Tuesday, February 1, 2011

മതവും വിഭ്രാന്തിയും - (5)

മതവും വിഭ്രാന്തിയും
എന്‍. എം. ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 5 )
റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയുടെ പേര് 'ഗോഡ് ഡെലൂഷന്‍' (God Delusion) എന്നാണല്ലോ. 'ഡെലൂഷന്‍' എന്ന വാക്കിന്റെ സാമാന്യമായ അര്‍ഥം 'മിഥ്യാധാരണ' (False belief or impression)യെന്നാണ്. പെന്‍ഗ്വിന്‍ ഇംഗ്ളീഷ് ഡിക്ഷണറിയിലെ അര്‍ഥമതാണ്. എന്നാല്‍ മനഃശാസ്ത്രത്തില്‍ ഈ വാക്കിന് സാങ്കേതികാര്‍ഥമുണ്ട്. 'മനോവിഭ്രാന്തി'യെന്നാണര്‍ഥം. ഈ രണ്ടര്‍ഥങ്ങളും താനുദ്ദേശിക്കുന്നുവെന്നാണ് ഡോക്കിന്‍സിന്റെ വിവരണത്തില്‍ നിന്നും മനസിലാവുന്നത്. ഗ്രന്ഥകാരന്റെ വിവരണമിതാണ്: "വിഭ്രാന്തി'' (Delusion) എന്ന വാക്ക് താന്‍ ഉപയോഗിക്കാന്‍ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വാക്കിനുപകരം ‘Relusion’ ഉള്‍പ്പെടെ പല പദങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സങ്കല്‍പിച്ചുകൊണ്ട് പെരുമാറുന്ന ഒരാള്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന് നാം പറയും.''(153)
ദൈവവിശ്വാസം മനോവിഭ്രാന്തിയാണെന്നാണ് ഡോക്കിന്‍സിന്റെ വ്യാഖ്യാനമെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി നിരീശ്വരവാദം ഔദ്യോഗിക പ്രത്യയശാസ്ത്രമായി അംഗീകരിച്ച സോവിയറ്റ് റഷ്യയില്‍ നിന്നുപോലും റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. അവിടെ മനോരോഗികളായി മുദ്രകുത്തി ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ ഏറെപേരും നിരീശ്വവാദികളായ വിമതകമ്യൂണിസ്റുകളായിരുന്നു!
ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കല്‍പിക്കുന്നത് മനോരോഗമാണെങ്കില്‍ ഉള്ളതിനെ നിഷേധിക്കുന്നതും മനോരോഗമാകുമല്ലോ. ഈയര്‍ഥമെടുത്താല്‍ സമൂഹം പൊതുവെ ഉണ്ടെന്ന് വിശ്വസിക്കുന്ന ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന നിരീശ്വരവാദിയല്ലേ മനോരോഗിയാകാന്‍ കൂടുതല്‍ അര്‍ഹന്‍? പക്ഷേ, വിശ്വാസികള്‍ മാന്യന്മാരായതുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നു എന്ന കാരണത്താല്‍ ആരെയും മനോരോഗികളായി മുദ്രകുത്തിയിട്ടില്ല. എങ്കില്‍, എന്തുകൊണ്ടാണ് ഇക്കാലത്തെ നിരീശ്വരവാദികളില്‍ ചിലര്‍ ദൈവ വിശ്വാസികളെ ഭ്രാന്തന്മാരാക്കാന്‍ മുന്നിട്ടിറങ്ങുന്നത്? സ്വന്തം ദൌര്‍ബല്യങ്ങളില്‍ അധമബോധ (inferiority
complex)മുണ്ടായാല്‍ അത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാനുള്ള പ്രവണതയുണ്ടാകാം. മനഃശാസ്ത്രപരമായ ഈ രക്ഷപ്പെടല്‍ തന്ത്രം (defense mechanism) വിഭ്രാന്തവാദമായി അവതരിച്ചതാകാം.
ഇല്ലാത്തതിനെ ഉണ്ടെന്ന് സങ്കല്‍പിച്ച് പെരുമാറുന്നതാണ് വിഭ്രാന്തിയുടെ ലക്ഷണമെങ്കില്‍ ഉള്ളതിനെ ഇല്ല എന്നു സങ്കല്‍പിച്ച് പെരുമാറുന്നതും വിഭ്രാന്തിയുടെ ലക്ഷണമായിരിക്കും. ഗ്രന്ഥകാരന്റെ ഈ വാദം ആധാരമാക്കിയാല്‍ നിരീശ്വരവാദികളെ വിഭ്രാന്തിയുള്ളവരായി കണക്കാക്കേണ്ടിവരും!
നവനാസ്തികന്മാര്‍ സ്വീകരിച്ചിട്ടുള്ള മനോരോഗത്തിന്റെ പുത്തന്‍ നിര്‍വചനം മനഃശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞതാണ്. മതത്തെ മിഥ്യാധാരണയായി കണ്ട നിരീശ്വരവാദിയായ സിഗ്മണ്ട് ഫ്രോയ്ഡ് പോലും ദൈവവിശ്വാസമോ മതാചാരങ്ങളോ വിഭ്രാന്തിയുടെ ലക്ഷണങ്ങളായി വ്യാഖ്യാനിച്ചിട്ടില്ല. ദൈവത്തെ പിതാവിന്റെ മനശാസ്ത്രപരമായ പ്രൊജക്ഷനായി കണ്ട ഫ്രോയ്ഡ് പോലും മനസ്സിന് സ്വസ്ഥത നല്‍കുന്ന മെക്കാനിസമാണതെന്ന് വ്യക്തമാക്കിയിരുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ വില്യം ജെയിംസ് തുടങ്ങി ഫ്രോയ്ഡിന്റെ ശിഷ്യനായ കാള്‍ യുങ്ങ് അടക്കം പില്‍കാലത്തുവന്ന മനശാസ്ത്ര മഹാരഥന്മാരെല്ലാം മതത്തെ ജീവിതത്തിന്റെ അഭേദ്യഭാഗമായി കണ്ടവരാണ്.
ദൈവവിശ്വാസം മനോവിഭ്രാന്തിയുടെ ലക്ഷണമായി മനഃശാസ്ത്രജ്ഞന്മാര്‍ കണ്ടിരുന്നെങ്കില്‍ ആദ്യം അവര്‍ സ്വയം ചികിത്സ നടത്തുമായിരുന്നു. കാരണം അസംഖ്യം മനശാസ്ത്രജ്ഞന്മാര്‍ ഉറച്ച ദൈവവിശ്വാസികളാണ്. ഗ്രന്ഥകാരന്റെ വാദം ആര്‍ക്കും ബാധകമാക്കാവുന്ന ഒന്നാണ്. വൈരുധ്യാത്മക ഭൌതികവാദ (Dialectical
Materialism)ത്തില്‍ വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ പ്രപഞ്ചം മുഴുക്കെ വൈരുധ്യങ്ങള്‍ ഉണ്ടെന്ന് കരുതുന്നു. പ്രപഞ്ചത്തില്‍ വൈരുധ്യങ്ങളില്ലെന്നും വൈവിധ്യങ്ങള്‍ മാത്രമാണുള്ളതെന്നും കരുതുന്ന ഒരാള്‍ക്ക് മാര്‍ക്സിസ്റുകാരെയും 'മനോവിഭ്രാന്തി'ക്കാരാക്കാം. സാമാന്യബുദ്ധിയുള്ളവര്‍ വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ ആരെയും 'മനോവിഭ്രാന്തി'ക്കാരായി മുദ്രകുത്താറില്ല.
റോബര്‍ട്ട് പിര്‍സിഗ് എന്ന മനോരോഗി

ഗ്രന്ഥകാരന്‍ തുടരുന്നു: "മനോവിഭ്രാന്തി കാണിക്കുന്നയാളെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹത്തിന് മുഴുവന്‍ മനോവിഭ്രാന്തിയുണ്ടാവുമ്പോള്‍ അതിനെ മതവിശ്വാസം എന്ന ഓമനപ്പേരിട്ട് വിളിക്കുമെന്ന് ഡോക്കിന്‍സ് പ്രസ്താവിക്കുന്നത് റോബര്‍ട്ട് പിര്‍സിഗിനെ ഉദ്ധരിച്ചുകൊണ്ടാണ്.''(154)
നിരീശ്വരവാദിയായ ഡോക്കിന്‍സിന് മതവിശ്വാസികളെ ഭ്രാന്തന്മാരാക്കുന്ന പിര്‍സിഗിന്റെ വാചകങ്ങള്‍ ഹൃദ്യമായത് സ്വാഭാവികമാണ്. പിര്‍സിഗ് ആരാണെന്ന് അന്വേഷിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാചകങ്ങള്‍ പരിശോധിക്കാം. ഒരാള്‍ക്ക് മനോവിഭ്രാന്തിയുണ്ട് എന്ന് തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മത വിശ്വാസിയാണെന്നതുകൊണ്ട് ആരെയെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ മനോവിഭ്രാന്തിക്കാരായി മുദ്രകുത്തിയിട്ടുണ്ടോ? മതവിശ്വാസികളാണ് എന്നതിനാല്‍ ഏതെങ്കിലും സമൂഹത്തെ മനഃശാസ്ത്രജ്ഞന്മാര്‍ മനോവിഭ്രാന്തക്കാരായി കണക്കാക്കിയിട്ടുണ്ടോ? ഒരിക്കലുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇനി, പിര്‍സിഗിന് മനഃശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? റിച്ചാഡ് ഡോക്കിന്‍സിനെപ്പോലുള്ള ഒരു ഓക്സ്ഫഡ് ജീവശാസ്ത്രജ്ഞന്‍ മനഃശാസ്ത്രപരമായ വിലയിരുത്തല്‍ നടത്തുമ്പോള്‍ ആ മേഖലയിലെ ഏതെങ്കിലും വിദഗ്ധരെയായിരിക്കും ആധാരമാക്കുന്നത് എന്നാണ് മറ്റുള്ളവര്‍ ധരിക്കുക. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഒരു മനഃശാസ്ത്രജ്ഞന്റെ വാക്കുകള്‍ ഹാജറാക്കുന്നതിനു പകരം ഒരു മനോരോഗിയുടെ ജല്‍പനങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചത്. 'ഡിപ്രഷന്‍', 'ആംഗ്സൈറ്റി' എന്നീ മനോരോഗങ്ങളുടെ ലക്ഷണങ്ങളുള്ള, 'നെര്‍വസ് ബ്രേക്ക് ഡൌണ്‍' ബാധിച്ച് മനോരോഗാശുപത്രിയില്‍ ചികിത്സിക്കപ്പെട്ട റോബര്‍ട്ട് പിര്‍സിഗിന്റെ വാചകങ്ങളാണ് ഡോക്കിന്‍സ് തന്റെ വീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ ആധികാരികരേഖയായി ഹാജരാക്കുന്നത്! (Wikipedia യിലെ പിര്‍സിഗിനെക്കുറിച്ചുള്ള ലേഖനം). സാമാന്യ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായതൊന്നും ആസ്വദിക്കാന്‍ പറ്റാത്തയാളും സ്വന്തം വ്യക്തിത്വത്തെപ്പറ്റി ആത്മവിശ്വാസമില്ലാത്തയാളുമായിരിക്കും മനഃശാസ്ത്ര ദൃഷ്ട്യാ ഡിപ്രഷന്‍ ബാധിച്ചയാള്‍. രോഗാതുരമായ പേടിയും ഉല്‍കണ്ഠയും ഉള്ളയാളെ 'ആങ്ങ്സൈറ്റി' മനോരോഗമുള്ള വ്യക്തിയായി മനഃശാസ്ത്രജ്ഞന്മാര്‍ പരിഗണിക്കുന്നു. ഈ രണ്ട് മനോരോഗങ്ങളും ബാധിച്ചിട്ടുള്ള റോബര്‍ട്ട് പിര്‍സിഗാണ് മതവിശ്വാസികള്‍ മനോവിഭ്രാന്തിയുള്ളവരാണെന്ന് അഭിപ്രായപ്പെട്ടത്! ആര്‍ക്കാണ് യഥാര്‍ഥത്തില്‍ മനോവിഭ്രാന്തിയുള്ളതെന്ന് പിര്‍സിഗ് തന്നെ ജീവിതത്തിലൂടെ തെളിയിച്ച കാര്യം ഒരുപക്ഷേ ഡോക്കിന്‍സും ഗ്രന്ഥകാരനും അറിഞ്ഞിട്ടുണ്ടാവില്ല. "ദൈവമില്ലെന്ന് ഏത് ചെകുത്താന്‍ പറഞ്ഞാലും സ്വീകാര്യമാണ്'' എന്ന മട്ടില്‍ നടക്കുന്ന ഇവരുണ്ടോ ഇതൊക്കെ അന്വേഷിക്കുന്നു!
1961 മുതല്‍ 63 വരെ മനോരോഗാശുപത്രികളിലായിരുന്നു പിര്‍സിഗ്. അദ്ദേഹത്തെ പരിശോധിച്ച മനഃശാസ്ത്രജ്ഞന്മാര്‍ പിര്‍സിഗിന് 'സ്കിസോഫ്രേനിയ' ഉള്ളതായും കണ്ടെത്തി. യാഥാര്‍ഥ്യങ്ങള്‍ ശരിയായി ഗ്രഹിക്കാനോ ശരിയായി വ്യക്തമാക്കാനോ സാധിക്കാത്ത മനോരോഗ ലക്ഷണമാണ് സ്കിസോഫ്രേനിയക്കാര്‍ക്കുണ്ടാവുക. ഗ്രഹണ (congnition)ത്തിന്റെ ഈ വൈകല്യം പഞ്ചേന്ദ്രിയങ്ങളെ ബാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. കാഴ്ച, കേള്‍വി, രുചി, വാസന, സ്പര്‍ശനം എന്നിവയുടെ പ്രവര്‍ത്തനം ശരിയായ വിധത്തിലായിരിക്കില്ലെന്നും മനഃശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതുന്നു. ഇത്ര മുഴുത്തൊരു മനോവിഭ്രാന്തിക്കാരന്റെ വാചകങ്ങള്‍ തന്നെയാണല്ലോ മതവിശ്വാസികളെ വിഭ്രാന്തിക്കാരാകാന്‍ റിച്ചാഡ് ഡോക്കിന്‍സ് തെരെഞ്ഞെടുത്തത് എന്ന് വായനക്കാര്‍ അത്ഭുതപ്പെട്ടെന്ന് വരാം. 'സെന്‍ ആന്റ് ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്ക്ള്‍ മെയിന്റനന്‍സ്' എന്ന നോവല്‍ പിര്‍സിഗ് രചിച്ചിട്ടുണ്ടെന്നതിനാലാകാം ഡോക്കിന്‍സ് ഈ അമളിയില്‍ പെട്ടത്. പിര്‍സിഗിന്റെ ഏത് വാചകങ്ങള്‍ വിശകലനം ചെയ്താലും ഈ ഗ്രഹണം ആശയവിനിമയ തകരാറ് പ്രതിഫലിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ മിക്ക വാചകങ്ങളും അസംബന്ധങ്ങളാണ് (എങ്കില്‍ ഡോക്കിന്‍സ് ഉദ്ധരിച്ചതുമാത്രം മറ്റൊരിനമാവുന്നതെങ്ങനെ?). ഉദാഹരണമായി, പിര്‍സിഗിന്റെ ആശയത്തെ 'പ്രകാശി'പ്പിക്കും വിധം ഗ്രന്ഥകാരന്‍ എഴുതുന്ന ഈ വാചകം നോക്കുക: "മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍ വിഭ്രാന്തിക്കടിമപ്പെടുന്നതാണ്''(155)
ഒന്നാമതായി, വിഭ്രാന്തിയെന്നത് സമ്മതത്തിനും പരസ്പരസമ്മതത്തിനും പരസ്പരധാരണക്കും എതിരായ മനോരോഗലക്ഷണമാണ്.
രണ്ടാമതായി, രണ്ട് വിഭ്രാന്തന്മാര്‍ക്കിടയില്‍പോലും പരസ്പരസമ്മതമോ പരസ്പരധാരണയോ ഉണ്ടാകാന്‍ സാധ്യത കുറവാണ്. എങ്കില്‍ വിഭ്രാന്തന്മാരുടെ ഒരു സമൂഹത്തില്‍ ഒരിക്കലും 'പരസ്പര സമ്മതമോ' 'പരസ്പരധാരണയോ' ഉണ്ടാവുകയോ നിലനില്‍ക്കുകയോ ചെയ്യില്ല.
മൂന്നാമതായി, "മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍'' നിലനില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ അവര്‍ക്ക് വിഭ്രാന്തിയില്ലെന്നാണര്‍ഥം.
നാലാമതായി, "പരസ്പരധാരണയോടും സമ്മതത്തോടും കൂടി'' നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് വിഭ്രാന്തിയുണ്ടെന്ന പ്രസ്താവന മനഃശാസ്ത്രപരമായി അസംബന്ധമാണ്. റോബര്‍ട്ട് പിര്‍സിഗിസ് സ്കിസോഫ്രേനിയ ബാധിച്ചതായി സൈക്യാട്രിസ്റുകള്‍ കണ്ടെത്തിയ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. സ്കിസോഫ്രേനിയയുടെ ഒരു പ്രധാന ലക്ഷണം disordered thinking and disordered language use എന്നതാണ്. അതായത് ചിന്തിക്കുന്നതും പറയുന്നതും അസംബന്ധമായിരിക്കും.
പിര്‍സിഗിന് ഗ്രഹണശേഷിയില്‍ കാര്യമായ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയല്ലോ. പക്ഷേ, ഡോക്കിന്‍സിനും ഗ്രന്ഥകാരനും പിര്‍സിഗിന്റെ വാചകങ്ങളിലെ അസംബന്ധങ്ങള്‍ ഗ്രാഹ്യമാകാത്തതെന്തുകൊണ്ടാണ്? ഈ സംശയത്തിന് കൃത്യമായ ഉത്തരം നല്‍കേണ്ടത് മനഃശാസ്ത്രജ്ഞന്മാരാണ്. അതവര്‍ക്ക് വിടുന്നു. എങ്കിലും പുസ്തകം സൂക്ഷ്മമായി വായിക്കുമ്പോള്‍ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്. ഗ്രാഹ്യശേഷിയില്‍ (cognitive efficiency) കാണാവുന്ന കമ്മി തന്നെയാണത്. ഏതാനും ഉദാഹരണങ്ങള്‍ താഴെ:
1) "മനുഷ്യന് ഇന്ദ്രിയാതീതമായി ഉയരാന്‍ കഴിയുമെന്ന് വസ്തുനിഷ്ഠമായി ആര്‍ക്കും തെളിയിക്കാനായിട്ടില്ല'' എന്ന് ഗ്രന്ഥകാരനെഴുതുന്നു.(156) വസ്തുനിഷ്ഠമായത് (objective) എന്നതിനര്‍ഥം ഇന്ദ്രിയാധീനമായതെന്നാണ് ഇന്ദ്രിയാധീനമായ നിരീക്ഷണങ്ങള്‍ മാത്രമേ വസ്തുനിഷ്ഠമായി തെളിയിക്കാനാവൂ. ഇന്ദ്രിയാതീതമായി ഉയരാന്‍ കഴിയുമെന്ന് ഒരിക്കലും വസ്തുനിഷ്ഠമായി തെളിയിക്കാനാവില്ല. ഇതൊന്നും വീക്ഷണ വ്യത്യാസങ്ങളുടെ ഫലമല്ല; ഗ്രഹണശേഷിയുടെ തകരാറാണ് വ്യക്തമാക്കുന്നത്.
2) ഈ വരികള്‍ നോക്കൂ: "ഇന്ന് ശാസ്ത്രം മുന്നോട്ട് പോകുന്നത് ഏതെങ്കിലും സ്രഷ്ടാവിനെ സങ്കല്‍പിച്ചുകൊണ്ടല്ല (science is atheistic) അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിച്ചുകൊണ്ടല്ല ശാസ്ത്രം മുന്നേറുന്നത്. അതുകൊണ്ടുതന്നെ സ്രഷ്ടാവ് ഉണ്ടോ എന്ന് ശാസ്ത്രം അന്വേഷിക്കേണ്ടതുണ്ട്.''(157) അതീന്ദ്രിയവും അതിഭൌതികവുമായ യാതൊന്നും പരിഗണിക്കാതെ മുന്നേറുന്ന ശാസ്ത്രം അതീന്ദ്രിയവും അതിഭൌതികവുമായ ദൈവം ഉണ്ടോ എന്ന് എങ്ങനെ അന്വേഷിക്കും?~ഒന്നുകില്‍ ശാസ്ത്രം അതീന്ദ്രിയമാവുകയോ അല്ലെങ്കില്‍ ദൈവം ഇന്ദ്രിയാധീനമാവുകയോ ചെയ്യാതെ ഇത് സാധ്യമല്ലല്ലോ.
പിര്‍സിഗിന്റെ വ്യക്തിത്വത്തെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ മുതിരുന്നില്ല. ഏതായാലും പിര്‍സിഗും ഡോക്കിന്‍സും ഇക്കാര്യത്തില്‍ ഒറ്റയ്ക്കല്ല. സാമാന്യബോധമോ വിവരമോ ഇല്ലാത്ത മറ്റു നിരീശ്വരവാദികളും കൂട്ടിനുണ്ട്. ഡോക്കിന്‍സ് ഏറെ മതിപ്പോടെ അവതരിപ്പിക്കുന്ന സാംഹാരിസ് അത്തരക്കാരനാണ്. തന്റെ വീക്ഷണത്തില്‍നിന്നും ഭിന്നമായ മറ്റൊരു വീക്ഷണം ഒരാള്‍ക്കുണ്ട് എന്ന കാരണത്താല്‍ അയാളെ ഭ്രാന്തനായി മുദ്രകുത്തുന്ന നിരീശ്വരവാദിക്ക് തീര്‍ച്ചയായും മാനസികത്തകരാറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിര്‍സിഗിന് മാനസിക രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും മറ്റുള്ളവരുടേത് സ്ഥിരീകരണം കാത്തിരിക്കുകയാണ് എന്ന് കരുതേണ്ടിവരുമോ?
മതവും മനോരോഗവും

"ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സ്വയം സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യരെ കണ്ടെത്താനാവു''മെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു: ഇങ്ങനെ കാണപ്പെടുന്നവരില്‍ മതവിശ്വാസികള്‍ മാത്രമല്ല നിരീശ്വരവാദികളും ധാരാളമായുണ്ട് എന്ന വസ്തുത ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നേയില്ല. അദ്ദേഹം തുടരുന്നു: "ചെവിയില്‍ പൂവുംവെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹജമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താത്പര്യം മതവിശ്വാസം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കുമിന്നുവരെ സാധിച്ചിട്ടില്ല'' ലോകപ്രശസ്തരായ മനഃശാസ്ത്രജ്ഞര്‍ക്കുപോലും അറിയാത്ത ഈ 'വിജ്ഞാനം' ഗ്രന്ഥകാരന്റെ രോഗാതുരമായ മനസിന്റെ സംഭാവനയാണെന്ന് വ്യക്തമാണ്. "വ്യത്യസ്തമായ ഒന്നാണെന്ന്'' ആരും തെളിയിച്ചിട്ടില്ല എന്ന ഗ്രന്ഥകാരന്റെ അസംബന്ധവാദമിരിക്കട്ടെ. വ്യത്യസ്തമായ ഒന്നല്ലെന്ന് ഏതെങ്കിലും മനഃശാസ്ത്രജ്ഞന്‍ തെളിയിച്ചിട്ടുണ്ടോ?
ഗ്രന്ഥകാരന്‍ തുടരുന്നു: "പക്ഷേ സമൂഹത്തില്‍ ധാരാളം പേര്‍ ഒരു വിഭ്രാന്തിയുമായി മുന്നോട്ടുപോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതെയാകും.'' എങ്ങനെയുണ്ട് ഗ്രന്ഥകാരന്റെ മനോവിജ്ഞാനീയം?
ഏതാനും പേര്‍ക്ക് വിഭ്രാന്തിയുണ്ടായാല്‍ മനോരോഗവും ധാരാളം പേര്‍ക്കുണ്ടായാല്‍ അത് ആരോഗ്യവുമാകുമെന്ന് ഏത് മനഃശാസ്ത്രജ്ഞനാണ് കണ്ടെത്തിയതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കണമായിരുന്നു. ഏതാനും പേര്‍ക്ക് ക്ഷയരോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ ക്ഷയരോഗികളും ധാരാളം പേരില്‍ ഇതേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ക്ഷയരോഗം അല്ലാതാവുകയും (ഇല്ലാതാവുകയും?) ചെയ്യുമെന്നാവും ഗ്രന്ഥകാരന്റെ ധാരണ! വ്യക്തിക്ക് വന്നാല്‍ മാനസികരോഗമാകുന്നത് സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്ക് വന്നാല്‍ സാമൂഹിക രോഗമായി മാറുമെന്നല്ലാതെ അത് രോഗമല്ലാതാവുമെന്ന് ഒരു മനശാസ്ത്രജ്ഞനും അഭിപ്രായപ്പെട്ടിട്ടില്ല.
'ചക്കിക്കൊത്ത ചങ്കരന്‍' എന്ന മട്ടില്‍ മറ്റൊരു ഗ്രന്ഥകാരനെകൂടി അവതരിപ്പിക്കുന്നു: "സാം ഹാരീസ്, ദി എന്‍ഡ് ഓഫ് ഫെയ്ത്ത്' (The End of Faith) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു: "യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷേ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമാണെങ്കില്‍ നാമതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിനപദങ്ങള്‍. തീര്‍ച്ചയായും എണ്ണം കൂടുമ്പോള്‍ മാന്യതയും കൂടെ വരികയാണ്.''(159)
വിശ്വാസം ന്യൂനപക്ഷമാകുമ്പോള്‍ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കാമെങ്കില്‍ നിരീശ്വരവാദികളെയല്ലേ സമൂഹം ഒന്നാമതായും ഭ്രാന്തന്മാരായി കാണേണ്ടത്? ഏതെങ്കിലും മതവിശ്വാസി നിരീശ്വരവാദിയെ നിരീശ്വരവാദിയായി എന്ന കാരണത്താല്‍ ഭ്രാന്തനായി കണക്കാക്കിയ അപൂര്‍വ സംഭവമെങ്കിലും ചരിത്രത്തില്‍ കാണാനാവുമോ?
വിശ്വാസത്തെക്കുറിച്ചോ മനഃശാസ്ത്രത്തെക്കുറിച്ചോ പ്രാഥമികവിവരം പോലുമില്ലാത്ത നിരീശ്വരത്ത്വാശാന്മാരും ശിഷ്യന്മാരും സ്വന്തം മനോബലം മറ്റുള്ളവരാല്‍ സംശയിക്കപ്പെടാന്‍ ഇടവരുത്തുന്നതെങ്കിലും ഒഴിവാക്കണമായിരുന്നു. മനോരോഗമായ സ്കിസോഫ്രേനിയയുടെ ലക്ഷണമായ disordered thinking and disordered language useമാണ് ഇവരില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്ന ഡോക്കിന്‍സിന്റെ ഈ വരിനോക്കൂ: "മതവിശ്വാസികള്‍ പൊതുവേ ഭ്രാന്തരെന്ന് വിളിക്കപ്പെടുന്നില്ല. പക്ഷേ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മറ്റൊന്നല്ല.'' (And so, while religious people are not generally mad, their are beliefs absolutely are)(160)
മതവിശ്വാസികള്‍ പൊതുവേ ഭ്രാന്തന്മാരല്ലെന്ന് (ഇത് ഗ്രന്ഥകാരന്റെ വിവര്‍ത്തപ്രകാരം 'ഭ്രാന്തരെന്ന് വിളിക്കപ്പെടുന്നില്ല' എന്നായി) ഡോക്കിന്‍സും സമ്മതിക്കുന്നു. പക്ഷേ അവരുടെ വിശ്വാസങ്ങള്‍ ഭ്രാന്തമാണത്രെ! ഒരാളുടെ കൈകളുടെ നീളമോ തലമുടിയുടെ എണ്ണമോ അല്ല അയാള്‍ക്ക് മനോരോഗമുണ്ടെന്നതിന് അടിസ്ഥാനമാക്കുന്നത്. മറിച്ച് അയാളുടെ ധാരണകളാണ്. ധാരണകള്‍ ഭ്രാന്തമാണെങ്കില്‍ പെരുമാറ്റവും ഭ്രാന്തമായിരിക്കും. മതവിശ്വാസി പൊതുവേ ഭ്രാന്തനല്ലെന്ന് വാദിക്കുന്നയാള്‍ മതവിശ്വാസം ഭ്രാന്തമല്ലെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. സാമാന്യബുദ്ധിയെങ്കിലുമുള്ളവരും സുബോധമുള്ളവരും അതുകൊണ്ടാണ് മതവിശ്വാസത്തെ ഭ്രാന്തമായി കണക്കാക്കാത്തത്. എന്നാല്‍ disordered thinking and disordered language use എന്ന ലക്ഷണമുള്ളവരുടെ പ്രസ്താവനയില്‍ വൈരുധ്യങ്ങളുണ്ടാവുക സ്വാഭാവികമാണെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
ബാല്യകാല വിഭ്രാന്തികള്‍

മതവിശ്വാസികളെ ഭ്രാന്തന്മാരാക്കാന്‍ ഇറങ്ങിത്തിരിച്ച് റിച്ചാഡ് ഡോക്കിന്‍സിന്റെ ബാല്യകാല ധാരണകള്‍ എന്തായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു: "താന്‍ റിച്ചാഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില സന്ദര്‍ഭങ്ങളില്‍ ബാലനായ ഡോക്കിന്‍സ് അവകാശപ്പെട്ടിരുന്നത്.''(161)
ഗ്രന്ഥകാരന്‍ ഇത്രകൂടി എഴുതുന്നു: "കുട്ടിക്കാലത്ത് താന്‍ ഇത്തരത്തില്‍ ബാലിശമായ പല അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു.''(162)
താന്‍ റിച്ചാഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെ കുട്ടിക്കാലത്ത് ഡോക്കിന്‍സ് അവകാശപ്പെട്ടിരുന്നതായി സമ്മതിച്ചല്ലോ. താന്‍ തിരുവിതാംകൂര്‍ രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും (അതോ 'ചന്ദ്രനാ'ണെന്നോ?!) എട്ടുവീട്ടില്‍ പോരാളിയാണെന്നുമൊക്കെ ഗ്രന്ഥകാരന്‍ വിശ്വസിച്ചിരുന്നോ എന്നറിയില്ല. ഏതായാലും ലോകമെമ്പാടുമുള്ള എല്ലാ കുട്ടികള്‍ക്കും ഇത്തരം ചപലവിചാരങ്ങള്‍ ഉണ്ടായതായി കരുതാനാവില്ല. ഇത്തരം മനഃശാസ്ത്രപരമായ ബാലചാപല്യങ്ങള്‍ വലുതായശേഷവും ഡോക്കിന്‍സില്‍നിന്നു പൂര്‍ണമായും വിട്ടുമാറിയില്ലെന്ന് മേല്‍ ആരോപണങ്ങള്‍ തെളിയിക്കുന്നു.
മതവിശ്വാസം ഭ്രാന്തമാണെന്നോ മതവിശ്വാസിയായതുകൊണ്ടുമാത്രം ഒരാള്‍ ഭ്രാന്തനാകുമെന്നോ മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്ന ഗ്രന്ഥകാരന്റെ തന്നെ വാക്കുകള്‍ വിശകലനം ചെയ്ത് ആര്‍ക്കാണത് കൂടുതല്‍ ചേരുകയെന്ന് കണ്ടെത്താം.
ബഹുഭൂരിഭാഗം ജനങ്ങളും എക്കാലവും മതവിശ്വാസികളായിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അദ്ദേഹം എഴുതിയതിങ്ങനെയാണ്: "കുട്ടികള്‍ക്ക് ശൈശവ-കൌമാര കാലഘട്ടങ്ങളില്‍ പല തരത്തിലുള്ള സങ്കല്‍പസാമ്രാജ്യങ്ങളുണ്ട്. ഭ്രമങ്ങളും അഭിനിവേശങ്ങളുമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മനോവ്യാപാരമാണത്. ഇത്തരം ഭ്രമങ്ങളില്‍ പലതും മുതിര്‍ന്നാലും കുട്ടിയെ വിട്ടൊഴിയുന്നില്ല. പലരും തങ്ങളുടെ വൈകാരികമായ ബാല ചേഷ്ടകളും സാങ്കല്പികസാമ്രാജ്യങ്ങളും മരണംവരെ കൂടെ കൂട്ടുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നത് മനുഷ്യമനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെന്നിത് വ്യക്തമാക്കുന്നു.''(163)
"ദൈവത്തില്‍ വിശ്വസിക്കുന്നത് മനുഷ്യമനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെന്ന്'' ഗ്രന്ഥകാരന്‍ സമ്മതിച്ചല്ലോ. അതായത് മനസിന് അനായാസേന സാധിക്കുന്ന കാര്യമാണിത്. മനുഷ്യമനസ്സില്‍ പിരിമുറുക്കങ്ങളോ സമ്മര്‍ദങ്ങളോ ഉണ്ടാകാതെ തന്നെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുമെന്നര്‍ഥം. മാനസികമായ പിരിമുറുക്കങ്ങളാണ് എല്ലാത്തരം മനോരോഗങ്ങളുടേയും വിഭ്രാന്തികളുടേയും സ്രോതസ്സ് എന്നത് അംഗീകൃതമായ മനഃശാസ്ത്രവസ്തുതയാണ്. അതിനാല്‍ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ക്ക് മനോരോഗങ്ങളോ വിഭ്രാന്തികളോ വിശ്വാസം കാരണമായി ഉണ്ടാകാനിടയില്ലെന്നും മനസ്സ് ആയാസരഹിതവും ആരോഗ്യകരവും ആയിരിക്കുമെന്നും ഇതില്‍ നിന്നും വ്യക്തമാണ്.
മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നത് മനുഷ്യമനസിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെങ്കില്‍ നിരീശ്വരവാദിയാകുന്നത് മനസ്സിന് പിരിമുറുക്കം ഉണ്ടാക്കാനാണ് കൂടുതല്‍ സാധ്യതയെന്നും വ്യക്തമാണ്.
നാസ്തികത നിരീശ്വരവാദികളുടെ മനസ്സമാധാനം കെടുത്തുന്നുവെന്നും അവര്‍ മതവിശ്വാസികളായാല്‍ മനസ്സമാധാനം കൈവരാന്‍ സാധ്യതയുണ്ടെന്നും ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്നത് കാണുക: "എന്നാല്‍ രസകരമായ മറ്റൊരു വസ്തുതയുണ്ട്. നാസ്തികനെ സംബന്ധിച്ചിടത്തോളം മതവിശ്വാസം മനസ്സമാധാനം കൊണ്ടുവരാനിടയുണ്ട്! നാസ്തികരെ വിശ്വാസിസമൂഹം തരംകിട്ടുമ്പോഴൊക്കെ ഒളിഞ്ഞും തെളിഞ്ഞും ശകാരിക്കാറുണ്ടല്ലോ.''(164) സഹജമായ മതവിശ്വാസത്തെ തിരസ്ക്കരിച്ചതുകൊണ്ടുണ്ടാകുന്ന ആന്തരികമായ മനോസംഘര്‍ഷങ്ങള്‍ക്ക് പുറമേ സാമൂഹികമായ ബഹിഷ്ക്കരണംകൊണ്ടുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ കൂടിയാവുമ്പോള്‍ നിരീശ്വരവാദിയാണോ വിശ്വാസിയാണോ മനോവിഭ്രാന്തികളിലേക്ക് നീങ്ങാന്‍ കൂടുതല്‍ സാധ്യത?
ഇതാണ് ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്ന വസ്തുതയെങ്കില്‍, വിഭ്രാന്തികള്‍ നിരീശ്വരവാദികളുടെ സ്വഭാവമാകാനാണ് സാധ്യത. ഡോക്കിന്‍സും അനുയായികളും ഇത്രയ്ക്ക് വിഭ്രാന്തരാകാനുള്ള കാരണവും അതു തന്നെയാണെന്ന് കരുതുന്നതല്ലേ യുക്തിക്ക് കൂടുതല്‍ നിരക്കുന്നത്?
ജീവിച്ചിരിക്കുന്ന നിരീശ്വരദാര്‍ശനികരില്‍ പ്രമുഖനെന്ന് കരുതപ്പെടുന്ന ഡാന്‍ഡെനറ്റിനെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. "വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ്.'' (Believing in believing) ഭൂരിപക്ഷം മതവിശ്വാസികളുമെന്ന് സൈനറ്റ് അഭിപ്രായപ്പെട്ടുവെത്രെ.(165) മതവിശ്വാസികള്‍ ചിന്തിച്ച് വിശ്വസിക്കുന്നവരല്ല എന്ന് സമര്‍ഥിക്കാനാണ് ഡെനറ്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നതെങ്കിലും മറ്റൊരു മനഃശാസ്ത്രവസ്തുത ഇതില്‍നിന്നും വെളിവാകുന്നുണ്ട്. എന്തെങ്കിലും കാരണമില്ലാതെതന്നെ മനുഷ്യമനസ്സ് വിശ്വാസത്തിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കപ്പെടുന്നു എന്ന യാഥാര്‍ഥമാണിത്. വിശ്വസിക്കുക എന്നത് അവിശ്വസിക്കുക എന്നതിനേക്കാള്‍ മാനസികമായി ആയാസരഹിതമായ പ്രക്രിയയാണ് എന്ന് ഇതില്‍ നിന്നും തെളിയുന്നു. മാനസികരോഗികളാകാനുള്ള സാധ്യത കൂടുതലുള്ളത് നിരീശ്വരവാദികള്‍ക്കിടയിലാണെന്ന് നിരീശ്വരവാദിയായ ഡെനറ്റിന്റെ നിരീക്ഷണവും പരോക്ഷമായി സമര്‍ഥിക്കുന്നു.
നിരീശ്വര ആശയങ്ങള്‍ക്ക് മുന്‍തൂക്കമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യകള്‍ കൂടുതലുള്ളത് എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.(166) മതമൂല്യങ്ങള്‍ക്ക് മുന്‍ഗണനയുള്ള രാഷ്ട്രങ്ങളില്‍ ആത്മഹത്യ കുറവാണ്. ആര്‍ക്കാണ് മാനസികാരോഗ്യം കൂടുതലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
മതവിശ്വാസികള്‍ വിഭ്രാന്തിക്കാരാണെന്ന് സമര്‍ഥിക്കാന്‍ പിര്‍സിഗ് എന്ന മനോരോഗിയായ നോവലിസ്റിനെയാണ് ഡോക്കിന്‍സ് സാക്ഷിയായി ഹാജറാക്കുന്നത്. എന്നാല്‍ തന്റെ കൃതിയില്‍ പോള്‍ ബ്ളും എന്നൊരു മനഃശാസ്ത്രജ്ഞന്റെ മതവിശകലനം ഡോക്കിന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. പോള്‍ ബ്ളും മതത്തെപ്പറ്റി എന്തു പറയുന്നുവെന്നത് കൂടുതല്‍ പ്രസക്തമാണല്ലോ. ബ്ളുമിന്റെ അഭിപ്രായത്തില്‍ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മതവിശ്വാസം!(167) മതവിശ്വാസം സംബന്ധിച്ച് നിരീശ്വരവാദികള്‍ ഇന്നോളം അവതരിപ്പിച്ച സകലവാദങ്ങളും അശാസ്ത്രീയമാണെന്ന് വ്യക്തമായും തെളിയിക്കുന്നു. ബ്ളുമിന്റെ വിശകലനങ്ങള്‍ (ബ്ളുമിന്റെ ആശയങ്ങള്‍ മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്).
ആരുടെ വിഭ്രാന്തി?

