Monday, August 6, 2012

ഖുര്‍ആന്‍ ആധികാരികത..!





  • Rajesh Calicut ഖുറാന്‍ ദൈവിക ഗ്രന്ഥം എന്ന് ആര് പറഞ്ഞു ....ഖുറാന്‍ തന്നെ ....അതാണോ ആധികാരികത
    a few seconds ago · Like
    <<>>
    ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത് നിരക്ഷരനായ ഒരു പ്രവാചകനാണ്.
    ഖുര്‍ആന്‍ മുന്‍ വേദങ്ങളെ ശരിവെച്ചു കൊണ്ടും, അവയില്‍ മനുഷ്യര്‍ കൈ കടത്തി ഉണ്ടാക്കിയ തെറ്റുകളെ തിരുതിക്കൊണ്ടും ആണ് അവതരിപ്പിക്കപ്പെട്ടത്.
    ഖുര്‍ആന്‍ ഏറ്റവും ശരിയായ മാര്‍ ദര്‍ശനം നല്‍കുന്നു. പ്രായോഗികമായി ആ മാര്‍ഗദര്‍ശനം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന പ്രവാചകനിലൂടെ 23 വര്‍ഷങ്ങള്‍ കൊണ്ടാണ് അത് അവതരിപ്പിക്കപ്പെട്ടത്.. അതിലെ ഓരോ വാചകങ്ങള്‍ അവതരിക്കുമ്പോഴും അതിനനുസരിച്ച് അതിന്റെ പ്രബോധിത സമൂഹം മാറുകയും ലോകത്തിന്റെ ഗതിക്കു തന്നെ അത് മാറ്റം വരുത്തുകയും ചെയ്തു.

    ഖുര്‍ ആന്‍ ആണ് ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം നല്‍കിയത്.
    [4:7] മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.
    [4:8]
    (സ്വത്ത്‌) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
    [4:9]
    തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്‌) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.
    [4:10]
    തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്‌.


    സ്തീകള്‍ക് ശരിയായ സംരക്ഷണം നല്കിയതും അനാഥകള്‍കു സംരക്ഷണം നല്കിയതും തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഏറ്റവും ശരിയായ മാര്‍ഗ ദര്‍ശനം നല്‍കിയ ഖുര്‍ ആന്‍ ഒരു ദൈവിക ഗ്രന്ഥം നിര്‍വഹിക്കേണ്ട എല്ലാ ബാധ്യതകളും നിറവേറ്റിയിട്ടുണ്ട്.
    [4:2] അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്‌. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്‌. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു.

    ഖുര്‍ആന്‍ മുന്നോട്ടു വെച്ചതിനെക്കാള്‍ നല്ല ഒരു സിസ്റ്റം മുന്നോട്ടു വെക്കാന്‍ ലോകത്ത് അതിനു ശേഷം ജീവിചു മരിച്ച ആളുകള്‍ ഒന്നും ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല.

    അറബി സാഹിത്യത്തിലെ കുലപതികള്‍ ജീവിച്ചിരുന്ന കാലത്താണ് ഖുര്‍ ആന്‍ അവതരിച്ചത്. ഖുര്‍ ആന്‍ ശ്രവിച്ചപ്പോള്‍ സാഹിത്യ പാടവത്തില്‍ അഹങ്കരിച്ചിരുന്ന  അവരില്‍ പലരും അവരുടെ സാഹിത്യ രചന അവസാനിപ്പിക്കുകയും ഖുര്‍ ആനിന്റെ വക്താക്കളും പ്രയോക്താക്കളും ആയി മാറുകയും ചെയ്തു. സാങ്കേതികമായി വട്ടപ്പൂജ്യം ആയിരുന്ന ആ കാലഘട്ടത്തില്‍ ഖുര്‍ ആന്‍ ചൂണ്ടിക്കാണിച്ച ശാസ്ത്രീയ വസ്തുതകള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ക് ശേഷവും ശരിയായി പുലരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

    ഖുര്‍ ആന്‍ ഓരോ വിഷയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ആണ് നല്‍കുന്നത്. അതാകട്ടെ ഏറ്റവും മാനവികമായ നിര്‍ദേശങ്ങളും ആണ്. അതെല്ലാം മനുഷ്യ സമൂഹത്തിനു എക്കാലത്തും നന്മ പ്രധാനം ചെയ്യുന്ന നിര്‍ദേശങ്ങള്‍ ആണ്.

