Sunday, April 1, 2012

ഞാന്‍ ....ധ്യാനത്തിലാണ്..??

ഞാന്‍ എന്റെ അസ്തിത്വവുമായി ആനന്ദത്തിലാണ് .എനിക്ക് എന്റെ ഹൃദയ സംഗീതം കണ്ടെത്തുന്നതിന് മേഘങ്ങള്‍ക്ക് അപ്പുറമുള്ള ഒരു ദൈവത്തിന്റെയും ആവശ്യം ഇല്ല!..എന്റെ ദുഖവും സന്തോഷവും ഈ പ്രകൃതിയോടും പ്രപഞ്ചത്തോടുമൊപ്പം ഞാന്‍ പങ്കുവയ്ക്കുന്നു .അവ എന്റെ ഹൃദയത്തില്‍ കവിത നിറയ്ക്കുന്നു!!സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചോര്‍ത്തു ഞാന്‍ വേവലാതി പെടുന്നില്ല!!.ഞാന്‍ ഈ ജീവ പ്രപഞ്ചവുമായി പ്രണയത്തിലാണ്...എനിക്ക് ആരോടും പ്രതികാരം ചെയ്യാനില്ല,ആരോടും പോരടിക്കാനുമില്ല.ഒരു പ്രബോധങ്ങളുടെയും സഹായം ഇല്ലാതെ ഞാന്‍ സ്വാഭാവികമായ നന്മ പുലര്‍ത്തുന്നു .ഒരു ദൈവത്തെയും ചെകുത്താനെയും ഭയപ്പെടാതെ ഞാന്‍ എന്റെ കര്‍മം ചെയ്യുന്നു!.ഞാന്‍ സത്യം അനുഷ്ഠിക്കുന്നത് നരകം ഭയന്നല്ല..ഞാന്‍ പാപം ചെയ്യാത്തത് സ്വര്‍ഗം പോകും എന്നാ ഭയത്താലുമല്ല .ഞാന്‍ മതങ്ങളുടെ മതില്‍ കെട്ടുകളെ തട്ടിയുടച്ചു പുറത്ത് കടന്നു ..

ഞാന്‍ ആനന്ദത്തിലാണ് ....ധ്യാനത്തിലാണ്!
· · · 17 minutes ago

    • Jamal Thandantharayil ഞാന്‍ എന്റെ അസ്തിത്വവുമായി ആനന്ദത്തിലാണ്. >> എവിടന്നു കിട്ടി ഈ അസ്തിത്വം..? ആർ തന്നു മനുഷ്യജന്മം?
    • Jamal Thandantharayil ‎.എനിക്ക് എന്റെ ഹൃദയ സംഗീതം കണ്ടെത്തുന്നതിന് മേഘങ്ങള്‍ക്ക് അപ്പുറമുള്ള ഒരു ദൈവത്തിന്റെയും ആവശ്യം ഇല്ല! >> ഹ്യദയസംഗീതം കൊണ്ട് എന്ത് കാര്യം? വിശപ്പ് തീരുമോ?
    • Jamal Thandantharayil എന്റെ ദുഖവും സന്തോഷവും ഈ പ്രകൃതിയോടും പ്രപഞ്ചത്തോടുമൊപ്പം ഞാന്‍ പങ്കുവയ്ക്കുന്നു >>> ഈ പ്രക്യ്തിയും പ്രപഞ്ചവുമൊക്ക് ഇവിടെ ഉണ്ടായതു കൊണ്ട്....!
    • Jamal Thandantharayil സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചോര്‍ത്തു ഞാന്‍ വേവലാതി പെടുന്നില്ല! >> അങ്ങിനെയുള്ളവരാണ് ദേഹേഛകളെ പിൻപറ്റി നടക്കുന്നത്. തോന്നിവാസികൾ എന്നും പറയാം...!
    • Jamal Thandantharayil ഞാന്‍ ഈ ജീവ പ്രപഞ്ചവുമായി പ്രണയത്തിലാണ് >>ഈ ജീവപ്രപഞ്ചം എങ്ങിനെ യുണ്ടായി എന്നു വ്യാഖ്യാനിക്കാനാണ് യുക്തിവാദികൾ പരിണാമദേവതയിൽ അഭയം തേടിയിരിക്കുന്നത്..!
    • Jamal Thandantharayil എനിക്ക് ആരോടും പ്രതികാരം ചെയ്യാനില്ല,>> സ്വന്തമായി ഒരാദർശവുമില്ലെങ്കിൽ ആരുമായും തോളിൽ കൈയിട്ടു നടക്കാം..! ഓന്തിസം..!
    • Jamal Thandantharayil ആരോടും പോരടിക്കാനുമില്ല.ഒരു പ്രബോധങ്ങളുടെയും സഹായം ഇല്ലാതെ ഞാന്‍ സ്വാഭാവികമായ നന്മ പുലര്‍ത്തുന്നു >> എന്താണ് സ്വാഭാവികമായ നന്മ. അതെങിനെ കിട്ടി...?
    • Jamal Thandantharayil ഒരു ദൈവത്തെയും ചെകുത്താനെയും ഭയപ്പെടാതെ ഞാന്‍ എന്റെ കര്‍മം ചെയ്യുന്നു! >> അപ്പോൾ എത്ര ദൈവം ഉണ്ട്? ചെകുത്താനും?
    • Jamal Thandantharayil ഞാന്‍ സത്യം അനുഷ്ഠിക്കുന്നത് നരകം ഭയന്നല്ല. >> എന്താണ് സത്യം? എന്താണ് തെളിവ്?
    • Jamal Thandantharayil ഞാന്‍ പാപം ചെയ്യാത്തത് സ്വര്‍ഗം പോകും എന്നാ ഭയത്താലുമല്ല >> എന്താണ് പാപം?
    • Jamal Thandantharayil ഞാന്‍ മതങ്ങളുടെ മതില്‍ കെട്ടുകളെ തട്ടിയുടച്ചു പുറത്ത് കടന്നു ..

      ഞാന്‍ ആനന്ദത്തിലാണ് ....ധ്യാനത്തിലാണ്! >> ധ്യാനത്തിലിരുന്നാണോ ഇതൊക്കെ ടൈപ്പ് ചെയ്തത്. ഭയങ്കര ധ്യാനം തന്നെ...! ആരെയാണ് ധ്യാനിക്കുന്നത്?