"മറ്റൊരാള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്ന അനുഭവവും സ്വന്തം മനോവിഭ്രാന്തിയുമാണ് മതവിശ്വാസി പ്രധാനമായും ആശ്രയിക്കുന്നത്'' എന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.(168) 'വിഭ്രാന്തി'യുടെ മനഃശാസ്ത്രപരമായ അര്‍ഥം ആര്‍ക്കാണ് കൂടുതല്‍ ചേരുകയെന്ന് പരിശോധിച്ചല്ലോ. ഇനി, ആ വാക്കിന്റെ സാമാന്യമായ മലയാളവിവക്ഷ ആര്‍ക്കാണ് അനുയോജ്യമെന്ന് നോക്കാം. മതവിശ്വാസികളെ എല്ലാത്തരം വിഭ്രാന്തികളുടേയും സ്രോതസായി അവതരിപ്പിക്കാനാണ് നിരീശ്വരവാദികളില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെങ്കിലും അവരുടെ വിവരണം ശ്രദ്ധയോടെ വിശകലനം ചെയ്താല്‍ മറ്റൊരു ചിത്രമാണ് ലഭിക്കുക. (എല്ലാ നിരീശ്വരവാദികളും ഡോക്കിന്‍സിനെപ്പോലെ വാദിക്കുന്നവരല്ല. ശാസ്ത്രവും മതവും ഭിന്നമായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന സ്റീഫന്‍ ഗൌള്‍ഡിനെപ്പോലെയുള്ള നിരീശ്വരവാദികള്‍ മുതല്‍ എല്ലാ മതവിശ്വാസികളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന മൈക്കള്‍ ഷെര്‍മറെപ്പോലുള്ള നിരീശ്വരവാദികള്‍വരെയുണ്ട്. ഇവരെല്ലാം ഡോക്കിന്‍സിനെ നിരീശ്വരമൌലികവാദിയായാണ് കാണുന്നത്.)
മതവിശ്വാസികള്‍ വിഭ്രാന്തരാകേണ്ട സാഹചര്യം ഇപ്പോഴില്ല. ഇരുപതാം നൂററാണ്ടിന്റെ ആദ്യപകുതിയില്‍ നിരീശ്വവാദം മുന്നേറുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയോടെ ഭൌതികവാദത്തിന് സ്വീകാര്യത കുറഞ്ഞുവരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിരീശ്വര-ഭൌതികവാദങ്ങള്‍ തഴച്ചുവളര്‍ന്ന പാശ്ചാത്യ നാടുകളില്‍ തന്നെ അവ കുറ്റിയറ്റ അവസ്ഥയിലെത്തി. 1990 കളില്‍ നിരീശ്വരവാദം ഔദ്യോഗിക പ്രത്യയശാസ്ത്രമായി അംഗീകരിച്ച സോവിയറ്റ് റിപ്പബ്ളിക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ കാഴ്ച ലോകം കണ്ടു.
ചുരുക്കത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിശ്വാസത്തിന്റേതാണെന്ന് വ്യക്തമായി വരുന്നു. എങ്കില്‍ 2006-ല്‍ പ്രസിദ്ധീകരിച്ച ഒരു നിരീശ്വര 'സൈദ്ധാന്തി'കന്റെ കൃതിയില്‍ മതവിശ്വാസികള്‍ വിഭ്രാന്തിയിലാണെന്ന് സമര്‍ഥിക്കാന്‍ കഴിയുന്നതെങ്ങനെ? ഇവിടെയാണ് ഡോക്കിന്‍സിന്റെ വിവരണം പരിശോധിക്കേണ്ടിവരുന്നത്. നിരീശ്വരവാദികള്‍ വിഭ്രാന്തിയിലാണെന്ന് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ലല്ലോ. എന്നാല്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും വസ്തുതകളില്‍നിന്നും പൂര്‍ണമായും ഒളിച്ചോടാനും സാധ്യമല്ല. റിച്ചാഡ് ഡോക്കിന്‍സും 'പുനരാഖ്യാതാവാ'യ ഗ്രന്ഥകാരനും
മതവിശ്വാസത്തിന്റെ വളര്‍ച്ചയില്‍ വിഭ്രാന്തരാണെന്ന സത്യം ഈ കൃതിയില്‍ പ്രകടമായി കാണാം.
ഗ്രന്ഥകാരന്‍ കുറിക്കുന്നു: "2006ല്‍ 'റിച്ചാഡ് ഡോക്കിന്‍സ് ഫൌണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സയന്‍സ്' (RDFRS) എന്ന സംഘടന സ്ഥാപിതമായി. ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, മതവിശ്വാസത്തിന്റെ മനശാസ്ത്രകാരണങ്ങളെപ്പറ്റി ഗവേഷണം നടത്തുക, ലോകമെമ്പാടും മതേതരത്വത്തെയും സ്വതന്ത്ര ചിന്തയെയും പിന്തുണക്കുക എന്നിവയാണ് സ്ഥാപിത ലക്ഷ്യങ്ങള്‍.''(169).
1941ല്‍ ജനിച്ച ഡോക്കിന്‍സ് മുതിര്‍ന്നകാലം മുതലേ നിരീശ്വരവാദിയായിരുന്നു. എന്നിട്ടുമെന്തേ ഈ വയസ്സാന്‍ കാലത്ത് (66ാം വയസ്) നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ സംഘടനയുണ്ടാക്കേണ്ടിവന്നു? (ശാസ്ത്രം, മനഃശാസ്ത്രം, വിദ്യാഭ്യാസം എന്നൊക്കെ ലക്ഷ്യപരിപാടികളില്‍ കാണാമെങ്കിലും യഥാര്‍ഥത്തില്‍ ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ: നിരീശ്വരവാദം പ്രചരിപ്പിക്കുക). മുഖ്യകാരണം മതവിശ്വാസം വളരുന്നതിലുള്ള വിഭ്രാന്തിതന്നെ. ഗ്രന്ഥകാരന്റെ സ്ഥിരീകരണം നോക്കൂ: "ഒരു കാര്യത്തില്‍ തര്‍ക്കമില്ല: നാസ്തികതക്ക് സംഘടനാപരമായി ഒരു നവീന ദിശാ ബോധം നല്‍കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നുണ്ട്. താത്ത്വികമായി അതൊഴിവാക്കപ്പെടേണ്ടതാണെന്ന് വാദിച്ചാലും ഇപ്പോഴത്തെ അവസ്ഥ നാസ്തികചിന്തയുടെ അദൃശ്യതയിലേക്ക് (Invisibility) നയിക്കുമെന്ന ഭയം അസ്ഥാനത്തല്ല.''(170)
ഈ 'ഭയം' തന്നെയാണ് നിരീശ്വരവാദിയായ ഡോക്കിന്‍സില്‍ വിഭ്രാന്തിയുണ്ടാക്കിയതെന്ന് വ്യക്തം (ഈ ഭയം 'അസ്ഥാനത്തല്ല' എന്ന് ഗ്രന്ഥകാരന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്!). യഥാര്‍ഥത്തില്‍ ആധുനിക കാലത്ത് ഈവിഭ്രാന്തി നിരീശ്വരവാദികളെ പിടികൂടിയിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂവെങ്കിലും ചരിത്രത്തില്‍ എക്കാലത്തും അവര്‍ വിഭ്രാന്തരായിരുന്നു. ഗ്രന്ഥകാരന്റെ സമ്മതം നോക്കൂ: "മതത്തിന്റെ പ്രതാപത്തിനും ഭീഷണിക്കും മുന്നില്‍ പകച്ചുനിന്ന ചരിത്രമാണ് നാസ്തികചിന്തക്ക് എക്കാലത്തുമുണ്ടായിട്ടുള്ളത്''. എക്കാലത്തും പകച്ചുനിന്ന നിരീശ്വരവാദികള്‍ക്കാണോ പ്രതാപത്തില്‍ നിലനിന്ന മതവിശ്വാസികള്‍ക്കാണോ വിഭ്രാന്തിയുണ്ടാവുക?
നിരീശ്വരവാദികള്‍ 'പകച്ചിരിക്കുകയാണ്'

ഗ്രന്ഥകാരന്റെ ഈ നിരീക്ഷണം ശ്രദ്ധിക്കുക: "മതവിശ്വാസി സ്വന്തം വിശ്വാസം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും പരസ്യനിലപാടുകള്‍ സ്വീകരിച്ചും പ്രചരിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടും. എന്നാല്‍ മിക്കവരും അവിശ്വാസം പരസ്യമായി സമ്മതിക്കില്ല. നിരീശ്വരവാദിയാണെന്ന് തുറന്നുപറയാന്‍ അമേരിക്കയില്‍ ആളുകള്‍ ഭയക്കുന്ന സാഹചര്യമാണിന്നുള്ളത്.''(171)
മറ്റൊരു വിവരണമിതാണ്: "അവിശ്വാസികള്‍ വിശ്വാസി സമൂഹത്തിന്റെ ഭൂരിപക്ഷം കണ്ട് പകച്ചിരിക്കുകയാണ്.''(172)
ഈ വരി ശ്രദ്ധിക്കുക: "നറ്റാലി ആംഗിയര്‍ (Natali Angier) ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ 'ഏകയായ ഒരു നിരീശ്വരവാദിയുടെ കുമ്പസാരം' (Confessions of a Lonely Atheist) എന്ന ലേഖനത്തില്‍ അമേരിക്കയില്‍ ഒരു നിരീശ്വരവാദി ഇന്നനുഭവിക്കുന്ന ദുഃഖകരമായ ഒറ്റപ്പെടലിന്റേയും വിവേചനത്തിന്റേയും ബീഭത്സചിത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്.''(173)
ഗ്രന്ഥകാരന്റെ മറ്റൊരു വരി ശ്രദ്ധിക്കുക: "അപാരമായ സമ്പത്തും സ്വാധീനവുംകൊണ്ട് ജനത്തെ വരിഞ്ഞുമുറുക്കുന്ന മതത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവാതെ നിരീശ്വര പ്രസ്ഥാനങ്ങള്‍ പതറുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഏഷ്യയിലും അമേരിക്കയിലും കാണുന്നത്.''(174)
നിരീശ്വരവാദികള്‍ ഭയപ്പെടുന്നുവെന്നും പകച്ചു നില്‍ക്കുന്നുവെന്നും പതറുന്നുവെന്നും ഒറ്റപ്പെടുന്നുവെന്നും സമ്മതിക്കുന്ന ഗ്രന്ഥകാരന്‍ തെളിയിക്കുന്നത് വിഭ്രാന്തി നിരീശ്വരവാദികള്‍ക്ക് തന്നെയാണെന്നാണ്. ഇനി മതവിശ്വാസികള്‍ക്ക് വിഭ്രാന്തരാകേണ്ട ഏതെങ്കിലും സാമൂഹിക സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെന്നതിന് എന്തെങ്കിലും തെളിവ് ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഹാജറാക്കിയിട്ടുണ്ടോ? ഇല്ലതന്നെ.
ഡോക്കിന്‍സിന്റെ വീക്ഷണത്തില്‍ മതവിശ്വാസം എന്നതുതന്നെ 'വിഭ്രാന്തി'യാണ്! പുറമെ മറ്റൊരു 'വിഭ്രാന്തി'യും ആവശ്യമില്ല. ചുരുക്കത്തില്‍ മതവിശ്വാസത്തിന്റെ വളര്‍ച്ചയില്‍ വിഭ്രാന്തനായ ഡോക്കിന്‍സ് അതു മറച്ചുവെക്കാന്‍ കണ്ടെത്തിയ ഉപായമാണ് വിഭ്രാന്തിയെന്ന ആരോപണം. ഇതൊരു പാശ്ചാത്യന്‍ തന്ത്രമാണ്. കോളനി വാഴ്ചക്കാര്‍ അവരുടെ ഭീകരതകളും ക്രൂരതകളും മറച്ചുവെക്കാന്‍ അവയത്രയും മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയായിരുന്നു പതിവ്. ഡോക്കിന്‍സിന്റെ സാംസ്കാരിക പാരമ്പര്യം ഇതാണെന്നു വ്യക്തം. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടീഷ് കോളനി വാഴ്ചക്കാര്‍ക്ക് വേണ്ടി ആഫ്രിക്കയിലെ കറുത്തവംശജരെ ഉന്മൂലനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട സേനയിലെ അംഗമായിരുന്നു! ഇത് വ്യക്തിപരമായ പാരമ്പര്യം. സാംസ്കാരിക പാരമ്പര്യമനുസരിച്ച് കോളനി വാഴ്ചക്കാരുടെ പ്രത്യയശാസ്ത്രമാണ് ആധുനികത. നിരീശ്വരവാദമാണ് ആധുനികതയുടെ അടിത്തറ.
നിരീശ്വരവാദികളുടെ ഈ ഭീതിയും അങ്കലാപ്പും മതവിശ്വാസികളുടെ ആള്‍ബലംകൊണ്ട് മാത്രമല്ല ഉണ്ടായത്. അധികാരം മതവിശ്വാസികളുടെ കൈകളിലേക്ക് നീങ്ങുന്നതുകൊണ്ട് മാത്രവുമല്ല. ഇതൊക്കെ അവര്‍ക്കിടയില്‍ വിഭ്രാന്തിക്ക് കാരണമായിട്ടുണ്ടെങ്കിലും ശാസ്ത്രലോകത്തുനിന്നും നിരവധി സമുന്നതരായ പ്രതിഭകള്‍ വിശ്വാസത്തിന് അനുകൂലമായി സംസാരിക്കാന്‍ തുടങ്ങി എന്നതാണ് മുഖ്യ കാരണം.
മതവിശ്വാസത്തെ ശാസ്ത്രീയമായി സമര്‍ഥിക്കുന്ന ഈ ശാസ്ത്രജ്ഞരുടെ കൃതികളെ ലക്ഷ്യമിട്ടാണ് ഡോക്കിന്‍സ് തന്റെ കൃതി തയ്യാറാക്കിയിട്ടുള്ളത്. ഇവരുടെ വാദങ്ങളില്‍ ഒന്നുപോലും ഡോക്കിന്‍സിനാല്‍ ഖണ്ഡിക്കപ്പെടുന്നില്ല എന്നത് നിരീശ്വരവാദികളുടെ വിഭ്രാന്തി ഒന്നുകൂടി വര്‍ധിപ്പിക്കാനേ സഹായിക്കൂ. ഡോക്കിന്‍സിന്റെ എല്ലാ എതിര്‍വാദങ്ങള്‍ക്കും വിശ്വാസികളായ ശാസ്ത്രജ്ഞരും തത്വചിന്തകന്മാരും സമര്‍ഥമായും വിശദമായും വിശദീകരണം നല്‍കിയിട്ടുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശാസ്ത്രജ്ഞന്‍ മതമീമാംസകളെ വിമര്‍ശിക്കുന്ന കൃത്യമാണ് മുഖ്യമായും ഏറ്റെടുത്തത്. ഇന്നാകട്ടെ നിരീശ്വരവാദികളായ ശാസ്ത്രജ്ഞര്‍ മതവിശ്വാസികളായ ശാസ്ത്രജ്ഞരെയാണ് മുഖ്യമായും വിമര്‍ശിക്കുന്നത്. കാരണം വ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മതവീക്ഷണങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ശാസ്ത്രജ്ഞരെ കാര്യമായൊന്നും കിട്ടിയിരുന്നില്ല. ഇന്ന് മറിച്ചാണ് സ്ഥിതി. ഡോക്കിന്‍സിന്റെ കൃതിതന്നെ ഇതിനു തെളിവാണ്.
തോമസ് അക്വിനാസ് പോലുള്ള ഒറ്റപ്പെട്ട മതചിന്തകരെ മാത്രമേ ഡോക്കിന്‍സ് വിമര്‍ശിച്ചിട്ടുള്ളൂ. വിമര്‍ശിക്കപ്പെട്ടവരില്‍ അധികപേരും ശാസ്ത്രജ്ഞര്‍ തന്നെയാണ്. മതവീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി ശാസ്ത്രജ്ഞര്‍ വന്‍ തോതില്‍ രംഗത്തെത്തിയത് ഡോക്കിന്‍സിനെ ശരിക്കും വിറളിപിടിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു: "മതവിശ്വാസികളായ ശാസ്ത്രജ്ഞന്‍ ശാസ്ത്രത്തിനേല്പിക്കുന്ന അപരിഹാര്യമായ പരിക്കുകളെക്കുറിച്ച് 'ദൈവ വിഭ്രാന്തി'യിലുടനീളം ഡോക്കിന്‍സ് ആശങ്കപ്പെടുന്നു. ഈ പ്രവണത സഹിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ അദ്ദേഹം തയ്യാറല്ല. വാസ്തവത്തില്‍ 'ദൈവവിഭ്രാന്തി'യുടെ അടിത്തട്ട് പ്രമേയം തന്നെ ഇതാകുന്നു.''(175)
ശാസ്ത്രത്തിനല്ല, നിരീശ്വരവാദത്തിനാണ് ഈ ശാസ്ത്രജ്ഞന്‍ ഭീഷണിയാകുന്നത്. അതുകൊണ്ടാണല്ലോ മറ്റു ശാസ്ത്രജ്ഞര്‍ക്കില്ലാത്ത അസഹ്യത നിരീശ്വരവാദിയായ ഡോക്കിന്‍സിനുണ്ടായത്. എന്നു മാത്രമല്ല ഈ പരിക്ക് "അപരിഹാര്യ''മാണെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. "അപരിഹാര്യമായ'' പരിക്കിന് പ്രാഥമിക ശുശ്രൂഷയുമായി ലോകം ചുറ്റുന്ന ഡോക്കിന്‍സില്‍ വിഭ്രാന്തിയുണ്ടാകാന്‍ ഇതു തന്നെ ധാരാളമല്ലേ? "ദൈവവിഭ്രാന്തി'യിലുടനീളം ഡോക്കിന്‍സ് ആശങ്കപ്പെടുന്ന''തായി ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിരിക്കെ മതവിശ്വാസികളെ വിഭ്രാന്തന്മാരായി മുദ്രകുത്തുന്നത് മോഷ്ടാവ് 'കള്ളന്‍ വരുന്നേ' എന്ന് വിളിച്ചുകൂവുന്നതിന് സമാനമല്ലേ?
പത്തൊമ്പതാം നൂറ്റാണ്ടോടെ ഭൌതികവാദം പ്രചരിച്ചു. ശേഷം അടുത്തകാലംവരെ ശാസ്ത്രജ്ഞര്‍, തത്ത്വചിന്തകര്‍ എന്നൊക്കെ പറഞ്ഞാല്‍ നിരീശ്വരവാദികള്‍ എന്നായിരുന്നു അര്‍ഥമാക്കിയിരുന്നത്. കാരണം 1950കളിലും 60കളിലും വിശ്വാസികളായ തത്ത്വചിന്തകരെയോ ശാസ്ത്രജ്ഞരേയോ തിരഞ്ഞാല്‍ കണ്ടുകിട്ടാന്‍ പ്രയാസമായിരുന്നു. ഓക്സ്ഫോസ് യൂണിവേഴ്സിററി പ്രസ് (OUP ), കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി (CUP) പോലുള്ള പ്രമുഖ യൂണിവേഴ്സിറ്റി പ്രസാധകര്‍ അക്കാലത്ത് മതവിശ്വാസത്തെ ന്യായീകരിക്കുന്ന ഒന്നും തന്നെ പ്രസിദ്ധീകരിക്കുമായിരുന്നില്ല. പ്രമുഖരായ ഗവേഷകരോ എഴുത്തുകാരോ അത്തരം കൃതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ മതവിശ്വാസത്തിന് അനുകൂലവും നിരീശ്വര-ഭൌതികവാദങ്ങള്‍ക്ക് ഭീഷണിയുമായ ധൈഷണിക രചനകള്‍ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടതായി കാണാം. ശാസ്ത്രരംഗത്തുണ്ടാവുന്ന ഓരോ കണ്ടെത്തലകളും നിരീശ്വരവാദത്തെ തകര്‍ക്കുന്നതും വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. ഇക്കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള വിവരംപോലും ഇന്നത്തെ നിരീശ്വരവാദികള്‍ക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് കാരണമുണ്ട്. 1970 കളിലും 80 കളിലും കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയവരില്‍ ഏറെപ്പേരും ഭൌതികവാദത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. യുക്തിവാദ പ്രസ്ഥാനങ്ങള്‍ അക്കാലത്ത് സജീവവുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു പ്രദേശത്ത് ഇരുപത്തഞ്ച് ഡോക്ടര്‍മാരുണ്ടെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ നിരീശ്വരവാദികളായേക്കാം. പുതിയതലമുറയില്‍ ഉന്നതവിദ്യാഭ്യാസക്കാരില്‍ അത്തരക്കാരെ കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ലോകത്തിന്റെ പൊതുവായ ഗതിയിതാണ്. 1960കളിലും 70 കളിലും ഭൌതിക വിവരങ്ങള്‍ ഏറെ നേടിയവര്‍ നിരീശ്വരവാദികളായിരുന്നുവെങ്കില്‍ ഇന്ന് സാമാന്യേന വിവരം കുറഞ്ഞവനായിരിക്കും നിരീശ്വരവാദി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ശാസ്ത്രം നിരീശ്വരവാദത്തെ സാധൂകരിക്കുന്ന വിധത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഫിസിക്സിലുണ്ടായ വലിയൊരു വിപ്ളവമായിരുന്നു ആറ്റത്തിനേക്കാള്‍ ചെറുതായ സബ് ആറ്റമിക് കണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. സൂക്ഷ്മ പ്രപഞ്ചം (microcosm) എന്ന് വിളിക്കപ്പെട്ട ഈ മേഖലയിലുണ്ടായ ആശ്ചര്യകരമായ ഗവേഷണങ്ങള്‍ (Quantum mechanics) വലിയൊരു വിഭാഗം ശാസ്ത്രജ്ഞരെ വരണ്ട ഭൌതികവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ സഹായിച്ചു. ആധുനികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍ അതോടെ തകര്‍ന്നുവീണു. ഭൌതികവാദം കയ്യൊഴിച്ച ഇവര്‍ ഒറ്റക്കുതിപ്പില്‍ മതവിശ്വാസത്തിലെത്താന്‍ സാധ്യതയില്ലല്ലോ. എങ്കിലും ഭൌതികവാദത്തേക്കാള്‍ മതത്തോട് അവര്‍ കൂടുതല്‍ അടുത്തു. ഇതിന്റെ ഫലമായി പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും മനുഷ്യരാശിയുടെ ഇഹപരവിജയത്തിനായി അയച്ച സാക്ഷാല്‍ ദൈവത്തില്‍ അവരെത്തിയില്ലെങ്കിലും പ്രപഞ്ചാതീതമായ ശക്തിയുണ്ടെന്ന വിശ്വാസത്തില്‍ അവരെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മതാതീതമായ നിഗൂഢവാദം പ്രചരിച്ചതിന്റെ പശ്ചാത്തലമിതാണ്. മതങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ദൈവസങ്കല്‍പത്തിലേക്കും അനുഷ്ഠാനങ്ങളിലേക്കും പിന്നെയും ദൂരമുണ്ടെങ്കില്‍പോലും ഭൌതിക നിരീശ്വരവാദങ്ങളെ അവര്‍ തിരസ്ക്കരിച്ചുവെന്നത് കാണാതിരുന്നുകൂടാ. ഭൌതികവാദത്തെ വ്യക്തമായും തള്ളിപ്പറഞ്ഞ നിരവധി ശാസ്ത്രജ്ഞരുണ്ട്. അവരുടെ ചിന്തകള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. പകരം ഡോക്കിന്‍സിന്റെ ഇതു സംബന്ധമായ ചില വാദങ്ങള്‍ പരിശോധിക്കാം.
ശാസ്ത്രത്തിന്റെ പ്രകൃതിബോധം

ശാസ്ത്രത്തിന്റെ പുരോഗതി മതവിശ്വാസത്തിലേക്ക് നീങ്ങാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍ നിരീശ്വരവാദിക്ക് ഇതംഗീകരിക്കാനാവില്ല. അതിനാല്‍ ശാസ്ത്രത്തിന്റെ ഈ മതാഭിമുഖ്യത്തെ എങ്ങനെയെങ്കിലും ദുര്‍വ്യാഖ്യാനിക്കാന്‍ നിരീശ്വരവാദി നിര്‍ബ്ബന്ധിതനാണ്. ഗ്രന്ഥകാരന്‍ എഴുതുന്നു: "ശാസ്ത്രലോകം കണ്ടെത്തിയ പ്രകൃതിബോധം അല്ലെങ്കില്‍ പ്രപഞ്ചവീക്ഷണം പരമ്പരാഗതമായ മതവിശ്വാസവുമായി പുലബന്ധം പോലുമില്ലാത്തതാണ്. പ്രകൃതിയെക്കുറിച്ച് കൂടുതലറിയുന്ന മനുഷ്യനില്‍ സ്വന്തം നിസ്സാരതയും അസ്തിത്വബോധവും ബൌദ്ധികമായ അസ്വസ്ഥതകളുണര്‍ത്തും. നിലവിലുള്ള മതസങ്കല്‍പങ്ങള്‍ക്ക് തീര്‍ത്തും കടകവിരുദ്ധമാണത്''.(176)
ഒന്നാമതായി, ഇത്തരം കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താന്‍ ഉപരിപ്ളവമായ വിവരം മതിയാവില്ല. ഡോക്കിന്‍സിന്റെ ഒരു പുസ്തകത്തെ ആധാരമാക്കി മലയാളത്തില്‍ മറ്റൊരു പുസ്തകം തയ്യാറാക്കുന്നതു പോലെ ആശയങ്ങള്‍ പരാവര്‍ത്തനം ചെയ്യാന്‍മാത്രം ശീലിച്ചതുകൊണ്ടുമായില്ല.
മതം എന്തുപറയുന്നുവെന്നും ശാസ്ത്രം എന്ത് കണ്ടെത്തിയെന്നും വ്യക്തമായി മനസ്സിലാക്കാതെയാണ് ഗ്രന്ഥകാരന്‍ മേല്‍ വരികള്‍ കുറിച്ചിട്ടുള്ളത്.
രണ്ടാമതായി, ഭൌതികവാദാധിഷ്ഠിതമായിരുന്ന ആധുനികശാസ്ത്രം മനുഷ്യന്‍ നിസ്സാരനാണെന്നല്ല, അതിമാനുഷനാണെന്നാണ് പഠിപ്പിച്ചത്. പ്രകൃതിയെയും പ്രപഞ്ചത്തെയും കീഴടക്കാന്‍ ഒരു കാലത്ത് കഴിയും എന്ന അഹന്തയാണ് അതവനില്‍ സൃഷ്ടിച്ചത്. പ്രകൃതിയെ കീഴടക്കാനും പ്രപഞ്ചത്തെക്കുറിച്ച് എല്ലാം അറിയാനും ഒരു കാലത്ത് സാധിക്കും എന്ന് വമ്പു പറഞ്ഞവരായിരുന്നു ശാസ്ത്രജ്ഞര്‍. ഇന്ന് ഇത്തരക്കാരെ മേമ്പൊടിക്കു പോലും ലഭ്യമല്ല. എന്നാല്‍ മതങ്ങള്‍ എന്താണ് പഠിപ്പിച്ചത്? മനുഷ്യന്‍ നിസ്സാരനാണ്. ദൈവത്തിന്റെ, ഉല്‍കൃഷ്ടനെങ്കിലും നിസ്സാരനായ സൃഷ്ടി. ദൈവ വിധിക്ക് വിശാലമായ അര്‍ഥത്തില്‍ വിധേയനായവന്‍, മനുഷ്യന് അല്പം മാത്രമേ വിജ്ഞാനം നേടാനാവൂ എന്ന് മതങ്ങള്‍ വ്യക്തമായും പഠിപ്പിച്ചു. മനുഷ്യന്‍ കഴിവിലും ജ്ഞാനത്തിലും നിസ്സാരനാണെന്ന വീക്ഷണത്തിലേക്ക് ആധുനികാനന്തര ശാസ്ത്രവും എത്തിച്ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രം എത്തിച്ചേര്‍ന്ന മനുഷ്യന്റെ 'നിസ്സാരത' എന്ന ആശയം മതത്തിലില്ലെന്നത് പരമവിഡ്ഢിത്തമാണ്.
അസ്തിത്വബോധമോ? മനുഷ്യന്‍ മറ്റൊരു മൃഗംമാത്രമാണെന്ന് പഠിപ്പിച്ച ആധുനിക പരിണാമശാസ്ത്രത്തില്‍ മനുഷ്യന് തനതായ അസ്തിത്വമോ വ്യക്തിത്വമോ ഒട്ടുംതന്നെയില്ല. ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "പരിണാമ സിദ്ധാന്തമനുസരിച്ച് ഹോമോസാപ്പിയന്‍സിന്റെ കോശങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല... ഒരു കോശത്തിന് മനുഷ്യപദവി നല്കുന്നതുപോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല.''(177)
മനുഷ്യനെ മറ്റൊരു മൃഗമായി കാണാന്‍ പഠിപ്പിക്കുന്ന നിരീശ്വരവാദികള്‍ക്ക് അസ്തിത്വബോധമുണ്ടായി എന്ന് പറയുന്നത് കാളക്കും പോത്തിനും വസ്ത്രം ധരിക്കാത്തതിനാല്‍ ലജ്ജയുണ്ടായി എന്ന് പറയുന്നതുപോലെയാണ്!
ആധുനികശാസ്ത്ര സംസ്കാരത്തിന്റെ സ്വാധീനത്തില്‍ വളര്‍ന്ന പാശ്ചാത്യര്‍ക്ക് അസ്തിത്വബോധമുണ്ടായത് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവബോംബുകള്‍ വര്‍ഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ ശേഷമാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ് പാശ്ചാത്യലോകത്ത് അസ്തിത്വവാദപ്രസ്ഥാനങ്ങള്‍ സജീവമായത്.
എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നും ഇരുപത്ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ആത്മാവ് സന്നിവേശിക്കപ്പെട്ട ഏക സൃഷ്ടി മനുഷ്യന്‍മാത്രമാണെന്നും മതം പഠിപ്പിച്ചു. മനുഷ്യന് സവിശേഷ അസ്തിത്വവും വ്യക്തിത്വവും ഉണ്ടെന്ന് പഠിപ്പിച്ച മതത്തോടാണോ മനുഷ്യന്‍ മറ്റൊരുമൃഗം മാത്രമാണെന്ന് പ്രഖ്യാപിച്ച നിരീശ്വവാദത്തോടാണോ ഉത്തരാധുനികശാസ്ത്രം കൂടുതല്‍ അടുത്തു നില്‍ക്കുന്നത്? ശാസ്ത്രലോകം കണ്ടെത്തിയ പ്രകൃതിബോധം മനുഷ്യനില്‍ അസ്തിത്വബോധം ഉണര്‍ത്തുന്നുവെന്ന ഗ്രന്ഥകാരന്റെ വാദം മതവീക്ഷണത്തെ ശാസ്ത്രം സ്ഥിരീകരിച്ചുവെന്നാണ് തെളിയിക്കുന്നത്.
ബൌദ്ധികമായ അസ്വസ്ഥതകളോ? പ്രപഞ്ചം പദാര്‍ഥനിര്‍മ്മിതമാണെന്നും പദാര്‍ഥമല്ലാത്ത മറ്റൊരു യാഥാര്‍ഥ്യങ്ങളുമില്ലെന്നും തറപ്പിച്ച് പറയുന്ന നിരീശ്വരവാദത്തില്‍ ബൌദ്ധികമായ അസ്വസ്ഥതകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? പദാര്‍ഥമല്ലാത്ത മറ്റെല്ലാ യാഥാര്‍ഥ്യങ്ങളെയും കണ്ണടച്ച് നിഷേധിക്കുന്ന യാഥാസ്ഥിതികനായ നിരീശ്വരവാദിക്ക് അന്വേഷിക്കാനോ കണ്ടെത്താനോ പദാര്‍ഥലോകമല്ലാതെ മറ്റൊരിടവുമില്ല.
എന്നാല്‍ മതവിശ്വാസിയുടെ ലോകം പദാര്‍ഥലോകത്തേക്കാള്‍ എത്രയോ വിശാലമാണ്. പദാര്‍ഥത്തിന്റെ വിശദീകരണംപോലും പദാര്‍ഥത്തില്‍ ഒതുങ്ങുന്നതല്ലെന്നും പദാര്‍ഥത്തിനപ്പുറം യാഥാര്‍ഥ്യത്തിന്റേതായ നിരവധി അജ്ഞാതമേഖലകളുണ്ടെന്നും കരുതുന്ന ഒരാള്‍ക്കല്ലേ ബൌദ്ധികമായ അസ്വസ്ഥതകളുണ്ടാവൂ? ചുരുക്കത്തില്‍, മനുഷ്യന്‍ നിസ്സാരനാണെന്നും മനുഷ്യന് സവിശേഷ അസ്തിത്വമുണ്ടെന്നും പദാര്‍ഥത്തിനപ്പുറം നിരവധി യാഥാര്‍ഥ്യങ്ങളുണ്ടെന്നും പഠിപ്പിച്ചത് മതമാണ്. ശാസ്ത്രം സൃഷ്ടിച്ച പ്രകൃതിബോധം ഇതിനെ സ്ഥിരീകരിക്കുകയാണ്.
"എല്ലാം ദൈവമുണ്ടാക്കിയതെന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാല്‍പിന്നെ മനുഷ്യന്‍ ഒന്നും അന്വേഷിക്കേണ്ടതില്ലെന്ന അവസ്ഥ ഉണ്ടാകും'' എന്നും ചരിത്രബോധം അശേഷമില്ലാതെ ഗ്രന്ഥകാരന്‍ തട്ടിവിടുന്നു. പ്രാചീനകാലം മുതല്‍ വിവിധ സംസ്കാരങ്ങളിലായി ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. മനുഷ്യന്‍ തീ കണ്ടെത്തിയതും കൃഷി കണ്ടെത്തിയതും തുടങ്ങി ആധുനികകാലത്തെ വ്യവസായികനാഗരികതക്ക് അടിത്തറയിടുവാന്‍വരെ ദൈവവിശ്വാസികളായിരുന്നു. നിരീശ്വരവാദാധിഷ്ഠിതമായ ഒരു ഭൌതിക സംസ്കാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍പോലും ചരിത്രത്തിലുണ്ടായിട്ടില്ല. പിന്നെയല്ലേ നിരീശ്വരശാസ്ത്രവും സാങ്കേതികവിദ്യയും! ഇതാണ് യാഥാര്‍ഥ്യമെങ്കിലും ശാസ്ത്രവും പ്രകൃതിനിരീക്ഷണവും ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഏതോ നിരീശ്വരവാദിയാണ് എന്ന മട്ടിലാണ് ഗ്രന്ഥകാരന്റെ അവകാശവാദങ്ങള്‍. ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗ്രന്ഥകാരനുള്ള ധാരണയത്രയും ഇന്നത്തെ ശാസ്ത്ര ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, ഗ്രീക്ക്, ഇസ്ലാമിക, ഇന്ത്യന്‍, ചൈനീസ്, അമേരിക്കന്‍ നാഗരികതകളിലെല്ലാം പ്രാചീന-മധ്യകാലങ്ങളില്‍ ശാസ്ത്ര-സാങ്കേതിക സംസ്ക്കാരങ്ങളുണ്ടായിരുന്നു. ഇവ സംബന്ധമായി ഒട്ടേറെ പഠനങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാലത്തെ നിരീശ്വരവാദികള്‍ 19ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ധാരണകളുടെ അടിമകളായതിനാല്‍ ഇത്തരം ഗവേഷണഫലങ്ങളെപ്പറ്റി അജ്ഞരാണ്. സാമ്പിളായി ചൈനീസ് ശാസ്ത്ര-സാങ്കേതിക സംസ്ക്കാരത്തെപ്പറ്റി പ്രസിദ്ധീകൃതമായ ബൃഹദ് വോള്യങ്ങളുടെ ശീര്‍ഷകങ്ങള്‍ മാത്രം നല്‍കാം. ബ്രിട്ടീഷ് ബയോകെമിസ്റും ചൈനീസ് ഗവേഷകനുമായിരുന്ന ജോസഫ്നീഥാം തുടക്കം കുറിച്ചതും ക്രിസ്റഫര്‍ക്കുള്ളന്‍ തുടരുന്നതുമായ ഈ പ്രൊജക്റ്റില്‍ താഴെപറയുന്ന വോള്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Science and Civilzation in China (27 Volumes)
(Cambridge University Press)
Vol: 1. Introductory Orientation
2. History of Scientific Thought
3. Mathematics and Sciences of Heavens and the Earth
4. Physics and Physical Technology
Part 1 - Physics
2 - Mecahnical Engineering
3 - Civil Engineering and Nautics
5. Chemisty and Chemical Technology
Part 1 - Paper and Printing
2 - Spagirical Discovery and
Invention: Megesteries of Gold
and Immortality
3 - Historical Survey from China
4 - Apparatus, Theories, Gifts
5 - Physiological Alchemy
6 - Military Technology: Mis
siles and Sieges
7 - The Gunpower Epic
8 - The Gunpower Epic
9 - Textile Technology : Spin
ning and Reeling
10- Textile Technology : Spin
ning and Reeling
11- Ferrous Metalurgy
12- Ceramic Technology
13- Mining
Volume VI - Biology and Biological Technology
Part 1 - Botany
2 - Agriculture
3 - Agroindustries and Forestry
4 - Agroindustries and Forestry
5- Formentations and Food Sci
ence
6 - Medicine
Volume VII The Social Background
Part 1 - Language and Logic
2 - General Conclusions and
Reflections.
തിട്ടപ്പെടുത്താനാകാത്ത വിധം വിപുലമായ ഇത്തരം കണ്ടെത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരൊന്നും നിരീശ്വരവാദികളായിരുന്നില്ല. ഇസ്ലാമിക ശാസ്ത്രത്തെപ്പറ്റിയുള്ള ആധുനിക ഗവേഷകരുടെ കൃതികള്‍ താഴെ സൂചിപ്പിക്കാം.
Donald Hill എഴുതിയ Islamic Science and Engineering, (Ediriburgh University Press: 1993), Haward Turner എഴുതിയ Science in Medieval Islam (Unive-rsity of Texas Press :1997) Donald Hill ഉം Ahmed Hassan ഉം എഴുതിയ Islamic Technology : An Illustrated History (Cambrid-ge University Press : 1986)
ഉത്തരാധുനികശാസ്ത്രം സൃഷ്ടിച്ച പ്രകൃതി ബോധം നിരീശ്വരവാദത്തിന്റെ കൂടപ്പിറപ്പാണെന്ന് വരുത്താന്‍ ഡോക്കിന്‍സുമാര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "പ്രകൃതിപക്ഷപാതിത്വവും (Naturalism) അതീന്ദ്രീയവാദവും (Supernat-uralism) ഒന്നല്ല. ഒരു നിരീശ്വരവാദിക്ക് പ്രകൃതിയോട് അനുപമമായ ആരാധനയാണുണ്ടാവുക.''(178) ഇത്തരം കെട്ടുകഥകള്‍ നിര്‍മിച്ചാല്‍ പോലും നിരീശ്വരവാദത്തെ കരകയറ്റാനാവില്ല എന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. നിരീശ്വരവാദാധിഷ്ഠിതമായ വ്യവസായിക-ഭൌതികശാസ്ത്ര സംസാകാരം(?) പ്രബലമായ ശേഷമാണ് മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്തവിധം പ്രകൃതിനശീകരണം നടന്നത്. "ഒരു നിരീശ്വരവാദിക്ക് പ്രകൃതിയോട് അനുപമമായ ആരാധനയാണുണ്ടാവുക'' എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം സാമാന്യം ഭേദപ്പെട്ട നിരീശ്വരവാദഫലിതങ്ങളിലൊന്നാണ് 'ആരാധന' എന്ന സങ്കല്‍പം തന്നെ മതപരമായ ഒന്നല്ലേ? മനുഷ്യനടക്കമുള്ള പ്രപഞ്ചത്തിലെ സകലതും ചത്തുവരണ്ട പദാര്‍ഥമാണെന്ന് വാദിക്കുന്ന നിരീശ്വരവാദി ഇപ്പോള്‍ 'ആരാധന'തുടങ്ങിയത് പുതിയ സാംസ്കാരികസാഹചര്യങ്ങലുടെ സമ്മര്‍ദ്ദം കൊണ്ടാകാം. ആധുനിക ഭൌതികസംസ്കാരം പ്രകൃതി നശീകരണവും ചൂഷണവും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നതും പ്രകൃതിയെ 'ആരാധിക്കുക'യല്ല കീഴടക്കുകയെന്നതാണ് ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത് എന്നതും ലളിതമായ ശാസ്ത്രചരിത്രങ്ങളാണ്. ദൈവത്തെപ്പോലും ആരാധിക്കാന്‍ മടിക്കുന്ന നിരീശ്വരവാദികള്‍ ദ്രവ്യസംഘാതമായ പ്രകൃതിയെ ആരാധിക്കാന്‍ തുടങ്ങിയത് ആശ്വാസത്തിന് വകനല്‍കുന്നു. അടുത്ത ഘട്ടം ദൈവത്തെ ആരാധിക്കലാകാം. എന്തിനെയെങ്കിലും അവര്‍ ആരാധിക്കാന്‍ തയ്യാറായല്ലോ?!
സാംസ്കാരിക ചരിത്രത്തെ പരിണാമവാദികളും നിരീശ്വരവാദികളും വ്യാഖ്യാനിക്കുന്നതുപ്രകാരം ഏറ്റവും പ്രാചീനമനുഷ്യന്‍ പ്രകൃതിയാരാധകനായിരുന്നു. കാറ്റിനും മഴക്കും മിന്നലിനും പിന്നില്‍ ഓരോ ദേവന്മാരെ സങ്കല്‍പ്പിച്ച് പ്രകൃതിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് പ്രാചീന മനുഷ്യര്‍ നടത്തിയതത്രെ. ഇതനുസരിച്ച് ഇപ്പോള്‍ പ്രകൃതിയെ 'ആരാധിക്കാ'ന്‍ തുടങ്ങിയിട്ടുള്ള നിരീശ്വരവാദികള്‍ പ്രാചീനമനുഷ്യന്റെ സാംസ്കാരികബോധ നിലവാരത്തിലാണെന്ന് കരുതാവുന്നതാണ്. പ്രകൃതിയാരാധനക്കുശേഷം കുറെകൂടി മനുഷ്യന്‍ വളര്‍ന്നപ്പോഴാണ് ദേവന്മാരുടെ എണ്ണം കുറഞ്ഞുവന്നതെന്നും പരിണാമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വീണ്ടും പുരോഗതി നേടിയപ്പോഴാണെത്രെ മനുഷ്യര്‍ സര്‍വ്വശക്തനായ ദൈവം എന്ന വിശ്വാസത്തിലെത്തിയത്. അതിനാല്‍ മതപരിണാമത്തെപ്പറ്റിയുള്ള പരിണാമശാസ്ത്രജ്ഞരുടെ തന്നെ വിലയിരുത്തല്‍ പ്രകാരം പ്രകൃതിയെ ആരാധിക്കുന്നവര്‍ ഏറ്റവും താഴ്ന്ന മാനസികഘടനയുള്ളവരായിരിക്കും. പിന്നെയും മനുഷ്യന്‍ പുരോഗതി നേടിയപ്പോഴാണ് അസംഖ്യം ദേവന്മാരുണ്ടായത്. വീണ്ടും മാനസിക വളര്‍ച്ച നേടിയപ്പോഴാണ് സര്‍വ്വശക്തനായ ദൈവം എന്ന സങ്കല്‍പ്പമുണ്ടായതെത്രെ. പക്ഷേ, ദൈവത്തെപ്പറ്റിയുള്ള സാംസ്കാരിക പരിണാമശാസ്ത്രജ്ഞരുടെ ഈ കാഴ്ചപ്പാടുകള്‍ ഡോക്കിന്‍സിന് അറിയില്ല എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ബഹുദൈവവിശ്വാസത്തില്‍നിന്ന് ഏകദൈവവിശ്വാസത്തിലേക്കുള്ള മാറ്റം വലിയ പുരോഗമനമാണെന്ന് പലരും പ്രസ്താവിച്ചുകാണാറുണ്ട്. പക്ഷേ, അത്തരത്തിലുള്ള എന്തു മഹത്വമാണ് ഏകദൈവവിശ്വാസത്തിനുള്ളതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(179)
മനസ്സിലാകണമെങ്കില്‍ സാംസ്കാരിക പരിണാമത്തെപ്പറ്റി എന്തെങ്കിലും അറിയണ്ടേ? ഏതായാലും ആചാര്യനെന്നപ്പോലെ ശിഷ്യനും ഇക്കാര്യം മനസ്സിലായിട്ടില്ലാത്തതിനാല്‍ മലയാളത്തിലെ പരിണാമ സാഹിത്യത്തില്‍നിന്നും പ്രസക്തമായ ഭാഗങ്ങള്‍ ഹാജറാക്കാം. മലയാളത്തിലെ പ്രമുഖ പരിണാമ സാഹിത്യകാരനായ പ്രൊഫ: കുഞ്ഞുണ്ണിവര്‍മ എഴുതി: "സൃഷ്ടി എന്ന ആശയം അത് ഉന്നയിക്കപ്പെട്ട കാലത്തെ പശ്ചാത്തലത്തില്‍ ഒരു പുരോഗമനാത്മകമായ ആശയമായിരുന്നു എന്ന് പറയാം. അക്കാലത്ത് പൊതുവെ സ്വീകരിക്കപ്പെട്ടിരുന്നത് ഭൂമിയുടെ ചരിത്രത്തില്‍ ചാക്രികമായ ആവര്‍ത്തനമുണ്ടായിട്ടുണ്ടെന്ന വിശ്വാസമാണ് (ഹിന്ദുമതത്തിലെ നാലു കല്‍പങ്ങള്‍ എന്ന ആശയത്തിലും ചാക്രികമായ ആവര്‍ത്തനമാണല്ലോ ഉള്ളത്.) ചാക്രികമായ ചരിത്രത്തിന് തുടക്കവും അവസാനവും ഇല്ലെന്ന് ശ്രദ്ധിക്കുക. ഇതിന് വിരുദ്ധമായാണ് ലോകത്തിന് ഒരു തുടക്കവും, വികാസവും, നിറവേറ്റലും ഉണ്ടെന്ന ഉല്‍പത്തിപുരാണത്തിലെ വാദം. പരിണാമവിധേയമാണ് പ്രപഞ്ചം എന്ന ആധുനികസങ്കല്‍പ്പം ചാക്രികമായി ആവര്‍ത്തിക്കുന്ന ചരിത്രത്തോടല്ല, സൃഷ്ടിവാദം വിഭാവനം ചെയ്യുന്ന വിധത്തിലുള്ള ചരിത്രത്തോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്''(180)
എല്ലാ അന്ധവിശ്വാസങ്ങളും ഒരുപോലെയല്ലെന്നും ചിലത് കൂടുതല്‍ പുരോഗമനാത്മകമാണെന്നും ഗ്രന്ഥകാരന് മനസ്സിലായിക്കാണും. പക്ഷേ തുറന്നുസമ്മതിക്കുക എന്നത് മറ്റൊരു കാര്യമാണല്ലോ!
പ്രകൃതിയില്‍തന്നെ ദൈവികത അടങ്ങിയിട്ടുണ്ടെന്ന വിശ്വാസമാണ് 'പാന്‍തീസം'. ഗ്രന്ഥകാരന്‍ ഇതെപ്പറ്റി എഴുതുന്നു: "പ്രകൃതി ദൈവവിശ്വാസിക്ക് (Pantheist) പ്രകൃതി തന്നെയാണ് ദൈവം. ഇവിടെ ദൈവം എന്നത് അതിഭൌതികമോ അതീന്ദ്രിയമോ അല്ല. തികച്ചും ഭൌതികപരമായ ഒരു കാഴ്ചപ്പാടാണത്. 'പ്രകൃതി ദൈവം' ഒരിക്കലും പ്രാര്‍ഥനയോ കുമ്പസാരമോ കൈക്കൊള്ളുന്നില്ല; മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുമില്ല. അത് പ്രകൃതിയെപ്പോലെ നിസ്സംഗവും നിര്‍വികാരവുമാണ്. അതിന്റെ ഉദാത്തതയെയും സൌന്ദര്യത്തെയും ഉപാസിക്കുകയാണ് 'പ്രകൃതി ദൈവവിശ്വാസി' (Panthaist) ചെയ്യുന്നത്. ഇത് വാസ്തവത്തില്‍ നിരീശ്വവാദത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഭൌതിക വീക്ഷണമാണ്.''(181)
നിരീശ്വരവാദത്തില്‍നിന്നും അല്പം കൂടി മനുഷ്യന്‍ മാനസികമായി വളര്‍ന്നാല്‍ പ്രകൃതിയാരാധനയിലെത്തുമെന്നും വീണ്ടും വളര്‍ന്നാല്‍ ബഹു ദൈവത്വത്തിലെത്തുമെന്നും പിന്നെയും വളര്‍ന്നാല്‍ ഏകദൈവത്വത്തിലെത്തുമെന്നും മുമ്പ് സൂചിപ്പിച്ചതിന്റെ സ്ഥിരീകരണമല്ലേ ഇത്? ദൈവവിശ്വാസങ്ങളില്‍ ഏറ്റവും പ്രാകൃതമായത് പാന്‍തീസമാണ്. പ്രകൃതിക്കുതന്നെയും ഏതോതരം ജീവനുണ്ടെന്ന പ്രാകൃതമനുഷ്യന്റെ ധാരണയാണ് ഇതിനടിസ്ഥാനം. സൃഷ്ടിയായ പ്രകൃതിയെയും സ്രഷ്ടാവായ ദൈവത്തെയും വേര്‍തിരിച്ചു ഗ്രഹിക്കാന്‍മാത്രം മനുഷ്യന്റെ ഗ്രഹണശേഷി വളരാത്ത കാലത്താണ് പാന്‍തീസമുണ്ടായതെന്ന് സാംസ്കാരികപരിണാമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പരിണാമവാദിയായ പ്രൊഫ: കുഞ്ഞുണ്ണിവര്‍മ്മ സൃഷ്ടിവാദത്തെ വിമര്‍ശിക്കുന്ന ഒരു കൃതിയില്‍ ഇങ്ങനെ എഴുതുകയുണ്ടായി: "മറ്റൊരു വിധത്തിലും സൃഷ്ടിവാദം അതുന്നയിക്കപ്പെട്ട കാലത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമനാത്മകമായിരുന്നു. അത് സ്രഷ്ടാവിനേയും സൃഷ്ടിയേയും (അതായത്, സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ) വളരെ വേര്‍തിരിച്ചുതന്നെ കാണിച്ചു എന്ന വസ്തുതയാണ് ഇവിടെ വിവക്ഷിക്കുന്നത്. പ്രകൃതിയിലെല്ലാം ദൈവാംശം അടങ്ങിയിട്ടുണ്ടെന്നതായിരുന്നു അന്ന് പരക്കെ നിലവിലുണ്ടായിരുന്ന വിശ്വാസം. ഇതിന് വിരുദ്ധമായി പ്രകൃതിയും ദൈവവും രണ്ടാണ് എന്ന ദ്വൈതമനോഭാവമാണ് സൃഷ്ടിവാദം ആശ്രയിച്ചത്. തനതായ നിയമങ്ങള്‍ക്കനുസരിച്ച് അനുസ്യൂതമായി പ്രവര്‍ത്തിക്കുന്ന പദാര്‍ഥമണ്ഡലമാണ് പ്രകൃതി എന്ന വിശ്വാസം ജനിപ്പിച്ചത് ഈ മനോഭാവമാണ്. പ്രകൃതിയെ വസ്തുനിഷ്ഠമായി പഠിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. ആധുനികഭാഷ ഉപയോഗിച്ചു പറഞ്ഞാല്‍, സൃഷ്ടിവാദം മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവത്തെ മതേതരമാക്കി (Secular).''(182)
ചുരുക്കത്തില്‍ പ്രകൃതി ശാസ്ത്രപഠനങ്ങള്‍ വികസിക്കാനുള്ള കാരണം പാന്‍തീസത്തില്‍നിന്നും തീയിസ (Theism)ത്തിലേക്ക് മനുഷ്യര്‍ പുരോഗമിച്ചതുകൊണ്ടാണ്. സാംസ്കാരിക പരിണാമവാദം ഗ്രഹിച്ചിരുന്നുവെങ്കില്‍ മറിച്ച് വാദിക്കുമായിരുന്നില്ല. അഥവാ ഇതൊന്നും സ്വീകാര്യമല്ലെങ്കില്‍ കാര്യകാരണസഹിതം എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും ഗ്രന്ഥകാരനാണ്.
പ്രമുഖ അമേരിക്കന്‍ പരിണാമ മനശാസ്ത്രജ്ഞനായ ഡോ: റോബര്‍ട്ട്റൈറ്റ് അടുത്ത കാലത്ത് രചിച്ച 'ദൈവത്തിന്റെ പരിണാമം' (The Evolution of God) ഇത്തരമൊരു കൃതിയാണ്.(183)
(തുടരും)