    ഖുര്‍ ആനിന്റെ ഭാഷ ഇപ്പോഴും അതെ രീതിയില്‍ നില കൊള്ളുന്നു. മുന്‍ കാല വേദങ്ങളുടെ ഭാഷകള്‍ ഒന്നും ഇപ്പോള്‍ മനുഷ്യര്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭാഷ ആയി നിലകൊള്ളുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ അറബി ഭാഷ 1400 വര്‍ഷങ്ങള്‍ക് ശേഷവും ഖുര്‍ ആനിന്റെ ഭാഷയുമായി യോജിച്ചു പോകുന്നു. 100  വര്ഷം മുന്പ് മറ്റൊരു ഭാഷയില്‍ എഴുതിയ പുസ്തകം വായിച്ചാല്‍ നമുക്കിന്നു മനസ്സിലാക്കാന്‍ ഏറെ പ്രയാസം ആയിരിക്കും എന്നത് കൂട്ടി വായിക്കുക. ഉദാഹരണത്തിന് നൂറു വര്ഷം മുന്പ് മലയാളത്തില്‍ എഴുതിയ ഒരു പുസ്തം വായിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അആനു ഖുര്‍ ആനിന്റെ വൈശിഷ്ട്യം നമുക്ക് ബോധ്യമാവുക..!

     ഖുര്‍ആന്‍ മാനുഷിക സമത്വം എന്നാ ആശയം മുന്നോട്ടു വെച്ചു. കറുത്തവനും വെളുത്തവനും, സവര്‍ണനും അവര്‍ണനും, പണക്കാരനും ദരിദ്രനും, രാജാവും പ്രജയും, പണ്ഡിതനും പാമരനും, ഇന്ത്യക്കാരനും വിദേശീയനും, അറബിക്കും അനരബിക്കും ദൈവത്തിന്റ


  • െ മുന്നില്‍ ഒരേ വിലയാണെന്നും അവരില്‍ ഉത്തമന്‍ കൂടുതല്‍ ദൈ      വത്തെ സൂക്ഷിച്ചു ജീവിക്കുന്നവന്‍ ആണെന്ന് ഇസ്ലാം പ്രഖ്യാപിച്ചു.

    [49:13]
    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു..

    ഖുര്‍ആന്‍ സ്ത്രീകള്‍ക് സമൂഹത്തില്‍ സ്ഥാനം നല്‍കി. മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം എന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. തന്റെ ഭാര്യയോട്‌ നന്നായി പെരുമാരുന്നവനാണ് നിങ്ങളില്‍ ഏറ്റവും മാന്യന്‍ എന്ന് പഠിപ്പിച്ചു.
    ദൈവവതോടുള്ള കടപ്പാട് ([31:13] ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.) കഴിഞ്ഞാല്‍ പിന്നെ ഒരു മനുഷ്യനുള്ള ഒന്നും രണ്ടും മൂന്നും  സ്ഥാനത് കടപ്പാടുള്ളത് മാതാവിനോടനെന്നും പിന്നീട് പിതാവിനോടനെന്നും പഠിപ്പിച്ചു. മത പിതാക്കലോടുള്ള കടപ്പാടുകള്‍ ചെയ്തു അവരെ ശുശ്രൂഷിക്കള്‍ ആണ് ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് എന്ന് പഠിപ്പിച്ചു..

    [31:14]
    മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.
    [31:17]
    എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്‌.
    [31:18]
    നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.
    [31:19]
    നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.

    വളരെ വ്യക്തവും കൃത്യവുമാണ് ഖുര്‍ ആനിന്റെ മാര്‍ഗദര്‍ശനം

    [4:11]
    നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
    [5:3]
    ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.


    ഡിങ്കന്റെ ബാലമംഗളം എന്നൊക്കെ നാണമില്ലാതെ വിളിച്ചു കൂവാമെന്നല്ലാതെ ഇസ്ലാം മുന്നോട്ടു വെച്ച മാനുഷിക മാര്‍ഗടര്‍ഷനത്തെ വെല്ലാന്‍ കഴിയുന്ന ഒരു ദര്‍ശനം മുന്നോട്ടു വെക്കാന്‍ ഒരാള്കും സാധിക്കില്ല എന്നതൊരു വസ്തുതയാണ്..! അത് ഖുര്‍ ആന്‍ വെല്ലുവിളിക്കുന്ന കാര്യവുമാണ്..!

    [2:21] ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. [2:22] നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. [2:23] നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). [2:24] നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.a few seconds ago · Like


    • 2 people like this.

