമത്തെ വയസ്സിലായിരുന്നു പ്രവാചകന്‍(സ്വ) ആയിശ (റ)യുമായുള്ള വിവാഹക്കരാറില്‍ ഏര്‍പ്പെടുന്നത്. ഒമ്പതാമത്തെ വയസ്സില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായതിനുശേഷമാണ് അവരെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. അവിടം മുതലുള്ള അവരുടെ കുടുംബജീവിതം അത്യധികം ആനന്ദകരമായിരുന്നു.
നബി (സ്വ)യുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാന്‍ അവര്‍ക്ക് നൂറ് നാവായിരുന്നു. ആവേശത്താല്‍ അലയടിക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു അവര്‍ പലപ്പോഴും പ്രവാചകന്‍ (സ്വ)യോടൊന്നിച്ചുള്ള കുടുംബജീവിതത്തെ വര്‍ണിച്ചത്. ചെറിയ പ്രായത്തില്‍പോലും അനിഷ്ടകരമായ ഒന്നുംതന്നെ മുഹമ്മദ് നബി (സ്വ)യില്‍ നിന്നുണ്ടായിട്ടില്ലെന്ന് ആ വാക്കുകളില്‍ പ്രകടമാണ്. ആയിശ (റ) പറയുന്നത്് ശ്രദ്ധിക്കുക: നബി (സ്വ) യാതൊന്നിനെയും ഭാര്യമാരേയോ ഭൃത്യനെ പോലുമോ തന്റെ കൈകൊണ്ട് പ്രഹരിച്ചിട്ടേയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിലല്ലാതെ മറ്റൊരാളില്‍നിന്ന് വല്ല ഉപദ്രവവും അദ്ദേഹത്തിന് ഏല്‍ക്കുകയും എന്നിട്ട് അത് കാരണത്താല്‍ അദ്ദേഹം പ്രതികാരം ചെയ്യുകയും ഉണ്ടായിട്ടേയില്ല. എന്നാല്‍ അല്ലാഹു പവിത്രമാക്കിയതില്‍ വല്ലതും പിച്ചിച്ചീന്തപ്പെട്ടാല്‍ അല്ലാഹുവിനുവേണ്ടി അദ്ദേഹം പ്രതികാരം ചെയ്യും. (മുസ്ലിം)

Unknown said...

ആയിശ(റ)യുടെ പ്രായത്തെ പരിഗണിച്ചുകൊണ്ടുതന്നെ അവരോടൊന്നിച്ചു ജീവിക്കുകയായിരുന്നു പ്രവാചകന്‍(സ്വ). അവരുടെ ആഗ്രഹങ്ങള്‍ അറിയാനും അവ നിറവേറ്റി കൊടുക്കാനും അദ്ദേഹം നന്നേ ശ്രദ്ധിച്ചിരുന്നു. ഒരു സംഭവം ശ്രദ്ധിക്കുക. ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഒരു പെരുന്നാള്‍ ദിവസം എത്യോപ്യക്കാരായ ഒരു സംഘം ആളുകള്‍ മദീനാപള്ളിയില്‍ ആയുധാഭ്യാസ പ്രകടനം നടത്തുകയുണ്ടായി. അന്നേരം പ്രവാചകന്‍ (സ്വ) എന്നോട് ചോദിച്ചു. ആയിശാ നിനക്കത് കാണണോ? ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ പിന്നില്‍ നിര്‍ത്തി തന്റെ ചുമല്‍ താഴ്ത്തി എനിക്ക് കാണാന്‍ അവസരമൊരുക്കി തന്നു. ഞാന്‍ അപ്പോള്‍ എന്റെ താടി അദ്ദേഹത്തിന്റെ ചുമലില്‍വെച്ച് എന്റെ കവിള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചേര്‍ത്ത് വെച്ചുനിന്ന് കാണുകയുണ്ടായി. നബി(സ്വ) അപ്പോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഇടക്ക് ആയിശാ മതിയായില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ധൃതികൂട്ടല്ലേ എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് മടുക്കുന്നത് വരെ പ്രവാചകന്‍(സ്വ) അവരുടെ കളി കാണാന്‍ സൌകര്യം ഒരുക്കിത്തന്നു (ബുഖാരി, മുസ്ലിം)
ഇത്രയധികം സുന്ദരമായി പ്രവാചകന്‍ (സ്വ)യോടൊന്നിച്ച കുടുംബജീവിതം വിശദീകരിക്കാന്‍ ആയിശ(റ)ക്ക്് സാധിക്കണമെങ്കില്‍ തീര്‍ച്ചയായും വിള്ളലുകള്‍ സംഭവിക്കാത്ത ജീവിതമായിരിക്കണം അവരുടേത്. അതിനെ വക്രീകരിച്ചുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തെ മോശമായി അവതരിപ്പിക്കുന്നതിലൂടെ ആളുകള്‍ ഇസ്ലാമിനെ തെറ്റുധരിക്കുവാനാണെന്ന്് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്്?
ദൈവികമായ തീരുമാനം