Reference:
153. Richard Dawkins, The God Delusim, P.5
154. പേജ് 27
155. പേജ് 27
156. പേജ് 154
157. പേജ് 75
158. പേജ് 100
159. പേജ് 100
160. പേജ് 101
161. പേജ് 389
162. പേജ് 389
163. പേജ് 390
164. പേജ് 188
165. പേജ് 26
166. വിശദാംശങ്ങള്‍ക്ക് Paul Zuckermanന്റെ പഠനം ‘ëAtheism:Contemporary Rates and Patternsí, Cambridge Companion to Atheism, Ed: Michael Martin (Uambridge University Press) 2005
167. പേജുകള്‍ 200-201
168. പേജ് 26
169. പേജ് 16
170. പേജ് 18
171. പേജ് 25
172. പേജ് 27
173. പേജുകള്‍ 62-63
174. പേജ് 18
175. പേജ് 465
176. പേജ് 29
177. പേജ് 336
178. പേജ് 31
179. പേജ് 52
180. കുഞ്ഞുണ്ണിവര്‍മ, ശാസ്ത്രീയസൃഷ്ടിവാദം (കേരള ശാസ്ത്ര സാഹിത്യപരിഷത്ത്) പേജുകള്‍ 103-104
181. പേജ് 37
182. ശാസ്ത്രീയ സൃഷ്ടിവാദം, പേജ് 104
183. Robert Right, The Evolution of God, Review by Andrew Sullivan, The Sunday Times, 10 may 2009.

നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക് - (4)

നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക്
എന്‍. എം. ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 4 )
തോമസ് അക്വിനാസിന്റെ ആസൂത്രണവാദം ചര്‍ച്ച ചെയ്യുമ്പോള്‍ "പില്‍കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. ഈ ധാരണ അടിസ്ഥാനരഹിതമാണെന്ന് ഗ്രന്ഥകാരന് തന്നെ പിന്നീട് പരോക്ഷമായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ ഡാര്‍വിന് സാധിച്ചിരുന്നുവെങ്കില്‍ ഡാര്‍വിനിസ്റുകളായി ഗവേഷണം ആരംഭിക്കുകയും ഒടുവില്‍ ആസൂത്രണത്തിന് വിശദീകരണം നല്‍കാന്‍ ഡാര്‍വിനിസം പര്യാപ്തമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രഡ്ഹോയിലും ചന്ദ്രവിക്രമ സിംഹെയും മൈക്കേള്‍ ബഹേയും മറ്റു നിരവധിപേരും മുന്നോട്ടുവരുമായിരുന്നോ?(108)
നിരീശ്വരവാദത്തിലും ഡാര്‍വിനിസത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന ഈ മൂന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ (മറ്റു നിരവധി പേരുകള്‍ തല്‍കാലം ഒഴിവാക്കുന്നു) വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. പ്രപഞ്ചത്തിലെ ആസൂത്രണം ഡാര്‍വിനിസത്തിന് വിശദീകരിക്കാനാവും എന്ന ശാസ്ത്രാന്ധവിശ്വാസം അതോടെ തകരുകയായിരുന്നു. എന്നാല്‍ ഇതിനു ബദലായ മറ്റൊരു സംഭവമുണ്ടായതായി ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ കാണാം. ഡോക്കിന്‍സിന്റെ കുടുംബസുഹൃത്തും ശാസ്ത്രകഥാകാരനുമായിരുന്ന ഡഗ്ളസ് ആഡംസ് വിശ്വാസത്തില്‍നിന്നും നിരീശ്വരവാദത്തിലെത്തിയ സംഭവമാണത്. ഡാര്‍വിനിസം വഴി ഒരാള്‍ നിരീശ്വരവാദിയായതിന് ഈ ഒരൊറ്റ ഉദാഹരണമേ ഡോക്കിന്‍സ് നല്‍കിയിട്ടുള്ളൂ. മൂന്ന് പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ഡാര്‍വിനിസത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞ് വിശ്വാസത്തിലെത്തിയതാണോ ഒരു ശാസ്ത്രകഥാകാരന്‍ നിരീശ്വരവാദിയായതാണോ പരിഗണിക്കേണ്ടതും മൂല്യവത്തായതുമായ സംഭവമെന്ന് വായനക്കാര്‍ക്ക് എളുപ്പം തീരുമാനിക്കാനാവും. മൂന്ന് ശാസ്ത്രജ്ഞരുടെ അടുത്ത് നില്‍ക്കാനുള്ള യോഗ്യത ഒരു ശാസ്ത്രകഥയെഴുതുന്നയാള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടാകുമോ? ഡഗ്ളസ് ആഡംസ് ശാസ്ത്രജ്ഞന്മാര്‍ എഴുതിയത് വായിച്ച് കഥയെഴുതുന്നയാള്‍ മാത്രമാണ്. ശാസ്ത്രത്തിലോ തത്ത്വശാസ്ത്രത്തിലോ നിസ്സാരമായ സംഭാവനകള്‍ നല്‍കുകയോ മൌലികമായ എന്തെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്ത വ്യക്തിയേയല്ല. അതിനാല്‍ മൂന്ന് ശാസ്ത്രജ്ഞരുടെ പോയിട്ട് ഒരു ശാത്രജ്ഞന്റെ അഭിപ്രായത്തിനുള്ള വില പോലും ഈ ശാസ്ത്രകഥാകാരന് കല്‍പിക്കാനാവില്ല. നിരീശ്വരവാദത്തില്‍നിന്നും വിശ്വാസത്തിലേക്ക് മാറിയ നിരവധി ശാസ്ത്രജ്ഞരുള്ള സമകാലീനലോകത്ത് വിശ്വാസത്തില്‍നിന്നും നിരീശ്വരവാദത്തിലെത്തിയ ഒരു കഥാകാരനെ ഹാജറാക്കുന്ന ഡോക്കിന്‍സ് എത്ര ദുര്‍ബലനാണ്!
മറ്റൊരു കാര്യം രസാവഹമാണ്. ആഡംസ് ഉറച്ച വിശ്വാസിയൊന്നും ആയിരുന്നില്ല താനും. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആഡംസിന് ആദ്യം ദൈവത്തെക്കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.''(109) അതായത് ഒട്ടും സംശയമില്ലാത്ത വിശ്വാസിയായിരുന്നില്ല. മറിച്ച് ആദ്യമേ ദൈവത്തില്‍ സംശയമുണ്ടായിരുന്ന ആളാണ്. പിന്നീടെന്തുണ്ടായെന്ന് ആഡംസ് എഴുതിയത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു: "ഏതാണ്ട് മുപ്പത് വയസ്സായപ്പോള്‍ ഞാന്‍ പരിണാമജീവശാസ്ത്രം പഠിച്ചുതുടങ്ങി. പ്രത്യേകിച്ച് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ സെല്‍ഫിഷ് ജീന്‍, ദി ബ്ളൈന്‍ഡ് വാച്ച്മേക്കര്‍ (The Blind watchmaker) തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുന്തോറും കാര്യങ്ങള്‍ ശരിയായി വരാന്‍ തുടങ്ങി... പരിണാമ ജീവശാസ്ത്രം എന്നിലുണ്ടാക്കിയ തിരിച്ചറിവ് വിസ്മയകരമായിരുന്നു. അത്ഭുതകരമായ തിരിച്ചറിവിനെപ്പറ്റി പലപ്പോഴും മതവിശ്വാസികള്‍ വിവരിച്ച് കാണാറുണ്ട്. പക്ഷേ എനിക്കുണ്ടായ തിരിച്ചറിവുമായി തട്ടിച്ചുനോക്കുമ്പോള്‍ അതൊക്കെ തീരെ നിസ്സാരം. അജ്ഞതയുണ്ടാക്കുന്ന അത്ഭുതത്തേക്കാള്‍ തിരിച്ചറിവുണ്ടാകുന്ന അത്ഭുതമാണ് എനിക്ക് സ്വീകാര്യം.''.(110) മൂന്ന് ശാസ്ത്രജ്ഞര്‍ക്കുണ്ടായ തിരിച്ചറിവ് നിസ്സാരം (വെറും നിസ്സാരമല്ല, തീരെ നിസ്സാരം!) താനെന്ന കഥാകാരനുണ്ടായ തിരിച്ചറിവ് അത്ഭുതകരം! ഇത് തനി പൊങ്ങച്ചമാണെന്ന് ആര്‍ക്കും ബോധ്യമാവും. ഇത്തരക്കാരെ കെട്ടിയെഴുന്നള്ളിക്കുന്നത് പൊങ്ങച്ചമാണെന്ന് ഡോക്കിന്‍സിനും തോന്നിക്കാണണം. അതുകൊണ്ടാകാം ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യമെടുത്തത്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ: "വിശ്വാസിയായിരുന്ന ആഡംസ് നിരീശ്വരവാദിയായി മാറിയതെങ്ങനെയെന്ന് വിശദീകരിക്കുന്ന കത്തുകള്‍ ഉദ്ധരിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് പൊങ്ങച്ചം കാട്ടാനല്ലെന്നും മറിച്ച് കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാനാണെന്നും ഡോക്കിന്‍സ് പറയുന്നു.''(111) ഡോക്കിന്‍സിന്റെ അഭിപ്രായമെന്താകട്ടെ, ആഡംസ് പൊങ്ങച്ചക്കാരനാണന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. ഓരോരുത്തരുടേയും അനുഭവങ്ങള്‍ അവരവര്‍ക്ക് എത്രയും വലുതാകാം. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കുമുണ്ടാകാത്തത്ര വലുതാണ് തന്റെ അനുഭവമെന്ന് ഒരാള്‍ പ്രഖ്യാപിക്കുന്നതോടെ അയാള്‍ പൊങ്ങച്ചക്കാരനാണെന്ന് മാത്രമല്ല പൊങ്ങച്ചക്കാരില്‍ വമ്പനാണ് എന്ന്കൂടി തെളിയുന്നു. ഇതിനെ ആഡംസിന്റെ വലിപ്പമായി ഡോക്കിന്‍സ് തെറ്റുധരിച്ചു. യഥാര്‍ഥത്തില്‍ വലിപ്പം പൊങ്ങച്ചത്തിനായിരുന്നു. ഒരുപക്ഷേ, ഇക്കാര്യവും ഡോക്കിന്‍സിന് ഗ്രാഹ്യമായിട്ടുണ്ടാകാം. പക്ഷേ, തന്റെ പുസ്തകങ്ങള്‍ വായിച്ച് നിരീശ്വരവാദിയായ ഒരാളുടെ കത്ത്, എത്ര പൊങ്ങച്ചം നിറഞ്ഞതാണെങ്കിലും ഒഴിവാക്കാനാവുമോ? പ്രത്യേകിച്ചും അങ്ങനെയുള്ള മറ്റൊരാള്‍ പോലും ഇല്ലാതിരിക്കെ! മൈക്കള്‍ ഡെന്റന്റെ 'Evolution: A Theory in Crisis' എന്ന കൃതി വായിച്ചാണ് ബയോകെമിസ്റായ മൈക്കള്‍ ബെഹെ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്.(112) ബെഹെയുടെ 'ഡാര്‍വിന്‍സ് ബ്ളാക്ക് ബോക്സ്' എന്ന കൃതി വായിച്ച് മറ്റനേകം പേര്‍ ഡാര്‍വിനീയന്‍ അന്ധവിശ്വാസം ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഡാര്‍വിനെ ശക്തമായി ന്യായീകരിച്ചവരില്‍ ഏറ്റവും പ്രമുഖനായ റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി വായിച്ച് എത്രപേര്‍ ഡാര്‍വിനിസത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്? ഗ്രന്ഥകാരന്‍ ഉദ്ധരിച്ച ഡോക്കിന്‍സിന്റെ ഈ വരികള്‍ നോക്കൂ: "ഡഗ്ളസ്, നിന്റെ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. നിന്നെപ്പോലെ വിശാലഹൃദയനും ഫലിതപ്രിയനുമായ ഒരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ, നീയായിരിക്കും എന്റെ പുസ്തകം വായിച്ച് മനസ്സ് മാറിയ ഒരേയൊരു വ്യക്തി.''(113) അതായത് ഡോക്കിന്‍സിന്റെ അറിവില്‍ തന്റെ പുസ്തകം വായിച്ച് ഡാര്‍വിനിസത്തില്‍ ആകൃഷ്ടനായി ഒടുവില്‍ നിരീശ്വരവാദിയായ ഏക വ്യക്തി ആഡംസാണ്. ഒരു കഥാകാരന്റെയല്ലാതെ ഒരൊറ്റ ശാസ്ത്രജ്ഞന്റേയും മനസ്സു മാറ്റാന്‍ (സൃഷ്ടിവാദത്തില്‍ നിന്ന് പരിണാമവാദത്തിലേക്ക്) ഡോക്കിന്‍സിന്റെ കൃതിക്ക് ശേഷിയില്ലെന്നര്‍ഥം! ഇത് പ്രത്യക്ഷത്തില്‍ ആശ്ചര്യകരമായി തോന്നിയേക്കാം. ഡാര്‍വിനിസത്തിന്റെ ഏറ്റവും വലിയ വക്താവായ ഡോക്കിന്‍സ് ഏറ്റവും ശൈലീഭ്രദ്രതയുള്ള എഴുത്തുകാരനും കൂടിയാണെന്നിരിക്കെ അദ്ദേഹത്തിന്റെ പുസ്തകം മറ്റാരിലും കാര്യമായ സ്വാധീനം സൃഷ്ടിച്ചില്ലെന്നത് കൌതുകകരമല്ലേ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. അസാമാന്യമായ അവതരണപാടവമുള്ള ശാസ്ത്രജ്ഞനാണ് ഡോക്കിന്‍സെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ അസംബന്ധമായാല്‍ ഫലം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ഒന്നാന്തരം ദൃഷ്ടാന്തമാണ്: "ആണിക്ക് ഒരിക്കലും കൊല്ലനെ ഉണ്ടാക്കാനാവില്ല; മണ്‍കലത്തിന് കുശവനെ സൃഷ്ടിക്കാനുള്ള കഴിവുമില്ല. പക്ഷേ, ഡാര്‍വിന്‍ ഈ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതി.''(114)
ആണിക്ക് കൊല്ലനെയോ മണ്‍കലത്തിന് കുശവനെയോ ഉണ്ടാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഡാര്‍വിന്‍ എന്നല്ല, നൂറായിരം ഡാര്‍വിന്‍മാര്‍ ഒന്നിച്ചുവന്ന് ഈ യാഥാര്‍ഥ്യങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചാലും സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് അതില്‍ വിശ്വാസം വരില്ല. 'പൊളിച്ചെഴുതു'ന്നവര്‍ പൊളിഞ്ഞുപോവുമെന്നല്ലാതെ യുക്തിബോധമുള്ളവരെ ആകര്‍ഷിക്കാനാവില്ല. എന്നാല്‍ ഡഗ്ളസ് ആഡംസിനെപ്പോലുള്ള കഥാകാരന്മാര്‍ ഭാവനയുടെ ഇരകളാണെന്നതിനാല്‍ ഡോക്കിന്‍സിന്റെ വിചിത്ര വാദങ്ങള്‍ ശാസ്ത്രമെന്ന തെറ്റുധാരണയില്‍ സ്വീകരിച്ചതാകാം.
ഡോക്കിന്‍സിന്റെ പരിണാമന്യായീകരണങ്ങള്‍ ഒരു കഥാകാരനെ വശത്താക്കാനേ ഉപകരിച്ചുള്ളൂവെന്നതിതിരിക്കട്ടെ (പരിണാമത്തില്‍ മുമ്പേ വിശ്വാസമുള്ളവര്‍ ഇത്തരം കൃതികളില്‍ ആവേശഭരിതരാകുന്നത് സ്വാഭാവികമാണ്). ഡോക്കിന്‍സിന്റെ കൃതിക്ക് മറുപടിയെഴുതിയ അലിസ്റര്‍ മഗ്രാ തന്നെ ആദ്യകാലത്ത് നിരീശ്വരവാദിയായിരുന്നു. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന മഗ്രാ പില്‍ക്കാലത്ത് തിയോളജി പഠിക്കുകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാവുകയുമാണുണ്ടായത്. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ആഴത്തില്‍ വിവരമുള്ള മഗ്രാ എന്ന മുന്‍നിരീശ്വരവാദി തന്നെ ഡോക്കിന്‍സിന് ഖണ്ഡനം തയ്യാറാക്കിയെന്നത് കൌതുകകരമല്ലേ?(115) ഇതിനേക്കാള്‍ ആശ്ചകര്യമായ മറ്റൊരു വസ്തുതയുണ്ട്. ലോകപ്രശസ്ത നിരീശ്വരതത്ത്വചിന്തകനായി കണക്കാക്കപ്പെട്ട ആന്റണി ഫ്ള്യൂ (Antony Flew) 2004ല്‍ താന്‍ ഈശ്വരവിശ്വാസിയായെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന There is a God എന്ന കൃതിയും അദ്ദേഹം പുറത്തിറക്കി.(116) നിരിശ്വരവാദത്തെ താത്ത്വികമായി സമര്‍ഥിക്കുന്ന നിരവധി കൃതികളുടെ രചയിതാവായിരുന്നു ആന്റണി ഫ്ള്യൂ എന്നോര്‍ക്കുക. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആശ്ചര്യകരമായ ആസൂത്രണം ദൈവാസ്തിക്യത്തിലേക്ക് നയിച്ചുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
God and Philosophy, The Presumption of Atheism തുടങ്ങി മുപ്പതിലേറെ കൃതികളാണ് ഫ്ള്യൂ രചിച്ചിട്ടുള്ളത്. കീല്‍ യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, റീസിംങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ തത്ത്വശാസ്ത്രം പ്രൊഫസറായിരുന്നു ആന്റണി ഫ്ള്യൂ. ലോക സമ്മേളനങ്ങളില്‍ നിരീശ്വരവാദത്തിന്റെ ദാര്‍ശനിക ന്യായങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതം മുഴുവന്‍ ചെലവാക്കിയ ആന്റണി ഫ്ള്യൂ ഒടുവില്‍ സത്യം അംഗീകരിക്കുകയാണുണ്ടായത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ഫ്രെഡ് ഹോയില്‍, ചന്ദവിക്രമ സിംഹെ, മൈക്കള്‍ ബെഹെ തുടങ്ങി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായിരുന്ന ആന്റണി ഫ്ള്യൂവരെ നീളുന്ന നിരവധി ലോകോത്തര പ്രതിഭകള്‍ നിരീശ്വരവാദത്തില്‍നിന്നും ദൈവ വിശ്വാസത്തിലെത്തി. മറുഭാഗത്ത് ഡോക്കിന്‍സിന് ഹാജറാക്കാനുള്ളത് ആഡംസ് എന്ന ഒരു കഥാകാരനെ മാത്രം!
ഫ്രെഡ്ഹോയില്‍: ബോയിങ്-747 വാദം

പ്രകൃതിയിലെ ഓരോ കണത്തിലും തുടിച്ചുനില്‍ക്കുന്ന അപാരമായ ആസൂത്രണം (Intelligent Design) ആസൂത്രകനായ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മതവിശ്വാസികള്‍ നൂറ്റാണ്ടുകളായി അവതരിപ്പിക്കുന്ന ഈ തെളിവ് ശാസ്ത്രീയ കണ്ടെത്തലുകളില്‍ കൂടുതല്‍ ശക്തവും വിപുലവുമായിട്ടുണ്ട്. ഗോളശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനും നിരീശ്വരവാദിയുമായിരുന്ന സര്‍ ഫ്രഡ് ഹോയിലിനെ ദൈവത്തിലേക്ക് നയിച്ചത് ആസൂത്രണം സംബന്ധിച്ച സംഭവ്യതാ (Probability) പഠനങ്ങളാണ്. ഇന്നോളം നിരീശ്വരവാദികള്‍ ഉന്നയിച്ച സകല എതിര്‍വാദങ്ങളും ഇതിനുമുന്നില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ശാസ്ത്രം നിരീശ്വരവാദത്തിലേക്ക് നയിക്കുന്നുമെന്നും ശാസ്ത്രം നിരീശ്വരവാദം തെളിയിക്കുന്നുവെന്നുമുള്ള ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമാണെന്നതിന് നിരീശ്വരവാദത്തില്‍ നിന്നും ശാസ്ത്രത്തിലൂടെ ആസൂത്രണവാദത്തിലെത്തിയ ഫ്രഡ് ഹോയില്‍ തന്നെ തെളിവാണ്.
'ബോയിങ്-747' എന്നറിയപ്പെടുന്ന ഹോയിലിന്റെ സിദ്ധാന്തത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "ബോയിങ് 747 ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമാണ്. നൂറുകണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള, ഇരട്ട എഞ്ചിനുള്ള അതിസങ്കീര്‍ണമായ ഒരു യന്ത്രസംവിധാനമാണത്. ഉള്ളില്‍ നീന്തല്‍ക്കുളം വരെ സജ്ജീകരിച്ച ബോയിങ്ങുകളുണ്ട്. അതിന്റെ ഘടകഭാഗങ്ങളും അടിസ്ഥാന പദാര്‍ഥങ്ങളും ഒരു മൈതാനത്ത് കുന്നുകൂടി കിടക്കുന്നതായി സങ്കല്‍പിക്കുക. എവിടെനിന്നോ ശക്തമായ ഒരു ചുഴലിക്കാറ്റ് അടിക്കുന്നതായും ഭാവനയില്‍ കാണുക. ആ കാറ്റുമുഖേന ചിതറിക്കിടക്കുന്ന ബോയിങിന്റെ ഘടകഭാഗങ്ങള്‍ പരസഹായമില്ലാതെ സ്വമേധയാ കൂടിച്ചേര്‍ന്ന് സമ്പൂര്‍ണമായ ബോയിങ് 747 വിമാനമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഈ ഭൂമിയില്‍ ജീവന്‍ തനിയെ ഉണ്ടായെന്നും അതിനുപിന്നില്‍ ഒരു സൂത്രധാരനില്ലെന്നും വിശ്വസിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ നിങ്ങള്‍ക്കത് കഴിയുമോ?''
ഈ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നത് പരിശോധിക്കാം. അദ്ദേഹം തുടങ്ങുന്നതിങ്ങനെ: " 'സൌജന്യമായി ഒന്നും ലഭിക്കുന്നില്ല' എന്നത് ധനതത്ത്വശാസ്ത്രത്തിലെ പ്രഖ്യാപിത തത്ത്വമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, എല്ലാത്തിനും ചെലവുണ്ട്. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ ഈ വാദമുയര്‍ത്തുകയാണ് സൃഷ്ടിവാദക്കാര്‍?'' എങ്ങനെയുണ്ട് ഖണ്ഡനത്തിനുള്ള ഗ്രന്ഥകാരന്റെ ഈ ആമുഖം? ധനതത്ത്വശാസ്ത്രത്തിലെ ചെലവും പ്രപഞ്ചത്തിലെ ആസൂത്രണവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. താന്‍ ഖണ്ഡിക്കാന്‍ പോകുന്ന വാദത്തെ ഇങ്ങനെയാണ് ഒരാള്‍ മനസ്സിലാക്കുന്നതെങ്കില്‍ ഖണ്ഡനം എത്ര ശോചനീയമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "എല്ലാറ്റിനുപിറകിലും എന്തെങ്കിലുമുണ്ട്. ആ എന്തെങ്കിലും ആണ് ദൈവം.'' ദൈവത്തെയും ദൈവികഗുണങ്ങളെയും മഹത്വങ്ങളെയും കുറിച്ച് എഴുതപ്പെട്ട ഏടുകള്‍ക്ക് കണക്കില്ല. ആസ്തികദാര്‍ശനികരുടെ കൃതികള്‍ തന്നെ ആയിരക്കണക്കിന് വരും. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ദൈവത്തെ മേല്‍സൂചിപ്പിച്ചവിധം നിര്‍വചിച്ചിട്ടില്ല. എന്നല്ല, വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ക്ക് പോലും ഇത്തരം അസംബന്ധധാരണകളില്ല. നിരീശ്വര ബുദ്ധിജീവികളുടെ ധൈഷണിക നിലവാരം!
ഇനി, ഹോയിലിന്റെ ബോയിങ് 747 വാദത്തെ ഖണ്ഡിച്ചതെങ്ങനെയെന്ന് നോക്കാം: "ചുഴലിക്കാറ്റ് ബോയിങ്-747 നിര്‍മിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ 100% സാധ്യതയില്ലെന്നും പറായനാവില്ല. ചുഴലിക്കാറ്റ് ബോയിങ് 747 ഉണ്ടാക്കിയാല്‍ ചുഴലിക്കാറ്റ് ദൈവമാകുമോ?'' ഹോയിലിന്റെ വാദം മനസിലാക്കാനാകാത്തവിധം നിരീശ്വരബുദ്ധിജീവികളിലെ പ്രമുഖന് ബുദ്ധിമാന്ദ്യം സംഭവിച്ചോ?
ചുഴലിക്കാറ്റ് യാദൃച്ഛികമായി ബോയിങ് വിമാനത്തെ സൃഷ്ടിക്കില്ല എന്ന ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഇത്തരം മഠയന്‍ ചോദ്യങ്ങള്‍ക്കാവുമോ?
ഹോയിലിന്റെ വാദത്തെ ഖണ്ഡിക്കാനുള്ള ശ്രമം പരിശോധിക്കാം. മൂന്ന് എതിര്‍വാദങ്ങള്‍ ഹോയിലിനെതിരെ ഹാജറാക്കാവുന്നതാണ്.
ഒന്ന്, ബോയിങ് 747 ചുഴലിക്കാറ്റിലൂടെ യാദൃച്ഛികമായി സംഘടിപ്പിക്കപ്പെട്ട് വിമാനമായി മാറുമെന്ന് സമര്‍ഥിക്കുക. ഇക്കാര്യം ഗ്രന്ഥകാരന്‍ ചെയ്തിട്ടില്ല.
രണ്ട്, ബോയിങ് 747 സങ്കീര്‍ണതകള്‍ (Design) ഒട്ടുമില്ലാത്ത ലളിതമായൊരു (Simple) വാഹനമാണെന്ന് തെളിയിക്കുക. ഇങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ല.
മൂന്ന്, സങ്കീര്‍ണതയും ആസൂത്രണവും അടങ്ങിയ വ്യവസ്ഥകള്‍ ഉണ്ടാകാന്‍ ആസൂത്രണം ആവശ്യമില്ലെന്ന് സമര്‍ഥിക്കുക. ഈ സമീപനം സ്വീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ ഒരു വിഫലശ്രമം നടത്തിയിട്ടുള്ളത്. ഡാര്‍വിനിസമാണ് പ്രധാന ആയുധം. പക്ഷേ ജീവലോകത്തിനുമാത്രം ബാധകമായ തത്ത്വമാണ് ഡാര്‍വിനിസം. ഒരു ജീവിവര്‍ഗം മറ്റൊന്നില്‍നിന്നും ഉരുത്തിരിഞ്ഞത് പ്രകൃതിനിര്‍ധാരണത്തിലൂടെയാണെന്ന് ഏറിയാല്‍ (ഈ വാദം തെറ്റാണെന്നത് തല്‍ക്കാലം മറക്കുക) വാദിക്കാം. എന്നാല്‍ പുനരുല്‍പാദനം (Reproduction) നടക്കുന്നിടത്തേ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുകയുള്ളൂ. അചേതന ലോകത്ത് ഡാര്‍വിനിസം പ്രസക്തമേയല്ല. അതിനാല്‍ രാസവസ്തുക്കളില്‍നിന്നും ജീവകണിക ഉണ്ടായത് വിശദീകരിക്കാന്‍ ഡാര്‍വിനിസം പര്യാപ്തമേയല്ല. എങ്കില്‍ ജീവലോകത്തിന് പുറത്തുള്ള ആസൂത്രണങ്ങള്‍ എങ്ങനെ വിശദീകരിക്കും?
ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഡോക്കിന്‍സ് മുന്നോട്ടുവെക്കുന്നത് തത്ത്വശാസ്ത്രവിഭ്രാന്തികള്‍മാത്രമാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "സൃഷ്ടിവാദക്കാര്‍ ബുദ്ധിപരമായ ആസൂത്രണം (Intelligent Design) എന്ന ഓമനപ്പേരില്‍ മുന്നോട്ടുവെക്കുന്ന വാദത്തില്‍ പ്രപഞ്ചം സാധ്യതയില്‍ (Chance) നിന്നോ യാദൃച്ഛികതയില്‍ നിന്നോ ഉണ്ടാക്കാനാവില്ലെന്നു പറയുന്നു. ഇവര്‍ പരിണാമസിദ്ധാന്തത്തെ 'കേവല സാധ്യതയായി' മനസ്സിലാക്കിവെച്ചിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.'' പരിണാമസിദ്ധാന്തം കേവലയാദൃച്ഛികത തന്നെയാണെന്ന് അതിന്റെ പ്രവര്‍ത്തനതത്ത്വം (mechanism) പഠിച്ചാലറിയാം. ജനിതകവ്യതിയാനങ്ങളും മ്യൂട്ടേഷനുകളും തീര്‍ത്തും യാദൃച്ഛികമായ സംഭവങ്ങളാണ്. ഇവയെ തിരഞ്ഞെടുക്കുന്ന പ്രകൃതിനിര്‍ധാരണവും യാദൃച്ഛികമാണ്. കാരണം 'സാഹചര്യത്തിന് അനുകൂലമായത്' എന്നത് തീര്‍ത്തും യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെയും മ്യൂട്ടേഷനുകളെയും നൂറുശതമാനവും ആശ്രയിച്ചാണിരിക്കുന്നത്. പൂര്‍ണമായും യാദൃച്ഛികതയെ ആശ്രയിക്കുന്ന ഒരു പ്രവര്‍ത്തനതത്ത്വം യാദൃച്ഛികമല്ലാതെ മറ്റെന്താണ്?
ബോയിങ് വാദത്തെ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നത് ഇതേക്കാള്‍ കൌതുകകരമാണ്: "ബോയിങി-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയെക്കാള്‍ അസംഭവ്യമാണ്. ഉത്തരവിട്ടതുപോലെ ചുഴലിക്കാറ്റ് ഉണ്ടാകുന്നു; വിമാനത്തിന്റെ അതിസങ്കീര്‍ണമായ ഘടകഭാഗങ്ങള്‍ ഒരിടത്ത് വന്ന് കൂടിക്കിടക്കുന്നു. സത്യത്തില്‍ ഇതൊക്കെ സങ്കല്‍പിക്കാന്‍ വേണ്ടി സങ്കല്‍പിക്കുന്നതാണ്. ആര്, എങ്ങനെ അതൊക്കെ നിര്‍വഹിച്ചു?''(117) പ്രത്യക്ഷത്തില്‍, ഹോയിലിന്റെ വാദം മനസിലാകാത്തതുകൊണ്ടാകാം ഡോക്കിന്‍സ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിയേക്കാം. എന്നാല്‍ ഈ വാദം ഗ്രഹിക്കാനുള്ള ശേഷി ഡോക്കിന്‍സിനില്ലെന്ന് കരുതാനാവില്ല. എന്തുകൊണ്ടാകാം ഈ നാടകം? ഒരു ബോയിങ് വിമാനം കാറ്റടിച്ചുണ്ടായ കഥയല്ലല്ലോ ചര്‍ച്ചാവിഷയം. സങ്കീര്‍ണമായ ഒരു വിമാനം യാദൃച്ഛികമായി ഘടിപ്പിക്കപ്പെട്ട് പ്രവര്‍ത്തനക്ഷമമാകാനുള്ള സാധ്യത അതിനിസ്സാരമാണെങ്കില്‍ ഒരാസൂത്രകനാല്‍ അത് ആവിഷ്ക്കരിക്കപ്പെട്ടതാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതനുസരിച്ച് അങ്ങേയറ്റം ആസൂത്രിതമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരാസൂത്രകനുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതാണ് ഹോയിലിന്റെ വാദത്തിന്റെ സാരം. പക്ഷെ, ബോയിങ് വിമാനത്തിന്റെ കഥയെപ്പറ്റി അസംബന്ധം നിറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹോയില്‍ ഉയര്‍ത്തിയ വാദത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെടുകയാണ് ഡോക്കിന്‍സ്. ഈ നാടകംകളിയുടെ ഉദ്ദേശ്യവും അതാകാം.
"ബോയിങ്-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയേക്കാള്‍ അസംഭവ്യമാണ്'' എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പ്രപഞ്ചത്തെപ്പറ്റി, പ്രപഞ്ചത്തിലുള്ള ഓരോ പ്രതിഭാസങ്ങളെയും സങ്കീര്‍ണതകളെയുംപറ്റി യക്ഷിക്കഥയേക്കാള്‍ അസംഭവ്യമായ കഥകള്‍ നിരീശ്വരവാദികള്‍ പറയുന്നുവെന്നാണ് ഹോയിലിന്റേയും വാദം. മേല്‍ സൂചിപ്പിച്ച വാചകത്തിലൂടെ ഹോയിലിന്റെ വാദം അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയാണ് ഡോക്കിന്‍സും ചെയ്യുന്നത്.
ഹോയിലിന്റെ ഉദാഹരണത്തെപ്പറ്റി ഗ്രന്ഥകാരന്‍ പ്രകടിപ്പിച്ച ഈ വിലയിരുത്തല്‍ കൂടി നോക്കൂ: "എണ്ണൂറാമത്തെ വയസ്സില്‍ അശ്വാഭ്യാസത്തില്‍ പങ്കെടുത്ത് തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റിട്ടും പഞ്ചായത്താശുപത്രിയിലേക്ക് നടന്നുപോയി മൂന്നുമാസം ചികിത്സിച്ചെങ്കിലും... ഇങ്ങനെ പുരോഗമിക്കുന്ന കഥ ആര്‍ക്കൊക്കെ രുചിക്കും?'' തീര്‍ച്ചയായും ഈ അസംബന്ധ കഥ ആര്‍ക്കും രുചിക്കില്ല. പക്ഷേ ഗ്രന്ഥകാരനാണല്ലോ ഈ കഥയുടെ കര്‍ത്താവ്! ഹോയിലിന്റെ ഉദാഹരണം സുവ്യക്തമാണ്. അതിബുദ്ധിമാന്മാര്‍ മുതല്‍ സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കുവരെ ബോയിങ് ഉദാഹരണവും അതുയര്‍ത്തുന്ന വാദവും പൂര്‍ണമായും മനസിലാകും, ആസ്വദിക്കാനാവും. പക്ഷേ, ഡോക്കിന്‍സ് നേരിടുന്ന മുഖ്യപ്രശ്നം അത് ഖണ്ഡിക്കാനാവില്ല എന്നതാണ്. ആകെകൂടി അദ്ദേഹം ചെയ്യുന്നത് ഏതാനും സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണ്. ഇവയാകട്ടെ ആസ്തിക ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃപ്തികരമായ വിശദീകരണം നല്‍കിയ ചോദ്യങ്ങളാണുതാനും. ഇക്കാലത്ത് ആവിയന്ത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു 'ശാസ്ത്രജ്ഞനെ' സങ്കല്‍പിച്ചു നോക്കൂ. അയാള്‍ അത്മാര്‍ഥതയോടെ അധ്വാനിക്കുകയാണെങ്കില്‍പോലും ശ്രമം അപഹാസ്യമായിത്തീരുമെന്നത് തീര്‍ച്ചയാണ്. കാരണം രണ്ട് നൂറ്റാണ്ടുകള്‍ മുമ്പേ ആവിയന്ത്രം കണ്ടുപിടിക്കപ്പെട്ട കാര്യം അയാള്‍ക്കറിയില്ല എന്നതാണ് പ്രശ്നം. ഡോക്കിന്‍സിന്റെ സ്ഥിതിയും സമാനമാണ്. താനാണ് ആദ്യമായി ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ വിശദീകരണങ്ങള്‍. ആസ്തികദാര്‍ശനികന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശദീകരണം നല്‍കിയവയാണിവ എന്ന കാര്യം ഡോക്കിന്‍സിനറിയില്ലെന്നുമാത്രം. അറിയുമായിരുന്നുവെങ്കില്‍ ആ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് സമര്‍ഥിക്കണമായിരുന്നു.
ഇക്കാര്യത്തില്‍ ഗ്രന്ഥകാരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തത് ശ്രദ്ധിക്കുക. "തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡോക്കിന്‍സ് ഹൈസ്കൂള്‍ കുട്ടികളുടെ നിലവാരമാണ് കാണിക്കുന്നതെന്ന്'' പ്രമുഖ തത്ത്വചിന്തകനായ പ്രൊഫ: ആല്‍വിന്‍ പ്ളാന്റിങ്ങ് വിലയിരുത്തുകയുണ്ടായി. ഇതെപ്പറ്റി ഗ്രന്ഥകാരന്റെ കുമ്പസാരമിതാണ്: "ഡോക്കിന്‍സ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനാണ്. തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.'' (119) ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ അടിത്തറയുള്ള വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ പോരേ? 'അടിസ്ഥാന'മുള്ള ശാസ്ത്രത്തെപ്പറ്റി സംസാരിക്കുന്നതല്ലേ ഉചിതം? വിവരമില്ലെന്ന് സ്വയം സമ്മതിച്ച ഒരു മേഖലയെപ്പറ്റി ബുദ്ധിജീവി നാട്യത്തോടെ എഴുതുന്നത് ശരിയാണോ?
ഫ്രഡ് ഹോയിലിന്റെ വാദങ്ങള്‍ നിരീശ്വരവാദികളെ കുഴക്കുന്നതിനാല്‍ ഗ്രന്ഥകാരന്‍ ഇത്രയെങ്കിലും സമ്മതിക്കുന്നുണ്ട്: "ആദ്യം കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമെന്നു തോന്നുന്ന ചിലത് സൃഷ്ടിവാദത്തിലുണ്ട്. പ്രാഥമികയുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണവ. ഈ പ്രാഥമികയുക്തിയെ ബാലബുദ്ധിയെന്ന് പേരുമാറ്റി വിളിക്കാം. ജനത്തിന് പൊതുവെ ഇത്തരം യുക്തിയാണ് പ്രിയങ്കരം. ഗൌരവപൂര്‍വം ചിന്തിക്കാനും സൂക്ഷ്മവിശകലനം നടത്താനും മഹാഭൂരിപക്ഷത്തിനും താല്‍പര്യം കുറയും.''(120)
ജനത്തിന് ബാലബുദ്ധിയാണുള്ളതെന്നത് ആശ്ചര്യകരമായ കാര്യമല്ല. എന്നാല്‍ പ്രമുഖ ദാര്‍ശനികനായ ആല്‍വിന്‍ പ്ളാന്റിങ്ങയുടെ വിലയിരുത്തല്‍പ്രകാരം ബാലബുദ്ധിക്കാരനാണ് റിച്ചാഡ് ഡോക്കിന്‍സ് (തത്ത്വചിന്തയിലെങ്കിലും). തത്ത്വചിന്താമേഖലയില്‍ പ്രാഥമികയുക്തിയുമായി ലോകമമ്പാടും നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ വിഫലശ്രമം നടത്തുന്ന ഡോക്കിന്‍സിന്റെ സ്ഥിതിയെപ്പറ്റി ഗ്രന്ഥകാരന്‍ എന്തുപറയുന്നു?
ഹോയിലിനെപ്പറ്റി കള്ളക്കഥകള്‍

വീക്ഷണ വ്യത്യാസങ്ങള്‍ എക്കാലവും മനുഷ്യസമൂഹത്തില്‍ നിലനിന്നിരുന്നു. പരസ്പര വിമര്‍ശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ എതിര്‍വാദക്കാരനെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ നുണകള്‍ കെട്ടിച്ചമയ്ക്കുക എന്നത് മാന്യമായ സംവാദരീതിയല്ല. ഫ്രെഡ് ഹോയിലിനെ തനിക്ക് സാധ്യമാവുന്ന വിധത്തില്‍ ആശയപരമായി നേരിടാനാണ് ഡോക്കിന്‍സ് ശ്രമിച്ചത്. എന്നാല്‍ ഡോക്കിന്‍സിന്റെ ആഖ്യാനകാരനാകട്ടെ, വ്യാജാരോപണങ്ങള്‍ നിര്‍മിക്കാനും ധൃഷ്ടാനാവുന്നു. ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക: "ഡാര്‍വിന്‍ പരിണാമവാദം രൂപ്പെടുത്തുന്നതിനായി എച്ച്.എം.എസ്. ബീഗിള്‍ (HMS Beagle) എന്ന കപ്പലില്‍ സഞ്ചരിച്ചു ശേഖരിച്ച ഫോസിലുകളെല്ലാം വ്യാജമാണെന്ന ഹോയിലിന്റെ അഭിപ്രായം പരിണാമവാദത്തിന്റെ യഥാര്‍ഥശക്തി തിരിച്ചറിയുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ് കാണിക്കുന്നത്.''(121)
എന്നാല്‍ യാഥാര്‍ഥ്യമെന്താണ്?
(1) ഡാര്‍വിന്‍ ശേഖരിച്ച ഒരൊറ്റ ഫോസിലും വ്യാജമാണെന്ന് ഹോയില്‍ അഭിപ്രായപ്പെട്ടിട്ടില്ല.
(2) ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെപ്പറ്റിയാണ് ഹോയില്‍ വ്യാജമാണെന്ന ആരോപണം ഉന്നയിച്ചത്.
ഡോക്കിന്‍സ് എഴുതിയത് ഇങ്ങനെയാണ്: "Hoyle was a brilliant physcist and cosmologist, but his Boeing. 747 misunderstanding, and other mistakes in biology such as his attempt to dismiss the fossil Archaeopteryx as a hoax, suggest that he needed to have his conscience raised by some good exposure
to the world of natural selection.''(122)
ഡാര്‍വിന്‍ ശേഖരിച്ച ഫോസിലുകള്‍ വ്യാജമാണെന്ന് ഹോയില്‍ പറഞ്ഞതായി ഇതിലെവിടെയെങ്കിലുമുണ്ടോ? ബീഗിള്‍ കപ്പലില്‍ സഞ്ചരിച്ച് ഡാര്‍വിന്‍ ശേഖരിച്ചതാണ് ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും ഇങ്ങനെയൊരു ധാരണയുണ്ടോ എന്ന് സംശയമാണ്. ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എഴുതുന്ന കാലത്ത് ആര്‍ക്കിയോപ്ടെറിക്സിന്റെ ഒരൊറ്റ ഫോസിലേ ലഭിച്ചിരുന്നുള്ളൂ. ഇങ്ങനെയൊരു ഫോസിലുള്ളതായി ആ സന്ദര്‍ഭത്തില്‍ ഡാര്‍വിന്‍ അറിഞ്ഞിരുന്നുമില്ല. തന്റെ കൃതിയുടെ പില്‍കാല പതിപ്പിലാണ് ഡാര്‍വിന്‍ ഈ ഫോസിലിനെപ്പറ്റി എഴുതിച്ചേര്‍ത്തത്, വെറും ഒരു വാചകം മാത്രം!
യാദൃച്ഛികതയോ ആസൂത്രണമോ?

ഗ്രന്ഥകാരന്റെ മറ്റൊരു വിദ്യയിതാ: 'യാദൃച്ഛികമായി സംഭവിച്ചു' (Come about chance) എന്നതും മുന്‍തീരുമാനപ്രകാരമുള്ള 'വ്യക്തമായ ആസൂത്രണമില്ലാതെ സംഭവിച്ചു' (Come about in the absence of deliberate design) എന്നതും രണ്ടും രണ്ടാണ്.'(123) രണ്ടും രണ്ടല്ല, ഒന്നുതന്നെയാണ്. പക്ഷേ രണ്ടാണ് എന്ന് വരുത്തിയാലേ മുട്ടുശാന്തിയെങ്കിലും ലഭിക്കൂ.
രണ്ടും രണ്ടാണ് എന്ന് കരുതുക. രണ്ട് തരം യാദൃച്ഛികതകള്‍ എന്നല്ലാതെ അവ രണ്ടുമോ രണ്ടിലൊന്നോ ആസൂത്രണമായി മാറുമോ? അഥവാ ആസൂത്രണമായി മാറിയാല്‍ ഹോയിലിന്റെ വാദത്തിന് സ്ഥിരീകരണമാവില്ലേ?
ആസൂത്രണമില്ലാതെ സംഭവിക്കുന്നതാണ് യാദൃച്ഛികത. യാദൃച്ഛികമായല്ലാതെ സംഭവിക്കുന്നതാണ് ആസൂത്രണം. ഇവ രണ്ടിനും മധ്യേ മറ്റൊരു സാധ്യത മുന്നോട്ടുവെക്കാന്‍ ഇന്നോളം തത്ത്വചിന്തകന്മാര്‍ക്ക് സാധിച്ചിട്ടില്ല (ആസ്തികരായാലും നാസ്തികരായാലും). ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്: "ഡാര്‍വിനുമുമ്പ് ഡേവിഡ് ഹ്യൂമിനെപ്പോലുള്ള (David Hume) തത്ത്വചിന്തകര്‍ 'ആസൂത്രണം ചെയ്യപ്പെടുന്നില്ലെന്നതുകൊണ്ടുമാത്രം യാദൃച്ഛികമാകണമെന്ന് നിര്‍ബന്ധമില്ല' എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിനു രണ്ടിനും ഇടയിലുള്ള കാരണം കണ്ടെത്തി ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.''(124) പക്ഷെ ഡാര്‍വിനു കഴിഞ്ഞുവെന്ന പൊള്ളയായ അവകാശവാദം മാത്രമാണ് ഗ്രന്ഥകാരന്റെ ഏക ആശ്രയം. ഡാര്‍വിന്റേതാകട്ടെ ജീവലോകത്തിനു പുറത്ത് ബാധകവുമല്ല എന്ന് സമ്മതിക്കുകയും ചെയ്യുന്നു. ജീവന്‍ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമുള്ള സങ്കീര്‍ണപ്രതിഭാസമാണ്. പ്രപഞ്ചമുണ്ടായി ഏറെ കഴിഞ്ഞുണ്ടായത് (ഭൌതികവാദികളുടെ കണക്ക് പ്രകാരം 4000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ ജീവന്‍ ഉല്‍ഭവിക്കുന്നത് 500കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ്). ചുരുക്കത്തില്‍ പ്രപഞ്ചത്തെ ഒന്നാകെ പരിഗണിക്കുമ്പോള്‍ ആസൂത്രണത്തിന് തൃപ്തികരമായ നിരീശ്വരവ്യാഖ്യാനം നല്‍കാന്‍ നിരീശ്വരവാദികളുടെ പക്കല്‍ ഒന്നുമില്ലെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുന്നത് ശരിയല്ല.''(125) സമ്മതിക്കാം. എന്നാല്‍ ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം എന്നല്ലാത്ത മൂന്നാമതൊരു സങ്കല്‍പം എന്താണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നില്ലല്ലോ! ജീവലോകത്ത് പ്രകൃതിനിര്‍ധാരണം എന്ന് സങ്കല്‍പിക്കാമെന്ന വാദം പരിഗണിച്ചാല്‍ തന്നെയും ജീവോല്‍ഭവത്തിനും അതിനപ്പുറമുള്ള ഭൌതികപ്രക്രിയകള്‍ക്കും ബാധകമായ മൂന്നാമതൊരു സങ്കല്‍പം (concept) പോലും നിര്‍ദേശിക്കാനാകാതെ ധൈഷണികദാരിദ്യത്തില്‍ നരകിക്കുന്ന ഗ്രന്ഥകാരന്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്: "ഒന്നാമതായി, മതം പ്രപഞ്ചം സംബന്ധിച്ച നിഗൂഢതകളൊന്നും പരിഹരിക്കുന്നില്ല. പ്രപഞ്ചം നിഗൂഢമാണെന്നു പറയുകയും അതിനൊരു പേര് (ദൈവം) കൊടുക്കുകയും മാത്രമാണത് ചെയ്യുന്നത.്''
പ്രാപഞ്ചികാസൂത്രണത്തെയും അസ്തിത്വത്തെയും ജീവിതത്തെയും ആസ്തികദര്‍ശനം ശാസ്ത്രീയമായും യുക്തിസഹമായും വിശദീകരിക്കുമ്പോള്‍ അതിനൊരു പേരെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചത്തെയും ജീവിതത്തെയും യുക്തിസഹമായി നാസ്തികകവാദത്തിന് വിശദീകരിക്കാനാവുന്നില്ല എന്നുമാത്രമല്ല, ആസൂത്രണമോ യാദൃച്ഛികതയോ അല്ലാത്ത മൂന്നാമതൊരു പദം പോലും നിര്‍ദേശിക്കാനാവുന്നില്ല എന്നത് കഷ്ടം തന്നെയല്ലേ?
'പ്രപഞ്ചകാരണ'ത്തിന് ഒരു പേര് പോലും നല്‍കാനാകാതെ ഡോക്കിന്‍സുമാര്‍ അലയുമ്പോള്‍ സൃഷ്ടിവാദികളുടെ നില എത്രയോ ഭേദമാണ്. അവര്‍ക്കൊരു പേരെങ്കിലുമുണ്ട്-ദൈവം. 'ആസൂത്രണ'മോ 'ആകസ്മിക'മോ അല്ലാത്ത മറ്റൊന്നിന് ഒരു പേരെങ്കിലും കണ്ടെത്തിയിട്ടുപോരേ സൃഷ്ടിവാദികളെ ആക്ഷേപിക്കല്‍!
പ്രശ്നം മറ്റൊന്നാണ്. ഇക്കാലമത്രയും എല്ലാം ആകസ്മികമാണെന്ന് പ്രഖ്യാപിച്ച് നടന്നിരുന്ന നിരീശ്വരവാദികള്‍ക്ക് അവയത്രയും വിഡ്ഢിത്തമാണെന്ന് ബോധ്യമായിവരുന്നുണ്ട്. അതിനാല്‍ ആസൂത്രണത്തെയും ആകസ്മികതയെയും ഒന്നാകെ തള്ളാന്‍ അവര്‍ നിര്‍ബന്ധിതരായി. പക്ഷേ പകരം ഒന്ന് കണ്ടെത്തിയിട്ടുമില്ല!
ആരാണ് നിഗൂഢവാദികള്‍?

സൃഷ്ടിവാദം നിഗൂഢതാവാദമാണെന്ന് ഒട്ടെറെ സന്ദര്‍ഭങ്ങളില്‍ ഗ്രന്ഥകാരന്‍ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഹാസമിതാ: "നിഗൂഢതയുണ്ടെങ്കില്‍ ദൈവത്തിന് ഒളിക്കാനൊരിടമായി എന്നര്‍ഥം. നിഗൂഢതയുണ്ടോ? നിഗൂഢതയുണ്ടോ..? ദൈവമാക്കിക്കൊടുക്കപ്പെടും-സൃഷ്ടിവാദക്കാരുടെ നിര്‍മലമായ വാഗ്ദാനമാണത്.''(126)
പ്രപഞ്ചത്തിലെ ആസൂത്രണമാണ് ദൈവാസ്തിക്യത്തിനുള്ള മുഖ്യമായ തെളിവ്. ആസൂത്രണത്തില്‍ നിഗൂഢതക്കോ അജ്ഞതക്കോ പ്രത്യേക പങ്കില്ല; വിജ്ഞാനത്തിനും ജ്ഞേയതക്കുമാണ് പ്രമുഖ സ്ഥാനം. പ്രപഞ്ചം ആസൂത്രിതമാണെന്ന് സമര്‍ഥിക്കാന്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവാണ് ആവശ്യമായിട്ടുള്ളത്.
യഥാര്‍ഥത്തില്‍ ആരാണ് നിഗൂഢതാവാദികള്‍? പ്രപഞ്ചത്തിന്റെ വിശദീകരണത്തില്‍ നിഗൂഢതകള്‍ നിര്‍മിക്കുന്നവര്‍ ആരാണ്? സൃഷ്ടിവാദികളോ അതോ നിരീശ്വരവാദികളോ? ജീവോല്‍പത്തി ഉദാഹരണമായെടുക്കാം. ജീവനെ അതിലടങ്ങിയ മൂലകങ്ങള്‍കൊണ്ട് വിശദീകരിക്കാനാവില്ല എന്നും ഏതാനും രാസപദാര്‍ഥങ്ങള്‍ യാദൃച്ഛികമായി കൂടിച്ചേര്‍ന്നാല്‍ ജീവന്‍ ഉത്ഭവിക്കില്ലെന്നും സൃഷ്ടിവാദികള്‍ പറയുന്നു.
വാച്ചോ കംപ്യൂട്ടറോ പ്രത്യക്ഷത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ വാച്ചിനെയോ കംപ്യൂട്ടറിനെയോ അതിന്റെ പാര്‍ട്ടുകള്‍ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. വാച്ചിന്റെയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവം തൃപ്തികരമായി വിശദീകരിക്കണമെങ്കില്‍ അവക്ക് പിന്നിലെ ആസൂത്രകനെ കണക്കിലെടുത്തേപറ്റൂ. എന്നാല്‍ വാച്ചിന്റേയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്നും വാച്ചും കംപ്യൂട്ടറും അതിന്റെ പാര്‍ട്ടുകളാല്‍ വിശദീകരിക്കാവുന്നതാണെന്നും വാച്ചും കംപ്യൂട്ടറും നൂറ്റാണ്ടുകളിലൂടെ നടന്ന ഭൌതികപ്രവര്‍ത്തനങ്ങളിലൂടെ യാദൃച്ഛികമായി ഉണ്ടായതാണെന്നും ഒരാള്‍ വാദിക്കുന്നതോടെ നിഗൂഢത ഇല്ലാതാവുകയല്ല, നിര്‍മിക്കപ്പെടുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ നിഗൂഢത 'യാദൃച്ഛികത' തന്നെ. തുടര്‍ന്ന് നിരവധി യാദൃച്ഛികതകള്‍ നിരന്തരം ഉല്‍ഭവിക്കുയായി. 'ദൈവം' എന്ന വിശദീകരണം നിഗൂഢതയിലധിഷ്ഠിതമാണെന്നും 'യാദൃച്ഛികത' നിഗൂഢതയിലധിഷ്ഠിതമല്ലെന്നും നിരീശ്വരവാദികളെ ആരാണു പഠിപ്പിച്ചത്? എന്ത് ദാര്‍ശനികന്യായമാണ് അതിനുള്ളത്? 'ദൈവം' എന്ന നിഗൂഢതയെ നിഷേധിക്കാന്‍ ഭൌതികവാദികള്‍ കൃത്രിമമായുണ്ടാക്കിയ മറ്റൊരു നിഗൂഢപദം മാത്രമാണ് 'യാദൃച്ഛികത'. ഫലത്തില്‍ ദൈവം ചെയ്തതായി സൃഷ്ടിവാദികള്‍ വിശ്വസിക്കുന്ന എല്ലാം നിരീശ്വരവാദികളുടെ 'യാദൃച്ഛികത'യും ചെയ്യുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതികവാദ പ്രകാരം യാദൃച്ഛികതയാണ്. ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവന്‍ യാദൃച്ഛികമായുണ്ടായതാണ്. ജീവജാതികളെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവജാതികള്‍ യാദൃച്ഛികവ്യതിയാനങ്ങളെ യാദൃച്ഛികമായി പ്രകൃതിനിര്‍ധാരണം ചെയ്ത് രൂപപ്പെടുത്തിയതാണ്. ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിയമങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാണ്. മനുഷ്യജീവിതംപോലും മനുഷ്യനത്ഭുതമാണ്. ഒരു ഗ്രഹത്തില്‍ ഒരുപക്ഷേ, നമുക്കറിയാവുന്ന ഒരേയൊരു ഗ്രഹത്തില്‍ പദാര്‍ഥ തന്മാത്രകള്‍ സംയോജിച്ച് അങ്ങേയറ്റം പാറയോ പര്‍വതമോ ഉണ്ടാകുന്നത് നമുക്ക് മനസ്സിലാക്കാം. ആ സ്ഥാനത്ത് സവിശേഷമായ സംയോജനപ്രക്രിയയിലൂടെ അതിന് ജീവനുണ്ടാകുകയും ഓടുക, ചാടുക, ചിന്തിക്കുക, കരയുക, പ്രണയിക്കുക, പരസ്പരം ആക്രമിക്കുക തുടങ്ങി എത്ര സങ്കീര്‍ണഗുണങ്ങളാണ് പദാര്‍ഥത്തിനുണ്ടാകുന്നത്! ഈ അത്ഭുതമെങ്ങനെ സംഭവിച്ചുവെന്ന് ഇന്ന് നമുക്കറിയാം.''(127)
ഇക്കാലമത്രയും അത്ഭുതങ്ങളെ നിഷേധിക്കുന്നത് ജീവിതലക്ഷ്യമായിക്കണ്ട നിരീശ്വരവാദികള്‍ അത്ഭുതവിശ്വാസികളായി മാറിയതില്‍ ഒട്ടും അത്ഭുതമില്ല. എന്നാല്‍ "പ്രകൃതിനിയമങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാകു''ന്നതെങ്ങനെയെന്നതാണ് മഹാത്ഭുതം!
നിരീശ്വരവാദികളുടെ ധൈഷണിക പ്രതിസന്ധി ഇത്തരം അസംഗത പ്രയോഗങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മനുഷ്യാസ്തിത്വത്തെയും പ്രാപഞ്ചികയാഥാര്‍ഥ്യങ്ങളെയും പഴയ നിരീശ്വരവാദത്തിന്റെ വരണ്ട ഭൌതികവാദസങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കാനാകാത്ത സ്ഥിതിയാണ് ഇന്നത്തെ വൈജ്ഞാനികാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. ദൈവത്തെയും അത്ഭുതങ്ങളെയും നിഷേധിച്ചിരുന്നവര്‍ പ്രകൃതിപരമായ പ്രക്രിയകളെപ്പോലും അത്ഭുതകരമായി കാണുന്ന നിലയിലെത്തിയെന്നര്‍ഥം. ദൈവത്തിന്റെ പണികളെല്ലാം പദാര്‍ഥമെന്ന 'ദൈവം' ചെയ്യുന്നുവെന്ന് മാത്രം.
ചുരുക്കത്തില്‍ വിശ്വാസികള്‍ ദൈവത്തിന്റെ കര്‍മങ്ങളായി കണക്കാക്കുന്നതെല്ലാം നിരീശ്വരവാദികള്‍ യാദൃച്ഛികതയുടെ തലയില്‍ കെട്ടിവെക്കുന്നു. എന്നാല്‍ എന്താണീ യാദൃച്ഛികത? നിരീശ്വരവാദികളുടെ ദൃഷ്ടിയില്‍ 'ദൈവം' എന്ന സങ്കല്‍പം എത്രമാത്രം പൊള്ളയാണോ അതേക്കാള്‍ അര്‍ഥശൂന്യമാണ് 'യാദൃച്ഛികത'!(128)
ഈ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്റെ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: "അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞനായ ജെറി കോയന്റെ (Jerry Coyne) അഭിപ്രായത്തില്‍ അജ്ഞേയമായതിനെയൊക്കെ ദൈവമെന്നു വിളിച്ചുപോയാല്‍ നാമെങ്ങും എത്തില്ലെന്നാണ് ശാസ്ത്രചരിത്രം നമ്മെ പഠിപ്പിക്കുന്നത്.''(129) അജ്ഞാതമായതിനെയൊക്കെ 'യാദൃശ്ചികം' എന്ന് വിളിച്ചാല്‍ നാമെവിടെയെങ്കിലും എത്തുമോ? "അജ്ഞാതമായതെന്തോ അതാണ് ദൈവ'മെന്ന് ഏതെങ്കിലും മതപണ്ഡിതന്‍ ദൈവത്തെ നിര്‍വചിച്ചതായി നിരീശ്വരവാദികള്‍ക്ക് ചൂണ്ടിക്കാട്ടാനാവുമോ?
'ദി ഗാഡിയന്‍' പത്രത്തില്‍ ഡോക്കിന്‍സും കോയനും ചേര്‍ന്നെഴുതിയ ലേഖനത്തോട് പ്രതികരിച്ച ഒരു ബ്ളോഗറുടെ കത്ത് ഡോക്കിന്‍സ് ഉദ്ധരിച്ചിട്ടുണ്ട്. അജ്ഞേയം സമം ദൈവം എന്ന മഠയധാരണക്കാരനാണ് ഈ ബ്ളോഗറെന്ന് കത്തില്‍നിന്നും മനസ്സിലാക്കാം. കത്ത് അതേപടി താഴെ ചേര്‍ക്കാം. ബ്രാക്കറ്റില്‍ കൊടുത്ത വാക്കുകള്‍ എന്റേതാണ്. ദൈവത്തിനു പകരം യാദൃച്ഛികതയെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം പ്രഛന്നനിഗൂഢവാദമാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
കത്ത്: "എന്തുകൊണ്ടാണ് ദൈവത്തിനെ (യാദൃശ്ചികതയെ) സര്‍വതിനുമുള്ള വിശദീകരണമായി കാണുന്നത്? അത് ശരിയല്ല. വിശദീകരിക്കുന്നതിലെ പരാജയവും താഴ്ന്ന തോതുകളുമാണത് സൂചിപ്പിക്കുന്നത്. ഞാന്‍ ആത്മീയതയിലും അനുഷ്ഠാനങ്ങളിലും മുഴുകാന്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ദൈവത്തില്‍ (യാദൃച്ഛികതയില്‍) ആരോപിക്കുന്നുവെങ്കില്‍ അവര്‍ക്കതിനെപ്പറ്റി യാതൊരു ധാരണയുമില്ല എന്നാണതിന്റെ ശരിയായ അര്‍ഥം. അതുകൊണ്ടാണ് എത്തിച്ചേരാനാവാത്ത ഒന്നില്‍ അവര്‍ എല്ലാം നിക്ഷേപിക്കുന്നത്. ആകാശത്ത് വസിക്കുന്ന ഏതോ മാന്ത്രികശക്തിയില്‍ എല്ലാം അവസാനിക്കുന്നു. പുള്ളി (യാദൃച്ഛികത) എവിടെനിന്ന് വരുന്നുവെന്ന് ചോദിച്ച് നോക്കൂ. കിട്ടുന്ന ഉത്തരം പരമ്പരാഗതമായുള്ള ഒരുതരം വ്യാജതത്ത്വചിന്തയായിരിക്കും. അതങ്ങനെയായിരിക്കും, എന്നും ഉണ്ടായിരുന്നു, പ്രകൃതിക്ക് പുറത്താണ് (പ്രകൃതി തന്നെയാണ്), അഭൌമമാണ് (ഭൌതികമാണ്), അതീതമാണ് (പ്രകൃതിപരമാണ്)... ഇത്തരമൊരു ഉത്തരം യാതൊന്നും വിശദീകരിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.''(130)
ദൈവത്തിന്റെ സ്ഥാനത്ത് യാദൃച്ഛികത, ഭൌതികത, പ്രകൃതിപരം പദാര്‍ഥം എന്നിത്യാദി പദങ്ങള്‍ ചേര്‍ത്താല്‍ നിരീശ്വരവാദമായി. ദൈവം എന്ന വാക്കിന്റെ സ്ഥാനത്ത് ഇത്തരം ഭൌതികവാദ പദങ്ങള്‍ പ്രതിഷ്ഠിച്ചതുകൊണ്ട് പ്രപഞ്ചത്തെപ്പറ്റി എന്തറിവാണ് കൂടുതലായി ലഭിക്കുന്നത്? സൃഷ്ടിവാദത്തെ അപേക്ഷിച്ച് നിരീശ്വരവാദത്തിന് പ്രകൃതിവ്യാഖ്യാനത്തില്‍ എന്ത് വിശദീകരണക്ഷമതയാണ് കൂടുതല്‍ അവകാശപ്പെടാനുള്ളത്? ഒന്നും തന്നെയില്ലെന്ന് മേല്‍ കത്തിലെ ബ്രാക്കറ്റിലെ വാക്കുകള്‍ മാറ്റിയുപയോഗിച്ചാല്‍ ബോധ്യമാവും.
ആരാണ് മധ്യലോകക്കാര്‍?

പദാര്‍ഥം മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം അതിന്റെ ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും കരുതുന്നവരാണ് നിരീശ്വരവാദികള്‍. അതിനാല്‍ ന്യായമായും അവരെ പദാര്‍ഥവാദികളെന്നു വിശേഷിപ്പിക്കാം. അതിനാല്‍ ഗ്രന്ഥകാരന്റെ ഈ പരാതിയില്‍ കഴമ്പില്ല: "മതവാദികള്‍ അവിശ്വാസികളെ 'പദാര്‍ഥവാദി'കളെന്ന് വിളിച്ചാക്ഷേപിക്കാറുണ്ടല്ലോ. പദാര്‍ഥത്തിനപ്പുറത്തുള്ള ഒന്നും കാണാന്‍ കഴിയാത്തവരാണ് ഭൌതികവാദികള്‍ എന്നാണതിലെ പരിഹാസം.''(131) മതത്തില്‍ വിശ്വസിക്കുന്നവരെ മതവാദിയെന്ന് ഗ്രന്ഥകാരന് വിശേഷിപ്പിക്കാമെങ്കില്‍ ദൈവത്തിന് പകരം പദാര്‍ഥത്തില്‍ വിശ്വസിക്കുന്ന അവിശ്വാസിയെ പദാര്‍ഥവാദിയെന്ന് വിശേഷപ്പിക്കുന്നതില്‍ എന്താണ് തകരാറ്? അതൊരു പരിഹാസമായി അവിശ്വാസികള്‍ക്ക് തോന്നുന്നത് അവരുടെ അധമബോധം കൊണ്ടാകാനേ തരമുള്ളൂ.
പദാര്‍ഥത്തെപ്പറ്റിയുള്ള ധാരണകള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരുന്നു. 'വിഭജിക്കാനാവാത്തത്' എന്ന അര്‍ഥത്തില്‍ ഏറ്റവും ചെറിയ പദാര്‍ഥകണികയെ 'ആറ്റം' എന്നു വിളിച്ചത് ഗ്രീക്കു ചിന്തകനായ ഡമോക്രിറ്റസാണെന്ന് (ആഇ 450) കരുതപ്പെടുന്നു. എന്നാല്‍ ഡമോക്രിറ്റസ് ആറ്റത്തെ സങ്കല്‍പിച്ചതും ആധുനികശാസ്ത്രജ്ഞന്‍ സങ്കല്‍പിക്കുന്നതും എത്രയോ വിഭിന്നമായ വിധത്തിലാണ്.(132) എങ്കിലും അക്കാലത്തെ ഗ്രീക്ക് ഭൌതികവാദിയും (ഉദാ: ഹെരാക്ളിറ്റസ്) ഇക്കാലത്തെ ഭൌതികവാദിയും പദാര്‍ഥവാദി തന്നെ! പക്ഷെ ഈ സൌജന്യം മതവിശ്വാസികള്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ നിരീശ്വരവാദികള്‍ തയ്യാറല്ല. രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രീക്ക് ഭൌതികവാദത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഇന്നും മുറുകെപ്പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോകസങ്കല്‍പക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!
ഗ്രന്ഥകാരന്റെ മറ്റൊരുവാദം നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ചമാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(133) എന്താണീ വാദത്തിന്റെയര്‍ഥം? ദൈവം മറ്റൊരു പദാര്‍ഥമാകാതെ തരമില്ല എന്നു തന്നെ!! പദാര്‍ഥമല്ലാത്ത ഒന്നിനെയും സങ്കല്‍പിക്കാന്‍ പോലും കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍ എന്ന് വ്യക്തമായില്ലേ?
പദാര്‍ഥസാന്നിധ്യമില്ലാത്ത ശൂന്യതയോ ആശയങ്ങളോ മനസ്സോ ഒന്നും അവര്‍ക്ക് സങ്കല്‍പിക്കാനാവില്ല. മധ്യകാലത്തെ ശാസ്ത്രജ്ഞന്‍മാര്‍ പദാര്‍ഥത്തെ സങ്കല്‍പിച്ചിരുന്നത് ഇവ്വിധമായിരുന്നു. അതിനാല്‍ എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "ശൂന്യതയിലുണ്ടാകുന്ന വൈദ്യുതകാന്തിക വ്യതിയാനങ്ങള്‍ അഥവാ അലകള്‍ (Electro-Magnetic Fluctuations) അയഥാര്‍ഥമായി (Unreal) മനുഷ്യന്‍ സങ്കല്‍പിച്ചു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ (പത്തൊമ്പതാം നൂറ്റാണ്ട്) ഈ അലകള്‍ ഏതോ മാധ്യമത്തിലുള്ള (Medium) അലകളായി കരുതപ്പെട്ടു. അത്തരമൊരു മാധ്യമം അന്നേവരെ ആര്‍ക്കുമറിയാത്തതിനാല്‍ ആ സാങ്കല്‍പിക മാധ്യമത്തിന് 'ഈഥര്‍' എന്ന പേരും സമ്മാനിച്ചു. അലകളുണ്ടാകണമെങ്കില്‍ എന്തെങ്കിലും ഉണ്ടാകണമെന്ന മധ്യലോകസങ്കല്‍പമാണ് (Middle World Concept) ഈ നിഗമനത്തിനടിസ്ഥാനം. നാം 'യഥാര്‍ഥ പദാര്‍ഥ'ത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തിയിരുന്നതിന് കാരണമുണ്ട്. മധ്യലോകജീവികളായ നമ്മുടെ മുന്‍ഗാമികള്‍ക്ക് അതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. 'മധ്യലോകക്കാര്‍' (Middle Worlders) എന്നാണ് ഡോക്കിന്‍സ് മനുഷ്യരെ വിശേഷിപ്പിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം കാന്തിക അലകള്‍ പാറയും മണ്ണും പോലെ ഒരു 'പദാര്‍ഥ'മാകേണ്ടതുണ്ട്. അലകളിലെ ദ്രവ്യത്തിന്റെ രൂപഭാവങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെങ്കിലും അത് ദ്രവ്യമാണെന്നതിലും യഥാര്‍ഥമാണെന്നതിലും (ഞലമഹ) തര്‍ക്കമില്ല. എന്നാലത് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്.''(134)
"നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറ''മുള്ള യഥാര്‍ഥമായ പദാര്‍ഥമുണ്ടെന്ന് സമ്മതിക്കുന്ന നിരീശ്വരവാദിക്ക് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമുള്ള യഥാര്‍ഥമായ ദൈവമുണ്ടെന്ന് സമ്മതിക്കാനാണ് പ്രയാസം! ദൈവമാണെങ്കില്‍ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്നതും പരീക്ഷണനാളിയിലാക്കാന്‍ സാധിക്കുന്നതുമായ വസ്തുനിഷ്ഠവും (ഛയഷലരശ്േല) മൂര്‍ത്തവുമായ (ഇീിരൃലലേ) യാഥാര്‍ഥ്യമായിരിക്കണം! പദാര്‍ഥമാണെങ്കില്‍ ഇങ്ങനെയൊന്നും ആവണമെന്ന് നിര്‍ബന്ധമില്ലതാനും!
ഇവിടെ വിഷയം അതല്ല. എന്തെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യുതകാന്തികതരംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്ന് ശഠിച്ച മധ്യകാലക്കാരെപ്പോലെ മസ്തിഷ്കവും ശരീരവുമില്ലാതെ ദൈവത്തിന് ചിന്തിക്കാനാവില്ല എന്ന് കരുതുന്നവരാണ് നിരീശ്വരവാദികള്‍! മധ്യകാല പാരമ്പര്യം പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നല്ലോ. മൈക്കള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങള്‍ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നേയും പുരോഗതി നേടി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം (പദാര്‍ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്.
നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാര്‍ (19ാം നൂറ്റാണ്ടുവരെ ഈ പാരമ്പര്യം നിലനിന്നുവെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടുകാര്‍ എന്നു വിളിക്കുന്നതിലും തെറ്റില്ല) എന്ന് മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ല എന്ന യാഥാര്‍ഥ്യം ശ്രദ്ധിക്കണം. ഒരു മീഡിയത്തില്‍ നിന്നും മറ്റൊരു മീഡിയത്തിലേക്ക് പ്രകാശം കടക്കുമ്പോഴുണ്ടാകുന്ന അപവര്‍ത്തനം (Refraction) വിശദീകരിക്കാന്‍ 1704ല്‍ സര്‍ ഐസക് ന്യൂട്ടനാണ് ഈഥര്‍ സങ്കല്‍പം പ്രയോജനപ്പെടുത്തിയ ആദ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍. അതിനും നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഡച്ച് ഗണിതശാസ്ത്രജ്ഞനായ ക്രിസറ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍, സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പമല്ല, ആധുനികസങ്കല്‍പമാണ്. പക്ഷേ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തമാണ് വെളിവാകുന്നത്.
ആന്ത്രോപ്പിക് കോസ്മോളജിക്കല്‍ തത്ത്വം

ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് ശാസ്ത്രം മതത്തിനെതിരായി. ശാസ്ത്രജ്ഞന്മാരിലും തത്ത്വചിന്തകരിലുംപ്പെട്ട വളരെപ്പേര്‍ ഈ സമീപനമാണ് സ്വീകരിച്ചത്. "ദൈവം മരിച്ചു. കൊന്നത് നമ്മളാണെ''ന്ന് പ്രമുഖ ജര്‍മ്മന്‍ തത്ത്വചിന്തകനായ ഫ്രെഡറിക് നീഷെയുടെ കഥാപാത്രം വിളിച്ചുപറഞ്ഞല്ലോ (നീഷെയുടെ The Gay Science എന്ന കൃതിയിലാണിത്. കൌതുകകരമെന്ന് പറയാം, ഈ കഥാപാത്രം ഒരു ഭ്രാന്തനാണ്!). 1960കളില്‍ അമേരിക്കയിലെ മതമീമാംസകര്‍ക്കിടയില്‍ 'ദൈവത്തിന്റെ മരണപ്രസ്ഥാനം' തന്നെ രൂപം കൊള്ളുകയുണ്ടായി.(135)
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടപ്പോള്‍ ആധുനികശാസ്ത്രജ്ഞരുടെയും ദാര്‍ശനികരുടേയും ധൈഷണികമായ അല്‍പത്തരങ്ങള്‍ അനാവൃതമായിത്തുടങ്ങി. മതവീക്ഷണങ്ങള്‍ അശാസ്ത്രീയമല്ലെന്നും ശാസ്ത്രം മതത്തിന് പകരം വെക്കാവുന്നതല്ലെന്നും പല ചിന്തകന്മാര്‍ക്കും തോന്നിത്തുടങ്ങി. പിന്നെയും ദശകങ്ങള്‍ കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഈ പ്രവണത ശക്തമായെന്ന് പറയാം. ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മതത്തിനെതിരെയല്ല പോരാടുന്നത്. മറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്കെതിരെയാണ്. 19ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ഭൌതികവാദത്തിന്റെ ആചാര്യനായി എഴുന്നേറ്റുനില്‍ക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. മതത്തോട് അനുഭാവം പുലര്‍ത്തിയതിന്റെ പേരില്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞരുടെ നിര നീണ്ടതാണ്. ഡോ: പോള്‍ ഡേവിസ് മുതല്‍ നിരീശ്വരവാദിയായ ഡോ: സ്റീഫന്‍ ഗൌള്‍ഡ് വരെ നീളുന്നു ഈ നിര. ഈ ശാസ്ത്രജ്ഞരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന മതപണ്ഡിതന്മാരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ശാസ്ത്രജ്ഞര്‍ ശാസ്ത്രജ്ഞര്‍ക്കെതിരെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ഒരു ഭാഗത്ത് ഭൌതികവാദികളായ ശാസ്ത്രജ്ഞര്‍. മറുഭാഗത്ത് മതാനുഭാവികളായ ശാസ്ത്രജ്ഞര്‍! ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ആന്ത്രോപിക് സിദ്ധാന്തത്തെ വിലയിരുത്തുന്ന ഡോക്കിന്‍സിന്റെ വാചകങ്ങള്‍.
പ്രപഞ്ചം സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യജീവിതത്തിന് ലക്ഷ്യമുണ്ടെന്നും മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നും മതങ്ങള്‍ പഠിപ്പിച്ചു. എന്നാല്‍ ആധുനികശാസ്ത്രം ഏതാനും നക്ഷത്രങ്ങളെ ടെലിസ്കോപ്പിലൂടെ കൂടുതലായി കണ്ടെത്താന്‍ തുടങ്ങിയതോടെ മതത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ധാരണ ചോദ്യം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് നക്ഷത്രങ്ങളുണ്ടെന്ന് മനസ്സിലായതോടെ സൂര്യന്‍ 'വെറുമൊരു' നക്ഷത്രവും ഭൂമി 'വെറുമൊരു' ഗ്രഹവുമായി മാറി. മനുഷ്യന്റെ സ്ഥിതി ഇവയെക്കാളൊക്കെ കഷ്ടതരമായി. യാദൃച്ഛികമായുണ്ടായ ജീവന്‍ പരിണമിച്ച് ലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ടായി. അതിലൊരു ജീവി മാത്രമായി മനുഷ്യന്‍! പ്രപഞ്ചത്തിനോ സൂര്യനോ ഭൂമിക്കോ മനുഷ്യനോ യാതൊരു പ്രത്യേകതയുമില്ല. പിന്നെയല്ലേ സവിശേഷത!
ശാസ്ത്രത്തിന്റെ ഇത്തരം നിരീശ്വരവാദ വ്യാഖ്യാനങ്ങള്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കെയാണ് ആന്ത്രോപിക് സിദ്ധാന്തം (Anthropic Principle) രംഗത്തെത്തുന്നത്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "1974ല്‍ ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ (Brandon Carter) ആന്ത്രോപിക് സിദ്ധാന്തം അവതരിപ്പിച്ചു. 'ആന്ത്രോപിക്' എന്ന പദത്തിന് 'മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള' എന്ന അര്‍ഥമെടുക്കാം. പില്‍ക്കാലത്ത് ജോണ്‍ ബാരോയും (John Barrow) ഫ്രാങ്ക് ടിപ്ളറും (Frank Tipler) ഈ ആശയം വിപുലീകരിക്കുകയുണ്ടായി. ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നത് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.''(136)
കാര്‍ട്ടര്‍, ബാരോ, ടിപ്ളര്‍ എന്നിവര്‍ പ്രമുഖരായ ശാസ്ത്രജ്ഞന്മാരാണ.്(137) ഇവരുടെ സിദ്ധാന്തമാകട്ടെ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്ന്'' സമര്‍ഥിക്കുന്നതുമാണ്! മതം ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍ ആട്ടിയോടിക്കാന്‍ വെമ്പി നടക്കുന്ന ശാസ്ത്രജ്ഞരുടെ ഇടയില്‍നിന്നുതന്നെ ആന്ത്രോപിക് സിദ്ധാന്തം ഉയര്‍ന്നുവന്നത് നിരീശ്വരവാദികളെ വിറളിപിടിപ്പിക്കാതിരിക്കുമോ? പക്ഷേ, മൂന്ന് പ്രഗല്‍ഭരായ ശാസ്ത്രജ്ഞരുടെ സിദ്ധാന്തമായതുകൊണ്ടും ശാസ്ത്രലോകം പൊതുവെ ഈ സിദ്ധാന്തം അംഗീകരിച്ചതുകൊണ്ടും നിരീശ്വരവാദികള്‍ കടലിനും ചെകുത്താനും മധ്യേയായി. ഡോക്കിന്‍സാകട്ടെ, ത്രിശങ്കു നരകത്തിലുമായി! ആന്ത്രോപിക് സിദ്ധാന്തം വേണമെന്നോ വേണ്ടെന്നോ പറയാതെ 'വേണ്ടണം' എന്നാണദ്ദേഹം പ്രഖ്യാപിക്കുന്നത്.
പ്രപഞ്ചത്തില്‍ മനുഷ്യനടക്കം ഒന്നിനും ഒരു സവിശേഷതയുമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദം ആന്ത്രോപിക് സിദ്ധാന്തത്തിന്റെ വരവോടെ തകര്‍ന്നടിഞ്ഞു. ഈ വീക്ഷണത്തിന്റെ പേരു തന്നെ അക്കാര്യം സൂചിപ്പിക്കുന്നു. 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' അഥവാ 'മനുഷ്യനുമായി ബന്ധമുള്ള പ്രാപഞ്ചികതത്ത്വം' എന്ന്. യാദൃച്ഛികമായുണ്ടായുണ്ടായതാണെന്ന് സിദ്ധാന്തിച്ചുകൊണ്ട് പ്രാപഞ്ചിക പദ്ധതിയില്‍ നിന്നും മനുഷ്യനെ വെട്ടിമാറ്റാനാണ് നിരീശ്വരവാദം ശ്രമിച്ചത്. എന്നാല്‍ പ്രപഞ്ചത്തിലെ ഓരോകണികയുമായും മനുഷ്യന് ബന്ധമുണ്ടെന്ന് സിദ്ധാന്തിക്കുന്ന 'ആന്ത്രോപിക് തത്ത്വം' രംഗത്തെത്തിയതോടെ മനുഷ്യന്റെയും ഭൂമിയുടെയും സവിശേഷതകളെപ്പറ്റി നിരീശ്വരവാദികള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായി.
ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "ജീവനെ പിന്തുണക്കാന്‍ ഭൂമി പോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ.''(138) ജീവനുണ്ടാകാനും ജീവികള്‍ ഉണ്ടാകാനും ജീവിതം ഉണ്ടാകാനും വേണ്ടിയാണ് ഭൂമിയുണ്ടായതെന്നല്ലേ ഇതിനര്‍ഥം? യാദൃച്ഛികതക്ക് ജീവന്റേയോ ഭൂമിയുടെയോ കാര്യത്തില്‍ പ്രാധാന്യമില്ലെന്നത് പോകട്ടെ, യാതൊരു പങ്കുമില്ലെന്ന് ഇതില്‍നിന്നും തെളിയുന്നു.
ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "ജീവന്റെ സാധ്യത പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ പ്രപഞ്ചം തന്നെ ഉണ്ടാകാന്‍ പാടില്ലെന്നിത് വ്യക്തമാക്കുന്നു.''(139)
ജീവന്‍ ഉണ്ടായതുകൊണ്ടാണല്ലോ മനുഷ്യനുണ്ടായത്. ജീവന്‍ ഉണ്ടായത് പ്രപഞ്ചം ഇന്നത്തെ നിലയില്‍ ഉണ്ടായതുകൊണ്ടുമാത്രമാണ് എന്നതിനര്‍ഥം പ്രപഞ്ചം മനുഷ്യനുവേണ്ടി സജ്ജീകരിക്കപ്പെട്ടതാണെന്നാണ്. "പ്രപഞ്ചം ഉണ്ടായപ്പോള്‍തന്നെ ജീവനുണ്ടാകാനുള്ള സാധ്യതയായി''(140) എന്ന് മറ്റൊരു വാചകത്തിലൂടെ ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിന്റെ ശാസ്ത്രീയ സ്ഥിരീകരണമാണിത്. ഗ്രന്ഥകാരന്റെ ഈ വരികള്‍ ശ്രദ്ധിക്കുക: "പ്രപഞ്ചം വികസിച്ച രീതിക്കും തോതിനും ചെറിയൊരു മാറ്റമുണ്ടായിരുന്നെങ്കില്‍ ഇന്നത്തെപ്പോലെ ജീവന്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷേ, ജീവനേ ഉണ്ടാകുമായിരുന്നില്ല.''(141) പ്രപഞ്ചം ആരംഭം മുതല്‍ വികസിച്ച രീതിയും തോതും ജീവനും ജീവിതവും ഉണ്ടാകാന്‍ മുന്‍കൂട്ടി സജ്ജീകരിക്കപ്പെട്ട വിധത്തിലായിരുന്നു എന്നല്ലേ ഇതിനര്‍ഥം? പ്രപഞ്ചത്തിലെ ഭൌതിക മാറ്റങ്ങള്‍ക്ക് യാതൊരു ലക്ഷ്യവും ഉദ്ദേശ്യവും അര്‍ഥവും ആസൂത്രണവും ഇല്ലെങ്കില്‍ "ചെറിയൊരു'' മാറ്റംപോലും ഉണ്ടാകാതെ പ്രപഞ്ചവികാസം നടക്കുമോ? പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന മതവീക്ഷണത്തിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം ഗ്രന്ഥകാരന് ഗ്രാഹ്യമാകണമെന്നില്ല. ശാസ്ത്രം മതത്തിന് ഇത്ര ശക്തമായ പിന്‍ബലം നല്‍കുമെന്ന് സ്വപ്നേപി കരുതാത്ത ഗ്രന്ഥകാരന്‍ ഇത് മനസിലാക്കുന്നതെങ്ങനെ?
"പ്രപഞ്ചം ഉണ്ടായപ്പോള്‍ തന്നെ'' എന്നെഴുതിയ ഗ്രന്ഥകാരന്‍ പ്രപഞ്ചം ഉണ്ടായതാണെന്ന് സമ്മതിച്ചല്ലോ. പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നാണ് ഇതില്‍നിന്നും തെളിയുന്നത്. ദൈവം സൃഷ്ടിച്ചതല്ലെങ്കില്‍ പ്രപഞ്ചം സ്വയം ഭൂവായതാണോ? നിരീശ്വരവാദം സമര്‍ഥിച്ചുകൊണ്ടിരിക്കെ പ്രപഞ്ചം ആരംഭമില്ലാത്തതാണെന്ന നിരീശ്വരവാദത്തിന്റെ അടിസ്ഥാനപ്രമാണത്തെ തള്ളി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന സൃഷ്ടിവാദത്തെ സ്ഥിരീകരിക്കേണ്ട ഗതികേട് നിര്‍ഭാഗ്യം തന്നെയാണെന്ന് കരുതാം.
"ജീവനെ പിന്തുണക്കാന്‍ ഭൂമിപോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ'' എന്ന കാര്യം ഗ്രന്ഥകാരനും സമ്മതിച്ചുവെന്ന് കരുതാം (ഇല്ലെങ്കില്‍ ഇത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുകയോ ചുരുങ്ങിയത് ഇത് ശരിയല്ലെന്ന് വെറുതെ പ്രസ്താവിക്കുകയോ ചെയ്യുമായിരുന്നു). ഭൂമി പോലുള്ള ഗ്രഹം പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ഉള്ളതിന് യാതൊരു തെളിവുമില്ല. ഉണ്ടെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നുമില്ല. അതിനാല്‍ നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രകാരം പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ മറ്റു ഗ്രഹമില്ല എന്നു കരുതുകയാണ് യുക്തി. പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ വേറെ ഗ്രഹമില്ലെങ്കില്‍ ഭൂമി സവിശേഷ ഗ്രഹമാണെന്നാണര്‍ഥം. മറ്റൊരു ഭൂമിയില്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനോ ജീവികളോ ഇല്ലെന്ന് കരുതണം. പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ ജീവിയാണെന്നെങ്കിലും ഇതില്‍ നിന്നു വ്യക്തമല്ലേ? പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ സൃഷ്ടിയാണെന്ന മതസങ്കല്‍പത്തിന്റെ സ്ഥിരീകരണമാണിത്.
ഗ്രന്ഥകാരന്റെ മറ്റൊരു വാചകം നോക്കൂ: "സൌരയൂഥത്തില്‍ ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച് നമുക്കറിയാം.''(142) പ്രപഞ്ചത്തിലെ വെറുമൊരു ഗ്രഹം മാത്രമാണ് ഭൂമി എന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ അവശിഷ്ടം പേറുന്ന ഗ്രന്ഥകാരന്‍ "ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച്'' സംസാരിച്ച് തുടങ്ങുകയാണ്! മറ്റു വാചകങ്ങള്‍ നോക്കൂ: "ദീര്‍ഘവൃത്താകൃതിയാണെങ്കിലും ഭൂമിയുടെ ഭ്രമണപഥം വൃത്താകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. അതിനാല്‍ ഭൂമി ഒരിക്കലും ഗോള്‍ഡിലോക്സ് (അധികം ചൂടോ തണുപ്പോ ഇല്ലാത്ത) മേഖലയ്ക്ക് പുറത്തുപോകുന്നില്ല. സമീപത്തുള്ള വ്യാഴത്തിന്റെ കനത്ത ഗുരുത്വാകര്‍ഷണബലം, ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങള്‍, മറ്റ് ഗ്രഹപദാര്‍ഥങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നുണ്ട്. അങ്ങനെ കനത്ത ആഘാതങ്ങളില്‍നിന്ന് വ്യാഴം ഭൂമിയെ രക്ഷിക്കുന്നു. വ്യാഴത്തില്‍ ചെന്നുവീണ ഷൂമാക്കര്‍-ലെവിപോലുള്ള ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ വന്നിടിച്ചിരുന്നെങ്കില്‍ ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വന്നേനെ. ഒരുപഗ്രഹം മാത്രമാണ് ഭൂമിയ്ക്കുള്ളത്. ഇത് ഭൂമിയുടെ അച്ചുതണ്ടിനെ കൃത്യമായി ഉറപ്പിച്ചു നിര്‍ത്തി ഭ്രമണത്തിന് സ്ഥിരത നല്‍കുന്ന ഘടകമാണ്. പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങള്‍ക്കും ഇരട്ട (യശിമ്യൃ) നക്ഷത്രവ്യവസ്ഥയാണുള്ളത്. എന്നാല്‍ നമ്മുടെ സൂര്യന്‍ ഒറ്റയാനാണ്. രണ്ട് നക്ഷത്രങ്ങളുള്ള നക്ഷത്രയൂഥങ്ങളിലെ ഗ്രഹങ്ങളുടെ ഭ്രമണം അതിസങ്കീര്‍ണമായിരിക്കും. വലിയ തോതില്‍ വ്യതിയാനങ്ങളും കുഴമറിച്ചിലുകളും അവിടെയുണ്ടാകും. സൂര്യന്‍ ഏകാന്തപഥികനായതിനാല്‍ ഭാഗ്യവശാല്‍ ഭൂമിയുടെ കാര്യത്തില്‍ അതൊന്നും സംഭവിക്കുന്നില്ല.''(143)
എന്തൊരു ഭാഗ്യം? യാദൃച്ഛികത'യില്‍ നിന്നും 'വെറും ഒരു ഗ്രഹമായ ഭൂമി'യില്‍നിന്നും 'ഭാഗ്യവാനായ ഭൂമി'യിലേക്ക് നിരീശ്വരവാദികള്‍ എത്തിയിരിക്കുന്നു!
ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിര്‍ധാരണമെന്നത് കേവലഭാഗ്യമല്ല. അത് ജീവന്റെ വികാസത്തിനും പരിണാമത്തിനുമുള്ള ഏക മാര്‍ഗമാണ്. പക്ഷേ, അത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തുടക്കത്തില്‍ അല്‍പം ഭാഗ്യം വേണം. ആ ഭാഗ്യത്തെക്കുറിച്ചാണ് ആന്ത്രോപിക് സിദ്ധാന്തം സംസാരിക്കുന്നത്.''(144)
മറ്റൊരു വരിയിതാണ്: "ഭൂമി ഒറ്റയ്ക്കല്ലെന്ന വാദം മുന്നോട്ടുവെക്കുന്ന ആന്ത്രോപിക് സിദ്ധാന്തം നമ്മുടെ അപൂര്‍വതയെയും ഭാഗ്യത്തെയും കുറിച്ചാണ് സംസാരിക്കുന്നത്.''(145)
ഭാഗ്യമോ നിര്‍ഭാഗ്യമോ ഇല്ലാത്ത വരണ്ട ദ്രവ്യലോകത്തെക്കുറിച്ചുമാത്രം വാചാലരായിരുന്ന നിരീശ്വരവാദികള്‍ 'ഭാഗ്യ'ത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയത് കൌതുകകരമാണ്. "ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ഒളിച്ചുകളിയാണ് പ്രപഞ്ചത്തില്‍ ഇന്നു നാം കാണുന്നത്'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്.(146) ഈ 'ഒളിച്ചുകളി'ക്കിടയില്‍ പ്രപഞ്ചത്തിലെ സകല നിയമങ്ങളും പ്രതി-പ്രവര്‍ത്തനങ്ങളും ജീവന് അനുകൂലമായി ഇത്രക്ക് സൂക്ഷ്മമായി ഒത്തുവരുമോ?
ഭൌതികപഥാര്‍ഥങ്ങളുടെ അന്ധമായ പ്രതി-പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭാഗ്യമുണ്ടായതുകൊണ്ടാണ് ഭൂമിയും ജീവനും മനുഷ്യനുമൊക്കെ ഇന്നത്തെ നിലയിലെത്തിയതെന്ന് നിരീശ്വരവാദികള്‍ സമ്മതിക്കുന്നുവെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ ഒരു സംശയനിവാരണത്തിന് തയാറാവുന്നു: "ഇവിടെ ഭാഗ്യമെന്ന (ഘൌരസ) വാക്ക് അടിക്കടി ഉപയോഗിച്ച് ഡോക്കിന്‍സ് സ്വന്തം വാദം ദുര്‍ബലപ്പെടുത്തുകയാണോ എന്ന സംശയമുയരാം. 'ഭാഗ്യം' എന്ന വാക്ക് കേള്‍ക്കുമ്പോഴേ 'ദൈവഹിതം' എന്നു മതവാദികള്‍ വിലയിരുത്തും.''(147) ഡോക്കിന്‍സ് 'ഭാഗ്യം' കൊണ്ടുദ്ദേശിച്ചത് 'ദൈവഹിത'മല്ലെന്ന് മതവിശ്വാസികള്‍ക്കറിയാം. എന്നാല്‍ നിരീശ്വരവാദിയായ ഡോക്കിന്‍സ് 'അടിക്കടി' ഭാഗ്യമെന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായതിലെ ധൈഷണികഗതികേടും അവര്‍ക്ക് ഗ്രാഹ്യമാവും.
മനുഷ്യനും ഭൂമിയും സവിശേഷ സൃഷ്ടിയാണെന്നതിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം നിരീശ്വരവാദികളെ അലോസരപ്പെടുത്തുന്നുവെന്നതിന്റെ സൂചനയാണ് ഈ കുമ്പസാരം. ഇതുണ്ടാക്കുന്ന അധമ ബോധമാണ് ഗ്രന്ഥകാരനെ ഇങ്ങനെയൊരു വാദം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്: "മേല്‍ പറഞ്ഞ വസ്തുതകളെല്ലാം പില്‍കാലത്ത് ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളാണ്. അതിനാല്‍ മതസാഹിത്യത്തില്‍ കാണാനാവില്ല. നേരത്തേ അറിയാമായിരുന്നുവങ്കില്‍ മതഗ്രന്ഥങ്ങള്‍ നിറയെ ഈ വസ്തുതകള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞേനെ.''(148)
ഭൂമിയും മനുഷ്യനും ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്ന ഒരു പ്രയോഗത്തിലൂടെ ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയ മതഗ്രന്ഥങ്ങളോട് അസൂയ തോന്നിയിട്ട് കാര്യമുണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യന് യാതൊരു സവിശേഷതകളുമില്ലെന്നും യാദൃച്ഛിക ജീവിയാണെന്നും ചെണ്ടകൊട്ടി നടന്ന നിരീശ്വരവാദികള്‍ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെ''ന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് അല്പമെങ്കിലും പുനരാലോചനക്ക് ശ്രമിക്കേണ്ടതായിരുന്നു. പകരം ആന്ത്രോപിക് സിദ്ധാന്തം മതത്തിന് അനുകൂലമല്ലെന്ന നുണപ്രചാരണത്തിനാണ് ശ്രമം. സത്യസന്ധമായി ശാസ്ത്രവിവരങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് മുന്നില്‍ ഇളിഭ്യരാകാമെന്നല്ലാതെ ഇത്തരം വിഫലശ്രമങ്ങള്‍കൊണ്ട് മറ്റെന്ത് പ്രയോജനമാണുള്ളത്? ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തംപോലെ ആസൂത്രണവാദത്തിന് ബദലായി രൂപം കൊണ്ടതാണ്. അത് യുക്തിസഹമായ ഒരു നിരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.''(149) ഇങ്ങനെ പ്രസ്താവിക്കുന്ന ഗ്രന്ഥകാരന്‍ തന്നെ ഈ സിദ്ധാന്തത്തെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്: "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.'' ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് നിഗൂഢമായ രീതിയിലാണെന്നത് യുക്തിസഹമായ നിരീക്ഷണമാണെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുമോ? പ്രപഞ്ചത്തില്‍നിന്നും സകല നിഗൂഢതകളെയും ആട്ടിയിറക്കാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ച ഗ്രന്ഥകാരന്‍ ജീവന്റെ ഉല്‍ഭവം നിഗൂഢമാണെന്ന ആന്ത്രോപിക് തത്ത്വം യുക്തിസഹമാണെന്ന് സമ്മതിക്കേണ്ടിവന്നത് എത്രയോ നിര്‍ഭാഗ്യകരമാണ്! പ്രപഞ്ചത്തില്‍ ഭാഗ്യം നിറഞ്ഞുകവിയുകയാണെന്ന് ആന്ത്രോപിക് തത്ത്വം സിദ്ധാന്തിക്കുമ്പോള്‍ നിരീശ്വരവാദികള്‍ മാത്രമാണ് അതിന് അപവാദം!!
ആന്ത്രോപിക് തത്ത്വം വിലയിരുത്താനുള്ള വിവരമോ കഴിവോ ഇല്ലാതെ കുഴങ്ങിയ ഡോക്കിന്‍സ് തന്റെ കാലഹരണപ്പെട്ട നിരീശ്വരവാദത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന പ്രതീതിയുണ്ടാക്കുന്നു. ഈ വരികള്‍ നോക്കൂ: "ഭാഗ്യം എന്നത് ആരുടെയെങ്കിലും അനുഗ്രഹമോ ഔദാര്യമോ അല്ല. അനുകൂലമായ സാഹചര്യമെന്ന നിലയിലാണ് 'ഭാഗ്യം' എന്ന പദമുപയോഗിക്കുന്നത.്'' യാദൃച്ഛികമായുണ്ടാവുകയും യാദൃച്ഛികമായി ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തില്‍ എല്ലാം ഭാഗ്യമായി ഭവിക്കുന്നതെങ്ങനെ? എല്ലാ അനുകൂല സാഹചര്യങ്ങളും ഒന്നൊന്നായി ഒത്തുവരുന്നതെങ്ങനെ? ഇവയത്രയും അനുഗ്രഹവും ഭാഗ്യവും ഔദാര്യവുമാണെന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയും അതെല്ലാം 'ആരുടേയും' അല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ പരിഹാസ്യരാവുന്നത് നിരീശ്വരവാദികള്‍ തന്നെയല്ലേ?
"നമുക്കനുകൂലമാണ് എന്നതുകൊണ്ട് പ്രപഞ്ചത്തില്‍ ഒന്നിനും പ്രത്യേക പ്രസക്തിയൊന്നുമില്ല'' എന്നും ഗ്രന്ഥകാരന്‍ കുറിക്കുന്നു.(150) എത്ര ശ്രമിച്ചാലും 19ാം നൂറ്റാണ്ടിലെ പഴഞ്ചന്‍ ആശയങ്ങള്‍ തികട്ടിവരുന്നത് ഒഴിവാക്കാനാവില്ലല്ലോ. നമുക്കനുകൂലമാണ് എന്നതുകൊണ്ട് പ്രപഞ്ചത്തിനല്ല പ്രസക്തിയേറുന്നതെന്നു ഗ്രഹിക്കാനുള്ള ധൈഷണികപാടവം നിരീശ്വര ചിന്തകര്‍ക്ക് എന്നെങ്കിലും ആര്‍ജിക്കാനാവുമോ? ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "ജീവിതസാഹചര്യങ്ങള്‍ ചില ഗ്രഹങ്ങളില്‍ ഉണ്ടാകുന്നതും ചിലവയില്‍ ഉണ്ടാകാത്തതും പ്രപഞ്ചത്തിന്റെ മൊത്തം അസ്തിത്വത്തെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല.''(151) പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിനര്‍ഥം പ്രപഞ്ചത്തിന് പ്രസക്തിയുണ്ടെന്നല്ല; മനുഷ്യന് പ്രസക്തിയുണ്ടെന്നാണ്. ജീവനും ജീവിതവും ഉണ്ടാകാനും നിലനില്‍ക്കാനും പാകത്തില്‍ പ്രപഞ്ചം ആരംഭം മുതലേ സജ്ജീകരിക്കപ്പെട്ടിരുന്നു എന്നാണ് 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' മനസ്സിലാക്കിത്തരുന്നത്. പ്രപഞ്ചത്തേക്കാള്‍ മനുഷ്യന്റെ സവിശേഷതയാണ് ഇതില്‍ നിന്നും തെളിയുന്നത്.
ആന്ത്രോപിക് സിദ്ധാന്തം നിരീശ്വരവാദികള്‍ക്ക് യഥാര്‍ഥത്തില്‍ തലവേദനയാണ്. ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രമല്ല, ആന്ത്രോപിക് സിദ്ധാന്തം മതത്തിനെതിരാണെന്ന് വരുത്താനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം തങ്ങളെ സഹായിക്കുന്നുവെന്നാണ് മതവാദികള്‍ തെറ്റുധരിക്കുന്നത്. എന്നാല്‍ ആന്ത്രോപിക് സിദ്ധാന്തം വിശദീകരിക്കുന്നത് മറ്റൊന്നാണ്. പ്രപഞ്ചത്തിലെ ബഹുഭൂരിപക്ഷം ഗ്രഹങ്ങളും ഗോള്‍ഡിലോക്സ് മേഖലയിലൂടെയല്ല സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അവയിലൊന്നും ജീവനില്ല. ന്യൂനപക്ഷം വരുന്ന ഭൂമിപോലുള്ള ഗ്രഹങ്ങളില്‍ ജീവന് സാധ്യതയുണ്ട്. ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തം പോലെ ആസൂത്രണവാദത്തിന് ബദലായി രൂപംകൊണ്ടതാണ്.''(152)
ആന്ത്രോപിക് സിദ്ധാന്തം മതത്തിന്റെ ഒന്നിലേറെ വീക്ഷണങ്ങളെ സാധൂകരിക്കുന്നുവെന്ന് ഗ്രന്ഥകാരന്റെ തന്നെ വാചകങ്ങളിലൂടെ മുമ്പ് സമര്‍ഥിക്കുകയുണ്ടായല്ലോ. ആന്ത്രോപിക് സിദ്ധാന്തം ഉണ്ടായ പശ്ചാത്തലമെന്താണ്? പ്രപഞ്ചത്തില്‍ മനുഷ്യന് സവിശേഷ സ്ഥാനമൊന്നുമില്ലെന്ന കോപ്പര്‍നിക്കസിന്റെ പ്രപഞ്ചവീക്ഷണത്തിനെതിരെയാണ് ബ്രാന്റന്‍ കാര്‍ട്ടര്‍ ആന്ത്രോപിക് തത്ത്വം ആവിഷ്ക്കരിക്കുന്നത്. ചിരകാലമായി മതങ്ങള്‍ മുന്നോട്ടുവെച്ച വീക്ഷണത്തെ തിരസ്കരിച്ച കോപ്പര്‍ നിക്കസിനെതിരായി ആവിഷ്ക്കരിക്കപ്പെട്ട സിദ്ധാന്തം മതത്തിന് അനുകൂലമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പേരേ?
(തുടരും)
കുറിപ്പുകള്‍:
108. ഭൌമേതരജീവപഠനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖശാസ്ത്രജ്ഞരായ ഫ്രേഡ്ഹോയിലിന്റേയും ചന്ദ്രവിക്രമസിംഹെയുടെയും പ്രധാനകൃതികള്‍: Intelligent
Universe (Book Sales 1988, Evolution From Space (Simon and Shuster) 1981, Why Neo-Darwinism Does Not Work (University College Cardiff Press)1982,
Astronomical Origin of Life (Kluwer Accademic Publishers) 1999, Mathematics of Evolution (Acorn) 1999. ssa°ƒ s_sl-bpsS IrXn-Iƒ Darwinís Black
Box: The Biochemical Challenge to Evolution (Free Press), The Edge of Evolution (Free Press) 2007.
109, 110. പേജ് 131
111. പേജുകള്‍ 130-131
112. Michael Denton, Evolution: A Theory in Crisis (Burnett Books) 1985
113. പേജ് 131
114. പേജ് 132
115. Alister Mc Grath ന്റെ പ്രധാന കൃതികള്‍: The Dawkinsí Delusion? (2007), Dawkinsí God: Genes, Memes and the Meaning of Life (2005), A Fine-Tuned
Universe: The Quest for God in Science and Theology (2009), Heresy: A History of Defending Truth (2009), The Twilight of Atheism: The Rise and Fall of Disbelief in the Modern World (2004).
116. Anthony flew (with Abraham Varghese), There is a God: How the Worldís Most Notorious Atheist Changed his Mind (Harper Collins) 2007.
117. പേജുകള്‍ 24-25
118. പേജ് 125
119. പേജ് 128
120. പേജ് 126
121. പേജ് 132
122. Richard Dawkins, The God Delusion, P. 117
123-125. പേജ് 126
1126. പേജ് 147
127. പേജ് 418
128. എല്ലാത്തരം അല്‍ഭുതങ്ങളേയും നിഷേധിക്കുന്ന ശാസ്ത്രാന്ധവിശ്വാസത്തിന്റെ ദാര്‍ശനികാടിത്തറ ഡേവിഡ് ഹ്യൂമിന്റെ An lnquiry Concerning Human Understanding എന്ന കൃതിയാണ്. ഈ കൃതിയെ നിശിതമായി ഖണ്ഡിക്കുന്നു ശാസ്ത്ര ചരിത്രത്തിന്റെ പ്രൊഫസറായ ജോണ്‍ ഇയര്‍മാന്‍. John Earman, Humeís Abject Failure: The Argument Against Miracles (Oxford University Press) 2000. ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് ഒട്ടേറെ തെളിവുകള്‍ നിരത്തുന്ന കൃതി. Garry
Habermas, Douglas Geivett, In Defense of Miracles: A comprehensive Case for Godís Action in History (Intervarsity Press) 1997. ഈ കൃതിയെപ്പറ്റി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായ റിച്ചാഡ് കാരിയര്‍ എഴുതുന്നു: "This is a well composed defense of miracles which makes arguments that need to be
adressed''.
129,130 പേജ് 153
131. പേജ് 421
132. ഇക്കാലമത്രയും ഭൌതികവാദികള്‍ ഭൌതികമായി വ്യാഖ്യാനിച്ചു പോന്ന പദാര്‍ഥ സങ്കല്‍പങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ നോക്കുക: The
Matter Myth: Dramatic Discoveries That Challenge Our Understanding of Physical Reality: Paul Davis John Gribbin (Simon Shuster 1992)
133. പേജ് 128
134. പേജുകള്‍ 421-422
135. 1966 ഏപ്രില്‍ 8ലെ ടൈം മാഗസിനില്‍ ഇതു സംബന്ധമായി ലേഖനം വന്നിരുന്നു. ഗബ്രിയേല്‍ വഹാനിയന്‍, പോള്‍ ബുറന്‍, തോമസ് അള്‍ട്ടിസര്‍ തുടങ്ങിയവരാണ് നേതാക്കള്‍. വഹാനിയന്‍ 1961ല്‍ The Death of God എന്ന കൃതിയും പ്രസിദ്ധീകരിച്ചു. പക്ഷേ ഇതൊരു നിരീശ്വരവാദപ്രസ്ഥാനമായിരുന്നില്ല. യേശുവിന്റെ കുരിശുമരണമായുന്നു ഇതിന്റെ അടിസ്ഥാനം.
136. പേജ് 156
137. J.D. Barrow, F.J. Tippler, The Anthropic Cosmological Principle (Oxford University Press) 1988
138. പേജ് 156
139,140 പേജ് 161
141. പേജ് 163
142,143 പേജ് 157
144. പേജ് 160
145. പേജ് 161
146. പേജ് 162
147. പേജ് 161
148,149 പേജ് 158
150. പേജ് 160
151. പേജ് 162
152. പേജ് 158

പരിണാമവാദികള്‍ ദൈവത്തിലേക്ക് - (3)

പരിണാമവാദികള്‍ ദൈവത്തിലേക്ക്
എന്‍ എം ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 3 )
പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ ജീവലോകത്തിന് പുറത്ത് ആസൂത്രണം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണം പോലുള്ള സിദ്ധാന്തം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതായത് അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നു എന്നാണിതിനര്‍ഥം! ഇത്രയും കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയല്ലോ.
പരിണാമപ്രകാരമാണ് ജീവജാതികള്‍ ഉരുത്തിരിഞ്ഞതെങ്കില്‍ ദൈവം ആവശ്യമില്ലെന്ന ഡോക്കിന്‍സിന്റെ വാദം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം. പരിണാമസിദ്ധാന്തം ദൈവത്തെ തിരസ്കരിക്കാനുള്ള ന്യായമാണെന്ന് ഡോക്കിന്‍സ് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പരിണാമം തന്നെയും ദൈവികാസൂത്രണത്തിന് തെളിവാണെന്നാണ് ഇവരുടെ പക്ഷം.
ജീവശാസ്ത്രത്തിനു പുറത്ത് ആസൂത്രണവിരോധം സ്വീകാര്യത നേടിയില്ലെന്നതിരിക്കട്ടെ. 'ആസൂത്രണ'ത്തെ 'തകര്‍ത്തെ'റിഞ്ഞ ജീവശാസ്ത്രമേഖല ഇപ്പോള്‍ പുതിയൊരു പ്രതിഭാസത്തിലേക്ക് നീങ്ങുകയാണത്രെ. ഗ്രന്ഥകാരന്റെ വാക്കുകളിതാണ്: "Has Science Found God? (Answer: No) എഴുതിയ വിക്ടര്‍ സ്റെന്‍ജറും (Victor Stenger), Creation Revisited’എന്ന കൃതിയുടെ കര്‍ത്താവായ പീറ്റര്‍ അറ്റ്കിന്‍സും (Peter Atkins) അത്തരം തിരിച്ചറിവുകള്‍ക്ക് പ്രചാരം നല്‍കാന്‍ യത്നിച്ചവരാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഡാര്‍വിന്റെ സിദ്ധാന്തം വായിച്ചശേഷം സ്വന്തം മനഃസാക്ഷിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതിനുപകരം പ്രകൃതിനിര്‍ധാരണവും പരിണാമവാദവും 'ദൈവലീല'യായി ചിത്രീകരിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചത്. പരിണാമം തുടങ്ങിവെച്ചതും നിയമങ്ങള്‍ ഉണ്ടാക്കിയതും ദൈവമാണെത്രെ.''(53) കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! ദൈവത്തെ 'തകര്‍ത്തുകളയാനാ'ണ് പരിണാമസിദ്ധാന്തം കണ്ടെത്തിയത്. ഇപ്പോള്‍ ചില ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു പരിണാമം തന്നെ ദൈവലീലയാണെന്ന്! ഇതിലപ്പുറമൊരു ദുര്യോഗം പരിണാമവാദികള്‍ക്ക് വരാനുണ്ടോ? പക്ഷേ, അതിനും പഴി ഇങ്ങനെ പറയുന്ന ശാസ്ത്രജ്ഞര്‍ക്കാണ്. ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?
പരിണാമസൈദ്ധാന്തികരായ തന്റെ ആചാര്യന്മാരെപ്പറ്റി റിച്ചാഡ് ഡോക്കിന്‍സിന് കാര്യമായ വിവരമൊന്നുമില്ല എന്ന് ഇത്തരം വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാം. പരിണാമചിന്തക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖരായ ഡോബ്ഷാന്‍സ്കി, റൊണാള്‍ഡ് ഫിഷര്‍, ഹാല്‍ഡേയ്ന്‍ തുടങ്ങി പലരും പരിണാമം 'ദൈവലീല'യായി കണ്ടവരാണ്. (വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ 'പരിണാമം: പുതിയ പ്രതിസന്ധികള്‍' എന്ന കൃതി, പേജുകള്‍ 119-123 നോക്കുക).(55)
പക്ഷേ, എന്തുചെയ്യാം, ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് ഇന്നത്തെ നിരീശ്വരവാദികള്‍.
പരിണാമം തന്നെ 'ദൈവലീല'യാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് അവരുടെ മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നുണ്ടല്ലോ. ഈ ശാസ്ത്രജ്ഞരുടെ 'മനഃ സാക്ഷി'ക്കകത്ത് എന്താണുള്ളതെന്ന് ഗ്രന്ഥകാരന് എങ്ങനെ പിടികിട്ടിയാവോ? 'മനസ്സി'ലും 'മനഃ സാക്ഷി'യിലും വിശ്വസിക്കാത്ത നിരീശ്വരവാദികള്‍ അതിനകത്ത് എന്താണുള്ളതെന്ന് അന്വേഷിച്ചതും കൃത്യമായി കണ്ടെത്തിയതും തമാശക്ക് വകനല്‍കുന്നു. ഒരു മനുഷ്യന്റെയും മനഃസാക്ഷിക്കകത്ത് എന്താണുള്ളതെന്ന് മറ്റൊരാള്‍ക്ക് കണ്ടെത്താനാവില്ലല്ലോ.
ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ കഴിവുള്ള ഏകസിദ്ധാന്തം പ്രകൃതിനിര്‍ധാരണമായതിനാല്‍ ജീവലോകത്തിന് പുറത്ത് കാണുന്ന ആസൂത്രണം എങ്ങനെ വിശദീകരിക്കുമെന്നതാണ് ശേഷിക്കുന്ന പ്രശ്നം. ഇതിന് യാതൊരു ഉപായവും ഇതുവരെയും കണ്ടെത്താനായിട്ടില്ലെങ്കിലും നിരീശ്വരവാദികളുടെ വ്യാമോഹങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. ഗ്രന്ഥകാരന്‍ തുടരുന്നത് ശ്രദ്ധിക്കുക: "അതേസമയം ജീവശാസ്ത്രത്തില്‍ മാത്രമല്ല മറ്റു വിജ്ഞാനശാഖകളിലും തിരിച്ചറിവിന്റെ പാത വെട്ടിത്തെളിക്കാനും അന്വേഷണത്തിന് ദിശാബോധം നല്‍കാനും അതിനുകഴിയും.''(56) ജീവശാസ്ത്രത്തില്‍ തന്നെ ജീവോല്‍പത്തി വിശദീകരിക്കാന്‍ പ്രകൃതി നിര്‍ധാരണത്തിന് സാധ്യമല്ല എന്നിരിക്കെ മറ്റു വിജ്ഞാനശാഖകളിലേക്ക് കൂടി അതിനെ കെട്ടിവലിച്ച് എത്തിക്കാനുള്ള ശ്രമം ചിരിക്ക് വകനല്‍കുന്നുണ്ട്. ഡാര്‍വിനിസമുണ്ടായിട്ട് നൂറ്റമ്പത് വര്‍ഷങ്ങളായി. ഇക്കാലത്തിനിടയില്‍ ജീവശാസ്ത്രത്തിന് പുറത്ത് തിരിച്ചറിവിന്റെയും ദിശാബോധത്തിന്റെയും ഏതു പാതയാണ് പ്രകൃതിനിര്‍ധാരണം വെട്ടിത്തുറന്നതെന്നു കൂടി സാമാന്യമായെങ്കിലും ഗ്രന്ഥകാരന് വെളിപ്പെടുത്താമായിരുന്നു! ഏറ്റവും ചുരുങ്ങിയത് ഭാവിഗവേഷകര്‍ക്ക് ഉപകാരപ്പെടുന്ന ഏതാനും മാര്‍ഗരേഖാതത്ത്വങ്ങളെങ്കിലും അവതരിപ്പിക്കാമായിരുന്നു. എത്രപേര്‍ക്കാണ് ഇതുവഴി നോബല്‍ സമ്മാനങ്ങള്‍ നഷ്ടമായത്! സത്യമെന്താണെന്നോ? ജീവലോകത്തിനു പുറത്ത് പ്രകൃതിനിര്‍ധാരണത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് പ്രമുഖ പരിണാമവാദ സൈദ്ധാന്തികര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്!
ദൈവത്തെ സൃഷ്ടിച്ചതാര്?

അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. സൂക്ഷ്മമായ താത്ത്വിക നിരീക്ഷണങ്ങളാല്‍ സ്ഥാപിക്കപ്പെട്ട അക്വിനാസിന്റെ ദാര്‍ശനിക ന്യായങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല എന്ന് വ്യക്തമാണ്. തത്ത്വശാസ്ത്രത്തിലുള്ള തന്റെ കഴിവുകേട് സമ്മതിച്ചതിലൂടെ ഇക്കാര്യം ഡോക്കിന്‍സ്തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ദൈവാസ്തിക്യം സംബന്ധമായി നടന്ന ചൂടേറിയ തര്‍ക്കങ്ങളെപ്പറ്റി അദ്ദേഹം അജ്ഞനാണ്. തനിക്ക് തോന്നിയ സംശയങ്ങള്‍ വലിയ താത്ത്വിക വിചാരങ്ങളാണ് എന്ന് സ്വയം ധരിക്കുകയും അവ മഹായുക്തികളാണെന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഡോക്കിന്‍സ് നിരീശ്വരദാര്‍ശനികരെപ്പോലും ധര്‍മസങ്കടത്തിലാക്കും.
മതതത്ത്വശാസ്ത്രത്തിലെ ബാലപാഠങ്ങളിലൊന്ന് സൃഷ്ടിയും സ്രഷ്ടാവും താരതമ്യമര്‍ഹിക്കാത്തവിധം ഭിന്നഗുണങ്ങളുള്ള അസ്തിത്വങ്ങളാണെന്നതാണ്. സൃഷ്ടി സൃഷ്ടിക്കപ്പെട്ടതും സ്രഷ്ടാവ് സൃഷ്ടിക്കപ്പെടാത്തതും (അനാദി-ആരംഭമില്ലാത്തത്) ആണെന്നതാണ് ഇതിലെ പ്രധാന വീക്ഷണം. മതപാഠശാലകളിലെ വിദ്യാര്‍ഥികള്‍ ആദ്യം മനസ്സിലാക്കുന്ന പ്രാപഞ്ചികവീക്ഷണങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഈ ബാലപാഠം പോലും ഗ്രഹിക്കാതെ ഡോക്കിന്‍സ് നടത്തുന്ന നിഴല്‍യുദ്ധം ഡോണ്‍ക്വിക്സോട്ടിനെ ഓര്‍മിപ്പിക്കുന്നു.(57) മതതത്ത്വശാസ്ത്രത്തിലെ ഈ ധാരണ തെറ്റാണെങ്കില്‍ അതിനെ ഖണ്ഡിക്കാവുന്നതാണ്. എന്നാല്‍ അതിനുള്ള ശ്രമം ഡോക്കിന്‍സ് നടത്തിയിട്ടില്ല. പകരം ദൈവശാസ്ത്രത്തില്‍ ഇങ്ങനെയൊരു വീക്ഷണമുണ്ട് എന്ന കാര്യം പോലും ഗ്രഹിക്കാതെയുള്ള വിയോജിപ്പുകളാണ് അവതരിപ്പിക്കുന്നത്.
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നാണല്ലോ ഗ്രന്ഥകാരന്‍ കുറിക്കുന്നത്. അക്വിനാസിന്റെ സകല തെളിവുകളും പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിനില്ല എന്ന വാദത്തോടെ സ്വയം റദ്ദാവുമെന്ന് ധരിക്കുന്ന നിരീശ്വരവാദി തര്‍ക്കശാസ്ത്രത്തിലെ ഏത് തത്ത്വമാണ് ഇതിന് ആധാരമാക്കിയതെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍!
പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിന് ബാധകമാക്കണമെന്ന് പറയുന്നതിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. എല്ലാറ്റിനും കാരണം ദൈവമാണെങ്കില്‍ ദൈവത്തിന്റെ കാരണമെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകണം. ഈ ചോദ്യത്തിന് വന്‍പ്രസക്തിയുണ്ടെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. അദ്ദേഹം എഴുതുന്നു: "ആസൂത്രകനായ ദൈവം എന്ന സിദ്ധാന്തം എപ്പോഴും തട്ടിത്തകരുന്നത് ആരാണ് ദൈവത്തെ സൃഷ്ടിച്ചതെന്ന നിസ്സാര ചോദ്യത്തിനു മുമ്പിലാണ.്''(58) അതിനാല്‍ സൃഷ്ടിവാദത്തിനുള്ള തെളിവുകള്‍ക്ക് മുമ്പില്‍ അടിതെറ്റുമ്പോള്‍ ഈ സംശയം ചൂണ്ടിക്കാട്ടി രക്ഷപ്പെടാമെന്ന് അവര്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു. ഗ്രന്ഥകാരന്‍ അനേകം സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിച്ചതായി കാണാം (ഇതിനര്‍ഥം അനേകം സന്ദര്‍ഭങ്ങളില്‍ അടിപതറി എന്നു തന്നെ!).
ദൈവാസ്തിത്വത്തിന് അനുകൂലമായി വിവിധ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകളില്‍ ഒന്നുപോലും അബദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. ന്യായങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റുമ്പോള്‍ ചോദിക്കുന്നതിങ്ങനെയാണ്: ശരി, എങ്കില്‍ ദൈവത്തെ ആര്‍ സൃഷ്ടിച്ചു?
ഒരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാം ദൈവമുണ്ടാക്കിയെന്നു പറഞ്ഞിട്ട് ദൈവത്തെമാത്രം ആരുമുണ്ടാക്കിയില്ല എന്നു പറയുന്നത് കബളിപ്പിക്കലാണ്.''(59)
വേറൊരിടത്ത് ഇങ്ങനെ: "ദൈവം മാത്രം എങ്ങനെ യാദൃച്ഛികമായുണ്ടായി? ദൈവത്തിനു കാരണം ദൈവമാണെങ്കില്‍ എല്ലാ വസ്തുവിന്റെയും കാരണം അതാത് വസ്തുവാണെന്ന് വാദിക്കാം''.(60)
ഗ്രന്ഥകാരന്റെ വാക്കുകള്‍: "വാസ്തവത്തില്‍ ആസൂത്രണത്തെയും ആസൂത്രകനെയും (ഉലശെഴിലൃ) ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രപഞ്ചസൃഷ്ടിവാദം തീരെ ദുര്‍ബലമാണ്. എന്തെന്നാല്‍ ആസൂത്രണം (ഉലശെഴി) ആസൂത്രകനും ബാധകമാണ്. ആസൂത്രകനെ ആസൂത്രണം ചെയ്യേണ്ടിവരുമ്പോള്‍, പിന്നീട് പരമ്പരയായി പിറകോട്ട് വിശദീകരിക്കേണ്ടിവരുമ്പോള്‍ അത് വെറും സമയം മെനക്കെടുത്തലായിമാറും.''(61)
പ്രപഞ്ചം ആസൂത്രിതമാണെന്നും അതിന് യാദൃച്ഛികത ഒരു വിശദീകരണമേ അല്ലെന്നും സിദ്ധാന്തിക്കുന്ന ഫ്രഡ് ഹോയിലിന്റെ ബോയിങ്-747 വാദത്തെപ്പറ്റി (ഇതെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നുണ്ട്) ഗ്രന്ഥകാരന്‍ കുറിക്കുന്നു: "...ബോയിങ്-747 വാദം ദൈവത്തിന്റെ സങ്കീര്‍ണതക്ക് അടിവരയിടുകയാണ് ചെയ്യുന്നത്.'' ഈ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. അതുകൊണ്ടാണ് വിശ്വാസികള്‍ ദൈവം സര്‍വശക്തനും സര്‍വജ്ഞനും ഒക്കെയാണെന്ന് സിദ്ധാന്തിക്കുന്നത്. പക്ഷേ, അതാ വരുന്നു അടുത്ത ചോദ്യം: "അത് വാസ്തവത്തില്‍ ചോദിക്കുന്ന മറുചോദ്യം ഒരു കാരണവുമില്ലാതെ ദൈവം വെറുതെ ഉണ്ടാകുമോ എന്നാണ്! ദൈവത്തിന് സാധൂകരണമായി അവതരിപ്പിക്കപ്പെടുന്ന ബോയിങ്വാദം ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അടിസ്ഥാന ചോദ്യം ഉന്നയിക്കുന്നതില്‍ അവസാനിക്കുമെന്ന് ഹോയില്‍ കരുതിയിട്ടുണ്ടാവില്ല.''(62)
മറ്റൊരിടത്ത് ഇങ്ങനെയും: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല. നോക്കൂ, നിയമം രാജാവിന് ബാധകമല്ല!''(63)
തത്ത്വശാസ്ത്രത്തില്‍ സാമാന്യധാരണപോലും ഇല്ലാതെ ദൈവാസ്തിക്യം ചര്‍ച്ചചെയ്യാനിറങ്ങിയാല്‍ ഇത്തരം ഗതികേടുറപ്പാണ്. ഒന്നാമതായി, ദൈവത്തിന് ആരംഭമില്ലെന്നാണ് മതം സിദ്ധാന്തിക്കുന്നത്. ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായെന്ന വാദമേ വിശ്വാസികള്‍ക്കില്ല.
ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നും ജനിക്കുന്നതാണ്. പ്രപഞ്ചത്തിന് കാരണം അന്വേഷിക്കേണ്ടിവരുന്നത് അതിന് ഉത്ഭവം ഉണ്ട് എന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന കാഴ്ചപ്പാടാണ് നിരീശ്വരവാദത്തിന്റെത്. അതുകൊണ്ടാണ് പ്രപഞ്ചത്തിനു കാരണമായ ദൈവമില്ലെന്ന് അവര്‍ പറയുന്നത്. അതായത് ഉത്ഭവമില്ലാത്ത ഒന്നിന് കാരണമോ സ്രഷ്ടാവോ ആവശ്യമില്ലെന്നത് തത്ത്വശാസ്ത്രത്തിലെ അംഗീകൃതമായ ന്യായമാണ്. നിരീശ്വരവാദികളും വിശ്വാസികളും ഇതംഗീകരിക്കുന്നു. എന്നാല്‍ ആരംഭമില്ലാത്തത് പ്രപഞ്ചത്തിനാണോ ദൈവത്തിനാണോ എന്നതാണ് തര്‍ക്ക വിഷയം. പ്രപഞ്ചത്തിനാണെന്ന് നിരീശ്വരവാദികളും ദൈവത്തിനാണെന്ന് വിശ്വാസികളും പറയുന്നു. സ്വാഭാവികമായും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനു കാരണം ദൈവമാണെന്നും അവര്‍ വാദിക്കുന്നു. നിര്‍വചനപ്രകാരം (യ്യ റലളശിശശീിേ) തന്നെ ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്ത ഒന്നിന് (ദൈവമായാലും പ്രപഞ്ചമായാലും) കാരണത്തെയോ സ്രഷ്ടാവിനെയോ അന്വേഷിക്കുന്നത് നിരീശ്വരവാദപ്രകാരം തന്നെ യുക്തിരഹിതമായ സമീപനമാണ്. കാരണം, ഒരിക്കലും ഉത്ഭവിക്കാത്ത, അനാദിയായ, എന്നെന്നും നിലനിന്നിരുന്ന ഒന്നിന് കാരണമുണ്ടാകില്ല. കാരണം എന്ന സങ്കല്‍പം തന്നെ വേണ്ടിവരുന്നത് ഉത്ഭവിക്കുമ്പോള്‍ മാത്രമാണ്. ആരംഭമില്ലാത്തതിന് കാരണമുണ്ടാകുമെന്നോ കാരണം വേണമെന്നോ പറയുന്നത് തന്നെ താര്‍ക്കികമായ അസംബന്ധമാണ്. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സ് അറിയില്ലെന്നത് രസാവഹമാണ്.
"തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്'' എന്ന് എഴുതിയ ഗ്രന്ഥകാരന്‍ ഒരു പരിധിവരെ ഡോക്കിന്‍സിന്റെ വിവരക്കേട് സമ്മതിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: "ദൈവവിഭ്രാന്തി'യില്‍ തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല''.(64)
തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്ന് കരുതുന്നു ഗ്രന്ഥകാരന്‍!
തത്ത്വചിന്തയില്‍ മാത്രമല്ല വിവരക്കേട്. സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിന് കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. ഉണ്ടായിരുന്നുവെങ്കില്‍ അനാദിയായതിന് കാരണം അന്വേഷിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്. നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്. എങ്കില്‍പോലും അവര്‍ക്കും ഇത് അരോചകമായി അനുഭവപ്പെട്ടു എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ ഈ വരി ശ്രദ്ധിക്കൂ: "സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം അരസികമായി ആവര്‍ത്തിക്കപ്പെടുകയാണ്''(65) "താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നില്ല'' എന്ന് ഗ്രന്ഥകാരന്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ചുരുക്കത്തില്‍ ഒരു വിഡ്ഢിചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണ് ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്ന് പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം! നിരീശ്വരവാദികളുടെ ഈ ദൈന്യാവസ്ഥ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനും ആധുനികശാസ്ത്ര രീതിയുടെ പ്രപിതാക്കളിലൊരാളുമായ റോജര്‍ ബേക്കണ്‍ (1214-1294) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "തത്ത്വചിന്തയിലുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനുഷ്യന്‍ മതവിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്യും.''(66)
ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഡോക്കിന്‍സ് അനുസ്മരിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു. ബോയിങ്-747 ഉദാഹരണത്തിലെ അസംഭവ്യതാവാദം തന്നെ മതവാദികള്‍ക്കെതിരെ ഉപയോഗിക്കാം. സങ്കീര്‍ണമായ പ്രപഞ്ചം ആസൂത്രണം ചെയ്ത ദൈവമെങ്ങനെയുണ്ടായി? ഏതെങ്കിലും മതപണ്ഡിതന്‍ ഇതിന് വിശ്വസനീയമായ ഉത്തരം പറയുന്നത് താനിതുവരെ കേട്ടിട്ടില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(67)
ഉണ്ടാകാത്ത ഒന്ന് എങ്ങനെയുണ്ടായി എന്ന് പറയണമെന്നാണ് ഡോക്കിന്‍സിന്റെ ശാഠ്യം!
ദൈവത്തിന് ഉല്‍ഭവമില്ല (അനാദി) എന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെ ഉത്ഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോക്കിന്‍സ് തത്ത്വചിന്തയില്‍ നഴ്സറി വിദ്യാഭ്യാസമെങ്കിലും നേടണമായിരുന്നു. ദൈവത്തിന് ആരംഭമില്ലെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെയാണ് ഉല്‍ഭവിച്ചതെന്ന് വ്യക്തമാക്കുന്നതെങ്ങനെ?
ഇവിടെ പരിഗണനീയമായ മറ്റൊരു വസ്തുതയുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന് വിശ്വസിക്കുന്ന റിച്ചാഡ് ഡോക്കിന്‍സാണ് ദൈവത്തെ എങ്ങനെയെങ്കിലും 'ഉത്ഭവിപ്പിക്കാ'ന്‍ പെടാപാടുപെടുന്നത്! ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണത്തില്‍ വിശ്വസിക്കുന്ന ഡോക്കിന്‍സാണ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല എന്ന കാരണം പറഞ്ഞ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത്! പ്രപഞ്ചത്തിന് ആരംഭമില്ലെന്ന നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിലും സ്വീകരിക്കാം. എന്നാല്‍ ദൈവാസ്തിത്വമോ ദൈവത്തിന് ആരംഭമില്ലെന്ന ആസ്തിക്യവാദമോ വിശ്വാസികള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടേ വിശ്വസിക്കാവൂ എന്ന് ഡോക്കിന്‍സിന് നിര്‍ബന്ധമുണ്ട്! ഈ ഇരട്ടത്താപ്പ് ശരിയാണോ?
ഒരിടത്തല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ ധൈഷണിക കാപട്യം ഡോക്കിന്‍സില്‍ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ കാണാം. മറ്റൊരുദാഹരണം നോക്കാം.
പ്രപഞ്ചത്തിന് നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ് ദൈവാസ്തിക്യം എന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തത്ത്വശാസ്ത്ര പ്രൊഫസര്‍ സ്വിന്‍ബേണ്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. (ഏറിയാല്‍ ഉയരാവുന്ന ഏറ്റവും വലിയ ചോദ്യം ദൈവത്തെ സൃഷ്ടിച്ചതാര്‍ എന്ന ഡോക്കിന്‍സിന്റെ വിഡ്ഢിച്ചോദ്യമാണ്!). ഈയര്‍ഥത്തിലാണ് ദൈവം ലളിതമായൊരു വിശദീകരണമാണെന്ന് സ്വിന്‍ബേണ്‍ വാദിച്ചത്. ശാസ്ത്രീയമായും ദാര്‍ശനിമായും ഇത് യുക്തിസഹമാണുതാനും. എന്നാല്‍ ഡോക്കിന്‍സ് ഈ വാദത്തോട് യോജിക്കുന്നില്ല. കാരണമായി ചൂണ്ടിക്കാട്ടുന്ന വിമര്‍ശനമിതാണ്: "...ദൈവത്തിന് ഇടപെടാനും ഇടപെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. നിയന്ത്രിക്കാനും നിയന്ത്രിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ദൈവം ലളിതമാണെന്നു പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണ്. ദൈവത്തിലും സങ്കീര്‍ണമായ ഒന്ന് പ്രപഞ്ചത്തില്‍ ഉണ്ടാകില്ല. കാരണം ഏറ്റവും സങ്കീര്‍ണമായതിനെവരെ നിയന്ത്രിക്കുന്നത് ദൈവമാണ്.''(68)
പ്രപഞ്ചം സങ്കീര്‍ണമായതിനാല്‍ അതിനുള്ള വിശദീകരണമായി കണക്കാക്കുന്ന ദൈവവും സങ്കീര്‍ണമാക്കാതെവയ്യ എന്നതാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ പ്രകൃതിനിര്‍ധാരണത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "...പരിണാമം സങ്കീര്‍ണമാകാന്‍ കാരണം അത് പ്രകൃതിനിര്‍ധാരണത്തെ ആശ്രയിച്ച് പുരോഗമിക്കുന്നതിനാലാണ്. പ്രകൃതിനിര്‍ധാരണം മാത്രമാണ് ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്ക് ജീവിവര്‍ഗത്തെ നയിക്കുന്നത്... പരിണാമസിദ്ധാന്തം വളരെ ലളിതമാണ്''.(69)
പരിണാമം സങ്കീര്‍ണമാണെങ്കിലും അതിനെ വിശദീകരിക്കുന്ന പരിണാമസിദ്ധാന്തം ലളിതമാകാമെങ്കില്‍ സങ്കീര്‍ണമായ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ദൈവസിദ്ധാന്തവും ലളിതമാണെന്ന് വരുന്നില്ലേ?
വിശദീകരിക്കപ്പെടുന്നത് സങ്കീര്‍ണമാണെങ്കിലും വിശദീകരണ സിദ്ധാന്തം ലളിതമാകാമെന്നല്ലേ ഡോക്കിന്‍സിന്റെ മേല്‍വരികള്‍ തെളിയിക്കുന്നത്? ഈ സൌജന്യം സ്വിന്‍ബേണിന് വകവെച്ചുകൊടുക്കാന്‍ ഡോക്കിന്‍സ് മടിക്കുന്നതെന്തുകൊണ്ട്?
തത്ത്വചിന്തയില്‍ ഡോക്കിന്‍സിനുള്ള ഭയാനകമായ വിവരക്കേട് കൃതിയില്‍ എവിടെയും കാണാം. ഡോക്കിന്‍സിന്റെ 'അപാരമായ ബുദ്ധി'യില്‍ ആശ്ചര്യപ്പെടുന്ന അനുയായികള്‍ക്ക് ഇതൊന്നും ഗ്രാഹ്യമാകില്ല. ജീവികളില്‍ കാണുന്ന ആസൂത്രണവൈഭവം അന്ധവും ബധിരവുമായ പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കുകയില്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന പ്രമുഖ ഗോളശാസ്ത്രജ്ഞനായ ഫ്രഡ് ഹോയിലിന്റെ വാദത്തെ നേരിടാനാകാതെ കുഴങ്ങിയപ്പോള്‍ ഡോക്കിന്‍സ് തന്റെ വിഡ്ഢിചോദ്യം പുറത്തെടുത്തു. ചോദ്യത്തിനപ്പുറം തന്റേതായ തത്ത്വചിന്തകൂടി അതില്‍ ചേര്‍ത്തു. പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ജൈവ-അജൈവ സംവിധാനങ്ങള്‍ യാദൃച്ഛികമായി ആവിര്‍ഭവിക്കില്ലെന്ന ഫ്രഡ്ഹോയിലിന്റെ വാദത്തെപ്പറ്റി ഡോക്കിന്‍സ് കുമ്പസരിക്കുന്നത് നോക്കൂ: "എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല, അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതിനിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍സിദ്ധാന്തം. ബുദ്ധിപരമായ ആസൂത്രണം (കിലേഹഹശഴലി ഉലശെഴി) യാദൃച്ഛികതക്ക് 'പകരം വെക്കാവുന്ന' ഒന്നാണെന്ന് ഡോക്കിന്‍സും സമ്മതിക്കുന്നുണ്ട്. എന്തുകൊണ്ട്? ഉത്തരം ലളിതം: ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്!''(70)
പ്രപഞ്ചത്തെ ആസൂത്രണപാടവമുള്ള ദൈവം സംവിധാനിച്ചതാണ് എന്ന് 'ഇന്റലിജന്റ് ഡിസൈന്‍ തിയറി'യെ ആധാരമാക്കി വാദിക്കാം. പ്രപഞ്ചം യാദൃച്ഛികമായുണ്ടായെന്ന വാദമാണ് യാദൃച്ഛികതാവാദം. എങ്കില്‍ "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികവാദം തന്നെയാ''കുന്നതെങ്ങനെ?
കാരണം ഡോക്കിന്‍സ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "...അതിസങ്കീര്‍ണമായ ഒരു സസ്യത്തെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്ന് എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഈ ചോദ്യത്തിന് സൃഷ്ടിവാദക്കാരുടെ പക്കല്‍ ഉത്തരമില്ല. എല്ലാം ഒരാള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ അയാളെ ആരും ആസൂത്രണം ചെയ്തില്ല. അയാള്‍ മാത്രം വെറുതെ യാദൃച്ഛികമായി ഉണ്ടായി-ഇതാണ് വിശദീകരണം!''(71)
ആസൂത്രണവാദം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണെന്ന് ഡോക്കിന്‍സ് വാദിക്കാനുള്ള കാരണം ദൈവം യാദൃച്ഛികമായുണ്ടായി എന്ന് സൃഷ്ടിവാദക്കാര്‍ വാദിക്കുന്നതുകൊണ്ടാണത്രെ! ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായിട്ടേയില്ലെന്നും എന്നെന്നും ഉള്ളവനാണെന്നുമാണ് സൃഷ്ടിവാദക്കാരുടെ വാദമെന്ന പ്രാഥമിക വിവരംപോലും ഇല്ലാത്ത ഡോക്കിന്‍സാണ് നിരീശ്വരവാദികളുടെ ആഗോള ബുദ്ധിജീവി!
ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല.'' ദൈവത്തിന് ആരംഭമില്ലെന്നും അനാദിയാണെന്നുമാണ് സൃഷ്ടിവാദം സിദ്ധാന്തിക്കുന്നത്.
പ്രപഞ്ചമോ ദൈവമോ യാദൃച്ഛികമല്ല സൃഷ്ടിവാദത്തിലെന്ന് വ്യക്തമാണ്. എങ്കില്‍, "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്'' എന്ന ഡോക്കിന്‍സിന്റെ വാദം സൃഷ്ടിവാദത്തെക്കുറിച്ചുള്ള പ്രത്യേകമായ അജ്ഞതയില്‍നിന്നും തത്ത്വചിന്താപരമായ ദാരിദ്യ്രത്തില്‍നിന്നും ഉണ്ടായ അസംബന്ധമാണെന്നു വ്യക്തം.
പ്രപഞ്ചോല്‍പത്തി

അക്വിനാസിന്റെ ആദ്യത്തെ മൂന്ന് തെളിവുകളുടെ ആധാരസങ്കല്‍പം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നതാണ്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് സമര്‍ഥിച്ചാല്‍ ഈ മൂന്ന് തെളിവുകളും തകരും. പക്ഷേ, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് തെളിയിക്കാന്‍ ഡോക്കിന്‍സ് ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല അങ്ങനെയൊരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ഇതിന് കാരണമുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമുണ്ട് എന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞന്മാരുടെ (Cosmologists) പൊതുവായ അഭിപ്രായം.(72) ഗോളശാസ്ത്രം മാത്രമല്ല ഭൌതികശാസ്ത്ര (Physics)ത്തിലെ ഏറ്റവും മൌലികമെന്ന് കരുതപ്പെടുന്ന താപഗതികനിയമങ്ങള്‍ (Thermodynamics) പ്രകാരവും പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ട്. ഇതുമായി ബന്ധപ്പെട്ട പാദങ്ങളൊന്നും ഡോക്കിന്‍സ് ഉന്നയിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കുകയാണ്. ചുരുക്കത്തില്‍ ആധുനിക-ആധുനികാനന്തര വിജ്ഞാനമനുസരിച്ച് പ്രപഞ്ചത്തിന് നിശ്ചിതമായൊരു ഉത്ഭവമുണ്ട്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ മൂലപ്രമാണം ഇക്കാലത്ത് ഏറ്റവും വലിയ അന്ധവിശ്വാസമായി ഗണിക്കപ്പെടാന്‍ 'യോഗ്യത'യുള്ള ഒന്നാണ.് ഈ ഭൌതികവാദാന്ധവിശ്വാസത്തെ ആധാരമാക്കി ഡോക്കിന്‍സ് നടത്തുന്ന സകല വാദ-പ്രതിവാദങ്ങളും, അതിനാല്‍ വിജ്ഞാനവിരുദ്ധവും അന്ധവിശ്വാസപ്രേരിതവുമാണെന്ന് തെളിയുന്നു.
പ്രപഞ്ചത്തില്‍ ഓരോ കാര്യത്തിനും കാരണമുണ്ടായേ തീരൂ. പ്രപഞ്ചത്തില്‍ ഏതൊന്ന് പലിക്കണമെങ്കിലും മറ്റൊരു പുറംശക്തി ആവശ്യമാണ്. പ്രപഞ്ചത്തില്‍ മൂര്‍ത്തമായ എന്തും അതിനുമുമ്പുള്ള വസ്തുക്കള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നവയാണ്. ഈ കണ്ണികളുടെ പരമ്പര പ്രപഞ്ചോത്ഭവംവരെയെത്തുന്നു. ഇക്കാണുന്ന ഭൌതികപ്രപഞ്ചത്തിന്റെ പ്രാരംഭബിന്ദുവാണത്. അതിനുമുമ്പ് ഭൌതികപ്രപഞ്ചത്തിന് ബാധകമായ ഒന്നുംതന്നെയില്ല. അതുകൊണ്ടാണ് പശ്ചാത്ഗമനം (Regression) പ്രപഞ്ചോത്ഭവത്തോടെ അവസാനിക്കുന്നത്. അതിനപ്പുറത്തേക്കും കാരണത്തിന്റെയും ചലനത്തിന്റെയും മൂര്‍ത്ത ഭൌതിക വസ്തുക്കളുടെയും കണ്ണികള്‍ കാണുമെന്ന് കരുതാനാവില്ല.
അക്വിനാസിന്റെ ആദ്യ മൂന്ന് തെളിവുകള്‍ക്കെതിരെ ഡോക്കിന്‍സ് ആകെക്കൂടി ഉന്നയിക്കുന്ന ഏക എതിര്‍വാദം പശ്ചാത്ഗമനമാണ്. ഇതാകട്ടെ ദാര്‍ശനികമായ അജ്ഞതയുടെ ഫലമാണെന്ന് നാം കണ്ടു. സ്വാഭാവികമായും അക്വിനാസിന്റെ എല്ലാ തെളിവുകളും സമര്‍ഥനശേഷിയോടെ അവശേഷിക്കുന്നു; എന്നുമാത്രമല്ല 13ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച ഈ വാദങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ആധുനിക-ഉത്തരാധുനികശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത്. അത് മറ്റൊരു സന്ദര്‍ഭത്തില്‍ പരിശോധിക്കാം.
ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "പിറകോട്ടുപോയി ഒരവസ്ഥ സങ്കല്‍പിച്ചശേഷം ആ അവസ്ഥ ഇല്ലായ്മ ചെയ്യാനായിട്ടാണ് ദൈവത്തെ സങ്കല്‍പിക്കുന്നത്. യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ടുപോകല്‍ ദൈവത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.''(73) ഇവയത്രയും അസംബന്ധമാണ്. ബിഗ്ബാങ് എന്താണെന്നോ ഗോളശാസ്ത്രജ്ഞര്‍ ആ സങ്കല്‍പത്തില്‍ എത്തിയതെങ്ങനെയെന്നോ ഗ്രന്ഥകാരനറിയില്ല.
'ബിഗ്ബാങ്' മാതൃകയനുസരിച്ചുള്ള പ്രപഞ്ചോല്‍പത്തി സിദ്ധാന്തത്തില്‍ പിറകോട്ടുപോക്കിനെ ഇല്ലായ്മ ചെയ്യാനല്ല ദൈവത്തെ സങ്കല്‍പിക്കുന്നത്. യഥാര്‍ഥത്തില്‍ ബിഗ്ബാങ് മാതൃകയില്‍ ദൈവത്തെ സങ്കല്‍പിച്ചിട്ടേയില്ല. മഹാസ്ഫോടനത്തിന് തൊട്ടുമുമ്പുള്ള സിങ്കുലാരിറ്റി(Singularity)യില്‍ പിറകോട്ടുപോക്ക് (പശ്ചാത്ഗമനം) അവസാനിക്കുന്നു. ഈ പിറകോട്ടുപോകലാകട്ടെ ആല്‍ബെര്‍ട്ട് ഐന്‍സ്റയിന്റെ പൊതു ആപേക്ഷികതാസിദ്ധാന്തത്തിലെ ഫീല്‍ഡ് സമവാക്യങ്ങളെ വിശദീകരിക്കാന്‍ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ (Alexander Friedman) എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ കണ്ടെത്തിയതാണ്.(74) 1922ലാണ് വികസിക്കുന്ന പ്രപഞ്ചമാതൃക ഫ്രീഡ്മാന്‍ അവതരിപ്പിച്ചത്. 1929ല്‍ വാനശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ളിന്റെ നിരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുകയും ചെയ്തു. 1924ല്‍ ഫ്രീഡ്മാന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധം ജര്‍മന്‍ ഫിസിക്സ് ജര്‍ണലാണ് പ്രസിദ്ധീകരിച്ചത്.(75) ശാസ്ത്രലോകത്ത് ഏറ്റവും അംഗീകൃത സിദ്ധാന്തമായി കരുതപ്പെടുന്ന പൊതുആപേക്ഷികതാ സിദ്ധാന്തം ഗോളശാസ്ത്രത്തില്‍ പ്രയോഗിച്ചപ്പോഴാണ് 'വികസിക്കുന്ന പ്രപഞ്ചമാതൃക' ലഭിച്ചത്. അല്ലാതെ ഗ്രന്ഥകാരന്‍ എഴുതിയപോലെ പിറകോട്ട് പോക്ക് അവസാനിപ്പിക്കാന്‍ ആരും ദൈവത്തെ 'കെട്ടിവലിച്ച്' കൊണ്ടുവരികയായിരുന്നില്ല.
"യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ട് പോകല്‍'' എന്ന ഗ്രന്ഥകാരന്റെ പരാമര്‍ശം ഗോളശാസ്ത്രത്തില്‍ എന്തൊക്കെ നടന്നുവെന്നതിനെക്കുറിച്ചുള്ള അജ്ഞതയുടെ ആഴം മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഗണിതശാസ്ത്രപരമായും ഭൌതികശാസ്ത്രാടിസ്ഥാനത്തിലും സ്ഥാപിക്കപ്പെട്ട ഐന്‍സ്റയിന്റെ പൊതു ആപേക്ഷിക സിദ്ധാന്തവും ഫ്രീഡ്മാന്റെ ഗണിതമാതൃകയും എഡ്വിന്‍ ഹബ്ള്‍ മുതല്‍ ഇതുവരെയുള്ള ഗോളശാസ്ത്രജ്ഞരുടെ (80 വര്‍ഷങ്ങളിലെ ഗവേഷണഫലങ്ങള്‍!) നിരീക്ഷണഫലങ്ങളുമാണ് 'പിറകോട്ട് പോകലിന്' അടിത്തറയിട്ടത്. ഇവയത്രയും "കാരണം കാണിക്കാതെയുള്ള'' ഒന്നായിരുന്നു എന്ന ഗ്രന്ഥകാരന്റെ വാദത്തെ വിഡ്ഢിത്തമായിപോലും കണക്കാക്കാന്‍ വയ്യ എന്നതാണ് യാഥാര്‍ഥ്യം.
എന്തുകൊണ്ടാണ് അക്വിനാസിന്റെ തെളിവുകളെ എതിര്‍ക്കാന്‍ അങ്ങേയറ്റം ദുര്‍ബലമായ പശ്ചാത്ഗമനം എന്ന വാദംമാത്രം ഉന്നയിക്കാന്‍ ഡോക്കിന്‍സ് നിര്‍ബന്ധിതനായത്? കാരണമുണ്ട്. നിരീശ്വരവാദത്തില്‍ ആത്മാര്‍ഥതയും ദൃഢവിശ്വാസവും വിവരവും ഉണ്ടായിരുന്നുവെങ്കില്‍ ഒരാള്‍ ചെയ്യേണ്ടത് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും പശ്ചാത്ഗമനം അസാധ്യമാണെന്നും സമര്‍ഥിക്കുകയാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന നിരീശ്വരവാദത്തിന്റെ മൂലസിദ്ധാന്തം ഡോക്കിന്‍സ് പോലും തിരിഞ്ഞുനോക്കാത്തവിധം അനാഥമായി കിടക്കുകയാണ്. ഈ വീക്ഷണം തെളിയിക്കാതെ അക്വിനാസിന്റെ തെളിവുകള്‍ക്ക് പോറലേല്‍പിക്കാന്‍ പോലും സാധ്യമല്ല. ഇക്കാലത്തെ നിരീശ്വരവാദ ആചാര്യന്റെ കൈകളാല്‍ നിരീശ്വരവാദത്തിന്റെ മൌലികതത്ത്വം അവഗണിക്കപ്പെട്ടതിന് കാരണമുണ്ട്. ആധുനികഗോളശാസ്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും വികാസം നിരീശ്വരവാദത്തിന്റെയും ഭൌതികവാദത്തിന്റെയും ഈ അടിസ്ഥാനധാരണയെ കടപുഴക്കിയെറിഞ്ഞുവെന്നതാണ് കാരണം. ഇക്കാര്യം പരോക്ഷമായി സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ, അക്വിനാസിന്റെ തെളിവുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോക്കിന്‍സ് ഇതെപ്പറ്റി നിശ്ശബ്ദനാണ്.
ഗ്രന്ഥകാരന്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: "പശ്ചാത്ഗമനം (Regress) നടത്തി കാരണം കണ്ടെത്തുന്ന രീതിയും സാധുവല്ല. ബിഗ്ബാങ് സിദ്ധാന്തം (Big Bang Theory) പോലെ ഇത്തരം ചില സങ്കല്‍പങ്ങള്‍ ഭൌതികശാസ്ത്രത്തിലുണ്ട്.''(76) ഭൌതികശാസ്ത്രത്തില്‍വരെ ഇത്തരം സങ്കല്‍പങ്ങളുണ്ടെങ്കില്‍ അക്വിനാസിന്റെ തെളിവുകള്‍ തികച്ചും ശാസ്ത്രീയമാണെന്നല്ലേ തെളിയുന്നത്?
പത്തൊമ്പതാം നൂറ്റാണ്ടുകാര്‍

പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ ഭൌതികവാദത്തിന്റെ അവശിഷ്ടവും പേറി ആധുനികരാണെന്ന നാട്യത്തില്‍ ഉത്തരാധുനിക കാലത്ത് ജീവിക്കുന്നവരാണ് നിരീശ്വരവാദികള്‍. ശാസ്ത്രം പിന്നെയും മുന്നോട്ടുപോയ കാര്യം അവര്‍ക്ക് ഗ്രാഹ്യമായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കിയെന്ന കാര്യംപോലും അവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല. ഈ ദുരന്താവസ്ഥ ഡോക്കിന്‍സ് നേരിട്ടനുഭവിച്ചത് ടെമ്പിള്‍ടണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "അവസാനഘട്ടത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്ത മതവാദികള്‍ തന്നെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ഡോക്കിന്‍സ് സാക്ഷ്യപ്പെടുത്തുന്നു. ഡോക്കിന്‍സിന്റെ ലോകവീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് അവര്‍ ആക്ഷേപിച്ചു (You are so Nineteenth-century). ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിനുശേഷം വൈജ്ഞാനികമേഖല ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും ഡോക്കിന്‍സിനെപ്പോലുള്ളവര്‍ ഇപ്പോഴും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണെന്നുമാണ് ഈ ആക്ഷേപത്തിന്റെ ധ്വനി. താന്‍ സ്ഥിരം അഭിമുഖീകരിക്കുന്ന ആക്ഷേപമാണിതെന്ന് ഡോക്കിന്‍സ് പ്രസ്താവിക്കുന്നു.''(77)
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടുകാരാണ് നിരീശ്വരവാദികള്‍ എന്ന വിമര്‍ശനം ഒരു പരിധിവരെ അംഗീകരിക്കാന്‍ അവരും നിര്‍ബന്ധിതരായിട്ടുണ്ട് എന്ന് ഗ്രന്ഥകാരന്റെ ഈ വരി വ്യക്തമാക്കുന്നു: "19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ടു എന്നൊരൊറ്റ കാരണംകൊണ്ട് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ലെന്ന് നമുക്കറിയാം.''(78) ശരിയാണ്. പക്ഷേ 19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു സങ്കല്‍പം തിരുത്തപ്പെട്ടുകഴിഞ്ഞിരിക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതില്‍തന്നെ തൂങ്ങിക്കിടക്കുന്നത് തെറ്റ് മാത്രമല്ല യാഥാസ്ഥിതികത്വം കൂടിയാണെന്ന് 'നമുക്ക്' മാത്രമല്ല മറ്റുള്ളവര്‍ക്കും അറിയാം. പരിണാമവാദിയായ സ്റീഫന്‍ ഗൌള്‍ഡ് ഇത്തരക്കാരെ ഡാര്‍വീനിയന്‍ മൌലികവാദികള്‍-Darwinian Fundamentalists-ന്നാണ് വിളിച്ചത്(79). ഇവരുടെ യാഥാസ്ഥിതികത്വത്തിന്റെ കാഠിന്യം മൂലം 'ന്യൂയോര്‍ക്ക് റിവ്യു ഓഫ് ബുക്ക്സി'ല്‍ 'ഡാര്‍വീനിയന്‍ ഫണ്ടമെന്റെലിസം' എന്ന ശീര്‍ഷകത്തില്‍ ലേഖനം എഴുതാനും അദ്ദേഹം നിര്‍ബന്ധിതനായി.
സത്യസന്ധമായ ഈ നിരീക്ഷണം ഒറ്റപ്പെട്ടതല്ല. പ്രമുഖ പരിണാമതത്ത്വചിന്തകനും നിരീശ്വരവാദിയുമായ മൈക്കള്‍ റൂസിനും ഇതേ അഭിപ്രായമുണ്ട്. ഗ്രന്ഥകാരന്‍ എഴുതുന്നു: "ജോണ്‍ പോള്‍ രണ്ടാമന്‍ ഡാര്‍വിനിസത്തെ പിന്തുണച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അത് കാപട്യമെന്നായിരുന്നു റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രതികരണം. ഡോക്കിന്‍സിന്റെ ഈ സമീപനം തികഞ്ഞ മൌലികവാദമാണെന്ന് റൂസ് കുറ്റപ്പെടുത്തിയിരുന്നു.''(80) പരിണാമവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും "തികഞ്ഞ മൌലികവാദി''യായി തോന്നുന്നവിധം യാഥാസ്ഥിതികനായ റിച്ചാഡ് ഡോക്കിന്‍സിനെ മതവിശ്വാസികള്‍ 19ാം നൂറ്റാണ്ടുകാരനെന്ന് വിശേഷിപ്പിച്ചത് 'തികഞ്ഞ' മര്യാദയല്ലേ?
ഡോക്കിന്‍സിനെ പത്തൊമ്പതാം നൂറ്റാണ്ടുകാരന്‍ എന്ന് വിമര്‍ശിച്ചത് മതപണ്ഡിതന്മാരല്ല, ശാസ്ത്രജ്ഞര്‍ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. അവരില്‍ പ്രമുഖന്‍ "ഒരു പ്രമുഖ കേംബ്രിഡ്ജ് ജീവശാസ്ത്രജ്ഞനായിരുന്നു''വെന്ന് ഗ്രന്ഥകാരന്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ലോകപ്രശസ്ത കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടുകാരനായി ആക്ഷേപിക്കപ്പെട്ട ഡോക്കിന്‍സ് പാഠം പഠിച്ചു എന്ന് കരുതാമോ? "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു''എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയത് അതിന്റെ ലക്ഷണമാകുമോ?
"ഒറ്റ നോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങളാണ്'' അക്വിനാസിന്റെതെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു.(81)
ഒറ്റനോട്ടത്തില്‍ യുക്തിസഹമായ തെളിവുകള്‍ പിന്നീടെപ്പോഴാണ് യുക്തിസഹമല്ലാതായി മാറിയതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നില്ല. വിശകലനം 'പുരോഗമി'ക്കുന്തോറും അവയുടെ യുക്തിപരത കൂടുതല്‍ വ്യക്തമാവുകയാണുണ്ടായത്. ഈ യാഥാര്‍ഥ്യം ഭംഗ്യന്തരേണ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായതുകൊണ്ടാകാം "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല'' എന്ന് തുടര്‍ന്നെഴുതിയത്. "ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാല്‍'' എന്നതിനര്‍ഥം ദൈവത്തെ ദൈവമായി കണക്കാക്കിയാല്‍ എന്നാണ്. ഇതുവരെയും ദൈവത്തെ ദ്രവ്യമായാണ് ഇവര്‍ കണക്കാക്കിയത്! ഗ്രന്ഥകാരന്‍ തുടരട്ടെ: "സര്‍വജ്ഞന്‍, സര്‍വശക്തന്‍, സര്‍വവ്യാപി... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേഛാപരമാണ് (അൃയശൃമ്യൃ).'' അഥവാ അക്വിനാസിന്റെ തെളിവു പ്രകാരം ദൈവമുണ്ടായാല്‍ തന്നെ ആ ദൈവം സര്‍വശക്തനോ സര്‍വജ്ഞനോ ആകുന്നതെങ്ങനെ എന്നാണ് സംശയം. ത്രികോണം ഉണ്ടായാല്‍ തന്നെ അതിന് മൂന്നു കോണുകളുണ്ടാകണമെന്ന് എന്താ നിര്‍ബന്ധമെന്ന് ചോദിക്കുന്നപോലെ ബാലിശമാണിത്. ഇനി മൂന്നു കോണുണ്ടായാല്‍ തന്നെ അത് മൊത്തം 180 ഡിഗ്രിയാകണമെന്ന് എന്താ നിര്‍ബന്ധമെന്നും ഇവര്‍ ചോദിച്ചെന്നിരിക്കും. ദാര്‍ശനികമായി വീക്ഷിച്ചാല്‍ ഇവര്‍ നഴ്സറി വിദ്യാര്‍ഥികളുടെ മാനസികവളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇതിന് കാരണമുണ്ട്. ദൈവവിശ്വാസം എന്നും ദാര്‍ശനികചിന്തകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ദൈവാസ്തിക്യത്തെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും പ്രതിപാദിക്കുന്ന പതിനായിരക്കണക്കിന് രചനകള്‍ ചരിത്രത്തിലിന്നോളം ഉണ്ടായതായി കാണാം. ആധുനികാനന്തരകാലത്ത് (ജീാീറലൃി) ഈ രംഗത്ത് വിസ്ഫോടനം തന്നെ നടക്കുന്നുണ്ട് (13ാം നൂറ്റാണ്ടിലെ അക്വിനാസ് മുതലുള്ളവരാണ് ഡോക്കിന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിനു മുമ്പുള്ള സമ്പന്നമായ ദാര്‍ശനികപാരമ്പര്യം ഡോക്കിന്‍സിന് അജ്ഞാതമാണ്). എന്നാല്‍ ഇത്തരം ആസ്തിക്യ ചിന്തകളെപ്പറ്റി അതും ഇതും പറയുകയെന്നതാണ് നിരീശ്വര ചിന്തയുടെ ഉള്ളടക്കം. അതിനപ്പുറം സ്വന്തമായൊരു ദാര്‍ശനികപാരമ്പര്യം ഒരു കാലത്തും അവര്‍ക്കുണ്ടായിട്ടില്ല. ഡോക്കിന്‍സിന്റെ കൃതിതന്നെ ഇതിന് ഒന്നാന്തരം തെളിവാണ്. പ്രപഞ്ചത്തിന് ആരംഭമില്ല, അവസാനമില്ല, പ്രപഞ്ചം സ്വയം വിശദീകരണക്ഷമമാണ് എന്നിത്യാദി നിരീശ്വരതത്ത്വങ്ങളെ സ്ഥാപിക്കുകയെന്നതിലുപരി (അത് അസാധ്യമാണെന്നതുകൊണ്ടാകാം) ദൈവാസ്തിക്യന്യായങ്ങളെ വിമര്‍ശിക്കാനാണ് ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. ഇതുപോലും തികഞ്ഞ പരാജയമാണ്താനും.
ദൈവത്തിന്റെ വിശേഷങ്ങള്‍

കാണുന്നതും കേള്‍ക്കുന്നതും തൊട്ടറിയാനാവുന്നതുമായ കൊച്ചുലോകമാണ് നിരീശ്വരവാദിയുടേത്. പ്രപഞ്ചത്തിന്റെ തന്നെ സങ്കീര്‍ണത ഉള്‍ക്കൊള്ളാനോ പ്രപഞ്ചാതീത പ്രതിഭാസങ്ങളെപ്പറ്റി സങ്കല്‍പിക്കാന്‍പോലുമോ അവര്‍ക്കാവില്ല. അതിനുശേഷിയുള്ളവര്‍ ക്രമേണയെങ്കിലും വിശ്വാസികളാവും.
പ്രപഞ്ചം മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തമാണ്. അതിന്റെ ശക്തി അപാരമാണ്. അണുവിസ്ഫോടനത്തിന്റെ ശക്തി സങ്കല്‍പിച്ചു നോക്കൂ! അനന്തശക്തി സാധ്യതകളുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച ദൈവം സര്‍വശക്തനായിരിക്കുമെന്നത് യുക്തിസഹമായ സങ്കല്‍പമാണ്. അശക്തനോ അര്‍ധശക്തനോ ആണെന്ന് കരുന്നത് അസംബന്ധമാണെന്നും വ്യക്തമാണ്.
പ്രപഞ്ചത്തിന്റെ സങ്കീര്‍ണതക്കും അതിരില്ല. ഒരു കോശത്തില്‍ മാത്രം അടങ്ങിയ ബുദ്ധി (കിലേഹഹശഴലിരല ഇീിലിേ) ഈ ഭൂമിയിലെ പരീക്ഷണശാലകളില്‍ മുഴുവന്‍ അടങ്ങിയ ബുദ്ധിയെക്കാള്‍ കൂടുതലാണ്. എങ്കില്‍ ഈ പ്രപഞ്ചത്തിന്റെ മൊത്തം സങ്കീര്‍ണതയുടെ അളവ് എത്രയായിരിക്കും? പ്രപഞ്ചത്തിലൊളിഞ്ഞ അനന്തമായ സങ്കീര്‍ണത സര്‍വജ്ഞനായ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അല്പജ്ഞനോ അല്‍പനോ ആയ ദൈവമേ ഉണ്ടാവൂ എന്ന് നിരീശ്വരവാദിക്ക് കരുതാവുന്നതാണ്. ഒരുപക്ഷേ, അവരുടെ നിലവാരത്തിന് ചേര്‍ന്ന ദൈവസങ്കല്‍പം അതായതുകൊണ്ടാകാം അങ്ങനെയൊരുവാദം (മനഃശാസ്ത്രപരമായി) ഉയര്‍ത്തുന്നത്. പ്രപഞ്ചത്തെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദൈവത്തിന് അനുയോജ്യമായ ഗുണങ്ങള്‍ സര്‍വശക്തിയും സര്‍വജ്ഞതയുമാണ്. മറിച്ചുള്ളതാണ് സ്വേഛാപരമായത്.
അശക്തനോ അര്‍ധശക്തനോ അല്‍പശക്തനോ ആയി ദൈവത്തെ കണക്കാക്കുന്നത് യുക്തിവിരുദ്ധമാണെന്നും, പ്രാപഞ്ചികപഠനങ്ങള്‍ സര്‍വജ്ഞനും സര്‍വശക്തനും സമ്പൂര്‍ണനുമായ ദൈവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഗ്രന്ഥകാരന്റെ വാക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കൂ: "...ഒരേസമയം കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറുകളുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ദൈവം ഒരിക്കലും ലളിതമായിരിക്കില്ല... അത് മനുഷ്യന്റെ തലച്ചോറിലെ ന്യൂറോണുകള്‍ കൊണ്ടുണ്ടാക്കിയതാവാന്‍ വഴിയില്ല; സിലിക്കണ്‍ കൊണ്ടുണ്ടാക്കിയ കമ്പ്യൂട്ടര്‍ സി.പി.യു (CPU) ആകാനും സാധ്യതയില്ല. ആ നിലയ്ക്ക് ദൈവം നമുക്ക് ചിന്തിക്കാവുന്നതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍ബ്രെയിനോ സൂപ്പര്‍കമ്പ്യൂട്ടറോ ആണ്.''(82)
സൂപ്പര്‍ ബ്രെയ്ന്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നിത്യാദി രൂപകങ്ങള്‍ (metaphores) യാഥാര്‍ഥ്യത്തെ വക്രീകരിക്കുന്നത് ഒഴിവാക്കാന്‍ ദാര്‍ശനികര്‍ ഉപയോഗിക്കുന്ന മനോഹരമായ പ്രയോഗങ്ങളാണ് സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിവ!
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ദൈവം ഒരേസമയം എന്തൊക്കെയാണ് ചെയ്യുന്നത്? മനുഷ്യരുടെ ജനനം മുതല്‍ മരണംവരെയും മരണം മുതല്‍ പുനര്‍ജന്മംവരെയുള്ള കാര്യങ്ങള്‍ സസൂക്ഷ്മം നിയന്ത്രിക്കണം. പ്രാര്‍ഥനയും വഴിപാടും സ്വീകരിച്ച് ആളും തരവും നോക്കി പ്രസാദിക്കണം. മറ്റു ഗ്രഹങ്ങളിലെ ജീവികളുടെ കാര്യത്തിലും മുടക്കമുണ്ടാകാന്‍ പാടില്ല. രാസപ്രവര്‍ത്തനങ്ങളിലും ഭൌതികമാറ്റങ്ങളിലും ഇറങ്ങി കളിക്കണം. നക്ഷത്രങ്ങളുടെ ജനനം-ജീവിതം-മരണം, ഗോള്‍ഡിലോക്സ് മേഖലകള്‍, പ്രപഞ്ചസ്ഥിരാങ്കങ്ങള്‍... എന്നുവേണ്ട, സ്വന്തം കാര്യത്തിലുള്‍പ്പെടെ എല്ലാത്തിലും നിതാന്ത ശ്രദ്ധവേണം. ദൈവത്തിനു നിയന്ത്രിക്കേണ്ട കാര്യങ്ങളുടെ ലിസ്റ് ഒരിക്കലും അവസാനിക്കില്ല. എന്തിനേറെ പറയുന്നു, 'നിയന്ത്രണം' എന്ന പ്രക്രിയപോലും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനൊക്കെ പുറമേയാണ് സഹസ്രകോടി വരുന്ന ഇലക്ട്രോണ്‍ പോലുള്ള അണുകണങ്ങളെ സദാ നിയന്ത്രിച്ച് നിറുത്തേണ്ട ബാധ്യത!''(83)
ദൈവം ലളിതമായ വിശദീകരണമാണെന്ന സ്വിന്‍ബേണിന്റെ വാദത്തെ ഖണ്ഡിക്കാനാണ് പരിഹാസരൂപേണയാണെങ്കിലും ഗ്രന്ഥകാരന്‍ ഇത്രയൊക്കെ വിവരിച്ചത്. അല്പജ്ഞനോ അര്‍ധശക്തനോ ആയ ദൈവത്തെ സങ്കല്‍പിക്കുന്നത് യുക്തിഹീനമാണെന്നും ദൈവം സര്‍വജ്ഞനും സര്‍വശക്തനും ആകാനേ സാധ്യതയുള്ളൂവെന്നും മേല്‍വിവരണം തെളിയിക്കുന്നില്ലേ?
ദൈവത്തിന്റെ സര്‍വശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും സദൃശമായ അഭിപ്രായം ഡോക്കിന്‍സ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വിന്‍ബേണ്‍ എന്ന, ഓക്സ്ഫോഡ്യൂണിവേഴ്സിറ്റി തിയോളജി പ്രൊഫസറുടെ വീക്ഷണം വിശകലനം ചെയ്തുകൊണ്ടു അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങള്‍ ഇതാണ്: "യുക്തിപരമായി സംഭവ്യമെന്ന് തോന്നുന്നതെന്തും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ദൈവത്തിന് യുക്തിപരമായി അസംഭവ്യമെന്ന് (Logically impossible) തോന്നുന്നത് സംഭവിപ്പിക്കാനുള്ള കഴിവില്ലെന്ന് സ്വിന്‍ബേണ്‍ സമ്മതിക്കുന്നു. യുക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ ഒരു ശേഷിയാണ്. ദൈവത്തിനുള്ളതെന്നു പറയപ്പെടുന്നതുപോലുള്ള അനന്തമായ ഒരു ശേഷിയല്ലത്. മനുഷ്യന്റെ പരിമിതമായ ഒരു ശേഷിക്കപ്പുറംപോലും പോകാന്‍ ദൈവത്തിന് കഴിയുന്നില്ലെന്നാണത് വ്യക്തമാക്കുന്നത്. ഈയൊരു പരിമിതി എല്ലാത്തിനും കാരണക്കാരനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവത്തിനു തീരെ അഭിലഷണീയമല്ല.'' (84)
മനുഷ്യന്റെ യുക്തിയില്‍ അസംഭവ്യമെന്ന് തോന്നുന്നത് ദൈവത്തിന്റെ പരിമിതിയായി ആരോപിക്കന്നത് "തീരെ അഭിലഷണീയമല്ലെ''ന്ന് ഒരു നിരീശ്വരവാദി പോലും സമ്മതിക്കുന്നു. ദൈവം നിര്‍വചനവശാല്‍ തന്നെ (By definition) സര്‍വശക്തനും സര്‍വജ്ഞനുമാണെന്ന് വിശ്വാസികള്‍ കരുതുന്നതില്‍ യാതൊരു അയുക്തികതയുമില്ലെന്നല്ലേ ഇതില്‍നിന്നും മനസ്സിലാവുന്നത്? മനുഷ്യന്റെ യുക്തിക്കും പരിമിതികള്‍ക്കും അതീതമായ ദൈവത്തെ അനുമാനിക്കുന്നതില്‍ അയുക്തികമായി ഒന്നുമില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ദൈവാസ്തിത്വത്തെക്കുറിച്ച് നിരീശ്വരവാദികള്‍ എത്ര കൂടുതല്‍ സംസാരിക്കുന്നുവോ അതിന് ആനുപാതികമായിരിക്കും യുക്തിഭംഗങ്ങളുടെ അളവ്. "...ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്'' എന്ന ഗ്രന്ഥകാരന്റെ വരി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. എങ്ങനെയാണ് ഇത് നടക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നത് നോക്കൂ: "ഉദാഹരണമായി, സര്‍വശക്തിയും (Omnipotence) സര്‍വജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സര്‍വജ്ഞന് ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടായിരിക്കണം; സര്‍വശക്തന് വിചാരിക്കുന്ന എന്തും നടപ്പിലാക്കാനും കഴിയണം. പ്രപഞ്ചത്തില്‍ ആദ്യാവസാനം താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നതിനെപ്പറ്റി പരിപൂര്‍ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സര്‍വശക്തന്‍. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കില്‍ തെറ്റാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും. തന്റെ ഇടപെടലുകളില്‍ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാകാന്‍ ദൈവത്തിന് സാധിക്കില്ല. വേണമെന്ന് കരുതിയാല്‍പോലും ദൈവം നിസ്സഹായനാണ്. സ്വന്തം മനസ്സ് മാറ്റാനോ പ്രപഞ്ചഗതിയില്‍ ഭേദഗതി വരുത്താനോ ദൈവത്തിന് സ്വാതന്ത്യ്രമില്ല. മാറ്റിയാല്‍ ദൈവത്തിന്റെ ജ്ഞാനം (മുന്നറിവ്) തെറ്റാണെന്ന്വരും. തെറ്റായ അറിവുള്ളയാള്‍ സര്‍വജ്ഞനല്ലല്ലോ.''(85)
ഊന്നല്‍ നല്‍കിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ദൈവത്തെ അംഗീകരിക്കാത്ത നിരീശ്വരവാദികള്‍ക്ക് ദൈവത്തെപ്പറ്റി ഈ ആധികാരികമായ വിവരം കിട്ടിയതെങ്ങനെയെന്നത് കൌതുകകരമാണ്. വലിയ കണ്ടെത്തല്‍പോലെ ഉന്നയിക്കുന്ന മേല്‍പ്രശ്നം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാര്‍ശനികര്‍ വിശദമായി ചര്‍ച്ചചെയ്ത് തൃപ്തികരമായ നിഗമനത്തിലെത്തിയതാണെന്ന വിവരമൊന്നും ഡോക്കിന്‍സിനില്ല. മേല്‍ വിവരിച്ചപോലെ നീട്ടിപ്പരത്തി അവതരിപ്പിക്കാന്‍മാത്രം ഇതില്‍ സങ്കീര്‍ണതയൊന്നുമില്ല. ദൈവം സര്‍വശക്തനാണെങ്കില്‍ സ്വയം നശിപ്പിക്കാനാവുമോ എന്നോ തനിക്ക് തുല്യനോ അതിനേക്കാള്‍ ശക്തനോ ആയ മറ്റൊരു (ഒന്നാക്കണ്ട, അനേകമാകട്ടെ!) ദൈവത്തെ സൃഷ്ടിക്കാനാവുമോ എന്നോ ചോദിച്ചാല്‍ മതിയാവും. ഇത്തരം ചോദ്യങ്ങളുടേയും മറുപടികളുടെയും നീണ്ട പരമ്പര തന്നെ ദൈവശാസ്ത്ര സാഹിത്യങ്ങളില്‍ കാണാം.
സര്‍വജ്ഞന്‍, സര്‍വശക്തന്‍ എന്നീ ഗുണങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്ന വാദം പരിശോധിക്കാം. 'സര്‍വജ്ഞന്‍' എന്ന സങ്കല്‍പംതന്നെ നിര്‍വചനപരമായി (ആ്യ റലളശിശശീിേ) സര്‍വവും അറിയുന്നവന്‍ എന്നാണ്. എന്ത് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും സര്‍വജ്ഞന്‍ അവ അറിഞ്ഞിരിക്കും. ഇതില്‍ എന്ത് പൊരുത്തക്കേടാണുള്ളത്? "അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടല്ലോ? ദൈവം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതും ഇടപെട്ടതും വൈരുധ്യത്തിലാണെന്ന് നിരീശ്വരവാദികള്‍ക്കെങ്ങനെ മനസ്സിലായി? എന്ത് തെളിവാണ് ഇങ്ങനെ വാദിക്കാന്‍ അവരുടെ കൈവശമുള്ളത്? ഇനി, ഇടപെട്ടതിനെപ്പറ്റി സര്‍വജ്ഞനായ ദൈവത്തിന് അറിവില്ലായിരുന്നു എന്നിവര്‍ക്ക് എങ്ങനെ മനസ്സിലായി? ഇങ്ങനെ മനസ്സിലാക്കിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? മൂര്‍ത്തമായ തെളിവില്ലെങ്കിലും അമൂര്‍ത്തമായ ഒരു തെളിവെങ്കിലും ഇതിനു ഹാജറാക്കാമോ?
"ദൈവം പിന്നീട് നടത്തുന്ന'' എന്ന സങ്കല്‍പംതന്നെ അസംബന്ധമാണ്. സ്ഥല-കാലാതീതനായ ദൈവം 'പിന്നീട്' എങ്ങനെയാണ് ഇടപെടുന്നത്?(86) ഒരാള്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചശേഷം അത് റദ്ദാക്കി കാസര്‍കോട്ടേക്ക് യാത്ര തിരിക്കുന്നപോലെയാണ് ദൈവത്തിന്റെ പദ്ധതികളെന്ന് കരുതുന്ന നിരീശ്വരവാദി ഇങ്ങനെയേ ചിന്തിക്കൂ!
രണ്ടാമതായി, ഇത്തരം സംശയങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വിശദീകരണം ലഭ്യമല്ലാത്തതുകൊണ്ട് പ്രപഞ്ചത്തിന്റെ കാരണമായ ദൈവത്തെ നിഷേധിക്കുന്നത് യുക്തിവിരുദ്ധമാണ്. പ്രപഞ്ചമാണ് ദൈവസങ്കല്‍പത്തെ യുക്തിസഹമാക്കുന്നത്. പ്രപഞ്ചത്തിനുള്ള ശരിയായ വിശദീകരണം യാദൃച്ഛികതയാണോ ദൈവമാണോ എന്ന സംശയത്തിന് ഉറപ്പായും ലഭിക്കുന്ന ഉത്തരമാണ് മനുഷ്യനെ ദൈവവിശ്വാസത്തിലേക്ക് നയിക്കുന്നത്.
ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് എന്നത് ഒന്നിന്റെയും തൃപ്തികരമായ വിശദീകരണമല്ല.''(87) ഇതു തന്നെയാണ് മതവിശ്വാസിക്കും പറയാനുള്ളത്. പ്രപഞ്ചം യാദൃച്ഛികമായല്ല ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയുണ്ടായെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്? പിന്നെ എങ്ങനെയുണ്ടായെന്ന് അവര്‍ പറയാന്‍ തയാറല്ല. ദൈവത്തെ അംഗീകരിക്കാനും തയാറല്ല!
ഇവിടെ സാമാന്യബുദ്ധിയെങ്കിലും നഷ്ടപ്പെടാത്തവര്‍ക്ക് യുക്തിസഹമായി എത്താവുന്ന ഏകനിഗമനം പ്രപഞ്ചത്തിലെ ആസൂത്രണങ്ങള്‍ക്ക് പിന്നില്‍ ഒരാസൂത്രകനുണ്ട് എന്നാണ്. അതിനാല്‍ ദൈവത്തിന്റെ ഗുണങ്ങളെപ്പറ്റി പൂര്‍ണമായും ഗ്രഹിക്കാനായില്ലെങ്കില്‍ അത് മറ്റൊരു സമസ്യയാണ് എന്നേ വരുന്നുള്ളൂ. അതുകൊണ്ട് പ്രപഞ്ചത്തിനു പിന്നിലെ കാരണം ദൈവമാണെന്ന അനുമാനം ദുര്‍ബലമാവുന്നില്ല.
മൂന്നാമതായി, പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?
നാലാമതായി, ഏതു ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ചോദ്യത്തിലെ വാക്കുകള്‍ കൃത്യമായും നിര്‍വചിച്ചിരിക്കണം. ഉദാഹരണമായി, "സര്‍വജ്ഞന് ഇടപെടലുകളെക്കുറിച്ചും ജ്ഞാനമുണ്ട്'' എന്ന വാചകത്തില്‍ വൈരുധ്യമില്ല. ഇതാണ് ദൈവവിശ്വാസികളുടെ വീക്ഷണം. എന്നാല്‍ നിരീശ്വരവാദിയുടെ വാദമോ?- "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി ജ്ഞാനമില്ല'' എന്നും. ഈ വാചകം വൈരുധ്യം നിറഞ്ഞതാണ്. 'സര്‍വജ്ഞന്‍' എന്നാല്‍ "എല്ലാം അറിയുന്നവന്‍'' എന്നാണര്‍ഥം. എല്ലാം അറിയുന്നവന് "ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്ന പ്രസ്താവം വൈരുധ്യം നിറഞ്ഞതാണ്. "സര്‍വജ്ഞനല്ലാത്തവന് ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്നോ "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി അറിയാം'' എന്നോ മാറ്റാതെ മേല്‍ പ്രസ്താവത്തിലെ വൈരുധ്യം നീങ്ങില്ല. എങ്കില്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് വൈരുധ്യം നിറഞ്ഞ വീക്ഷണക്കാര്‍ എന്ന് വ്യക്തമായില്ലേ? മറ്റൊരുദാഹരണം നോക്കാം. "... സര്‍വ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് 'ശൂന്യത' സൃഷ്ടിക്കാന്‍ സാധിക്കണം. ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നും ഉണ്ടാകാന്‍ പാടില്ല; ദൈവംപോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് സര്‍വവ്യാപിയല്ലല്ലോ.''
"സര്‍വവ്യാപിയായ ദൈവം ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കണം'' എന്ന വാചകം വൈരുധ്യം നിറഞ്ഞതാണ്. ദൈവം സര്‍വവ്യാപിയാണെങ്കില്‍ 'ദൈവസാന്നിധ്യമില്ലാത്ത ശൂന്യത' എന്താണെന്ന് വ്യക്തമാക്കേണ്ടത് നിരീശ്വരവാദികളാണ്. ഇത്തരം അസംബന്ധങ്ങളില്‍ മതവിശ്വാസികള്‍ വിശ്വസിക്കുന്നില്ലല്ലോ. അതിനാല്‍ അത്തരം അസംബന്ധങ്ങള്‍ മുന്നോട്ടുവെക്കുന്നവരാണ് അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടത്.
ദൈവത്തെയും മതത്തെയും പറ്റി നിരീശ്വരവാദികള്‍ക്ക് ഏറെക്കുറെ മഠയധാരണകളാണുള്ളത്.
സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിത്യാദി ദൈവികഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിച്ച ഈ വരികള്‍ തന്നെ അതിന് തെളിവാണ്: "സര്‍വശക്തനെ മനുഷ്യന്‍ ആരാധനയിലൂടെ മെരുക്കുന്നതും സര്‍വശക്തന്‍ മനുഷ്യന്റെ വിധേയത്വവും ഉപാസനയും ദാഹിച്ചുഴറുന്നതുമൊക്കെ തമാശ സിദ്ധാന്തങ്ങളാണ്.''(88) തീര്‍ച്ചയായും ഇതൊക്കെ തമാശസിദ്ധാന്തങ്ങളാണ്. പക്ഷേ ആരുടേതാണ് ഈ സിദ്ധാന്തങ്ങള്‍? വിശ്വാസികളുടെ മേല്‍ നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇവയത്രയും നിരീശ്വരവാദികള്‍തന്നെ കെട്ടിച്ചമച്ചവയാണ്. സര്‍വശക്തനായ ദൈവത്തെ മനുഷ്യന് മെരുക്കാമെന്നോ ദൈവം മനുഷ്യന്റെ ഉപാസനക്കായി ദാഹിച്ചുഴറുകയാണെന്നോ വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ പോലും വിശ്വസിക്കുന്നില്ല. ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ കെട്ടിച്ചമച്ച വ്യാജസങ്കല്‍പങ്ങളാണിവ. ഇവയത്രയും നിരീശ്വരവാദികളുടെ ഭോഷ്ക്കുകള്‍ മാത്രമാണെന്ന് വിശ്വാസികള്‍ക്കറിയാം. എന്നാല്‍ വലിയ കണ്ടുപിടുത്തങ്ങളാണിവയെന്ന മട്ടിലാണ് നിരീശ്വരബുദ്ധിജീവികള്‍ ഇവയെ അവതരിപ്പിക്കുന്നത്.
ശൂന്യത, സര്‍വവ്യാപി, സര്‍വശക്തന്‍, സാന്നിധ്യം എന്നിത്യാദി പദങ്ങളെ വ്യക്തമായി നിര്‍വചിച്ചാലേ ഇത്തരം വിശകലനങ്ങള്‍ അര്‍ഥവത്താകൂ. ഡോക്കിന്‍സിനെന്നല്ല, ലോകത്തെ സമുന്നതരായ ദാര്‍ശനികര്‍ക്കുപോലും സാധ്യമല്ലാത്ത കാര്യമാണിത്. പ്രപഞ്ചാതീത യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളേറെയുണ്ട് എന്നതാണ് കാരണം. ഇത് തികച്ചും സ്വാഭാവികമാണ്. കാരണം പ്രപഞ്ചാധീന യാഥാര്‍ഥ്യങ്ങള്‍ പോലും ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളുണ്ട്.
ഉദാഹരണമായി പദാര്‍ഥത്തെ(ാമലൃേേ)യെടുക്കാം. മനുഷ്യന് പരീക്ഷണ-നിരീക്ഷണ വിധേയമാക്കാന്‍ പറ്റുന്ന മൂര്‍ത്തമായ പദാര്‍ഥത്തെപ്പോലും സുവ്യക്തമായി നിര്‍വചിക്കാനാവില്ല. സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും പിണ്ഡമുള്ളതുമായ ഒന്നാണ് പദാര്‍ഥമെന്ന് പൊതുവെ നിര്‍വചിക്കാറുണ്ട്. എന്നാല്‍ ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. ഫോട്ടോണുകള്‍ പദാര്‍ഥമല്ലെന്ന് പറയാനാവുമോ? മനുഷ്യന് സുപരിചിതമായ എന്നാല്‍ സംശയലേശമന്യേ നിര്‍വചിക്കാനാവാത്ത നിരവധി ഭൌതികയാഥാര്‍ഥ്യങ്ങളുണ്ട്. മനുഷ്യന് ഇനിയും എന്താണെന്ന് ഗ്രഹിക്കാനാവാത്ത നിരവധി ഭൌതിക യാഥാര്‍ഥ്യങ്ങളുണ്ട്. എന്നിരിക്കെ പ്രപഞ്ചാതീതനായ ദൈവത്തിന്റെ ഗുണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നും എവിടെ അവസാനിക്കുന്നുവെന്നും അസന്ദിഗ്ധമായി വിവരിക്കണമെന്ന് ശഠിക്കുന്നത് യുക്തിഹീനമാണ്.
പ്രപഞ്ചാതീതവും മനുഷ്യന്റെ അന്വേഷണോപകരണങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ദൈവാസ്തിത്വം എന്നതുകൊണ്ടാണ് ഈ പരിമിതികള്‍. ദൈവം 'വസ്തു'വല്ലാത്തിടത്തോളം പരിമിതികളുണ്ടെന്ന വാദം യുക്തിസഹവുമാണ്. പ്രകൃത്യാതീതകാര്യങ്ങളിലെ ഈ പരിമിതി അംഗീകരിക്കാതെയും മനസ്സിലാക്കാതെയും ദൈവത്തെ പരീക്ഷണശാലയിലെത്തിക്കണമെന്ന് ശഠിക്കുന്ന നിരീശ്വരവാദികള്‍ പദാര്‍ഥത്തെപ്പറ്റി പഠിക്കുന്നതില്‍ പോലും പരിമിതികളുണ്ടെന്ന് സ്വയം സമ്മതിക്കുന്നവരാണെന്ന വൈരുധ്യം ശ്രദ്ധേയമാണ്. ദൈവത്തിന്റെ സൃഷ്ടിപ്രക്രിയയെപ്പറ്റി വിവരിക്കണമെന്ന വാശിയുള്ള അവര്‍ പരിണാമത്തെപ്പറ്റി എല്ലാ വിശദാംശങ്ങളും വേണമെന്നില്ല എന്ന വാദക്കാരുമാണ്. ഗ്രന്ഥകാരന്‍ കുറിച്ചത് നോക്കൂ: "ഒരു വിവരണത്തിന്റെ ഓരോ ഘട്ടത്തിലും അതിനെ സാധൂകരിക്കുന്ന സൂക്ഷ്മ തെളിവുകള്‍ വേണമെന്നു വാദിക്കുന്നത് യുക്തിഹീനമാണ്.''(89)
ഭൌതിക വസ്തുക്കളെക്കുറിച്ചുള്ള പഠനത്തില്‍പോലും സാധ്യമാകാത്തത് ഭൌതികാതീതകാര്യങ്ങളുടെ പഠനത്തില്‍ നിഷ്കര്‍ഷിക്കുന്ന നിരീശ്വരവാദികള്‍ 'യുക്തിഹീനത'ക്കും അപ്പുറത്താണെന്ന് വ്യക്തമായില്ലേ?
ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "മതാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം മതമാണ് ശരി.''(90) എങ്കില്‍ നിരീശ്വരവാദാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദമാണ് ശരി എന്നു പറയുന്നതും അത്രതന്നെ ശരിയല്ലേ? സാഹചര്യങ്ങളുടെ സ്വാധീനം എല്ലാ വീക്ഷണക്കാര്‍ക്കും ബാധകമാണെന്നിരിക്കെ അതിനെ ഒരു വാദമായി അവതരിപ്പിക്കുന്നത് എത്ര അല്‍പത്തമാണ്!
പദാര്‍ഥത്തെ ഇനിയും നിര്‍വചിക്കാന്‍ സാധിക്കാത്ത ഭൌതികശാസ്ത്രജ്ഞനെയും തമോഗര്‍ത്തങ്ങള്‍ (യഹമരസവീഹല) എന്താണെന്ന് ഇനിയും കണ്ടെത്താത്ത ഗോളശാസ്ത്രജ്ഞനെയും അജ്ഞതയുടെ പേരില്‍ കുതിരകയറാന്‍ ശ്രമിക്കാത്ത നിരീശ്വരവാദി ദൈവത്തെ സമ്പൂര്‍ണമായി ചിത്രീകരിക്കാനോ ഗ്രഹിക്കാനോ സാധ്യമല്ലെന്ന് അഭിപ്രായപ്പെടുന്ന ദാര്‍ശനികരെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയാണോ?
അഞ്ചാമതായി, സാധാരണ ഭൌതികയാഥാര്‍ഥ്യങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്നതില്‍ മനുഷ്യന് പരിമിതികളുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് കണികാരൂപത്തിലാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. തരംഗരൂപത്തിലാണെന്ന് പറഞ്ഞാലും വ്യക്തമാവും. എന്നാല്‍ പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും (ം മ്ലുമൃശേരഹല) സഞ്ചരിക്കുന്നു എന്ന് പറഞ്ഞാല്‍ നിരീശ്വരവാദികള്‍ക്ക് അതു മനസ്സിലാവുമോ? പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും സഞ്ചരിക്കുന്നത് ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍പോലും സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. എന്നിട്ടും ഈ 'അസംബന്ധം' അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് നിരീശ്വരവാദികള്‍. പദാര്‍ഥത്തെപ്പറ്റി ശാസ്ത്രം പറഞ്ഞതിന്റെ പേരില്‍ എന്തസംബന്ധവും അംഗീകരിക്കാന്‍ തയാറുളള ഇവര്‍ക്ക് ദൈവത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യന് പരിമിതികളുണ്ടെന്ന് പറഞ്ഞാല്‍ സ്വീകാര്യമാവില്ല. പ്രകാശം സഞ്ചരിക്കുന്നത് എങ്ങനെയെന്ന നിസ്സാര ഭൌതികയാഥാര്‍ഥ്യം പോലും ഉള്‍കൊള്ളാന്‍ കഴിവില്ലാത്ത ഇവരാണ് ദൈവശക്തി എത്ര വാട്ടാണെന്ന് അളക്കാന്‍ തയാറെടുക്കുന്നത്!
ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ നോക്കൂ: "20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ക്വാണ്ടം സിദ്ധാന്തത്തിന്റെ ആഗമനമായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല... സൂക്ഷ്മലോകത്തെ സംബന്ധിച്ചിടത്തോളം ക്വാണ്ടം സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നതാണ് പിന്നീടു നടന്ന കണ്ടുപിടുത്തങ്ങളെല്ലാം. പക്ഷേ, അതുകൊണ്ട് മാത്രം ക്വാണ്ടം മെക്കാനിക്സ് വിഭാവനം ചെയ്യുന്ന ലോകം നിങ്ങള്‍ക്ക് മനസ്സിലായി എന്നു പറയുന്നത് അബദ്ധമായിരിക്കും. ഫെയ്മാന്‍ തന്നെ പറഞ്ഞതുപോലെ ക്വാണ്ടം സിദ്ധാന്തം നിങ്ങള്‍ക്കു മനസ്സിലായി എന്നു പറഞ്ഞാല്‍ അതു നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്നുതന്നെയാണ് ശരിയായ അര്‍ഥം. (If you say you understand quantum theory, you don't understand quantum theory ).(91)
ഒരു ശാസ്ത്ര സിദ്ധാന്തം മനസ്സിലായി എന്നു പറഞ്ഞാല്‍ അതിനര്‍ഥം മനസ്സിലായിട്ടില്ല എന്നാണത്രെ! (ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞനായിരുന്ന റിച്ചാഡ് ഫെയ്മാനാണ് ഇങ്ങനെ പറയുന്നതെന്നോര്‍ക്കുക). എങ്കില്‍ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞാലോ? മനസ്സിലായെന്ന് അര്‍ഥമുണ്ടോ? ഉണ്ടാകാം. മനസ്സിലാകാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിവരം മനസ്സിലായിട്ടില്ല എന്നതു തന്നെയാണ്. ചുരുങ്ങിയത്, വലിയ വിവരമൊന്നും ഇല്ലെങ്കിലും വിവരമില്ല എന്ന വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്രയോ പേര്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പില്ലായിരുന്നു എന്നു വ്യക്തമല്ലേ? റിച്ചാഡ് ഫെയ്മാന്റെ വാക്കുകള്‍ ഈ തിരിച്ചറിവിന് അടിവരയിടുന്നതാണ്.
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണമിതാണ്: "ഇര്‍വിന്‍ ഷ്രോഡിംഗര്‍ (Erwin Shrodinger) നടത്തുന്ന പൂച്ചയുടെ ഉപമ വളരെ പ്രശസ്തമാണ്. ഷ്രോഡിംഗറുടെ പൂച്ച ഒരു പെട്ടിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അതിനെ കൊല്ലാനുള്ള ഒരു മെക്കാനിക്കല്‍ സംവിധാനം പെട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതാകട്ടെ ഒരു ക്വാണ്ടം മെക്കാനിക്കല്‍ സംഭവത്തെ (Quantum Mechanical event) ആശ്രയിച്ച്. പെട്ടി തുറന്നുനോക്കുന്നതിനുമുമ്പ് പൂച്ച ചത്തോ ഇല്ലയോ എന്ന് നമുക്കറിയില്ല. ‘
സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ ഒന്നുകില്‍ പൂച്ച പെട്ടിക്കുള്ളില്‍ കിടന്ന് മരിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാല്‍ ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പര്‍ നിക്കസിന്റെ (കോപ്പന്‍ഹെഗന്‍ എന്നാണ് ശരി-ലേഖകന്‍) വ്യാഖ്യാനം ഈ രണ്ട് ധാരണകളെയും അട്ടിമറിക്കുകയാണ്. നാം പെട്ടിയുടെ അടപ്പ് തുറക്കുന്നതിനു മുമ്പ് നിലനില്‍ക്കുന്നതൊക്കെ കേവലമായ സാധ്യത (ജൃീയമയശഹശ്യ) മാത്രമാണ്. പെട്ടിയുടെ അടപ്പ് തുറക്കുന്ന നിമിഷം ക്വാണ്ടം പ്രവര്‍ത്തനത്തിന്റെ തരംഗസ്വഭാവം നഷ്ടപ്പെടുകയും നമുക്ക് ഒരൊറ്റ സാധ്യതമാത്രം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. അതായത് ഒന്നുകില്‍ പൂച്ച ഇപ്പോഴും ജീവനോടെയുണ്ട്. അല്ലെങ്കില്‍ അത് മരിച്ചിരിക്കുന്നു. പക്ഷേ, നാം പെട്ടി തുറക്കുന്നതിനു മുമ്പുവരെ പൂച്ചയ്ക്ക് ജീവനുമില്ല; അത് മരിച്ചിട്ടുമില്ല. ഡേവിഡ് ഡ്യൂഷിന്റെ ബഹുലോക സിദ്ധാന്തത്തില്‍ ചില ലോകത്ത് ഈ പൂച്ച മരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുചിലയിടത്ത് അതിപ്പോഴും ജീവനോടെയുണ്ട്. ഈ രണ്ട് വ്യാഖ്യാനങ്ങളും സാമാന്യയുക്തിയെ പരിഹസിക്കുന്നതാണ്.''(92)
സാമാന്യയുക്തിയെ പരിഹസിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു.(93) ഇവയത്രയും വിഴുങ്ങി എല്ലാം മനസ്സിലായെന്ന മട്ടില്‍ തലയാട്ടുന്നവര്‍ക്ക് ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണെന്നുമുള്ള സങ്കല്‍പം ദഹിക്കുന്നില്ലത്രെ!(94) ദൈവത്തിന് ഒരേ സമയം സര്‍വശക്തനും സര്‍വജ്ഞനും ആകാനാവില്ല, പക്ഷേ ഷ്രോഡിംഗറുടെ പൂച്ച ഒരേസമയം ജീവിച്ചിരിക്കുന്നുമില്ല, മരിച്ചിട്ടുമില്ല! ആദ്യത്തേത് മതം, രണ്ടാമത്തേത് ശാസ്ത്രം!
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്ട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല. ചില വേളകളില്‍ തരംഗങ്ങളായും ചിലപ്പോള്‍ കണങ്ങളായും മറ്റു ചിലപ്പോള്‍ ഊര്‍ജ പാക്കറ്റുകളായും രൂപം മാറുന്ന പരമാണുക്കളാണവ. മനുഷ്യയുക്തിക്ക് എന്തെന്ന് നിര്‍വചിക്കാനാവാത്ത ഒരു സാന്നിധ്യമോ (Presence) സാധ്യതയോ (Probability) മാത്രമാണവയെന്നു പറഞ്ഞാല്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും.''(95)
മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല!
ഒരുപക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിലെ പദാര്‍ഥവാദം തന്നെയാകണം ഡോക്കിന്‍സിന്റെ മനസ്സിനെ ഇപ്പോഴും ഭരിക്കുന്നത്. അതിനാല്‍ യാഥാര്‍ഥ്യത്തെ വസ്തുവായി തന്നെയാകാം അദ്ദേഹമിപ്പോഴും ഉള്‍ക്കൊള്ളുന്നത്. ദൈവത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്നു പറയുമ്പോള്‍ ആധുനികര്‍ക്കിടയില്‍ അതൊരു വിസ്മയം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ശാസ്ത്രത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്ന് തുറന്നുപറായനാവില്ലല്ലോ. അതിനാല്‍ ചക്ക, മാങ്ങ എന്നെല്ലാം കേള്‍ക്കുമ്പോള്‍ തലയാട്ടുന്നതുപോലെ ക്വാണ്ടം ബലതന്ത്രവിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഡോക്കിന്‍സും തലയാട്ടുന്നുണ്ടാകാം. പക്ഷേ, ആധുനികശാസ്ത്രം അദ്ദേഹം അനുഭവിക്കുന്നതെങ്ങനെയെന്ന് ഗ്രന്ഥകാരന്റെ ഈ വരികളില്‍നിന്നും മനസ്സിലാക്കാം: "ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കിക്കാണിക്കുന്ന സാധ്യതകള്‍ കണ്ട് ചിരിക്കുന്നതായിരിക്കും കരണീയം; അല്ലെങ്കില്‍ കരയുക. അത്രക്കതിശയിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശാസ്ത്രം ഇന്ന് സംസാരിക്കുന്നത്.''(96)
ചിരിക്കുകയാണോ കരയുകയാണോ വേണ്ടത് എന്നുപോലും ഡോക്കിന്‍സിന് നിശ്ചയമില്ല! ഈ രണ്ടവസ്ഥയല്ലാതെ മനസ്സിലാക്കുകയെന്ന സ്ഥിതിയിലേക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല എന്നു വ്യക്തമാണല്ലോ. ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കുകയാണോ അതോ നിഗൂഢതകള്‍ കണ്ടെത്തുകയാണോ? ശാസ്ത്രം നിഗൂഢതകള്‍ അന്വേഷിച്ച് നിഗൂഢതകള്‍ അനാവരണം ചെയ്യുന്നു എന്ന പരമ്പരാഗത ഭൌതികവാദ ഭാഷാപ്രയോഗം പോലും ഇന്ന് അപ്രസക്തമായിരിക്കുകയല്ലേ?
ഒരുകാലത്ത് നിഗൂഢതകള്‍ അന്വേഷിച്ച് കാര്യ-കാരണ ബന്ധങ്ങള്‍ കണ്ടെത്തി നിഗൂഢതയെ നിഗൂഢതയല്ലാതാക്കി മാറ്റുന്ന പണിയാണ് ശാസ്ത്രം ഏറ്റെടുത്തത്. 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് നിഗൂഢതയെ നിഗൂഢതയല്ലാതാക്കുക എന്നായിരുന്നു വിവക്ഷ. എന്നാല്‍ ക്വാണ്ടം മെക്കാനിക്സിന്റെ ആവിര്‍ഭാവത്തോടെ 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് പുതിയ നിഗൂഢതകള്‍ കണ്ടെത്തുക എന്നായി അര്‍ഥം! ഇത്തരം ശാസ്ത്രത്തിന്റെ കാലഘട്ടത്തില്‍ നിരീശ്വരവാദ എഴുത്തുകാര്‍ അനുഭവിക്കുന്ന ധര്‍മസങ്കടം ഡോക്കിന്‍സിന്റെ ഉറ്റസുഹൃത്തും നിരീശ്വരവാദിയുമായിരുന്ന പ്രശസ്ത ശാസ്ത്ര കഥാകാരന്‍ ഡഗ്ളസ് ആഡംസും അനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്‍ അതെപ്പറ്റി എഴുതിയത് നോക്കൂ: "ഡഗ്ളസ് ആഡംസിനെ (ഉീൌഴഹമ അറമാ) പോലെയുള്ളവര്‍ ശാസ്ത്രം വിഭാവനം ചെയ്യുന്ന അനന്തസാധ്യതകളെ ഫലിത രൂപത്തില്‍ കാണാനാണ് ശ്രമിക്കുന്നത്.''(97) ഇക്കാലമത്രയും അങ്ങേയറ്റം ഗൌരവത്തോടെയും ബഹുമാനത്തോടെയും ആവേശത്തോടെയും ശാസ്ത്രത്തെ സമീപിച്ചിരുന്ന നിരീശ്വരവാദികള്‍ക്ക് ഇപ്പോള്‍ ശാസ്ത്രം വെറും ഫലിതബിന്ദുക്കളായി മാറിയിരിക്കുന്നു! ഇതിലും വലിയൊരു ഫലിതം ഇനിയുണ്ടാവുമോ?
മനസ്സിലാക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതിലൂടെ ബോധ്യമാവുന്നത്. ഭൌതികമായ കാര്യങ്ങള്‍ ഗ്രഹിക്കാന്‍പോലും ഇത്രയേറെ പരിമിതികളുള്ള മനുഷ്യന്‍ ഭൌതികാതീതനായ ദൈവത്തെപ്പറ്റി എല്ലാം മനസ്സിലാക്കിയശേഷമേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? എന്ത് ശാസ്ത്രമാണുള്ളത്?
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം ഇതാണ്: "ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം (ഇീുലിവമഴലി ശിലൃുൃേലമേശീിേ) മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്നതാണ്.''(98) "മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ യുക്തിവിരുദ്ധമെന്ന് ആരോപിച്ച് ദൈവാസ്തിക്യത്തെ തിരസ്ക്കരിക്കുന്നത് രസകരമാണെന്നതില്‍ സംശയമില്ല. മതാന്ധവിശ്വാസത്തെയും മറികടക്കുന്ന ശാസ്ത്രാന്ധവിശ്വാസമല്ലാതെ മറ്റെന്താണിത്? എന്റെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായില്ലെങ്കിലും ശാസ്ത്രജ്ഞരുടെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായെങ്കില്‍ സ്വീകാര്യമാണെന്ന നിലപാട് തീര്‍ത്തും അന്ധവിശ്വാസപരമല്ലേ? ശാസ്ത്രമാണെങ്കില്‍ അന്ധവിശ്വാസവുമാകാം, മതമാണെങ്കില്‍ ഇത്രയേറെ തെളിവുണ്ടായാലും പോരാ എന്ന മനോഭാവം ഒന്നാന്തരം ആധുനിക അന്ധവിശ്വാസിയുടെ ലക്ഷണമാണ്.
ദൈവവും ശൂന്യതയും

മനുഷ്യന്റെ പരിമിതി മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് വിശ്വാസികള്‍. എന്നാല്‍ നിരീശ്വരവാദികള്‍ക്ക് ഇതു സാധ്യമല്ല. സര്‍വശക്തന്‍ സര്‍വവ്യാപിയാണെന്ന സങ്കല്‍പത്തെ അവര്‍ മനസ്സിലാക്കുന്നത് ഒരു മുറിയില്‍ പുകനിറയുന്നതുപോലെയും പാത്രത്തില്‍ വെള്ളം നിറയുന്നതുപോലെയുമാണ്. ദൈവസാന്നിധ്യം എന്നത് ഇപ്രകാരം ദൈവത്തെ നിറച്ചയിടം എന്നാണവര്‍ മനസ്സിലാക്കുന്നത്. കാരണം ദൈവത്തെ പദാര്‍ഥത്തിന്റെ അല്പംകൂടി വികസിച്ച (ലഃലിേശീിെ) രൂപമായല്ലാതെ തികച്ചും വ്യത്യസ്തവും താരതമ്യരഹിതവുമായ മറ്റൊരസ്തിത്വമായി ഉള്‍ക്കൊള്ളാനുള്ള മനോ-ചിന്താബലം അവര്‍ക്കില്ല. ദൈവത്തിന്റെ സ്ഥാനത്ത് പദാര്‍ഥത്തെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം അനുയായികളുടെ മനോചിന്താബലം ദുര്‍ബലമാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കാന്‍ ദൈവത്തിന് സാധ്യമാണോ എന്നാണ് സംശയം. ദൈവസാന്നിധ്യമില്ലാത്ത ശൂന്യത പോകട്ടെ ഭൌതികലോകത്തെ വെറും ശൂന്യതപോലും സങ്കല്‍പി ക്കാന്‍ ചിന്താശേഷിയില്ലാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യതയെപ്പറ്റി ചര്‍ച്ചക്കൊരുങ്ങുന്നത്! ഭൌതിക പ്രപഞ്ചത്തിലെ ശൂന്യത സങ്കല്‍പിക്കാന്‍പോലും മനുഷ്യന് ഇനിയും സാധ്യമായിട്ടില്ല. ശാസ്ത്രം ശൂന്യസ്ഥലമെന്ന് പറയുന്നിടത്തെല്ലാം ഊര്‍ജസാന്നിധ്യമുണ്ട്. ഭൌതികമായ ശൂന്യതയെക്കുറിച്ചുപോലും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സങ്കല്‍പിക്കാനൊരുങ്ങുന്നത്. ഇതിലെ ബാലിശത നിരീശ്വരവാദികള്‍ക്ക് മനസ്സിലാവില്ലെങ്കിലും വിശ്വാസികള്‍ക്ക് ഗ്രഹിക്കാനാവും.
പദാര്‍ഥത്തിനപ്പുറം പോകാന്‍ നിരീശ്വരവാദിയുടെ ചിന്തക്കോ ഭാവനക്കുപോലുമോ ശേഷിയില്ല. അതിനാലാണ് ദൈവത്തെയും മറ്റൊരു 'ദ്രവ്യ'മായി അവര്‍ കണക്കാക്കുന്നത്. ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ചമാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(99) അതായത് ദൈവത്തിന് പ്രപഞ്ചത്തെപ്പറ്റിയുള്ള ആശയം ഉണ്ടായിരുന്നതിനാല്‍ ദൈവം പദാര്‍ഥമാകാതെ വയ്യ! മനസ്സുള്ളതിനാല്‍ ശരീരവും വേണ്ടേ!
മറ്റൊരു മഹാ'ചിന്ത'യിതാണ്: "ദൈവം ശൂന്യതയില്‍നിന്നും സൃഷ്ടിച്ചു എന്ന വാദം ബാലിശമാണ്. ദൈവമുണ്ടെങ്കില്‍ ശൂന്യതയില്ല.'' പ്രപഞ്ചസൃഷ്ടിക്കുമുമ്പ് ശൂന്യതയായിരുന്നു എന്നാര്‍ക്കും വാദമില്ല. പ്രപഞ്ചസൃഷ്ടിക്കുമുമ്പ് പ്രപഞ്ചം ഉണ്ടായിരുന്നില്ല എന്ന അര്‍ഥത്തിലാണ് ശൂന്യതയില്‍നിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പറയുന്നത്. ആസ്തിക ചിന്തയെപ്പറ്റി പ്രാഥമിക വിവരമെങ്കിലും നേടിയശേഷമാണ് 'വിശകലനങ്ങള്‍'ക്കിറങ്ങേണ്ടത്. അല്ലെങ്കില്‍ 'ദൈവം' ഭീമാകാരനായ ഒരു കുശവന്‍ മാത്രമാണ് എന്ന ബാലിശധാരണക്കപ്പുറം പോകാനാവില്ല. ബുദ്ധിജീവിനാട്യമുള്ള നിരീശ്വരവാദികള്‍ക്ക്വരെ അസാധ്യമായ ഈ ധൈഷണികകൃത്യം സാദാ വിശ്വാസിക്കുവരെ സാധ്യമാണ്. "ഞമശശിെഴ വേല രീിരെശീൌി ല എന്ന വാചകം ഡോക്കിന്‍സ് ആദ്യപേജ് മുതല്‍ തന്റെ പുസ്തകത്തിന്റെ പ്രധാനലക്ഷ്യമായി ആവര്‍ത്തിക്കുന്നു''വെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.(100) സ്വന്തം ധിഷണാശേഷി ഉയര്‍ത്താനാകാത്ത നിരീശ്വരവാദികള്‍ ധൈഷണികശേഷിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിശ്വാസികളുടെ ധൈഷണികശേഷി ഉയര്‍ത്താന്‍ ഇറങ്ങിയത് തമാശക്ക് വകനല്‍കുന്നുണ്ട്. ആദ്യം ദൈവത്തെ 'വലിയൊരു കുശവനാ'യി കണക്കാക്കുന്ന ധൈഷണികപാപ്പരത്തത്തില്‍ നിന്നും നിരീശ്വരവാദികള്‍ ഉയരുക. വീണ്ടും ഉയര്‍ന്ന് സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിലെത്തുക.
പ്രപഞ്ചത്തിന്റെ കാരണം തേടി ഉത്ഭവസ്ഥാനത്തെത്തുന്ന അക്വിനാസിന്റെ സമീപനം ഡോക്കിന്‍സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. എത്ര 'ഖണ്ഡന'ങ്ങള്‍ നടത്തിയിട്ടും മതിയാവുന്നില്ല. വിഫലമാണെന്ന് തോന്നിയതുകൊണ്ടാകാം വീണ്ടും 'ഖണ്ഡിക്കു'കയാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "ഒരു കഷ്ണം സ്വര്‍ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം... ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണമായിരിക്കില്ല. സ്വര്‍ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ടുപോകുമ്പോള്‍ കാര്യം (ഋളളലര) ഇല്ലാതെയാവുകയും (ഠലൃാശിമലേറ) കാരണം (ഇമൌലെ) അപ്രസക്തമാവുകയും (കൃൃലഹല്മി) ചെയ്യുന്നു. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (കിളശിശലേ ൃലഴൃല) അങ്ങനെയൊരു ന്യൂനതയുണ്ട്.''(101)
ഇവിടെയും പിറകോട്ട് പോക്കിന് യാതൊരു താര്‍ക്കികമായ ന്യൂനതയുമില്ലെന്നാണ് തെളിയുന്നത്. സ്വര്‍ണമല്ലാത്ത സബ്-ആറ്റമിക കണങ്ങള്‍ കൂടിച്ചേര്‍ന്നാണ് സ്വര്‍ണത്തിന്റെ ആറ്റമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. അതുകൊണ്ടുതന്നെ കാര്യവും കാരണവും ഇല്ലാതെയാവുകയോ അപ്രസക്തമാവുകയോ ചെയ്യുന്നില്ല. മറിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്. സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്സിജനും കൂടിച്ചേര്‍ന്നാണ് തീ കെടുത്തുന്ന വെള്ളം ഉണ്ടാവുന്നത്. അതുകൊണ്ട് ഓക്സിജനും ഹൈഡ്രജനും വെള്ളത്തിന്റെ കാരണമല്ലെന്ന് ആരെങ്കിലും വാദിക്കുമോ? ഈ കാരണം പ്രസക്തമല്ലെന്ന് ഡോക്കിന്‍സ് വാദിക്കുമോ?
അനിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയുണ്ടെന്നാണ് ഡോക്കിന്‍സിന്റെ വാദം. തല്‍ക്കാലം ഇത് ശരിയാണെന്ന് കരുതുക. നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് സമ്മതിക്കാമോ? അതോ നിശ്ചിതമായതിനും അനിശ്ചിതമായതിനും ന്യൂനതയുണ്ടെന്നാണോ? നിശ്ചിതമായതിന് ന്യൂനതയുണ്ടെന്ന് പ്രസ്താവിക്കാത്തതുകൊണ്ടും അനിശ്ചിതമായതിന് ഉണ്ടെന്ന് സ്പഷ്ടമായി വാദിച്ചതിനാലും നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമെന്ന് കരുതാം. പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ടെന്ന് സങ്കല്‍പിക്കുമ്പോഴോ അതോ ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴോ അനിശ്ചിതമായ പശ്ചാത്ഗമനം ഉണ്ടാവുന്നത്? യാതൊരു സംശയവുമില്ല ഉത്ഭവം ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴാണ്. നിരീശ്വരവാദത്തിന്റെ മൂലതത്ത്വമാണ് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നത്. അതായത് നിരീശ്വരവാദപ്രകാരമുള്ള ഉത്ഭവമില്ലാത്ത പ്രപഞ്ചത്തില്‍ കാര്യ-കാരണ ശൃംഖലയിലൂടെ പിറകോട്ട് പോകുമ്പോഴാണ് അനിശ്ചിതമായ പശ്ചാത്ഗമനം സംഭവിക്കുന്നത്. അതായത് ഡോക്കിന്‍സിന്റെ നിരീശ്വരവാദത്തിലാണ് അനിശ്ചിതമായ പശ്ചാത്ഗമനമുള്ളത്. ഇതനുസരിച്ച് നിരീശ്വരവാദം ന്യൂനതയുള്ളതാണെന്ന് ഡോക്കിന്‍സ് അംഗീകരിക്കുമോ?
വിശ്വാസികളുടെ വീക്ഷണമനുസരിച്ച് പ്രപഞ്ചത്തിന് ഉത്ഭവമുണ്ട്. അതിന്റെ ആരംഭത്തിലെത്തിയാല്‍ ഭൌതികമായ കാര്യ-കാരണ ബന്ധം അവസാനിക്കുന്നു. ദൈവത്തിലെത്തിയാല്‍ ആത്യന്തികമായി കാര്യ-കാരണബന്ധം അവസാനിക്കുന്നു. അതായത് വിശ്വാസികളുടെ വീക്ഷണത്തില്‍ അനിശ്ചിതമായ പശ്ചാത്ഗമനമില്ല; പശ്ചാത്ഗമനം നിശ്ചിതമാണ്. എങ്കില്‍ നിശ്ചിതമായ പശ്ചാത്ഗമനമുള്ള ദൈവവിശ്വാസത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമോ? ഇത്തരം പ്രശ്നങ്ങള്‍ തന്റെ വാദത്തിലുണ്ടെന്ന് ഡോക്കിന്‍സിനു തന്നെ അറിയില്ലെന്നതാണ് യാഥാര്‍ഥ്യം.
"പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുന്തോറും പ്രപഞ്ചമെന്ന സങ്കല്‍പം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകു''മെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. അതുകൊണ്ടാണല്ലോ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനുമുമ്പ് പ്രപഞ്ചം ഇല്ലായിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നത്. ദൈവവിശ്വാസികളുടെ വീക്ഷണത്തെ അറിയാതെതന്നെ അംഗീകരിക്കാന്‍ ഗ്രന്ഥകാരന്‍ നിര്‍ബന്ധിതനാവുകയാണ് ഇവിടെ. ഗ്രന്ഥകാരന്‍ തുടരുന്നതിങ്ങനെ: "ആ അവസ്ഥയുടെ കാരണം പ്രപഞ്ചത്തിന്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.'' പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും അതുകൊണ്ടുതന്നെ കാരണം ആവശ്യമില്ലെന്നും വാദിച്ചിരുന്ന നിരീശ്വരവാദികള്‍ ഇപ്പോള്‍ പറയുന്നതെന്താണ്! പ്രപഞ്ചത്തിന് കാരണമുണ്ടാകാമെന്നല്ല, പിന്നെയോ? "പ്രപഞ്ചംതന്നെ ഇല്ലാതാകുന്ന അവസ്ഥ''ക്ക് കാരണമുണ്ടാകാമെന്ന്! ഈ കാരണവും പ്രപഞ്ചത്തിന്റെ കാരണവും "സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെന്ന്''!! അതായത് പ്രപഞ്ചത്തിന്റെ കാരണം വേറെ, "പ്രപഞ്ചം തന്നെ ഇല്ലാതാവുന്ന അവസ്ഥ''യുടെ കാരണം വേറെ, പ്രപഞ്ചത്തിനു പിന്നില്‍ ഒരു കാരണവും ഇല്ലെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോഴിതാ രണ്ട് കാരണങ്ങള്‍ ഉണ്ടെന്ന നിലപാടിലെത്തിയിരിക്കുന്നു! ഒരുപക്ഷേ, അനേകം കാരണങ്ങള്‍ ഉണ്ടെന്ന് ഇവര്‍ സമ്മതിച്ചെന്നുവരാം. ഒരൊറ്റ നിര്‍ബന്ധം മാത്രം: അവയിലൊന്നിനെപ്പോലും ദൈവമെന്ന് വിശേഷിപ്പിക്കരുത്!
പശ്ചാത്ഗമനം (ൃലഴൃലശീിൈ) എന്തോ മഹാപരാധമാണ് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ സമീപനം. ഇത് ശരിയായ സമീപനമാണെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നത് നിരീശ്വരവാദത്തിനു തന്നെയാണെന്ന് വ്യക്തം. കാരണം പ്രപഞ്ചത്തിന്റെ കാരണം തേടുമ്പോള്‍ അനിശ്ചിതമായ പശ്ചാത്ഗമനം അനിവാര്യമായും ഒത്തുനില്‍ക്കുന്നത് പ്രപഞ്ചത്തിന് ആരംഭമില്ലെന്ന ഭൌതികവാദത്തിലാണ്. പക്ഷേ, പശ്ചാത്ഗമനത്തെ ഡോക്കിന്‍സ് ഇത്രയേറെ ഭയക്കാന്‍ എന്താണ് കാരണം? പ്രപഞ്ചത്തിന്റെ കാര്യ-കാരണബന്ധമന്വേഷിച്ച് പിറകോട്ടുപോയാല്‍ ദൈവത്തില്‍ എത്തിച്ചേരുമെന്നത്തന്നെ മുഖ്യകാരണം! പശ്ചാത്ഗമനത്തോട് നിരീശ്വരവാദികള്‍ക്കുള്ള അലര്‍ജി അവരുടെ അശാസ്ത്രീയ മനോഭാവത്തിന് ഉദാഹരണമാണ്. ഇന്നത്തെ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ ശാസ്ത്രത്തിന് അവലംബിക്കാവുന്ന ഏക സമീപനം പശ്ചാത്ഗമനമാണ്. പരീക്ഷണ-നിരീക്ഷണാധിഷ്ഠിതമായ ഭൌതികശാസ്ത്രങ്ങള്‍ക്ക് പോലും ഇതൊഴിവാക്കി മുന്നോട്ടുപോകാനാവില്ല. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പോ ആയിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പോ എന്തായിരുന്നു സ്ഥിതിയെന്നറിയാന്‍ പശ്ചാത്ഗമനം മാത്രമേ വഴിയുള്ളൂ. ഡോക്കിന്‍സിന്റെ പരിണാമകഥകള്‍ ഒന്നാകെ നിലകൊള്ളുന്നത് പശ്ചാത്ഗമനരീതിയിലാണ്. ഇതൊക്കെ വസ്തുതകളാണെങ്കിലും ആത്യന്തികമായി ദൈവത്തിലേക്ക് നയിക്കുന്ന പശ്ചാത്ഗമനം എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടിയിരുന്നെങ്കില്‍ എന്നായിരിക്കാം ഡോക്കിന്‍സിന്റെ വേവലാതി!
കാര്യ-കാരണബന്ധത്തെപ്പറ്റി ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഓരോ കാര്യത്തിനും (ഋളളലര) പിന്നില്‍ ഒരു കാരണ(ഇമൌലെ)മുണ്ടെന്നതുപോലെ ഓരോ കാരണവും ഒരുപിടി കാരണങ്ങളുടെ ആകെത്തുകയാണ്. കാരണങ്ങള്‍ക്കും കാരണങ്ങളുണ്ട്. ഓരോ കാരണത്തിന്റെയും ജനനം മറ്റൊരു കാരണത്തില്‍ നിന്നായിരിക്കും. ഓരോ കാര്യവും മറ്റൊന്നിന്റെ കാരണവുമാണ്.''(102) കാര്യം, കാരണം എന്ന് എഴുതി ക്ഷീണിച്ചതുകൊണ്ടാകാം ഗ്രന്ഥകാരന്‍ മതിയാക്കിയത്! കാര്യം, കാരണം എന്നിങ്ങനെ ഒരു പേജ് നിറയെ എഴുതിയാല്‍ പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് വിശദീകരണമാവുമോ? ഇതേക്കാള്‍ എത്രയോ യുക്തിഭദ്രവും ലളിതവുമാണ് ഭൌതിക ലോകത്തെ കാര്യ-കാരണങ്ങളുടെ ആത്യന്തികകാരണം സര്‍വശക്തനും സര്‍വജ്ഞനുമായ സ്രഷ്ടാവാണെന്ന് സിദ്ധാന്തിക്കുന്നത്.
തെളിയിക്കേണ്ട ബാധ്യത ആര്‍ക്ക്?

തോമസ് അക്വിനാസ് പോലുള്ള മധ്യകാല തത്ത്വചിന്തകര്‍ ദൈവാസ്തിത്വം സ്ഥാപിക്കാന്‍ നിരത്തിയ തെളിവുകള്‍ മുതല്‍ ഇക്കാലത്തെ മൈക്കേള്‍ ബെഹെ പോലുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകള്‍വരെ ഖണ്ഡിക്കാന്‍ ഗ്രന്ഥം തയാറാക്കിയ അതേ ഗ്രന്ഥകാരന്‍ എഴുതുന്നത് നോക്കൂ: "വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് തെളിവാവശ്യമില്ല, തെറ്റാണെന്ന് കരുതുന്നുവെങ്കില്‍ തെളിയിക്കേണ്ട ബാധ്യത സംശയിക്കുന്നവര്‍ക്കാണ്-ഇതാണ് മതനിലപാട്.''(103) ഇതാണ് മതനിലപാടെങ്കില്‍ ദൈവാസ്തിക്യം സമര്‍ഥിക്കുന്ന അസംഖ്യം തെളിവുകള്‍ അടങ്ങുന്ന ആയിരക്കണക്കിന് കൃതികള്‍ മതദാര്‍ശനികര്‍ രചിക്കുമായിരുന്നോ? അവയെ ഖണ്ഡിക്കാന്‍ നിരീശ്വരവാദികള്‍ക്ക് മിനക്കെടേണ്ടിവരുമായിരുന്നോ?
തെളിയിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്കാണെന്ന നിലപാട് മതപണ്ഡിതന്മാര്‍ക്കില്ല. എന്നാല്‍ റിച്ചാഡ് ഡോക്കിന്‍സ് ഈ നിലപാടുകാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്താനും. ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്റെ സമ്മേളനത്തില്‍ പങ്കെടുത്ത് പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "തന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ രണ്ടു ദിവസത്തെയും കോണ്‍ഫറന്‍സില്‍ താന്‍ സജീവമായി പങ്കെടുത്തുവെന്ന് ഡോക്കിന്‍സ് പറയുന്നു. ഈ പ്രപഞ്ചം മുഴുവന്‍ രൂപകല്‍പന ചെയ്ത ദൈവം സങ്കീര്‍ണവും അസംഭവ്യവുമാണെന്ന വാദം തെറ്റാണെന്നു തെളിയിക്കാന്‍ ഡോക്കിന്‍സ് മതപണ്ഡിതരെ വെല്ലുവിളിച്ചു''.(104)
തന്റെ വാദം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നതിനു പകരം അത് തെറ്റാണെന്നു തെളിയിക്കാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്ന ഡോക്കിന്‍സു തന്നെയല്ലേ അദ്ദേഹത്തിന്റെ ആരോപണത്തിന്റെ ഒന്നാമത്തെ ഇര?
മനുഷ്യന്റെ അറിവിന് ഒട്ടേറെ പരിമിതികളുണ്ടെന്നും പ്രപഞ്ചത്തിന് ആരംഭവും അവസാനവുമുണ്ടെന്നും ഭൌതികപദാര്‍ഥങ്ങളെക്കുറിച്ചല്ലാതെ അതിനപ്പുറമുള്ള ഒരു യാഥാര്‍ഥ്യത്തെപ്പറ്റിയും ശാസ്ത്രത്തിന് ആധികാരികമായി ഒന്നും പറയാനാവില്ലെന്നും ഉത്തരാധുനികശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 19ാം നൂറ്റാണ്ടിലെ ഭൌതിക-നിരീശ്വരവാദങ്ങള്‍ക്ക് ശവപ്പറമ്പൊരുക്കിയ ഉത്തരാധുനിക വിജ്ഞാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇളിഭ്യനായ ഡോക്കിന്‍സ് എല്ലാ ആരോപണങ്ങളും മതപണ്ഡിതരുടെ തലയിലിട്ട് മുഖം രക്ഷിക്കാന്‍ ശ്രിക്കുകയാണ്. ഇതിനായി ഗ്രന്ഥകാരന്‍ എഴുതിക്കൂട്ടിയ നുണകള്‍ ഏറെയാണ്. "കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മതനേതാക്കളെല്ലാം യുക്തിയെ ദൈവവിഷയത്തില്‍നിന്ന് ആട്ടിപ്പായിക്കാനുള്ള ബുദ്ധിപരമായ തീരുമാനം പണ്ടേ എടുത്തിട്ടുള്ളവരാണ്'' എന്ന് നുണയെഴുതിയ ഗ്രന്ഥകാരന്‍തന്നെ ഇങ്ങനെകൂടി എഴുതുന്നു: "കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് പ്രതീക്ഷിക്കപ്പെട്ടപോലെ ടെമ്പിള്‍ടണ്‍ ഫൌണ്ടേഷനാണ്. ബോയിങ്-747 വാദം പോലുള്ള മതവാദങ്ങളുടെ ന്യായീകരണമായിരുന്നു ഫൌണ്ടേഷന്‍ ലക്ഷ്യമിട്ടത്.''(105)
ശാസ്ത്രവും യുക്തിയും ന്യായങ്ങളുമില്ലാതെ ബോയിങ്-747 വാദം അവതരിപ്പിക്കാനോ മതവാദങ്ങളെ ന്യായീകരിക്കാനോ സാധ്യമാണോ? ന്യായങ്ങളില്ലാതെ ന്യായീകരണം നടക്കുന്നതെങ്ങനെ? ബോയിങ്-747 വാദത്തില്‍ യുക്തിയും ശാസ്ത്രവും ന്യായങ്ങളുമില്ലെങ്കില്‍ അതിനെ വിശകലനം ചെയ്യാനും ഖണ്ഡിക്കാനും ഡോക്കിന്‍സിന് അഞ്ചുപേജുകള്‍ ചെലവാക്കേണ്ടിവരുമായിരുന്നോ? ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ; "തങ്ങള്‍ നെയ്തെടുക്കുന്ന സങ്കല്‍പതത്ത്വങ്ങള്‍ തെറ്റാണെന്ന് ആരാണോ സംശയിക്കുന്നത് അവര്‍തന്നെ തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത (ആൌൃറലി ീള ുൃീീള) കൂടി ഏറ്റെടുത്തുകൊള്ളണമെന്ന വിചിത്രവാശിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്''(പേജ് 66-67). മതവിശ്വാസികള്‍ ദൈവാസ്തിത്വത്തെപ്പറ്റി ഇത്തരമൊരു നിലപാടല്ല എടുക്കുന്നതെന്ന് അക്വിനാസിന്റെ അഞ്ച് തെളിവുകള്‍ തെളിയിക്കുന്നില്ലേ?
"ദൈവമുണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു'' എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മതചിന്തകന്മാര്‍ ഇത്തരം തെളിവുകള്‍ മുന്നോട്ടുവെക്കുന്നുവെന്ന് ഗ്രന്ഥകാരന്‍തന്നെ അംഗീകരിക്കുകയല്ലേ? തെളിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അവയെ ഖണ്ഡിക്കാന്‍ പ്രാചീനനിരീശ്വരവാദികള്‍ മുതല്‍ ഡോക്കിന്‍സ്വരെയുള്ളവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമായിരുന്നോ? മതദാര്‍ശനികരും ശാസ്ത്രജ്ഞരും നിരത്തിയ തെളിവുകള്‍ ഖണ്ഡിക്കുന്ന ഗ്രന്ഥകാരന്‍ ഈ ആരോപണമുന്നയിക്കുന്നത് 'അവര്‍ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല' എന്ന് പറയാറുള്ളതു പോലെയല്ലേ?
നിരീശ്വരവാദ ദാര്‍ശനികര്‍ എന്ന് പാശ്ചാത്യലോകത്ത് അറിയപ്പെടുകയും നമ്മുടെ നാട്ടിലെ ഭൌതികവാദികള്‍ മഹാചിന്തകരായി അവതരിപ്പിക്കുകയും ചെയ്യാറുള്ള ബര്‍ട്രാന്റ് റസ്സലിനെപ്പോലുള്ളവര്‍ യഥാര്‍ഥത്തില്‍ മതദര്‍ശനങ്ങളില്‍ കാര്യമായ വിവരമുള്ളവരായിരുന്നില്ല (അവര്‍ മറ്റു ചില മേഖലകളില്‍ വിദഗ്ധരായിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ഒരു ഡോക്ടര്‍ പത്തുനിലകെട്ടിടത്തിന്റെ ഫൌണ്ടേഷന്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞാല്‍ സാമാന്യബുദ്ധിയെങ്കിലുമുള്ളവര്‍ അത് മുഖവിലക്കെടുക്കില്ല). ബര്‍ട്രാന്റ് റസ്സല്‍ മഹാചിന്തയെന്ന മട്ടില്‍ അവതരിപ്പിച്ച ഒരു മഹാവിഡ്ഢിത്തം ആദരവോടെ ഗ്രന്ഥകാരന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്: "റസ്സല്‍ ചോദിക്കുന്നു: ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍കൂടി ഒരു ചെറിയ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്ന് ഞാന്‍ വാദിക്കുന്നുവെന്നിരിക്കട്ടെ. ആര്‍ക്കുമത് തെറ്റാണെന്ന് തെളിയിക്കാനാവില്ല. ഏറ്റവും ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പെന്ന് വാദിച്ചാല്‍ പ്രത്യേകിച്ചും. എന്റെ സങ്കല്‍പം തെറ്റാണെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്നിരിക്കെ അതിനെ സംശയിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്ക് പരാതിപ്പെടാം. പക്ഷേ, അങ്ങനെ വാദിച്ചാല്‍ ഞാന്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നേ ആളുകള്‍ പറയുകയുള്ളൂ. ഈ ചായക്കപ്പിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍, വിശുദ്ധസത്യമെന്ന രീതിയില്‍ എല്ലാ ഞായറാഴ്ചയും പഠിപ്പിക്കുകയും സ്കൂള്‍വിദ്യാര്‍ഥികളുടെ തലയില്‍ ചെറുപ്പത്തിലേ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ചായക്കപ്പില്‍ വിശ്വസിക്കാത്തതാണ് അബദ്ധമായിത്തീരുക...''(107)
ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "താത്ത്വികമായി ദൈവവിശ്വാസത്തിന് ഈ ചായക്കപ്പുവിശ്വാസത്തിനില്ലാത്ത ഒരു പ്രത്യേകതയുമില്ല.''
"ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ്'' ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഭ്രമണം ചെയ്യുന്ന ചായക്കോപ്പയെന്നാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. ബര്‍ട്രാന്റ് റസ്സല്‍ 'ടെലിസ്കോപ്പ്' എന്ന് ഇംഗ്ളീഷില്‍ ഉപയോഗിച്ച വാക്കാണ് മലയാളത്തിലാക്കിയപ്പോള്‍ 'മൈക്രോസ്കോപ്പാ'യത്. മൈക്രോസ്കോപ്പുകൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് ഗ്രന്ഥകാരന്‍ ആലോചിച്ചു കാണില്ല. തത്ത്വചിന്തയിലെ 'മൂര്‍ത്തം', 'അമൂര്‍ത്തം' എന്നിത്യാദി സാങ്കേതിക പദങ്ങള്‍മാത്രമല്ല സ്കൂള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതമായ മൈക്രോസ്കോപ്പ്-ടെലിസ്കോപ്പുകള്‍പോലും ഗ്രന്ഥകാരന് പരസ്പരം മാറിപ്പോകുമെന്നര്‍ഥം!
ദൈവാസ്തിക്യത്തിനുള്ള തോമസ് അക്വിനാസിന്റെ അഞ്ച് ദാര്‍ശനിക ന്യായങ്ങളെയും ആധുനിക ദാര്‍ശനിക-ശാസ്ത്രജ്ഞരുടെ മറ്റനവധി തെളിവുകളേയും ഖണ്ഡിക്കാന്‍ ഒരു പുസ്തകം തന്നെ തയ്യാറാക്കിയ ഗ്രന്ഥകാരനാണ് ദൈവവിശ്വാസം 'ചായക്കപ്പു'പോലെയാണെന്ന് വാദിക്കുന്നത്! തെറ്റാണെന്ന് തെളിയിക്കാനാവില്ല എന്നതുകൊണ്ടുമാത്രം ആരും ഒന്നിലും വിശ്വസിക്കുന്നില്ല എന്ന പ്രാഥമികവിവരമെങ്കിലും നിരീശ്വരദാര്‍ശനികനായ റസ്സലിനുണ്ടായിരുന്നെങ്കില്‍!
റസ്സലിന്റെ ചായക്കോപ്പാവാദം അവതരിപ്പിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: "ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണ്; ഇല്ലെന്ന് തെളിയിക്കുന്നതാകട്ടെ ഏതാണ്ടസാധ്യവും.'' ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണെന്നിരിക്കെ ദൈവാസ്തിക്യത്തിന് അനുകൂലമായി അസംഖ്യം തെളിവുകള്‍ അവതരിപ്പിക്കപ്പെടുകയും (അവതരിപ്പിച്ചിട്ടില്ലെങ്കില്‍ ഡോക്കിന്‍സ് പിന്നെ ഖണ്ഡിക്കുന്നതെന്തിനെയാണ്?) ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പിന്റെ അസ്തിത്വത്തിന് റസ്സല്‍പോലും ഒരൊറ്റ തെളിവും ഹാജറാക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്നെങ്കിലും ഗ്രന്ഥകാരന് ആലോചിക്കാമായിരുന്നു.
എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്?
പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രങ്ങള്‍ തെളിയിച്ചിരിക്കെ ഉല്‍ഭവമില്ലെന്ന നിരീശ്വരവാദമാണ് ചൊവ്വക്കും ഭൂമിക്കുമിടയിലെ 'ചായക്കോപ്പ' വിശ്വാസമായി വിശേഷിപ്പിക്കാന്‍ കൂടുതല്‍ അര്‍ഹത നേടുന്നത്.
(തുടരും)

കുറിപ്പുകള്‍:
53. പേജ് 133
54. Charles Darwin, The origin of Species (Modern Library Edition) P. 374
55. എന്‍. എം. ഹുസൈന്‍, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ (പ്രതീക്ഷാ ബുക്സ്) 2010
56. പേജ് 126
57. Dr. Edgar Andrews എന്ന ശാസ്ത്രജ്ഞന്‍ ഡോക്കിന്‍സിനെഴുതിയ മറുപടി കൃതിയുടെ ശീര്‍ഷകം Who made God?: Searching for a Theory of Everything എന്നാണ്. (E.P. Books) 2009.
58. പേജ് 123
59. പേജ് 129
60. പേജ് 126
61. പേജ് 127
62. പേജ് 127
63. പേജ് 135
64. പേജ് 128
65. പേജ് 128
66. Quoted by George Santayana, Reason in Religion (Dover Publications) 1982, P.1
67. പേജ് 180
68. പേജ് 171
69. പേജ് 173
70. പേജ് 135
71. പേജ് 135
72. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ചുള്ള ശാസ്ത്രീയവും ദാര്‍ശനികവുമായ വിവാദങ്ങള്‍ അറിയാന്‍ William Craig and Q. Smith, Theism, Atheism and Big Bang Consmolgy (Clarendon Press) 1993.
73. പേജ് 91
74. വിശദാംശങ്ങള്‍ക്ക് H. Fritzsch, The Creation of Matter: The Universe from Begining to End (Basic Books) 1984; Barry Parker, The Vindication of the Bang: Breakthroughs and Barriers (Plenum Press) 1993.
75. Zeitschrift for physik 1924, Vol: 21, PP 326-332
76. പേജ് 91
77. പേജ് 179
78. പേജ് 179
79. Stephen Gould,""Darwinian Fundamentalism'',The New York Review of Books, 12 June 1997.
80. ഇന്നത്തെ ജീവശാസ്ത്രതത്ത്വചിന്തകരില്‍ പ്രമുഖനാണ് മൈക്കള്‍ റൂസ്. പ്രധാനകൃതികള്‍ Darwinism and its Discontents (2006),The Evolution-Creation Struggle (2005), Darwin and Design (2003) The Evolution Wars (2003), Mystery of Mysteries: Is Evolution an Social Construction? (1999).
81. പേജ് 90
82. പേജ് 177
83. പേജ് 170
84. പേജുകള്‍ 171-172
85. പേജ് 91
86. ദൈവം കാലാതീതനാണെന്ന ആസ്തികദര്‍ശനത്തിലെ സവിശേഷ സങ്കല്‍പ്പത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് Richard Swinburne, The Coherence of Theism (Clarendon Press) 1977, Nelson Pike, God and Timelessness (Routledge) 1970.
87. പേജ് 134
88. പേജ് 91
89. പേജ് 146
90. പേജ് 147
91. പേജ് 416
92. പേജ് 417
93. John Gribbin, In Search of Schrodinger's Cat, (Bantam Books) 1984.
94. ക്വാണ്ടം മെക്കാനിക്സിലെ പ്രചാരമുള്ള വ്യാഖ്യാനമായ കോപ്പന്‍ഹെഗന്‍ സങ്കല്‍പ്പം എങ്ങനെ അംഗീകൃതമായി എന്ന് ചരിത്രപരമായി പരിശോധിക്കുന്ന കൃതി James Cushing, Quantum Mechanics: Historical Contingency and the Copenhegen Hegemony (University of Chicago Press) 1994.
95. പേജ് 414
96. പേജ് 416
97. പേജ് 415
98. പേജ് 417
99. പേജ് 128
100. പേജ് 129
101. പേജ് 92
102. പേജ് 127
103. പേജ് 70
104. പേജ് 176
105. പേജ് 173
106. പേജ് 90
107. പേജ് 69