      • Rajesh Calicut എന്റെ അസ്ഥിപാറ അമ്മച്ചി ...ദെ ഞമ്മന്റെ ചോദ്യം ഒക്കെ വെച്ച് പോസ്റ്റ്‌ ....ദൈവത്തിന്റെ കാവല്‍ക്കാരുടെ ഓരോ ഗതികേടെ

      • Santhosh Palathunkal ദൈവത്തിന്റെ വിവിധ ഭാഷയിലുള്ള ഓരോ നാമങ്ങള്‍ക്കും വിത്യസ്ത രൂപങ്ങള്‍ മനുഷ്യന്‍ സങ്കല്‍പ്പിച്ചു ഉണ്ടാക്കി എന്നത് മനുഷ്യന്റെ പോരായ്മ. സന്യാസിമാര്‍ ഏകനായ ദൈവത്തെ പല നാമങ്ങളില്‍ വിളിക്കുന്നു [Rigveda 1:164:46]
        അല്ലാഹുവിനു ഉല്‍കൃഷ്ടമായ പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ നിങ്ങള്‍ അവനെ വിളിച്ചു കൊല്ലുക.(ഖുറാന്
        16 minutes ago · · 2

      • Santhosh Palathunkal അവന്‍ രണ്ടില്ലാത്ത ഏകന്‍ മാത്രമാകുന്നു[Chandogya Upanishad 6:2:1]
        പറഞ്ഞുയുക അവന്‍ അള്ളാഹു(പര ഭ്രമം) ഏകന്‍ ആകുന്നു(ഖുറാന്‍ 112:1)
        15 minutes ago · · 2

      • Santhosh Palathunkal
        അവനു രക്ഷിതാക്കളോ ദൈവമോ ഇല്ല([Svetasvatara Upanishad 6:9]2
        അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.(ഖുറാന്‍ 112:3)

        അവനു തുല്യമായി ഒന്നുമില്ല [Svetasvatara Upanishad 4:19]
        അവന് തുല്യനായി ആരുമില്ല.(ഖുറാന്‍ 112:4)

        പരിപൂര്‍ണനായ ദൈവത്തെ കൂടാതെ ആരെയും ആരാധിക്കരുത് അവനോടു മാത്രം പ്രാര്‍ഥിക്കുക [Rigveda 8:1:1]
        അവനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്നും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യണം എന്നും നിങ്ങള്‍ കല്‍പ്പിക്ക പെട്ടിരിക്കുന്നു(Quran, 17:23
        15 minutes ago · · 2

      • Santhosh Palathunkal ഏതു വേദം ആണോ ആദ്യം ഉണ്ടായത്?
        14 minutes ago · · 1

      • Rajesh Calicut ഇങ്ങനെ ഒന്നും ചോദിക്കല്ലേ നിങ്ങള്

      • നബീൽ ഹസ്സൻ ഖുറാന്റെ ആധികാരികത എന്ന് പറഞ്ഞു മുഹമ്മദു നിരക്ഷരന്‍ ആയിരുന്നു എന്നാതാണോ ? ആധികാരികത എന്നുള്ളത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്

      • Santhosh Palathunkal തൌറാത്തു ല്‍ നിന്ന് ഏതൊക്കെ പകര്‍ത്തി എഴുതി?

      • Ashraf CH quraan ennu kettaal nabeel odi varum :)
        9 minutes ago ·

      • Jamal Thandantharayil Santhosh Palathunkal ഏതു വേദം ആണോ ആദ്യം ഉണ്ടായത്?
        8 minutes ago · Like · 1 <<>>ഇതിനുള്ള മറുപടി പോസ്റ്റില്‍ തന്നെ ഉണ്ടല്ലോ സഹോദരാ..!
        ഞാന്‍ കോപി പേസ്റ്റു ചെയ്യാം..! "ഖുര്‍ആന്‍ മുന്‍ വേദങ്ങളെ ശരിവെച്ചു കൊണ്ടും, അവയില്‍ മനുഷ്യര്‍ കൈ കടത്തി ഉണ്ടാക്കിയ തെറ്റുകളെ തിരുതിക്കൊണ്ടും ആണ് അവതരിപ്പിക്കപ്പെട്ടത്.. " **************************