ആയിശ(റ)യും പ്രവാചകന്‍(സ്വ)യും തമ്മിലുള്ള വിവാഹം ഇതിനെല്ലാം അപ്പുറം ദൈവികമായ തീരുമാനമായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവാചക വചനങ്ങള്‍ അക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ആയിശ (റ)യില്‍നിന്ന് പ്രവാചകന്‍ പറഞ്ഞു. നിന്നെ മൂന്ന് രാവുകളിലായി എനിക്ക് സ്വപ്നത്തില്‍ കാണിക്കപ്പെട്ടു. നിന്നെ ഒരു പട്ടുവസ്ത്രത്തില്‍ പൊതിഞ്ഞതായി ഒരു മലക്ക് എന്റെയരികില്‍ കൊണ്ടുവന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഇത് നിന്റെ ഭാര്യയാണ്. അപ്പോള്‍ നിന്റെ മുഖത്തുനിന്നും വസ്ത്രം നീക്കിയപ്പോള്‍ അത് നീയായിരുന്നു. ഞാന്‍ പറഞ്ഞു-ഇത് അല്ലാഹുവില്‍നിന്നുള്ളതാണെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. (മുസ്ലിം)
അല്ലാഹുവിന്റെ മഹത്തായ അനുഗൃഹത്താല്‍ ആയിശ(റ)ക്ക്് പ്രവാചകന്‍(സ്വ)യുടെ വിയോഗാനന്തരം വര്‍ഷങ്ങള്‍ ജീവിക്കാന്‍ സാധിച്ചിട്ടുണ്ട്. ബുദ്ധിയും വിവേകവും ചിന്താശക്തിയുമെല്ലാം ധാരാളമായി അവര്‍ക്കുള്ളതുകൊണ്ടുതന്നെ പ്രവാചകന്‍(സ്വ) യുടെ ജീവിതത്തെ അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷവും വര്‍ഷങ്ങളോളം പകര്‍ന്നുനല്‍കാന്‍ അവര്‍ക്ക് സാധിച്ചു. പ്രവാചകാനുചരര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത പാഠങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ പ്രവാചകന്‍ (സ്വ)യുടെ വ്യക്തിജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ രേഖപ്പെടുത്തുകയായിരുന്നു ആയിശ.
ഒട്ടേറെ ഹദീഥുകള്‍ രേഖപ്പെടുത്താനും അത് ആളുകളെ പഠിപ്പിക്കാനും ആയിശ(റ) തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മദീനയിലെ വിശ്വാസികള്‍ക്ക് വിജ്ഞാനം അന്വേഷിച്ചുചെല്ലാന്‍ മദീനയില്‍ ആധികാരികമായ ഒരിടമുണ്ടാവുകയായിരുന്നു. ഒരു പക്ഷെ അതായിരിക്കാം അല്ലാഹുവിന്റെ തീരുമാനം.

Unknown said...

ഇവിടെ കാണുന്ന രസകരമായ കാര്യം ഇപ്പോള്‍ ബുഖാരിയില്‍ പറഞ്ഞത് വിശ്വസിച്ചേ തീരൂ എന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത് യുക്തിവാദികളാണ്... ഹ് ഹ്, ഓരോ ഗതികേടേ

Unknown said...

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്. സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ചരിത്രപരമായ ഒരു കാര്യം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം. ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്. മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതനുസരിച്ച് ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.