  • എല്ലാ സമൂഹത്തിലെക്കും ദൈവ ദൂതന്മാര്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന
    ു എന്നത് ഖുര്‍ ആന്റെ പ്രഖ്യാപനം ആണ്. അവര്‍ എല്ലാം മുന്നോട്ടു വെച്ചത് ദൈവിക മാര്‍ഗ ദര്‍ശനം അഥവാ ഇസ്ലാം തന്നെയാണ്. എന്നാല്‍ മനുഷ്യര്‍ ബഹുദൈവരാധനയുടെ വക്താക്കളായി പിഴച്ചു പോവുകയായിരുന്നു.. അവരെ തിരിച്ചു കൊണ്ടുവരാന്‍ കാലാ കാലന്ങ്ങളില്‍ ദൈവം പ്രവാചകന്മാരെയും വേദഗ്രന്തങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. അവയിലെ വചനങ്ങള്‍ തിരുതപ്പെടതതെല്ലാം ഖുര്‍ ആനിന്റെ അതെ ആശയം തന്നെ ആയിരിക്കും..!
    a few seconds ago ·
  • Santhosh Palathunkal ബു ഹ ഹ !!!!!
  • Jamal Thandantharayil
    ‎[61:6] മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനാ
    യിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
  • Jamal Thandantharayil ‎[61:7] താന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.
  • Santhosh Palathunkal മുക്രി പഠിത്തം വേണ്ട പൊളിഞ്ഞു പണ്ടാരം അടങ്ങിപ്പോകും നബിക്ക് ശേഷം എത്ര വര്ഷം കഴിഞു ആണ് ചേട്ടാ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ഖുറാന്‍ രേചിക്കപ്പെട്ടത്‌?ആരാണ് രചിച്ചത്?വെറുതെ ഒരു പടക്ക് നിക്കണോ?
    19 minutes ago · · 1
  • Santhosh Palathunkal കോമു ബല്യ വെടിക്കരാന്‍ ആണ് ആര് പറഞ്ഞു കോമു പറഞ്ഞു ത്രേ ഉള്ളു അല്യോ?
    18 minutes ago · · 2
  • Jamal Thandantharayil
    Santhosh Palathunkal മുക്രി പഠിത്തം വേണ്ട പൊളിഞ്ഞു പണ്ടാരം അടങ്ങിപ്പോകും നബിക്ക് ശേഷം എത്ര വര്ഷം കഴിഞു ആണ് ചേട്ടാ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ഖുറാന്‍ രേചിക്കപ്പെട്ടത്‌?ആരാണ് രചിച്ചത്?വെറുതെ ഒരു പടക്ക് നിക്കണോ?
    a few seconds ago · Like <<>>
    നബി (സ ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഖുര്‍ ആന്‍ പരിപൂര്‍ണമായി അവതരിപ്പിക്കുകയും അവ സൈദ്‌ ഇബ്നു സാബിത് (റ)യുടെ നേതൃത്വത്തില്‍ എഴുതിവെക്കപ്പെട്ടത്‌ (തോല്‍, കല്ല്‌, തുടങ്ങിയ വസ്തുക്കളില്‍ ) നബി (സ) പരിശോധിക്കുകയും ചെയ്തിരുന്നു. പ്രവാചകന്റെ കല ശേഷം രണ്ടു കൊല്ലമാണ് അബൂബക്കര്‍ (റ) യുടെ ഭരണ കാലം. അതിനുള്ളില്‍ തന്നെ അത് രണ്ടു ചട്ടക്കുള്ളില്‍ ആക്കി പുസ്തക രൂപത്തില്‍ ആക്കി.
    എന്നാല്‍ ഇസ്ലാം പ്രചരിച്ചപ്പോള്‍ വിവിധ രാജ്യങ്ങളില്‍ അവിടത്തെ മുസ്ലിമ്കളാല്‍ എഴുതപ്പെട്ട ഖുര്‍ആന്‍ കൊപികളില്‍ കുത്തും കോമയും ഇല്ലാതിരുന്നത് കൊണ്ടും അറബി ഭാഷയുടെ പ്രാദേശിക ഭേദം (ഗള്‍ഫില്‍ ഉള്ളവര്‍ക് ഈജിപ്ശ്യന് സിന്റെ ഉച്ചാരണം വ്യത്യാസം ഉണ്ട് എന്ന് അറിയാം.) കൊണ്ടും ഉച്ചാരണത്തില്‍ വ്യത്യാസം കണ്ടപ്പോള്‍,, ഉസ്മാന്‍ (റ) ഖലീഫ ആയിരിക്കുന്പോള്‍ അതെ സൈദ്‌ ഇബ്നു സാബിത്തിന്റെ നേതൃത്വത്തില്‍ അബൂബക്കര്‍ (റ) രണ്ടു ചട്ടക്കുള്ളിലാക്കിയ ഖുര്‍ ആന്‍ കൊണ്ട് വന്നു അതിന്റെ കൊപികള്‍ എടുക്കുകയും മറ്റുള്ളതെല്ലാം കത്തിച്ചു കളഞ്ഞ ശേഷം ഈ കോപ്പികള്‍ എല്ലാ പ്രവിശ്യകളിലേക്കും അയച്ചു കൊടുക്കുകയും ചെയ്തു..!.
    9 minutes ago ·
  • Jamal Thandantharayil http://snehasamvadam.com/coverstory.asp?id=169
    snehasamvadam.com
    യുദ്ധം ആദര്‍ശത്തിനുവേണ്ടി - എം.എം അക്ബര്‍ , ബൈബിള്‍ പ്രവചിച്ച ദൂതനെത്തേടി.. -മര്‍യം/ദില്‍റുബ ..
    4 minutes ago · · 
  • No comments: